Related Articles
-
-
FAMILY
കുടുംബ ഭദ്രത
-
FAMILY
വിവാഹം നേരത്തെയായാൽ
പതിനാലു നൂറ്റാ് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തിൽ പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തിൽ ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടു്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മൾ, അത്യാധുനിക ശാസ്ത്രീയ സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ച് ഗർഭാവസ്ഥയിൽ തന്നെ, കുഞ്ഞ് പെണ്ണാണെന്നു ഉറപ്പാക്കുന്നു. കശാപ്പുകാരായ വൈദ്യന്മാരുടെ സഹായത്തോടെ പിറക്കും മുമ്പു തന്നെ ഗർഭശ്രീ മാന്റെ കഥ കഴിക്കുന്നു!
കേരളത്തിൽ ഗർഭഛിദ്രം വർധിച്ചിരിക്കുന്നുവെന്ന് ഈയിടെ വെളിപ്പെടുത്തിയത് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ തന്നെയാണ്. ഈ മനോഹര ഭൂമി ഒന്നു കൺതുറന്നു കാണാൻ ഭാഗ്യം ലഭിക്കാതെ ഇന്ത്യയിൽ ഓരോ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന അര ലക്ഷം കുഞ്ഞുങ്ങളിൽ ആയിരവും കേരളത്തിലാണ്. തലസ്ഥാന നഗരിയായ അനന്തപുരിയിൽ മാത്രം നിത്യവും 250 അജാത ശിശുക്കൾ കൊല്ലപ്പെടുന്നു. മെട്രോസിറ്റിയായ എറണാകുളത്ത് 150, സദാചാരമൂല്യങ്ങൾക്ക് വലിയ വില കൽപിച്ചിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉത്കണ്ഠാജനകമാംവിധം ഗർഭഛിദ്രം വർധിച്ചുവരികയാണ്. രുവർഷം മുമ്പ് ഒരു സാ മൂഹ്യസംഘടന നടത്തിയ പഠനങ്ങളാണ് മലയാളി മനസ്സുകളെ നടുക്കുന്ന ഈ വസ്തുതകൾ പുറത്തു കൊുവന്നത്. ഔദ്യോഗികമായി നൽകപ്പെടുന്ന ഈ വിവരങ്ങൾക്കപ്പുറം, രഹസ്യമായി നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങളുടെ കഥകൾ, പുറംലോകം അറിയാറില്ല. പ്രസവിക്കാതെ പോകുന്ന അവിഹിത ഗർഭങ്ങൾക്ക് എന്തുസംഭവിക്കുന്നുവെന്ന്, ബന്ധപ്പെട്ട ഏതാനും പേർ മാത്രമേ അറിയാറുള്ളൂ. ഇവയിൽ പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺ കുഞ്ഞുങ്ങളും ഉൾപ്പെടും. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാൻ വിയുള്ള കുരുതികൾ. ഭർത്താവു പോലും അറിയാതെ നടക്കുന്ന ശിശുബലികൾ.
