സദ്യയും വിരുന്നും


(1) അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു. അബ്ദുറഹ്മാനുബ്നു ഔഫ് (റ) വിവാഹിതനായപ്പോൾ റസൂൽ അദ്ദേഹത്തോട് പറഞ്ഞു: “ഒരു ആടറുത്തെങ്കിലും വിവാഹ സദ്യ നടത്തുക.” (ബുഖാരി 5167).

(2) അനസ്ബ്നു മാലിക് (റ) പ്രസ്താവിച്ചു: “സൈനബ് (റ) എന്ന പത്നിയുടെ വിവാഹ സദ്യ നടത്തിയതിനേക്കാൾ അധികമായി അഥവാ ശ്രേഷ്ഠമായി തന്റെ പത്നിമാരിൽ മറ്റൊരാളുടെ വിവാഹത്തിനും അല്ലാഹുവിന്റെ തിരുദൂതർ സദ്യ നടത്തിയിട്ടില്ല. അപ്പോൾ സാബിതുൽ ബു നാനി അനസി (റ) നോടു ചോദിച്ചു: എന്തു സദ്യയായിരുന്നു? അദ്ദേഹം പറഞ്ഞു: തിരുമേനി അവർക്കു റൊട്ടിയും മാംസവും ഭുജിപ്പിച്ചു. അവർ ശിഷ്ടം ഉപേക്ഷിക്കുവോളം” (മുസ്ലിം 1428).

(3) അബൂഹുറൈറ (റ) പ്രസ്താവിച്ചു: “ആഹാരത്തിൽ ഏറ്റം ദുഷിച്ചത് സമ്പന്നരെ ക്ഷണിക്കുകയും അഗതികളെ ഒഴിവാക്കുകയും ചെയ്യുന്ന സദ്യാഹാരമാണ്. സദ്യാക്ഷണം ആരെങ്കിലും സ്വീകരിച്ചില്ലെങ്കിൽ അവൻ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും അനുസരണക്കേടു കാണിച്ചു” (ബുഖാരി 5177 മുസ്ലിം 1432).

(4) അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദ്ധരിച്ചു: “റസൂൽ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചിട്ടു്. നിങ്ങളെ സദ്യക്കു ക്ഷണിക്കപ്പെട്ടാൽ അതിൽ പങ്കെടുക്കുക (ബുഖാരി 5173, മുസ്ലിം 1429).

(5) ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ പ്രസ്താവിച്ചു. സദ്യക്കു ക്ഷണിച്ചാൽ നിങ്ങൾ ക്ഷണം സ്വീകരിക്കുക. എന്നിട്ട് ഉദ്ദേശിക്കുന്നുവെങ്കിൽ ആഹാരം കഴിക്കുക. അല്ലെങ്കിൽ ആഹാരം ഉപേക്ഷിക്കുക (മുസ്ലിം 1430, അബൂദാവൂദ് 3740).

(6) റസൂൽ തിരുമേനി പറഞ്ഞതായി അബൂഹുറൈറ ഉദ്ധരിക്കുന്നു “നിങ്ങളിൽ വല്ല വ്യക്തിയും ക്ഷണിക്കപ്പെട്ടാൽ അവൻ ക്ഷണം സ്വീകരിക്കട്ടെ. അവൻ നോമ്പുകാരനെങ്കിൽ പ്രാർഥിക്കട്ടെ. നോമ്പില്ലാത്തവനെങ്കിൽ ആഹാരം കഴിക്കുകയും ചെയ്യട്ടെ ( മുസ്ലിം 1431).
സദ്യയും വിരുന്നും ശ്രേഷ്ഠമായ സത്കർമങ്ങളിൽ പെട്ടതാണ്. സദ്യകൾ പലവിധമു്. പ്രസവം, അഖീഖ, ചേലാകർമ്മം, വിവാഹം, മധുവിധു, ഗൃഹപ്രവേശം, ദീർഘയാത്രയിൽ നിന്നുള്ള തിരിച്ചുവരവ്, വിശുദ്ധ ഖുർആൻ മനഃപാഠമാക്കുക, ഖുർആൻ ഖ് ചെയ്യുക. മതവിജ്ഞാന ഗ്രന്ഥം വായിച്ചു തീർക്കുക. ഇവയിൽ ഓരോ കാര്യത്തിനും സദ്യ നടത്തൽ സുന്നത്താണ്. അപ്രകാരം തന്നെ മരണദുഃഖം അനുഭവിക്കുന്നവർക്ക് അവരുടെ അയൽവാസികൾ നൽകുന്ന സാന്ത്വന സദ്യയും പ്രത്യേക കാരണമൊന്നുമില്ലാതെ നൽകുന്ന സൗഹൃദസദ്യയും ആതിഥേയൻ അതിഥിക്ക് നൽകുന്ന സദ്യയും സുന്നത്തായ സദ്യകളിൽ പെടുന്നു.

