ലോകത്ത് ഇന്ന് നിലവലുള്ള മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ അധ്യാപനങ്ങൾ ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും സ്പർശിക്കുന്നു. കർമ്മശാസ്ത്ര പണ്ഢിതന്മാർ ഇസ്ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടു്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത്. നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധർമ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിർദ്ദേശങ്ങളെ മുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവിൽ ക്രിമിനൽ
നടപടിക്രമങ്ങൾ തുടങ്ങിയവയെ മുനാജിയാത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശാലമായ ഒരു സാമ്പത്തിക ശാസ്ത്രം തന്നെ മുഹമ്മദ് നബി (സ്വ) ആവിഷ്കരിച്ചിട്ടു്. ബൃഹത്തായ ഒരു ഗ്രന്ഥത്തിലൂടെയല്ലാതെ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ വശങ്ങൾ വിവരിക്കുക സാധ്യമല്ല.
ഉടമാവകാശം:
തൗഹീദിലധിഷ്ഠിതമാണ് ഇസ്ലാമിലെ സർവ്വ നിയമങ്ങളും. പ്രപഞ്ചത്തിന്റെയും അതിലുള്ള സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും എല്ലാം അല്ലാഹുവാണ്. അതിനാൽ ഇതര സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിൽ സമ്പത്തിന്റെ ഉടമാവകാശം അല്ലാഹുവിൽ നിക്ഷിപ്തമാണ്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ വ്യക്തിയിലോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ സമൂഹത്തിലോ നിക്ഷിപ്തമല്ല. എന്നാൽ പ്രായോഗികതലത്തിൽ വ്യക്തിക്ക് ഇസ്ലാം ഉടമാവകാശം അനുവദിക്കുന്നു്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ മതം വിലക്കുന്നില്ല. സ്വത്ത് സമ്പാദിക്കുന്നതും അത് കൈ കാര്യം ചെയ്യുന്നതും അല്ലാഹുവിന്റെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണം. “ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും മനുഷ്യരുടെ ഉപഭോഗത്തിനുള്ളതാണെന്ന് ഖുർആൻ അൽബഖറയിലെ 29-ാം സൂക്തത്തിൽ പ്രഖ്യാപിച്ചിട്ടു്. ഈ സൂക്തത്തിലൂടെ ഭൂമിയിലുള്ള വിഭവങ്ങളുടെ ഉപഭോഗാവകാശം മുഴുവൻ മനുഷ്യർക്കുമാണ് അല്ലാഹു നൽകിയിട്ടുള്ളത്. സമ്പത്ത് ചിലർ കുത്തകയാക്കി വെക്കുകയും മറ്റുള്ളവർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥ ഇസ്ലാം അനുവദിക്കുന്നില്ല. എന്നാൽ സമ്പത്ത് വ്യക്തികൾക്കിടയിൽ തുല്യമായി വീതിക്കണമെന്ന സ്ഥിതിസമത്വവാദം ഇസ്ലാം നിഷ്കർഷിക്കുന്നില്ല. മനുഷ്യോത്പത്തി മുതൽ ഇന്നേവരെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ലാത്ത കേവലം ഉട്ടോപ്യൻ സിദ്ധാന്തമാണത്. ഖുർആൻ 16-ാം അദ്ധ്യായം സൂറത്തുന്നിലെ 71-ാം സൂക്തം ഇപ്രകാരം ഉണർത്തുന്നു. “ആഹാര വിഭവങ്ങളിൽ അല്ലാഹു നിങ്ങളിൽ ചിലർക്ക് മറ്റു ചിലരേക്കാൾ മിച്ചം നൽകിയിട്ടു്. എന്നിട്ടും മിച്ചം നൽകപ്പെട്ടവർ അവരുടെ വശമുള്ള ആഹാര വിഭവങ്ങൾ തങ്ങളുടെ ഉടമയിലുള്ളവർക്ക് നൽകുന്നില്ല. അവരാകട്ടെ, അതിൽ തുല്യാവകാശികളാണു താനും. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണവർ ചെയ്യുന്നത്. സമ്പത്തിന്റെ കാര്യത്തിൽ മനുഷ്യർക്കിടയിൽ ഏറ്റക്കുറച്ചിൽ അനുവദിക്കുന്ന ഇസ്ലാം സമ്പത്ത് കുത്തകയാക്കി വെക്കുന്ന നിലപാടിനെ അംഗീകരിക്കുന്നില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ആഹാരം നൽകാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.
