
Related Articles
-
-
HEALTH
ശിശുക്കളുടെ ത്വാഗങ്ങൾ
-
വായുവും ജലവും പോലെ മനുഷ്യന്റെ ജീവൻ നിലനിൽക്കുന്നതിന് അനുപേക്ഷണീയമായതും എന്നാൽ ശരീരത്തിൽ മാത്രം ഉൽപാദിപ്പിക്കപ്പെടുന്നതുമായ ഒരു ദ്രാവകമാണു രക്തം. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനും കുടലിൽ നിന്നു പോഷകാംശങ്ങളും ധമനികളിലൂടെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും കലകളിൽ എത്തിക്കുന്നതും അവിടെ നിന്നു കാർബൺ ഡയോക്സൈഡും മറ്റു മാലിന്യങ്ങളും സിരകളിലൂടെ തിരിച്ചു കൊുവരുന്നതും രക്തമാണ്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ഏത് 9 പിന്റ് (ശി) അഥവാ അഞ്ചര ലിറ്റർ രക്തമു ായിരിക്കും. അര എന്ന ഭിന്നം ഒഴിവാക്കി 5 ലിറ്റർ എന്നും അതു യു ചെയ്ത് 6 ലിറ്റർ എന്നും പറയാറു്.
ആരോഗ്യവാനായ ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്നു മൂന്നിലൊരു ഭാഗം രക്തം നഷ്ടപ്പെട്ടാലും അവനു ജീവിക്കാൻ സാധിക്കും. എന്നാൽ ആരോഗ്യം കുറഞ്ഞ ഒരാൾക്കു രക്ത നഷ്ടം അപകടകരമാണ്. രു പിന്റിലധികം രക്തം നഷ്ടപ്പെട്ടാൽ രോഗിക്കു ഷോക്ക്' കും. അഞ്ചു പിന്റിലധികം നഷ്ടപ്പെട്ടാൽ മരണത്തിനിടയാകും.
രക്തസ്രാവം ശാരീരിക ക്ഷീണത്തിനും അമിത സ്രാവം മരണത്തിനും കാരണമാകുമെന്നതു കൊ ദേഹത്തിൽ മുറിവുാകുമ്പോൾ രക്തപ്രവാഹം തടുക്കുന്നതിനു പ്രകൃതി തന്നെ ഒരു രക്ഷാമാർഗ്ഗം ഏർപ്പെടുത്തിയിട്ടു്. അതാണു രക്തം കട്ട പിടിക്കുക എന്ന പ്രക്രിയ (Blood Clotting).
മുറിവേറ്റാൽ പെട്ടെന്നു മുറിവായിൽ നിന്നു രക്തം പ്രവഹിക്കുന്നു. എന്നാൽ അൽപസമയത്തിനുള്ളിൽ രക്തസ്രാവം നിലയ്ക്കുന്നതായി കാണാം. മുറിവായിൽ "ബിൻ' എന്നൊരു പദാർഥം രൂപം കൊള്ളുന്നു. രക്തത്തിലടങ്ങിയ ഫൈബ്രിനോജൻ' എന്ന ഒരു പ്രോട്ടീൻ തന്മാത്രയിൽ നിന്നുമാണ് ബിൻ ഉാകുന്നത്. ഫൈബ്രിൻ നാരുകൾ കൂടിപ്പിണഞ്ഞ് ഒരു വലയുടെ രൂപം പ്രാപിക്കുന്നു. രക്താണുക്കൾ ബിൻ വലയിൽ കുടുങ്ങി മുറിവായുടെ മുകളിൽ പശപോലെ കട്ടയാകുന്നു. ഇതു ചെറിയ രക്തക്കുഴലുകളുടെ തുറന്ന ഭാഗം അടയുന്നതിനും അങ്ങനെ രക്തസ്രാവം നിലയ്ക്കുന്നതിനും സഹായകമാകുന്നു.
ചില ആളുകളുടെ രക്തം കട്ട പിടിക്കുകയില്ല. ഇതു ഗുരുതരമായ ഒരു രോഗമാണ്. 'ഹെമോഫീലിയ' (മലാവശഹശമ) എന്നാണ് ഈ രോഗത്തിനു പറയുന്നത്. ഇത്തരക്കാർക്കു മുറിവു പറ്റിയാൽ രക്തപ്രവാഹം തുടർന്നു കൊിരിക്കും. ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരിക്കാനിടവരും.
Created at 2025-01-16 08:57:57