Related Articles
-
ROBERT
നബിദിനാഘോഷം പ്രമാണങ്ങളില്
-
-
ROBERT
രക്ത ചികിത്സ
മനുഷ്യന്‍ സ്വതന്ത്രേച്ഛുവാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, ഉദ്ദേശിക്കുന്ന സമയത്ത്, ഇഷ്ടാനുസരണം നിര്‍വഹിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം അവരുടെ സംയോജനം ഒരു വലിയ ബന്ധനമാണ്. എല്ലാവരും സ്വതന്ത്രമായി നടക്കുന്നു, ഓടുന്നു, ചാടുന്നു, ഇഷ്ടാനുസരണം ജോലിചെയ്യുന്നു, ഇണചേരുന്നു, സ്വന്തമായി പഠിക്കുന്നു, പഠിപ്പിക്കുന്നു. എന്നാല്‍ സംയുക്ത ഇരട്ടകള്‍ക്കു സ്വന്തമായും സ്വതന്ത്രമായും ഇഷ്ടാനുസാരവും ഇക്കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതില്‍പ്പരം ബന്ധനം മറ്റെന്തുണ്ട്? ഈ ബന്ധനത്തില്‍നിന്നുള്ള മോചനം സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു അനുഗ്രഹമാണ്.
പ്രസ്തുത മോചനത്തിനുള്ള ഏകമാര്‍ഗം ശസ്ത്രക്രിയയാണ്. ഈ യാഥാര്‍ഥ്യമാണ് ഇറാനിയന്‍ ഇരട്ടകളായ ലാദേന്‍, ലാലെ എന്നിവരെ എല്ലാ വിലക്കുകളെയും അതിലംഘിച്ചു സിംഗപ്പൂരിലെ റാഫിള്‍സ് ആശുപത്രിയില്‍ നടന്ന ലോകത്തിലെ ഏറ്റം ശ്രദ്ധേയമായ സര്‍ജറി ചൂതാട്ടത്തിലേക്കു നയിച്ചത്. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ലോസ്റാബ് ഗ്രാമത്തില്‍ ഒരു കുടിലില്‍ ബിജാനീ ദമ്പതികള്‍ക്കു ജനിച്ച അപൂര്‍വ്വ ഇരട്ടകളായിരുന്നു ലാദേനും ലാലെയും. ജനനാനന്തരം രണ്ടുപേരെയും ദമ്പതിമാര്‍ ആശുപത്രിയിലെത്തിച്ചു. രണ്ടുവയസ്സ് എത്തുന്നതുവരെ അവര്‍ ഇടക്കിടെ കുട്ടികളെ സന്ദര്‍ശിക്കുമായിരുന്നു. പിന്നീട് അവിടത്തെ പ്രസിദ്ധനായ ഒരു ഡോക്ടര്‍ അവരെ ദത്തെടുത്തു സ്വന്തം മക്കളായി വളര്‍ത്തി. പിന്നീട് ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയപ്പോള്‍ കുട്ടികളുടെ പതിനഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ രംഗത്തെത്തി അവകാശത്തെക്കുറിച്ചു നിയമയുദ്ധം തുടങ്ങി. ഡോക്ടറെയോ ബിജാനിമാരെയോ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കോടതി കുട്ടികള്‍ക്കു നല്‍കി. പക്ഷേ, അവര്‍ തങ്ങളുടെ നിസ്സഹായാവസ്ഥ കോടതിയെ ബോധ്യപ്പെടുത്തി. ഒരു ദശകം നീണ്ട നിയമയുദ്ധം അവസാനം ബിജാനീ ദമ്പതികളുടെ വിജയത്തില്‍ അവസാനിച്ചു.
ലാദേനും ലാലെയും വ്യത്യസ്ത അഭിപ്രായക്കാരും വ്യത്യസ്ത അഭിരുചിക്കാരുമായിരുന്നു. ലാലേക്ക് കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ അതീവ താല്‍പര്യമുണ്ടായിരുന്നപ്പോള്‍ ലാദേന് ഇതു തീരേ ഇഷ്ടമില്ലായിരുന്നു. ലാലേ പത്രപ്രവര്‍ത്തനം പഠിക്കാന്‍ ആഗ്രഹിച്ചു. ലാദേന്‍ നിയമബിരുദമെടുക്കാനും. ലാദേന്റെ അഭിപ്രായങ്ങള്‍ക്കൊത്തു ജീവിക്കേണ്ടിവന്ന ലാലേ ഒടുവില്‍ ലാദേനിനോടു സഹകരിച്ചു. അങ്ങനെ ഇരുവരും നിയമബിരുദ ധാരികളായി. ചെറുപ്പം മുതലേ വഴക്കിട്ടും നിസ്സാര പ്രശ്നങ്ങളില്‍പ്പോലും കലഹിച്ചും ജീവിച്ച ഇവര്‍ ദേഷ്യം പിടിച്ചാല്‍ എതിര്‍ ദിശകളിലേക്ക് ഓടാന്‍ ശ്രമിക്കുമായിരുന്നു. അവസാനം അസഹ്യവേദനയില്‍ ഇരുവരും വാവിട്ടുകരയും. ഒന്നിച്ചുള്ള ജീവിതം അവര്‍ക്ക് അസഹ്യമായിത്തോന്നി. സ്വാതന്ത്ര്യത്തിനു വേണ്ടി അവര്‍ വെമ്പല്‍ കൊണ്ടു. പക്ഷേ, വിദഗ്ധരായ മുപ്പതു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ഒട്ടേറെ പരിശോധനകള്‍ക്കു ശേഷം വന്ന തീരുമാനം അവരുടെ ആഗ്രഹങ്ങള്‍ക്കു വിരുദ്ധമായിരുന്നു.
ലാദേനും ലാലെയും നിരാശപ്പെട്ടില്ല. പ്രതീക്ഷ കൈവെടിയാതെ അവര്‍ നാളുകള്‍ തള്ളിനീക്കി. അടുത്തകാലത്തായി ഇരുനൂറോളം ശ്രമങ്ങള്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ടായിരുന്നു. അതിനുംപുറമെ സിംഗപ്പൂരിലെ റാഫിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ കെയ്ത്ത്ഗോ തലകള്‍ ഒട്ടിച്ചേര്‍ന്ന നേപ്പാളി സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തിയ സംഭവം അവരുടെ പ്രതീക്ഷക്കു പുതുജീവന്‍ നല്‍കി. അങ്ങനെയവര്‍ റാഫിള്‍സ് ആശുപത്രിയിലെത്തി. വിജയസാധ്യത കുറവായതുകൊണ്ട് അവരെ പിന്തിരിപ്പിക്കാന്‍ ഡോക്ടര്‍ കെയ്ത്ത്ഗോ പരമാവധി ശ്രമിച്ചു. അപകടസാധ്യത അവരെ ധരിപ്പിച്ചു. രണ്ടാളുടെയുമോ അല്ലെങ്കില്‍ ഒരാളുടെയെങ്കിലുമോ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് അവരെ അറിയിച്ചു. പക്ഷേ, അവര്‍ പിന്മാറാന്‍ തയ്യാറായില്ല. അങ്ങനെ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി അവസാനം ഡോക്ടര്‍ ശസ്ത്രക്രിയക്കു വിധേയമാക്കി. ആശങ്കിച്ചതു സംഭവിച്ചു. ഒന്നിച്ചു ജീവിച്ച അവരിരുവരും എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഒന്നിച്ചു മരിച്ചു (മനോരമ. 10-8-2003).
