
Related Articles
-
-
HEALTH
മരുന്നും മറുമരുന്നും
-
HEALTH
ഡയാലിസിസ്
ഏകദേശം അരനൂറ്റാ കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ മാധ്യമമാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകുകയോ പ്രവർത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്. വിശങ്ങളെ അരിച്ചെടുക്കുന്ന പ്രവൃത്തിയാണല്ലോ വൃക്കകൾ പ്രധാനമായും ചെയ്യുന്നത്. വൃക്കകളുടെ ഈ പ്രവർത്തനം യന്ത്രത്തെ കൊ് ചെയ്യിക്കുന്ന രീതിയാണ് ഡയാലിസിസ് എന്നു പറയാം. രോഗിയുടെ ധമനീ രക്തം ഒരു കുഴൽ വഴി യന്ത്രത്തിൽ എത്തിക്കുന്നു. അത് സെലോഫൻ (രലഹഹീവമില) കൊള്ള ഒരു ട്യൂബിലൂടെ ഒഴുകുന്നു. ഈ ട്യൂബ് ഒരു ദ്രാവകത്തിൽ മുങ്ങിക്കിടക്കുന്നു. പ്രസ്തുത ട്യൂബിൽ വളരെ ചെറിയ സുഷിരങ്ങളിലൂടെ രക്തത്തിലെ വിശവസ്തുക്കൾ ദ്രാവകത്തിലേക്ക് അരിച്ചിറങ്ങിക്കൊള്ളും. അങ്ങനെ രക്തം ശുദ്ധിയാകും. ശുദ്ധീകരിച്ച രക്തം തിരികെ രോഗിയുടെ സിരകളിലേക്ക് ഒഴുകുന്നു. ഈ പ്രക്രിയയാണ് ഡയാലിസിസ്. രക്തത്തിൽ യൂറിയ വർദ്ധിക്കുന്ന അവസ്ഥക്കാണ് യുറേമിയ എന്നു പറയുന്നത്. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ആഴ്ചയിൽ രാ മൂന്നോ തവണ ഡയാലിസിസ് ചെയ്യി വന്നേക്കാം.
1950 ലാണ് ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കകളെ തകരാറിലാക്കുന്നു. മൂത്രത്തിൽ 97 ശതമാനം ജലവും ബാക്കി ഭാഗം യൂറിയ, ലവണങ്ങൾ എന്നിവയുമാണ്. ഓരോ വ്യക്കയിലും 12 ലക്ഷത്തിലധികം നെഫ്രോണുകളും. പയർ മണിയുടെ ആകൃതിയിലുള്ള വൃക്കക്ക് 11 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. കനവും ഏത് 140 ഗ്രാം ഭാരവുമു്.
Created at 2025-01-16 09:16:44