പും ഗർഭഛിദ്രങ്ങൾ നടന്നിരുന്നു. പഴയകാലത്തെ പേറ്റിച്ചികൾ പച്ചമരുന്നുകളും കുടക്കമ്പികളുമൊക്കെ ഉപയോഗിച്ച് നടത്തിയിരുന്ന പ്രാകൃതമായ ഭ്രൂണഹത്യകളിൽ നിന്ന് ഒട്ടും ഭേദമല്ല ആശുപത്രിയിൽ മനുഷ്യശരീരങ്ങൾ വെട്ടിക്കീറാൻ ലൈസൻസ് ലഭിച്ച കാപാലികർ നടത്തുന്ന എബോർഷൻ. സിറിഞ്ചിൽ ലവണ ലായനി നിറച്ച്, ഗർഭാശയത്തിലേക്ക് കടത്തിവിട്ട്, പന്താഴ്ച വരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ചർമം വെന്തെരിച്ചുകൊല്ലുകയാണ് ഒരു രീതി. അജാത ശിശുവിനെ അരിഞ്ഞരിഞ്ഞ് പുറത്തെടുക്കുകയാണ് മറ്റൊരു സമ്പ്രദായം. അമേരിക്കയിൽ ബിൽ ക്ലിന്റൺ പ്രസിഡന്റായിരിക്കുമ്പോൾ അംഗീകരിക്കപ്പെട്ട പാർഷൽ ബർത്ത് എബോർഷൻ ഇതിനേക്കാളൊക്കെ പൈശാചികമാണ്. ഗർഭാശയമുഖം വികസിപ്പിച്ച് കുഞ്ഞിന്റെ കാലിൽ പിടിച്ച് തലവരെയുള്ള ഭാഗം പുറത്തെടുക്കുന്നു. തലപുറത്തുവരാത്തതുകൊ്, ഒരുപകരണമുപയോഗിച്ച് തലച്ചോറും കുത്തിയെടുക്കുന്നു. ഇതൊക്കെ നടത്തുന്നവർ മനുഷ്യരാണോ രാക്ഷസരാണോ എന്നു തിരിച്ചറിയുവാൻ എന്താണ് മാർഗം? മനുഷ്യ ഭ്രൂണങ്ങളെ ലബോറട്ടറികളിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ശാസ്ത്രജ്ഞന്മാരെയും കിരാതന്മാരിൽ നിന്നു വേർതിരിക്കാൻ പ്രയാസം.
മുമ്പൊക്കെ, പ്രസവിച്ചു കഴിഞ്ഞ് കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാൽ ശിശുഹത്യ നടത്തുന്നതിനു പല മാർഗങ്ങളും അവലംബിച്ചിരുന്നു. ര പതിറ്റാമുമ്പ്, തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിൽ നവജാതശിശുക്കളെ ഇങ്ങനെ കൊന്നൊടുക്കിയതിന്റെ കഥകൾ പത്രമാധ്യമങ്ങളിൽ വന്നിരുന്നു.
ഇതിനൊക്കെ ചൂട്ടുവീശിക്കാണിക്കുന്ന രീതിയിൽ ഗർഭഛിദ്രം നിയമവിധേയമാക്കുകയാണ് ഇ ന്ത്യാഗവൺമെന്റ്. 1971 ൽ നടപ്പാക്കിയ എം.ടി.പി ആക്ട് ഇരുപതാഴ്ച (അഞ്ചുമാസം) വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ നശിപ്പിക്കുവാൻ അനുമതി നൽകുന്നു. അമ്മയുടെ അനാരോഗ്യം, കുഞ്ഞിന്റെ ജനിതകവൈകല്യങ്ങൾ എല്ലാം ഗർഭഛിദ്രത്തെ നീതീകരിക്കുന്നതിനുള്ള ന്യായങ്ങളായിത്തീർന്നു. ജനപ്പെരുപ്പം തടയുന്നതിന് മനുഷ്യവിരുദ്ധമായി ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു ഭരണ സംവിധാനത്തിൽ ഗർഭഛിദ്രത്തിനു നിയമപരമായ അംഗീകാരം ഉായില്ലെങ്കിലല്ലേ അതിശയിക്കതുള്ളൂ. എന്നാൽ ഗർഭാവസ്ഥയിൽ തന്നെ ശിശുവിന്റെ ലിംഗ നിർണയം നടത്തുവാൻ സഹായിക്കുന്ന ആധുനികമാർഗങ്ങൾ വന്നതോടെയാണ് ഇന്ത്യയിൽ ഗർഭഛിദ്രം വ്യാപകമാകാൻ തുടങ്ങിയത്. ആംനിയോട്ടിക് ദ്രാവകത്തിന്റെ സാമ്പിളെടുത്ത് ലിംഗ നിർണയം നടത്തുന്ന ആംനിയോ സി സിസ് എന്ന രീതി രുദശകം മുമ്പ് വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. പക്ഷേ, അൾട്രാസ് സ്കാനിംഗ് വന്നതോടു കൂടി ലിംഗനിർണയം കൂടുതൽ എളുപ്പമായി. പാർശ്വഫലങ്ങളില്ല എന്നത് ലളിതമായ ഈ സാങ്കേതികമാർഗത്തെ കൂടുതൽ സ്വീകാര്യമാക്കി. ഗർഭസ്ഥശിശുവിന് ജന്മ, ജനിതക വൈകല്യങ്ങൾ വല്ലതുമുണ്ടോ എന്നു കുപിടിച്ച് ചികിത്സിക്കുകയാണ് അൾട്രാസൗ് സ്കാനിംഗിന്റെ ഉദ്ദേശ്യമെങ്കിലും അതിന്റെ മറവിൽ നടക്കുന്നത് ലിംഗ നിർണയവും ഗർഭഛിദ്രവും തന്നെയാണ്.
