ഇസ്ലാമും പരിസരശുചിത്വവും

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കൽപിക്കുന്നു. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തിൽ മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനെ പ്രവാചകൻ കർശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടു്. നബിതിരുമേനി പറഞ്ഞു: "ശാപമേൽക്കാൻ സാധ്യതയുള്ള മലമൂത്രവിസർജനം നടത്താതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. ആളുകൾ വെള്ളമെടുക്കാൻ വരുന്ന സ്ഥലങ്ങൾ, പൊതുവഴി, തണൽ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ.' (അബൂദാവൂദ്, ഇബ്നുമാജ) മൃഗങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ മാളത്തിൽ മൂത്ര മൊഴിക്കുന്നതിനെയും പ്രവാചകൻ വിലക്കി. മറ്റൊരിക്കൽ നബി പറഞ്ഞു: “നിങ്ങളാരും കുളിക്കുന്ന സ്ഥലത്ത് മൂത്രമൊഴിക്കരുത്.' (അബൂദാവൂദ്, തിർമുദി) കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നതും നബി(സ്വ) നിരോധിക്കുകയായി. അതേപോലെ, വൃക്ഷങ്ങൾക്കു ചുവട്ടിൽ മലമൂത്രവിസർജനം ചെയ്യുന്നതിനും വിലക്ക്. ഭക്ഷ്യാവശ്യത്തിനല്ലാതെ മൃഗഹിംസയും പ്രവാചകൻ വിലക്കി. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നവയാണ് മേൽ സൂചിപ്പിച്ച വിലക്കുകൾ. പരിസരമലിനീകരണത്തിന് നിമിത്തമാകുന്ന എല്ലാതരം മാലിന്യനിക്ഷേപങ്ങൾക്കും ഈ വിലക്കുകൾ ബാധകമാക്കാവുന്നതേയുള്ളൂ.


ശബ്ദമലിനീകരണം


പരിസര മലിനീകരണത്തിനെതിരെ ശക്തമായ താക്കീതു നൽകുന്ന ഇസ്ലാം ശബ്ദമലിനീകരണത്തിനെതിരെയും മുന്നറിയിപ്പു നൽകുന്നു. അധികം ശബ്ദമുാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുർആൻ കാണുന്നത്. നിരർഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുർആൻ ഉപമിക്കുന്നത്.
“നീ നടത്തത്തിൽ മിതത്വം പാലിക്കുക. ശബ്ദം താഴ്ത്തുക. നിശ്ചയമായും ഏറ്റവും വെറുക്കപ്പെട്ട ശബ്ദം കഴുതയുടെ ശബ്ദമാകുന്നു” (വി.ഖു. 31:19). മറ്റുള്ളവർക്ക് പ്രയാസമാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുന്നതും പ്രാർഥനാമന്ത്രങ്ങൾ ഉരുവിടുന്നതും, എന്തിന് ഖുർആൻ പാരായണം ചെയ്യുന്നതുപോലും പ്രവാചകൻ വിലക്കിയിട്ടു്. ശബ്ദം ഉയർത്താതെ വേണം ഈശ്വരകീർത്തനങ്ങളിൽ ഏർപെടാൻ എന്ന് വിശുദ്ധ ഖുർആൻ പ്രത്യേകം അനുശാസിക്കുന്നത് ശ്രദ്ധേയമാണ്. ഖുർആൻ പറയുന്നു:
“വിനയത്തോടും ഭയത്തോടും കൂടി, ഉച്ചത്തിലുള്ള വാക്കുകളിലല്ലാതെ പ്രഭാതത്തിലും പ്രദോഷത്തിലും താങ്കളുടെ നാഥനെ മനസാ സ്മരിക്കുക. അശ്രദ്ധയിൽ പെട്ടുപോവരുത്” (1 :
205).


“നൽ ജഹി മിനൽ ഖൗലി (വാക്കുകൾ ഉച്ചത്തിലാകാതെ) എന്ന് ഈ വാക്യത്തിൽ എടുത്തുപറയുന്നു. പ്രാർഥിക്കുമ്പോൾ ശബ്ദം അധികം ഉച്ചത്തിലാവരുതെന്ന് മറ്റൊരു സൂക്തത്തിലും ഖുർആൻ ഓർമിപ്പിക്കുന്നു:
“നിങ്ങൾ അല്ലാഹു എന്നു വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്മാൻ എന്നു വിളിച്ചുകൊള്ളുക. ഏതു വിളിച്ചാലും അവന്റേത് ഉൽകൃഷ്ടങ്ങളായ നാമങ്ങളാകുന്നു. പ്രാർഥന അധികം ഉച്ചത്തിലാക്കരുത്. തീരെ പതുക്കെയും ആവരുത്. അതിനിടക്കുള്ള മാർഗം സ്വീകരിക്കുക (17:110).

ശബ്ദത്തിൽ മിതത്വം പാലിക്കുക എന്നത് ഖുർആൻ നിരന്തരം ഉണർത്തുന്ന കാര്യമാണ്. ഒന്നിലും അതിരുകവിയുന്നത് അല്ലാഹുവിന് ഇഷ്ടമല്ലെന്നും ഖുർആൻ ഓർമിപ്പിക്കുന്നു. “വിനയാന്വിതരായും രഹസ്യമായും നിങ്ങളുടെ നാഥനോട് നിങ്ങൾ പ്രാർഥിക്കുക. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (7:55).


പ്രസംഗം ചുരുക്കണമെന്ന പ്രവാചകന്റെ ഉപദേശവും ശബ്ദമലിനീകരണത്തിനെതിരായ മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്. ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കും വിധം മനോഹരമായ വാക്കുകൾ ഉപയോഗിച്ചു ഹ്രസ്വമായി പ്രസംഗിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. “പ്രസംഗം ചുരുക്കുകയും പ്രാർഥന ദീർഘിപ്പിക്കുകയും ചെയ്യുന്നത് അറിവുള്ളവന്റെ ലക്ഷണമാണ്. അതിനാൽ നിങ്ങൾ പ്രാർഥന ദീർഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക.' എന്ന് പ്രവാചകൻ ഉപദേശിച്ചത് 'മുസ്ലിം' ഉദ്ധരിച്ചിട്ടു്. അസഭ്യം, ചീത്തവാക്കുകൾ, ശാപം, ശകാരം, കള്ളസത്യം തുടങ്ങി കെട്ട വാക്കുകൾ കൊ ാകുന്ന മലിനീകരണത്തിനെതിരെയും ഖുർആന്റെയും പ്രവാചകന്റെയും ശക്തമായ താക്കീതുകളു്.

Created at 2024-10-11 09:39:50

Add Comment *

Related Articles