വായു, വെളിച്ചം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രം മുതലായവ എല്ലാവർക്കും അവകാശപ്പെട്ടതാണല്ലോ. അതുപോലെ ഭൂമിയിലെ പ്രകൃതി വിഭവങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ വ്യക്തിയുടെ കർമ്മവും അധ്വാനവും അടിസ്ഥാനമാക്കി ചില വസ്തുക്കളിൽ അല്ലാഹു വ്യക്തിക്ക് ഉടമാവകാശം നൽകുന്നു. ഇങ്ങനെ വസ്തുക്കളിൽ വ്യക്തികൾക്ക് ഉടമാവകാശം ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ആ സ്വത്തിൽ അയാളുടെ സമ്മതമില്ലാതെ മറ്റു വ്യക്തികൾക്ക് ഉപഭോഗവും ഉപയോഗവും അനുവദിക്കുന്നില്ല. അധ്വാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നു. തരിശുഭൂമിയെക്കുറിച്ചുള്ള ഇസ്ലാമിന്റെ സമീപനം ഒരു നബിവചനത്തിൽ നിന്ന് വ്യക്തമാണ്. നബി (സ്വ) പറഞ്ഞു. “തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നർഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാൽ അത് അവനുള്ളതാണ്. കൃഷിഭൂമി കർഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്. എന്നുവച്ച് “നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയേ' എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇസ്ലാം അനുവദിക്കുന്നുമില്ല. മുതലാളിയായ കർഷകൻ കൂലി കൊടുത്ത് വിളയിറക്കുമ്പോൾ അതിന്റെ ഉടമാവകാശം മുതലാളിക്ക് തന്നെയാണുള്ളത്. അയാൾ ഭൂമി വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോൾ അയാൾക്കെതിരെ ഇസ്ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാൽ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ സന്നദ്ധതയുള്ളവർക്ക് വിതരണം ചെയ്യാൻ ഇസ്ലാമിക സർക്കാറിന് അധികാരമു്. ഒരിക്കൽ ഉമറുൽ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങൾ ക്കിടയിൽ പതിച്ചു കൊടുക്കുകയുായി. ബിലാലുൽ മുനി എന്നൊരാൾക്ക് നബി (സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയിൽ കപ്പോൾ ഉമർ ബിലാലിനോടു പറഞ്ഞു. “റസൂൽ (സ്വ) താങ്കൾക്ക് ഈ സ്ഥലം പതിച്ചുതന്നത് ബഹുജനങ്ങൾക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താൻ വേിയാണ്. അതുകൊ് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക. ബിലാൽ അനുസരിച്ചില്ല. അപ്പോൾ ഉമർ (റ) ആ ഭൂമി അക്വയർ ചെയ്ത് മുസ്ലിംകൾക്കിടയിൽ വീതിച്ചുകൊടുത്തു. (കിതാബുൽ അംവാൽ, കിതാബുൽ ഖറാജ്)
ധനമുള്ളവർ ആവശ്യം കഴിച്ച് ബാക്കിയുള്ളത് നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. സൂറത്തുത്തൗബ 34-ാം സൂക്തം പറയുന്നു. “ദൈവമാർഗ്ഗത്തിൽ ചെലവുചെയ്യാതെ സ്വർണ്ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നവർക്ക് കഠിനമായ ശിക്ഷയാണുള്ളതെന്ന സന്തോഷവാർത്ത അറിയിക്കുക. അലി (റ) പറഞ്ഞതായി മുഹല്ലായിൽ കാണാം. “ദരിദ്രന്മാർ വിശക്കുകയോ വസ്ത്രമില്ലാത്തവരാവുകയോ പട്ടിണി കിടക്കുകയോ മറ്റോ ചെയ്യുന്നുവെങ്കിൽ അതിനു കാരണം ധനികന്മാർ തങ്ങളുടെ ബാധ്യത നിറവേറ്റാത്തത് മാത്രമാണ്. അതിന്റെ പേരിൽ അവർ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ നിലവിലുള്ളവർക്ക് സകാതായി വർഷാന്തം നൽകണമെന്ന് ഇസ്ലാം അനുശാസിച്ചിട്ടു്. പണത്തിന്റെ രർ ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയിൽ സകാത് നൽകേത്. ഇതിനു പുറമെ വളർത്തുമൃഗങ്ങൾക്കും സകാതു്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങൾക്കാണ് സകാത് നിർബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ മൃഗങ്ങളെ സകാത് നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടു്. ഇസ്ലാമിക സർക്കാറുകളുള്ളടത്ത് ഗവൺമെന്റ് ഏജൻസികൾ സകാത് ശേഖരിക്കുന്നതാണ്. സർക്കാറില്ലാത്തേടത്ത് വ്യക്തികൾ സ്വയം ആ കർത്തവ്യം നിർവ്വഹിക്കണം. സർക്കാറുള്ളടത്ത് പോലും വ്യക്തികൾ സകാത് നേരിട്ടു നൽകുന്നതാണ് ഉത്തമം എന്ന അഭിപ്രായമായിരുന്നു ഇമാം അഹ്മദുബ്നു ഹമ്പലിന്. മറ്റു മൂന്ന് ഇമാമുകൾക്കും ഏത് ഇതേ അഭിപ്രായം തന്നെയാണുള്ളത്. സകാത് അതിന്റെ യഥാർഥ അവകാശികളിൽ എത്തുന്നുന്ന മനസ്സംതൃപ്തി ദായകന് ലഭിക്കണമെങ്കിൽ അയാളത് നേരിട്ട് വിതരണം ചെയ്യണമെന്ന് ഇമാം അഹ്മദുബ്നു ഹമ്പൽ (റ) തീർത്ത് പറഞ്ഞിട്ടു്. സർക്കാറുള്ളടത്താണ് ഇത്. സർക്കാറില്ലാത്തേടത്ത് സംഘടനകൾ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിനോട് നാല് ഇമാമുകൾക്കും യോജിപ്പില്ല. സകാതും മറ്റു ദാനധർമ്മങ്ങളും നൽകുമ്പോൾ കുടുംബ ബന്ധമുള്ളവർക്ക് മുൻഗണന നൽകണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. “ദാനധർമ്മങ്ങൾ പാവങ്ങൾക്കു നൽകുമ്പോൾ അത് ദാനധർമ്മം മാത്രമേ ആകുന്നുള്ളൂ. എന്നാൽ കുടുംബക്കാർക്ക് നൽകുമ്പോൾ അത് ദാനധർമ്മവും ചാർച്ച് ചേർക്കലും കൂടിയാകുന്നു. തിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും എന്ന നബിവചനം ആധാരമാക്കി ഇസ്ലാമിക സർക്കാറുകളുള്ളേടത്ത് പോലും വ്യക്തിഗത വിതരണമാണ് നല്ലതെന്ന അഭിപ്രായവും ഇമാമുകൾ പ്രകടിപ്പിച്ചിട്ടു്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സകാത് ശരിക്കും അതിന്റെ അവകാശികൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമേ സർക്കാറിനെ ഏൽപ്പിക്കാവൂ എന്നാണ് ഇമാം സൗരി അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോൾ കമ്മിറ്റി വഴി നടത്തുന്ന സംഘടിത സകാത് വിതരണത്തിന്റെ കഥ പറയാനുമില്ല.
ദാരിദ്ര്യ നിർമ്മാർജനം സകാതിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ആത്മശുദ്ധീകരണവും പരമപ്രധാനമാണ്. സമ്പത്തിന്റെ പേരിലുള്ള സകാതിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്ർ സകാത് എന്ന വ്യക്തിഗത ദാനവും ഇസ്ലാം അനുശാസിക്കുന്നു. ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാർക്ക് ദാനമായി നൽകാൻ ഖുർആൻ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. “നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ ചെലവഴിക്കുന്നതു വരെ നിങ്ങൾ നന്മ പ്രാപിക്കയില്ല എന്നാണ് ഖുർആനിലെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബെറു ആാഅ്' എന്ന തോട്ടം ഇസ്ലാമിക രാഷ്ട്രത്തിന് സംഭാവന ചെയ്തു.