ശാസ്ത്രീയ, സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുന്നതായി
ആരോപണമുയർന്നപ്പോൾ, അത് തടയുവാൻ 1966 ൽ പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടിന് കേന്ദ്രസർക്കാർ രൂപം നൽകി. എന്നാൽ, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അത് നടപ്പിലാക്കാൻ യാതൊന്നും ചെയ്തില്ല. സുപ്രീംകോടതി ഇടപെട്ടതിനുശേഷമാണ് ചെറിയ ചലനമെങ്കിലുമായത്. അമേരിക്കൻ കമ്പനികളും വൈദ്യശാസ്ത്ര രംഗത്തെ കച്ചവട ലോബികളുമൊക്കെ നിയമം കർശനമായി നടപ്പാക്കുന്നതിനെതിരെ ചെലുത്തിക്കൊിരിക്കുന്ന സമ്മർദ്ദതന്ത്രങ്ങൾ പൊതുജനം അറിയുന്നില്ല. അൾട്രാസ് സ്കാനിംഗ് സെന്ററുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററുകളിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതിൽ കുഞ്ഞിന്റെ ലിംഗം എന്തെന്ന് രേഖപ്പെടുത്താതെ, അധികൃതരുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്യുന്നത്. എന്തൊക്കെ നിയമങ്ങൾ കൊ വന്നാലും അവയെ മറികടക്കാനുള്ള പഴുതുകളും കുറുക്കുവഴികളും മനുഷ്യർ കത്തുന്നു.
പെൺഭ്രൂണഹത്യക്കുവേി ലിംഗ നിർണയ ടെസ്റ്റുകൾ നടത്തുന്നതിനെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വിലക്കുന്നു. അജാതശിശുവിന്റെ ലിംഗവും രോഗവും മറ്റും മുൻകൂട്ടി കത്തി വേ ാത്തവരെ നശിപ്പിക്കുന്ന രീതി ഒട്ടനവധി ധാർമിക സമസ്യകൾ ഉന്നയിക്കുന്നു. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അധികാരത്തിന്റെ ഭാഗമാണോ ഭ്രൂണഹത്യ? ഒരു ഡോക്ടർക്ക് അത് ചെയ്യുവാനുള്ള അധികാരമുണ്ടോ? ആ അധികാരം നൽകുന്നതിന് ഭരണകൂടത്തിനവകാശമുണ്ടോ? ഗർഭസ്ഥശിശുവിന് ഈ ഭൂമിയിൽ ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് അധാർമികമല്ലെ?
അണ്ഡവിമോചനം കഴിഞ്ഞ് എട്ടാഴ്ചവരെയാണ് ഭ്രൂണാവസ്ഥ. നാലാഴ്ചക്കകം തന്നെ ഭ്രൂണത്തിൽ കണ്ണുകളും കൈകാലുകളും വായും ഹൃദയവും അങ്കുരിക്കുന്നു. എട്ടാഴ്ച കഴിഞ്ഞാൽ ഭ്രൂണമല്ല. ഗർസ്ഥശിശുവാണ്. ലൈംഗികാവയവങ്ങൾ, പന്താമത്തെ ആഴ്ചമുതൽ വളർന്നുതുടങ്ങുമെങ്കിലും പതിനാറാമത്തെ ആഴ്ചയിലെ ലിംഗനിർണയം സാധ്യമാകൂ. ഈ കാലയളവിനകം ശിശുവിന്റെ സ്വത്വം രൂപപ്പെട്ടുകഴിഞ്ഞിരിക്കുമെന്നു വ്യക്തം. 20 ആഴ്ച വളർച്ചയെത്തിയ ശിശുവിനെ വധിക്കുവാനാണ് എം.ടി.പി ആക്ട് അനുവാദം നൽകുന്നത്.
