ആൾ ദൈവങ്ങൾ

മുസൈലിമത്തുൽ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സർവ്വർക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങൾ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്. അതാത് കാലത്തെ പിത സമൂഹം അവരെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തിട്ടു്. ജനങ്ങളുടെ ആത്മീയ ദാഹം ചൂഷണം ചെയ്ത് പണവും പ്രശസ്തിയും സമ്പാദിച്ചു സുഖിക്കാനാണ് ആചാര്യപദവി അഭിനയിച്ച് രംഗത്ത് വരുന്നവരൊക്കെ ശ്രമിച്ചിട്ടുള്ളത്. അത്ഭുതങ്ങൾ കാട്ടിയതായി നുണക്കഥകൾ പ്രചരിപ്പിക്കുന്ന ബ്രോക്കർമാരാണ് അവർക്ക് ഇരയെ എത്തിച്ചു കൊടുത്ത് പ്രചാരം നേടിക്കൊടുക്കുക. മയക്കുമരുന്നും മയക്കുമന്ത്രവും പിശാച് സേവയും ജിന്നുബാധയുമൊക്കെ കൈമുതലാക്കിയ വമ്പന്മാരും അവരിൽ കുറവല്ല. ഇതരസമുദായങ്ങളിലെ ആൾ ദൈവങ്ങളെ ക് പഠിച്ചിട്ടാണ് മുസ്ലിംകങ്ങളിലെ പണമോഹികളും ഈ രംഗത്തിറങ്ങിയിട്ടുള്ളത്.
ജനങ്ങൾ ആത്മീയ ഗുരുക്കൾക്കായി ദാഹിക്കുന്നു. പക്ഷേ, അവർ ആരാണ്? എന്താണ് ലക്ഷണങ്ങൾ? തുടങ്ങിയവ അറിയാതെ നട്ടം തിരിയുകയാണ്. യഥാർഥ ശൈഖുമാരെ വിലയിരുത്താൻ നിരവധി ലക്ഷണങ്ങൾ പണ്ഢിത ലോകം പഠിപ്പിച്ചിട്ടു്. അവയിൽ പ്രധാനമായ ചിലത് ഇവിടെ കൊടുക്കാം.


ഒന്ന് : ശൈഖുമാർ "മജ്ദൂബ്' (അല്ലാഹുവിലുള്ള പ്രേമപാരവശ്യത്താൽ മനസ്സിന്റെ സമനില തെറ്റിയവർ) അല്ലാത്തവരാണെങ്കിൽ നിർബന്ധ കർമ്മങ്ങൾക്കു പുറമെ സുന്നത്തു കർമ്മങ്ങൾ കയ്യും കണക്കുമില്ലാതെ അനുഷ്ഠിക്കുന്നവരായിരിക്കും. വാക്കും പ്രവൃത്തിയും മനസ്സും സ്വഭാവവുമെല്ലാം തിരുനബി (സ്വ) യിൽ നിന്ന് പഠിച്ചതനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ. സുന്നത്തുകളിൽ ഒന്നുപോലും കൈവിടാതെ സൂക്ഷിക്കുന്നതിൽ ശക്തമായ നിഷ്കർഷത പാലിക്കുന്നവരായിരിക്കും. ജീവിതത്തിന് അകം, പുറം എന്നീ ര് മുഖമായിരിക്കില്ല. സദുപദേശമല്ലാതെ ദുസ്വഭാവങ്ങളോ ദുരുദ്ദേശ്യങ്ങളോ ഉായിരിക്കുന്നതല്ല. (ജാമിഉൽ ഉസ്വൂൽ, ശഅ്റാനി പേജ് 13)


ര്: ശരീഅത്തിനു വിരുദ്ധമായ യാതൊരു പ്രവൃത്തിയും യഥാർഥ ശൈഖുമാർ ചെയ്യുകയില്ല. ബുദ്ധിയുളള ഔലിയാക്കളെ കുറിച്ചാണ് പറയുന്നത്. അല്ലാഹുവിനെ പ്രേമിച്ച് ബുദ്ധിയുടെ സമനില തെറ്റിയ മസ്താന്മാരെ കുറിച്ചല്ല. അവരുടെ മതജീവിതനിയമവും അവരുമായി ബന്ധപ്പെടുന്നതിന്റെ നിയമവും വ്യത്യസ്തമാണ്. മജ്ദൂബായ വലിയ്യിനെ ശിഷ്യന്മാർക്കു മാർഗ്ഗദർശനം ചെയ്യുന്ന ഗുരുവായി സ്വീകരിക്കാൻ പറ്റുകയില്ല. സമനില തെറ്റിയ മനസ്സുകാരൻ സ്വന്തം കാര്യത്തിൽ തന്നെ പരുങ്ങലിലാണ്. പിന്നെയെങ്ങനെ മറ്റുളളവരുടെ പരുങ്ങൽ മാറ്റാൻ കഴിയും എന്ന് അവാരിഫുൽ മആരിഫിലും (പേജ് :79) ജാമിഉൽ ഉസൂലിലും (പേ:5) ചോദ്യമുന്നയിച്ചിട്ടു്.