പരാജയപ്പെട്ട ശസ്ത്രക്രിയകളില്‍ ഒന്നിന്റെ കഥയാണിത്. ഈ ശസ്ത്രക്രിയ, വേര്‍പ്പെടാനാഗ്രഹിച്ച ചില ഇരട്ടകളെ പ്രസ്തുത ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയുണ്ടായി. പശ്ചിമബംഗാളില്‍ നിന്നുള്ള മുപ്പത്തിനാലുകാരികളായ അയാര രാതൂന്‍, ജയാര രാതൂന്‍ എന്നീ സയാമീസ് ഇരട്ടകള്‍ ഈ കൂട്ടത്തില്‍ പെട്ടവരാണ്. ഇവര്‍ ഇറാനിയന്‍ ഇരട്ടകളുടെ ശസ്ത്രക്രിയാ മരണത്തെ തുടര്‍ന്ന് വേര്‍പ്പെട്ടു ജീവിക്കാനുള്ള മോഹം കൈവെടിഞ്ഞു(മാതൃഭൂമി 13-7-2003). 2003 ജൂലൈ എട്ടിനു നടന്ന ഇറാനിയന്‍ ഇരട്ടകളുടെ ശസ്ത്രക്രിയാ മരണത്തിനുശേഷം, ദക്ഷിണ കൊറിയന്‍ സയാമീസ് ഇരട്ടകളായ മിന്‍സാരംഗും മിന്‍ജിഹൈയും ജൂലൈ 22 ന് സിംഗപ്പൂര്‍ റാഫിള്‍സ് ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയക്കു വിധേയരായി. വിജയകരമായ ഈ ശസ്ത്രക്രിയ നടത്തിയത് ലാദേന്‍- ലാലെമാരുടെ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. കെയ്ത്ത്ഗോയും സംഘവും തന്നെയായിരുന്നു(മാതൃഭൂമി 23-7-2003).
ഒരുനിലക്കും വേര്‍പ്പെടുത്താന്‍ കഴിയാത്ത ഇരട്ടകളും സയാമീസില്‍ സുലഭമാണ്. ഇത്തരം ഇരട്ടകള്‍ മെഡിക്കല്‍ സയന്‍സിനു വെല്ലുവിളിയായി അവശേഷിക്കുന്നു. 29 വര്‍ഷം ഇരട്ടകളായി ജീവിച്ച ഇറാനിയന്‍ സഹോദരിമാര്‍ ശസ്ത്രക്രിയാമരണത്തിനു കീഴടങ്ങിയതിന്റെ നടുക്കം വിട്ടുമാറും മുമ്പ് ലേഡി ഹഡിംഗ് മെഡിക്കല്‍ കോളെജില്‍ ജനിച്ച വിചിത്ര ഇരട്ടകള്‍ പ്രസ്തുത ഇനത്തില്‍പ്പെട്ടതാണ്. രണ്ട് തലകള്‍, രണ്ട് നെഞ്ചുകള്‍, രണ്ട് ഹൃദയങ്ങള്‍, നാല് ശ്വാസകോശങ്ങള്‍ എന്നിവയുള്ള ഈ ഇരട്ടകള്‍ നെഞ്ചിനു താഴെയാണ് ഒട്ടിച്ചേര്‍ന്നത്. കൈകളും കാലുകളും രണ്ടുമാത്രം. ഒരുകാലില്‍ നുള്ളിയാല്‍ ഇരട്ടകളില്‍ ഒന്നിനേ വേദനിക്കൂ. ഒരാള്‍ കരഞ്ഞാല്‍ രണ്ടാമന്‍ കരയാനുള്ള സാധ്യത 20 ശതമാനം മാത്രം. വിശപ്പും വ്യത്യസ്തം. വൈകല്യങ്ങള്‍ ഏറെയുള്ള ഈ ഇരട്ടകളെ, സംരക്ഷിക്കാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ടു ദരിദ്രരായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. ആറുമണിക്കൂറിനുശേഷം ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.
ഒരേ ഹൃദയമുള്ള ഇരട്ടകളും ഒരിക്കലും ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്താന്‍ സാധിക്കാത്ത ഇനത്തില്‍പ്പെടുന്നു. ചുരുക്കത്തില്‍ സയാമീസ് ഇരട്ടകള്‍ നിരവധിയിനങ്ങളുണ്ട്. അവയില്‍ പലതും ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്താന്‍ കഴിയുന്നവയാണ്. മറ്റുപലതും വേര്‍പ്പെടുത്താന്‍ കഴിയാത്തവയും. വേര്‍പ്പെടുത്താന്‍ കഴിയുമോ ഇല്ലേ എന്നുപറയേണ്ടത് വൈദ്യശാസ്ത്രജ്ഞരാണ്. പാടുണ്ടോ പാടില്ലേ എന്നുപറയേണ്ടത് ഇസ്ലാമിക കര്‍മശാസ്ത്രജ്ഞരും
Created at 2024-02-13 23:28:40