അനിയന്ത്രിതമായ ഗർഭഛിദ്രത്തിന്റെ ഫലമായി പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. 1991 ലെ സെൻസസനുസരിച്ച് കേരളത്തിൽ ആറുവയസ്സുവരെയുള്ള ആയിരം ആൺ കുട്ടികൾക്ക് ആനുപാതികമായി 1040 പെൺകുട്ടികളായിരുന്നുവെങ്കിൽ ഒരു പതിറ്റാിനകം അവരുടെ എണ്ണം 963 ആയി കുറഞ്ഞു. 77 പെൺകുഞ്ഞുങ്ങളാണ് കുറഞ്ഞിരിക്കുന്നത്. ഇതിങ്ങനെ പോയാൽ ഇനിയും പെൺജനസംഖ്യ ശോഷിച്ചുകൊിരിക്കും. ഒടുവിൽ, ആർഷഭാരതത്തിലെ പാഞ്ചാലി സംസ്ക്കാരത്തിലേക്ക് മടങ്ങിവരില്ലെന്നാരുകു ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എപ്പോഴും സാമ്പത്തികമാവണമെന്നില്ല. ഒന്നോ രണ്ടാ കുഞ്ഞുങ്ങൾ മതിയെന്നു കരുതുന്നവരാണിന്നത്തെ അണുകുടുംബങ്ങളിൽ മിക്കവരും. അവരെ രാജകുമാരനും രാജകുമാരിയുമായി വളർത്തുകയാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യം തെറ്റുമെന്നു കാണുമ്പോൾ, ഗർഭഛിദ്രം നടത്താൻ അവർ തയ്യാറാകുന്നു. വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളിലൊ ഒരു പ്രസവം കഴിഞ്ഞ് ഉടനെയോ ഗർഭധാരണം നടക്കുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. ചില പെൺകുട്ടികൾക്ക് ഉപരിപഠനത്തിനും ജോലിക്കും ഗർഭധാരണവും പ്രസവവുമൊക്കെ അസൗകര്യമായി തോന്നുന്നു. പക്ഷേ, ഗർഭഛിദ്രത്തിനുശേഷം തുടർച്ചയായി ഗർഭമലസിപ്പോകാം. കുറ്റബോധം മൂലം മാനസികരോഗവുമാകാം. ഇതൊന്നും ആരും പരിഗണിക്കാറില്ല.
എല്ലാ വിധത്തിലുമുള്ള മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ഇന്നിവിടെ പ്രസ്ഥാനങ്ങളു്. എന്നാൽ അസംഘടിതരായ അജാതശിശുക്കൾക്ക് ഈ ഭൂമിയിൽ പിറക്കാനുള്ള അവകാശത്തിനുവേി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവുമില്ല. അവർക്ക് സംഘടിക്കുവാൻ കഴിയുമായിരുന്നെങ്കിൽ അവർ മുഴക്കുമായിരുന്ന മുദ്രാവാക്യങ്ങൾ കാതുകളിലിരമ്പുന്നു:
“ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ലോകത്തിന്റെ വാതിൽ തുറന്നുതരിക. ജനിക്കുവാനുള്ള ഞങ്ങളുടെ അവകാശം കവർച്ച ചെയ്യാതിരിക്കുക. ഈ മനോഹരഭൂമി ഞങ്ങൾക്കും അവകാശപ്പെട്ടതാണ്."
Created at 2025-01-04 08:52:56