ബി പി കുറയുമ്പോൾ

ഉയർന്ന രക്തസമ്മർദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മർദം അത അപകടകാരിയല്ല. ആരോഗ്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. അതിനാൽ തന്നെ ചിലരിൽ രക്തസമ്മർദത്തിന്റെ തോത് ഉയർ ന്നതായിരിക്കും. മറ്റു ചിലരിൽ താഴ്ന്നതും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമാകുന്നില്ലെങ്കിൽ താഴ്ന്ന രക്തസമ്മർദത്തെക്കുറിച്ച് ഭയപ്പെടാനാകില്ല.
ആരോഗ്യവാനായ ഒരാളുടെ രക്തസമ്മർദം സാധാരണ അവസ്ഥയിൽ 120/80 ആയിരിക്കും. ഈ അളവിൽ നിന്നു കുറഞ്ഞുപോകുന്നതാണ് ന്യൂന രക്തസമ്മർദം (ഹൈപ്പോ ടെൻഷൻ). 100/60 എന്ന അളവിലോ അതിൽ കുറവോ ആണെങ്കിൽ താഴ്ന്ന രക്തസമ്മർദമായി കണക്കാക്കുന്നു. രക്തസമ്മർദം കുറയുമ്പോൾ ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയും. ഈ അവസ്ഥയിൽ തലയ്ക്ക് ഭാരക്കുറവും മന്ദതയും അനുഭവപ്പെടുന്നു. തലചുറ്റൽ, പെട്ടെന്നുള്ള ബോധക്ഷയം, വിളർച്ച, പെട്ടെന്ന് ഇരിക്കുകയും നിൽക്കുകയും ചെയ്യുമ്പോഴുള്ള വൈഷമ്യങ്ങൾ, വല്ലാത്ത തളർച്ച, ശരീരത്തിനാകെ തണുപ്പ് തോന്നുക എന്നിവയും ലക്ഷണങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലം രക്തസമ്മർദം കുറയാം. ശസ്ത്രക്രിയയ്ക്കായി നൽകുന്ന മരുന്നുകൾ, ഉയർന്ന രക്തസമ്മർദമുള്ളവരും ഉത്കണ്ഠയുള്ളവരും ഹൃദ്രോഗികളും കഴിക്കുന്ന മരുന്നുകൾ, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.
മദ്യവും ചില രോഗങ്ങളും രക്തസമ്മർദം കുറയാൻ കാരണമാണ്. ആമാശയ വീക്കവും ക്ഷ യവും വളരെ അപൂർവമായാകുന്ന അഡിസൺ രോഗവും ഉങ്കിൽ രക്തസമ്മർദം കുറയും.

താഴെ പറയുന്ന കാരണങ്ങളാലും ബി പി കുറയും

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ. ധമനികളിൽ രക്തം കട്ടപിടിക്കുന്ന കൊറോണറി ത്രോംബോസിസ്, ഹൃദയത്തിന്റെ തകരാറുകൾ, ഹൃദയം പമ്പു ചെയ്യുന്ന രക്തം കുറഞ്ഞാൽ. വൈകാരിക വിക്ഷോഭം, അമിത ഉത്കണ്ഠ ക്കുന്ന കാര്യങ്ങൾ കേൾക്കുന്നത്. ശരീരത്തിനും മനസ്സിനുമാകുന്ന വിഷമതകൾ, ആഘാതങ്ങൾ, അപകടങ്ങൾ. ശരീരത്തിൽ നിന്നു രക്തം നഷ്ടപ്പെടുമ്പോൾ. ചിലയിനം മരുന്നുകളുാക്കുന്ന അലർജി. ശരീരത്തിനു പെട്ടെന്ന് സംഭവിക്കുന്ന ചില വ്യതിയാനങ്ങൾ (ഉദാഹരണം: തലകീഴായി നിൽക്കുമ്പോൾ അനുഭവപ്പെടുന്ന സമ്മർദം). മദ്യപാനത്തെ തുടർന്നാകുന്ന ദൂഷ്യഫലങ്ങൾ. അനസ്തീഷ്യ നൽകുമ്പോൾ. നാഡീവ്യൂഹം തകരാറിലാകുന്ന അവസ്ഥ. ഏതെങ്കിലും അവയവത്തിന്റെ പ്രവർത്തന വൈകല്യം. വിഷാദവും തളർച്ചയും ക്ഷീണവും വിളർച്ചയും കാൽ രക്തസമ്മർദത്തിന്റെ തോത് പരിശോധിക്കുക. അധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നതും പെട്ടെന്ന് ക്ഷോഭിക്കുന്നതും രക്തസമ്മർദം താഴുന്നതിനു കാരണമാകും. അമിതമായി മനഃക്ലേശമനുഭവിക്കുന്നവരുടെ സ്ഥി തിയും ഇതു തന്നെ.
മാനസിക സമ്മർദങ്ങളിൽ നിന്ന് എത്രയും പെട്ടെന്നു മുക്തരാകണം. ഇടയ്ക്കിടെ രക്തസമ്മർദ ത്തിന്റെ തോത് കൃത്യമായി പരിശോധിച്ചറിയുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് മുടങ്ങാതെ നോക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക. മദ്യവും മയക്കുമരുന്നും ശീലമാക്കിയവർ അത് ഒഴിവാക്കുക. ശരീരഭാരം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക, വ്യായാമങ്ങൾ ലഘുവും മിതവുമായിരിക്കണം. രക്തസമ്മർദം പൂർവസ്ഥിതിയിലാകുന്നതുവരെ പൂർണ വിശ്രമമെടുക്കുക. അത്യാവശ്യ ജോലികളിൽ പോലും മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതാണുത്തമം. ഇടയ്ക്കിടെ ബോധക്ഷയം ഉാകുന്നുവെങ്കിൽ ഉടൻ പ്രഥമ ശുശ്രൂഷ ലഭ്യമാക്കണം.

ജീവിത ചിട്ടകളിലൂടെ, ഭക്ഷണത്തിലൂടെ പൂർണമായും നിയന്ത്രിക്കാവുന്ന അവസ്ഥയാണ് ന്യൂന രക്തസമ്മർദം. ചികിത്സക്കു മുമ്പ്, നേരത്തെ ഉപയോഗിച്ചിട്ടുള്ള മരുന്നുകളെക്കുറിച്ചും വിശദവിവരങ്ങൾ ഡോക്ടറോട് പറയണം. ഇപ്പോൾ കഴിക്കുന്ന ഏതെങ്കിലും മരുന്നുകളാണ് രോഗാവസ്ഥക്ക് കാരണമെങ്കിൽ അവ ഉപേക്ഷിക്കണം. കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കൂട്ടുക. ധാരാളം വെള്ളം കുടിക്കുക.

രക്തസമ്മർദത്തോടൊപ്പം ഇ സി ജി, എക്സ് റേ, യൂറി നാസിലിസ് ബ്ലഡ് കൾച്ചർ എന്നിവയും പരിശോധിച്ചാണ് ഡോക്ടർ രോഗാവസ്ഥ തീരുമാനിക്കുക.

Created at 2025-01-16 09:13:09

Add Comment *

Related Articles