മുർശിദായ ശൈഖ് ഹറാമായ പ്രവൃത്തികളും ഹറാമാണോ എന്ന് സംശയമുളള കാര്യങ്ങളും വർജ്ജിക്കുന്നവരാണ്. ശരീഅത്ത് വിരുദ്ധപ്രവൃത്തികളുമായി കഴിയുന്നവർ ഒരിക്കലും ആത്മീയ ഗുരുവിന്റെ പദവിയിലേക്കുയരുകയില്ല. കാരണം പടച്ചവന്റെ പരമമായ സ്നേഹവും പൊരുത്തവും തേടിയിറങ്ങിയവരാണ് ആത്മീയ നേതാക്കൾ. വഞ്ചിയിൽ കയറി ആഴക്കടലിൽ മുങ്ങി തപ്പിയാലേ മുത്തെടുക്കുവാൻ സാധിക്കുകയുളളൂ. ശരീഅത്തെന്ന വഞ്ചിയിൽ യാത്ര തുടർന്നാൽ തിരിച്ചു കരയ്ക്കണയുവാനും അതേ വഞ്ചി തന്നെ വേണം. നടുക്കടലിൽ വെച്ച് വഞ്ചി ഉപേക്ഷിച്ചാൽ കടലിൽ മുങ്ങിച്ചാവുകയല്ലാതെ രക്ഷപ്പെടുകയില്ല, എന്നതുപോലെ ശരീഅത്തിന്റെ നിയമങ്ങളുപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തം തേടുന്നവർ ലക്ഷ്യസ്ഥാനത്തെത്തുകയില്ല. ലക്ഷ്യം പൂർത്തിയാക്കുന്നവർ അതിന് ശേഷവും മതനിയമങ്ങളിൽ യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സൂക്ഷിച്ചു ജീവിക്കണം.
ഹിജ്റ മൂന്നാം നൂറ്റാിലെ പ്രമുഖ സൂഫിയാണ് അബൂയസീദുൽ ബിസ്താമി (റ). അദ്ദേഹം ശിഷ്യന്മാരോട് പറഞ്ഞു: ഇവിടെ ശൈഖാണെന്നും വലിയ്യാണെന്നുമൊക്കെ പ്രചരിപ്പിച്ച് ഒരാൾ വന്നതായി കേൾക്കുന്നു. നമുക്കയാളെ ഒന്ന് സന്ദർശിക്കാം. യഥാർഥത്തിൽ ഇയാൾ ഭൗതിക വിരക്തിയിൽ പ്രസക്തനായിരുന്നു. അദ്ദേഹം പളളി ലക്ഷ്യം വെച്ച് വീട്ടിൽ നിന്നിറങ്ങി പുറപ്പെട്ടതായിരുന്നു. വഴിയിൽ വെച്ച് ഖിബ്ലയുടെ നേരെ തുപ്പുന്നതാണ് ബിസ്താമി കത്. ക മാത്രയിൽ തന്നെ ബിസ്താമി ശിഷ്യന്മാരോട് പറഞ്ഞു. പിരിഞ്ഞു പോവുക. നമുക്കദ്ദേഹത്തെ പറ്റില്ല. തിരുനബി (സ്വ) യുടെ സുന്നത്താണ് ഖിബ്ലി യുടെ നേരെ തുപ്പാതിരിക്കൽ, ആ പ്രാഥമിക സുന്നത്തു പോലും ശ്രദ്ധിക്കാത്ത ഇദ്ദേഹം അതീവ സൂക്ഷ്മമായ ആത്മീയ ത്യാഗത്തിനു ശിക്ഷണം നൽകാൻ യോഗ്യനല്ല. (രിസാലത്തു ഖുശൈരി (പേജ് 14) അവാരിഫ്, നാലാം അധ്യായം) .


മൂന്ന് : ശൈഖിന്റെ ഗുണവിശേഷങ്ങളിൽ മൂന്നാമത്തേത് മുസ്ലിം ഉമ്മത്തിലെ സത്യവിശ്വാസികളോട് യാതൊരുവിധ പകയും വിദ്വേഷവും അയാളുടെ ഹൃദയത്തിലുാവുകയില്ല എന്നത്. അദ്ദേഹത്തെ ഉപദ്രവിക്കുന്നവരോടു പോലും സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ. (ഇബ്രീസ് 255). നാല് : ഭൗതിക താൽപര്യം തീരെ ഇല്ലാതിരിക്കുക. സ്വർണ്ണ കൂമ്പാരം മുന്നിലിട്ടു കൊടുത്താൽ പോലും അത് വാങ്ങാൻ തയ്യാറാവുകയില്ല. (ഇബ്ലീസ്) സത്യസന്ധനായ സൂഫിയുടെ ലക്ഷണം പ്രശസ്തിയിൽ നിന്ന് ഒളി ജീവിതം, സമ്പന്നതയിൽ നിന്ന് ദാരിദ്ര്യം, പ്രൗഢിയിൽ നിന്ന് ലാളിത്യം എന്നിങ്ങനെയുളള മാറ്റങ്ങളാകുന്നു. വ്യാജന്മാരുടേത് നേർ വിപരീതവും (ഈഖാളുൽ ഹിമാം പേജ് 5) ഈ വക ഗുണവിശേഷങ്ങളൊന്നും ജീവിതത്തിൽ സ്പർശിക്കുക പോലും ചെയ്യാത്തവരെ വലിയ്യും സൂഫിയും ശൈഖുമൊക്കെയാക്കി അവരോധിക്കുകയും കൊനടക്കുകയും ചെയ്യുന്നത് വലിയ വിഡ്ഢിത്വമാണ് ! തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളുടെ വിവിധ വർണ്ണ ശലഭങ്ങൾ മാത്രമാണ് യഥാർഥ ശൈഖുമാർ.

Created at 2024-10-11 10:25:00

Add Comment *

Related Articles