പ്ലാസ്റ്റിക് സർജറിയും അവയവമാറ്റവും

ശരീരവൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവർത്തനങ്ങൾ
പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേി ചെയ്യുന്ന ശസ്ത്രക്രിയയാണു പ്ലാസ്റ്റിക് സർജറി (മലയാളം എൻസൈക്ലോപീഡിയ 2/1328). അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ കഷ്ണം വെക്കുകയോ അല്ലെങ്കിൽ നഷ്ടപ്പെട്ട അവയവങ്ങൾക്കു പകരം വയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനമാണു പ്ലാസ്റ്റിക് സർജറി (AL MAWRID, Page: 696).

രൂപപ്പെടുത്തുക, ആകൃതി കൊടുക്കുക എന്നർഥമുള്ള "പ്ലാസ്റ്റിക്കോസ്' എന്ന ലാ റ്റിൻ പദത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ശസ്ത്രക്രിയ മുഖേന മനുഷ്യാവയവങ്ങ ൾക്ക് ആകൃതിയും രൂപവും കൊടുക്കുന്നതു കൊാണു പ്രസ്തുത ശസ്ത്രക്രിയ യ്ക്ക് ഈ പേർ ലഭിച്ചത്. ഇതു പ്രധാനമായും രിനമു്. ഒന്ന്, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ; ഇതു നമ്മുടെ നാട്ടിൽ ഇപ്പോഴും വലിയ പ്രചാരത്തിലെത്തിയിട്ടില്ല. ര്, പുനർനിർമാണ ശസ്ത്രക്രിയ. ശരീരത്തിലെ ത്വക്, മാംസം, എല്ല് തുടങ്ങിയവ ഉപയോഗിച്ചു വൈകല്യങ്ങളെ അകറ്റുകയാണു പുനർനിർമ്മാണം (മെഡിക്കൽ എൻസൈക്ലോപീഡിയ പേ:560).

വൈകല്യങ്ങൾ ജന്മനാ കുന്നവയും അപകടങ്ങൾ മൂലമാകുന്നവയും സാംക്രമിക രോഗങ്ങൾ, കാൻസർ എന്നിവ മൂലമാകുന്നവയുമു്. മുച്ചിറി, കർണ്ണവൈകല്യം, ജനനേന്ദ്രിയ വൈകല്യം, വിരലുകൾക്കാകുന്ന വൈകല്യം ഇവയെല്ലാം ജന്മനാ ഉാകുന്നവയാണ്. പ്ലാസ്റ്റിക് സർജറി മൂലം മുച്ചിറി പരിഹരിച്ച് അനേകായിരം കുഞ്ഞുങ്ങളുടെ ശാരീരിക വൈകൃതം പൂർണ്ണമായി ഒഴിവാക്കുവാനും അവരുടെ സംസാരം സാധാരണ രീതിയിലാക്കുവാനും സാധിക്കുന്നു. ജനിച്ച് ഒരു മാസം ആകുമ്പോൾ തന്നെ ശസ്ത്രക്രിയ തുടങ്ങാവുന്നതാണ്. ഒരു വർഷം തികയുന്നതിനകം ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാവും.

കൈയോ വിരലുകളോ നിശ്ശേഷം അറ്റുപോവുക, താടിയെല്ലും മുഖത്തെ എല്ലുകളും നിശ്ശേഷം തകർന്നു പോവുക, തീപ്പൊള്ളൽ മൂലമാകുന്ന വൈകൃതങ്ങൾ എന്നിവ യെല്ലാം അപകടം മൂലമാകുന്ന വൈകല്യങ്ങൾക്കുദാഹരണമാണ്. (അഖില വിജ്ഞാന കോശം 3/771). ഇത്തരം വൈകല്യങ്ങളെല്ലാം ഇന്ന് ഒരളവോളം പ്ലാസ്റ്റിക് സർജറി മൂലം പരിഹരിക്കാൻ സാധിക്കുന്നു. മൂക്ക്, ചെവി, ചിറ്റി, സ്തനം, കൈകാലുകൾ, ജനനേന്ദ്രിയങ്ങൾ എന്നിവയുടെ വൈകല്യം നീക്കാനും മുറിവുകൾ, ചർമ്മരോഗങ്ങൾ, വസൂരിക്കലകൾ മുതലായവ കൊ മുഖത്തുാകുന്ന പാടുകൾ മാറ്റാനും പൊട്ടിയ അസ്ഥികൾ സംയോജിപ്പിച്ചും മുറിഞ്ഞു കിടക്കുന്ന മാംസക്കഷ്ണങ്ങൾ യഥാസ്ഥാനത്തു തുന്നിച്ചേർത്തും ശരീരത്തിന്റെ കാര്യക്ഷമത വീടുക്കാനും വിരൽ, പാദം, കൈ, കാൽ, ചെവി, തലയിലെ ഭാഗങ്ങൾ, ജനനേന്ദ്രിയം എന്നിവ റീപ്ലാന്റേഷൻ സർജറി മുഖേന പുനഃസ്ഥാപിക്കാനും ഇന്നു സാധിക്കുന്നുവെന്നതു പ്ലാസ്റ്റിക് സർജറിയുടെ പ്രസ്താവ്യമായ നേട്ടങ്ങളാണ്.

മുറിഞ്ഞ അവയവം ഉടനെ വൃത്തിയായി കഴുകി ഒരു പ്ലാസ്റ്റിക് സഞ്ചിയിലും പ്ലാസ്റ്റിക് സഞ്ചി ഐസിലും വയ്ക്കുക; ഐസ് അവയവത്തിൽ തൊടാൻ പാടില്ല. താമസംവിനാ വ്യക്തിയെ ഈ അവയവത്തോടൊപ്പം ആശുപത്രിയിലെത്തിക്കുക. നാലഞ്ചുമണിക്കൂറിനകം തിയേറ്ററിലെത്തുന്നുവെങ്കിൽ, വിജയകരമായി അതു പുനഃസ്ഥാപിക്കാൻ കഴിയും. ഞരമ്പുകൾ ക പിടിച്ചു മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി ഇപ്രകാരമുള്ള അവയവം തുന്നിച്ചേർക്കുന്നതിന് ഉദ്ദേശം എട്ടൊൻപതു മണിക്കൂർ വേിവരും. ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും ദശ, മാംസം, എല്ല്, സന്ധികൾ തുടങ്ങിയവ അവയുടെ ഞരമ്പുകളോടുകൂടി ശരീരത്തിന്റെ വേറൊരു ഭാഗത്തു വച്ചു പിടിപ്പിക്കാൻ സാധിക്കും (മെഡിക്കൽ എൻ സൈക്ലോപീഡിയ Gol:560-572).

Created at 2025-01-17 08:50:47

Add Comment *

Related Articles