Related Articles
-
Books
തവസ്സുല് സമുദായങ്ങളില്
-
-
BOOKs
പൈത്യക മഹത്വംഇസ്ലാമില്
പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മൌദൂദിയുടെ യഥാര്ഥ വീക്ഷണം 1886 മാര്ച്ച് ലക്കം പ്രബോധനത്തില് എ. വൈ. ആര് ഒരു ചോദ്യത്തിനുത്തരമായി കൊടുത്തിട്ടു ള്ളതില് നിന്നും ഗ്രഹിക്കാവുന്നതാണ്.
ചോ: ചിലപ്പോഴെങ്കിലും അല്ലാഹു പ്രവാചകരെക്കൊണ്ട് തെറ്റ് ചെയ്യിച്ചിട്ടുണ്ടെന്ന് മൌലാനാ മൌദൂദി തന്റെ തഫ്ഹീമാത്ത് എന്ന പുസ്തകത്തില് എഴുതിയിട്ടുണ്ടെന്നും ഇത് പ്രവാചകന്മാര് തെറ്റുകള്ക്കതീതരാണെന്ന അല്ലാഹുവിന്റെ വചനങ്ങള്ക്ക് കടക വിരുദ്ധമാണെന്നും ഇതുപോ ലെ സ്വന്തം നിലയില് കൂട്ടിച്ചേര്ക്കലുകള് നടത്തിയ മൌദൂദിയും അനുയായികളും മുബ്തദിഉകള് ആണെന്നും അവര്ക്ക് സലാം ചൊല്ലേണ്ടതില്ലെന്നും ഒരു സുന്നി മുസ്ലിയാര് പ്രസംഗിക്കുന്നത് കേള്ക്കാനിടയായി. ഈ ആരോപണത്തിന്റെ സത്യാവസ്ഥ എന്താണ്?
ഉ: ജമാഅത്ത് വിരുദ്ധരായ യാഥാസ്ഥിക പണ്ഢിതന്മാര് പല ദശകങ്ങളിലായി പറഞ്ഞുനടക്കു ന്ന ഖണ്ഡിതമായ ഒരാരോപണമാണിത്. ജമാഅത്തിന്റെ വാക്താക്കള് അവരുടെ പ്രസംഗങ്ങളിലൂടെയും പത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ഈ ആരോപണത്തിന്റെ സത്യാവസ്ഥ നിരവധി തവണ വിശദീകരിച്ചിട്ടുള്ളതാണ്.
തഫ്ഹീമാത്തില് മൌദൂദി സാഹിബ് പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: അല്ലാഹു തആലാ മന:പൂ ര്വം എല്ലാ പ്രവാചകന്മാരില് നിന്നും വല്ലപ്പോഴും തന്റെ സംരക്ഷണം എടുത്തു കളഞ്ഞ് ഒ ന്നോ രണ്ടോ പാകപ്പിഴവുകള് സംഭവിക്കാന് അനുവദിക്കുന്നു. അവര് ദൈവമല്ല മനുഷ്യരാണ് എന്ന് ജനങ്ങള് മനസ്സിലാക്കാന് വേണ്ടി
മൌദൂദിയെ ന്യായീകരിച്ചുകൊണ്ട് പ്രബോധനം കൊടുത്തതാണ് ഈ വരികള്. ശേഷം അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം ഇങ്ങനെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തില് മൌദൂദിയുടെ വ്യാഖ്യാനവും എ. വൈ. ആറിന്റെ വിശദീകരണവും ഒട്ടും തൃപ്തികരമല്ലെന്ന് മാത്രമല്ല ഏറെ അപകടകരവുമാണ്. അല്ലാഹു മനഃപൂര്വം മനുഷ്യരെക്കൊണ്ട് പാകപ്പിഴവുകള് സംഭവിക്കാന് അനുവദിക്കുന്നു, അല്ലാഹുവിന്റെ സംരക്ഷണം എടുത്തുകളയുന്നു എന്നൊക്കെ പറയുന്നത് ഭീമാബദ്ധമാണ്. മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്നതാണ് അല്ലാഹുവിന്റെ ലക്ഷ്യം, ആ അല്ലാഹു തിന്മയുടെ നേരെ കണ്ണു ചിമ്മുന്നു എന്ന് പറഞ്ഞാല് അത് അല്ലാഹുവിന്റെ മേല് ദുരാരോപണം ഉന്നയിക്കലാണ്. ആളുകള് തിന്മ പ്രവര്ത്തിക്കുന്നത് ഒരിക്കലും അല്ലാഹുവിന്റെ തൃപ്തിയോടെയല്ല എന്നതാണ് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം. അത്ര വലിയ തിന്മയൊന്നുമല്ല, ചെറിയ പാകപ്പിഴവുകള് എന്ന് മാത്രമാണ് മൌദൂദി പറഞ്ഞത് എന്നൊന്നും ആശ്വസിച്ചിട്ട് കാര്യമില്ല. പ്രവാചകരെപ്പോയിട്ട്, സാധാരണ മനുഷ്യരെപ്പോലും പാകപ്പിഴവുകള് സംഭവിക്കാന് അല്ലാഹു അനുവദിക്കുന്നു എന്ന് പറയാന് പാടില്ല.
സുന്നികളുടെ വിമര്ശനത്തെ പ്രതിരോധിക്കാന് എ.വൈ. ആര് ഉദ്ധരിച്ച തെളിവ് തന്നെ മൌദൂദിയുടെ അഭിപ്രായത്തിന്റ ഖണ്ഡനമാണ്. ഒരു അന്ധന്റെ കാര്യത്തില് അല്പം അവഗണന കാ ണിച്ച നബിയെ അല്ലാഹു വിമര്ശിച്ചു എന്ന് അമ്പിയാഇന് പാകപ്പിഴവ് പറ്റാമെന്ന മൌദൂദി വാദത്തിന് തെളിവായി എ.വൈ. ആര് ഉദ്ധരിക്കുന്നു. മൌദൂദി എന്താണ് പറഞ്ഞതെന്ന് അപ്പോഴേക്ക് എ.വൈ.ആര് മറക്കുന്നു. സംരക്ഷണം എടുത്തുകളഞ്ഞ് മനപൂര്വം പാകപ്പിഴവുകള് സംഭവിക്കാന് അല്ലാഹു അനുവദിക്കുന്നുവെന്നാണ് മൌദൂദി എഴുതിയത്. എന്നിട്ട് അന്ധനെ അവഗണിച്ചതിന് അല്ലാഹു നബിയെ വിമര്ശിച്ചുവെന്ന് തെളിവായി എ.വൈ. ആര് എഴുതുകയും ചെയ്യുന്നു. ഒരു കാര്യം അനുവദിക്കുക, എന്നിട്ട് അത് ചെയ്തതിന് ചെയ്ത ആളെ വിമര്ശിക്കുക, ഇത് അല്ലാഹു അല്ലാത്തവര് പോലും ചെയ്യാന് പാടില്ലാത്ത കാര്യമാണ്. മൌദൂദി വരച്ചുകാട്ടിയ ഈ ദൈവീക ചിത്രം ഏറെ പരിഹാസ്യമാണ്. ന്യായീകരിക്കാന് മിനക്കെടാതെ അബദ്ധം സമ്മതിക്കുന്നതാണ് ബുദ്ധി. നബിമാര്ക്ക് വരെ പാകപ്പിഴവുകള് പറ്റാം എന്ന് വാദിക്കുന്നവര് മൌദൂദിയടെ അബദ്ധം സുബദ്ധമാക്കാന് ശ്രമിക്കുന്നതിനെ വീരാരാധനായായി ചിത്രീകരിച്ചാല് അത്ഭുതപ്പെടാനോ അരിശം കൊള്ളാനോ കാരണം കാണുന്നില്ല.
Created at 2024-03-18 04:37:10