സമൂഹത്തിൽ സാമ്പത്തിക ചൂഷണം ഒരു വിധത്തിലും നിലനിൽക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. സാമ്പത്തിക രംഗത്തെ മുഖ്യ ചൂഷണ ഉപാധിയായ പലിശയെ ഇസ്ലാം ശക്തമായ ഭാഷയിൽ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടു്. പലിശ അക്രമമാണെന്ന് ഖുർആൻ പറയുന്നു. പലിശ മുതൽ ഉപേക്ഷിക്കാൻ തയ്യാറില്ലാത്തവരോട് അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള യുദ്ധം നേരിടാൻ തയ്യാറായിക്കൊള്ളുക എന്നാണ് ഖുർആന്റെ താക്കീത്. സൂറത്തുൽ ബഖറയിലെ ഈ സൂക്തം ഇപ്രകാരമാണ് അവസാനിക്കുന്നത്. “നിങ്ങൾ പീഢിപ്പിക്കരുത്. പീഢനത്തിന് വിധേയമാവുകയും ചെയ്യരുത്.
ഇസ്ലാമിക സമ്പദ് വ്യവസ്ഥയിൽ ഉൽപാദനവും വിതരണവും ഉപഭോഗവും കിടമത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. സമൂഹ താൽപര്യമാണ് പ്രധാനം. അന്യരുടെ ഐശ്വര്യത്തിൽ സ്വന്തം ഐശ്വര്യം കത്തുക എന്നതാണ് ഒരു മുസ്ലിമിന്റെ ബാധ്യത. സാമ്പത്തിക ഇടപാടുകളെ നയിക്കേ മുഖ്യഘടകം ധർമ്മചിന്തയും ദൈവബോധവുമാണ്. ലാഭമാക്കാൻ അവശ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉാക്കുന്നവരെ അല്ലാഹു ശപിച്ചിട്ടു്. ചീത്ത വസ്തുക്കൾ വ്യാപാരം നടത്തുന്നതും അത്തരം വസ്തുക്കൾ ദാനം ചെയ്യുന്നതുമൊക്കെ വിലക്കപ്പെട്ടിട്ടു്. ഉൽപാദനത്തിലും ഉപഭോഗത്തിലും വിതരണത്തിലുമെല്ലാം നീതിബോധമാണ് ഇസ്ലാമിന്റെ തത്വം.
മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസർഗിക സിദ്ധികൾക്കുമനുസൃതമായി ജീവിത വിഭവങ്ങൾ തേടാനുള്ള അവകാശം ഇസ്ലാം വകവെച്ചു കൊടുക്കുന്നു. പക്ഷേ, ധർമ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്ലാം അംഗീകരിക്കുന്നില്ല. അതുകൊാണ് ഇസ്ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്.
ഉപഭോഗത്തിനും ഇസ്ലാം ചില മാനദണ്ഡങ്ങൾ വെച്ചിട്ടു്. സമ്പത്തുകൊ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നില്ല. ചൂതാട്ടം, മദ്യപാനം തുടങ്ങി വിഭവങ്ങളുടെ ദ്രോഹപരമായ ഉപഭോഗം ഇസ്ലാം കർശനമായി നിരോധിച്ചിട്ടു. അതോടൊപ്പം സമ്പത്ത് ചെലവഴിക്കുന്നതിൽ മിതത്വവും സന്തുലിതത്വവും പാലിക്കാൻ ഇസ്ലാം അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. ദാനധർമ്മങ്ങൾക്ക് വളരെയധികം പ്രോത്സാഹനം നൽകുമ്പോൾ തന്നെ സമ്പത്ത് മുഴുവൻ ദാനം ചെയ്ത് സ്വന്തം കുടുംബത്തെ പാപ്പരാക്കുന്ന അവസ്ഥയെ നബി (സ്വ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിക്കൽ രോഗിയായി കിടക്കുന്ന സഅദ്ബ്നു അബീവഖാസിനെ നബി (സ്വ) സന്ദർശിക്കുകയുായി. തന്റെ സ്വത്ത് മുഴുവൻ ബൈതുൽ മാലിലേക്ക് നൽകാൻ സഅദ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ
നബി (സ്വ) അത് വിലക്കുകയും മൂന്നിലൊന്ന് മാത്രം സ്വീകരിക്കുകയും ചെയ്തു. “നിങ്ങളുടെ അനന്തിരാവകാശിയെ ദരിദ്രരാക്കി വിടുന്നത് നിങ്ങൾക്കഭികാമ്യമല്ല" എന്നാണ് നബി (സ്വ) അദ്ദേഹത്തെ ഉപദേശിച്ചത്.
Created at 2024-10-11 06:27:41