മുകളിൽ പറഞ്ഞ സദ്യകളെല്ലാം സുന്നത്താണെങ്കിലും മധുവിധു സദ്യയാണ് ഏറ്റവും ശ്രേഷ്ഠം. നികാഹിനു ശേഷം ഏതു സമയത്തും ഇതു നടത്താവുന്നതാണ്. പക്ഷേ, ദമ്പതിമാർ സംഗമിച്ച ഉടനെ നടത്തുന്നതാണ് ഉത്തമം. കാരണം നബി (സ്വ) അങ്ങനെയാണ് മധുവിധു സദ്യ നടത്തിയിട്ടുള്ളത്. അവിടുന്ന് ഒരു ഭാര്യയുടെ സദ്യയും വീടുകൂടിയതിനു ശേഷമല്ലാതെ നടത്തിയിട്ടില്ല. എന്നാൽ വിവാഹസദ്യയും മധുവിധു സദ്യയും രാണ്. ഒന്നാമത്തേതു നികാഹിനോടനുബന്ധിച്ചു നടത്തുന്നതും രാമത്തേതു ദമ്പതിമാരുടെ സംഗമത്തോടനുബന്ധിച്ച് നടത്തുന്നതുമാണ്. ഒന്നാമത്തേതു സുന്നത്താണെങ്കിലും രാമത്തേതിന്റെ പ്രാബല്യവും മഹത്വവും അതിനില്ല. അതുകൊു മധുവിധു സദ്യ അനിവാര്യമായും നടത്തണം. ഉപേക്ഷ വരുത്തുന്നത് കറാഹത്താണ്. ഹദീസുകളുടെ ബാഹ്യവശം പരിഗണിച്ച് അതു നിർബന്ധമാണെന്നും ഉപേക്ഷി ക്കൽ ഹറാമാണെന്നും പണ്ഢിതരിൽ ചിലർ പ്രഖ്യാപിച്ചിട്ടു്. മധുവിധു സദ്യ മുൻകൂറായി നടത്താവുന്നതാണ്. പക്ഷേ, നികാഹിനു മുമ്പു പറ്റില്ല. പറ്റില്ലെന്നു പറഞ്ഞാൽ ബാധ്യത വീടില്ല. കറാഹത്തു നീങ്ങുകയുമില്ല. ഏറ്റം പ്രബലമായ ഈ സദ്യയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ക്ഷണം നികാഹിനു മുമ്പാകുന്നതു കൊ വിരോധമില്ല. അഥവാ നികാഹിനു ശേഷം നടത്തുന്ന മധുവിധു സദ്യയ്ക്കു നേരത്തെ ക്ഷണിക്കാവുന്നതാണ്. ഈ സദ്യയുടെ വലിപ്പത്തിനോ ചെറുപ്പത്തിനോ അതിരില്ല. ആഹാരമോ പാനീയമോ എന്തുമാവാം. ധൂർത്തും ദുരഭിമാനവുമില്ലാതെ കഴിവനുസരിച്ചു വലിപ്പം കൂട്ടുന്ന ക്രമത്തിനു നൻമയും മേൻ മയും വർദ്ധിക്കുന്നു. പൂർണ്ണതയുടെ മിനിമം പുണ്യം കിട്ടാൻ ഒരാടെങ്കിലും അറുക്കണം. ഉള്ഹിയ്യത്തിനു പര്യാപ്തമായ ഒരാട്. "ഒരാടറുണ്ടെങ്കിലും സദ്യ നടത്തുക' എന്നു നബി (സ്വ) അബ്ദുറഹ്മാനുബ്നു ഔഫി (റ) നോട് കൽപ്പിച്ചതിന്റെ ഉദ്ദേശ്യം അതാണ്. പൂർണ്ണതയുടെ പാരമ്യം കാണിക്കാനല്ല, അതിന്റെ മിനിമം അളവു കാണിക്കാനാണ് നബി (സ്വ) ഒരാടെങ്കിലും എന്നു പറഞ്ഞത്.
ആരാണ് മധുവിധുസദ്യ നടത്തത്? അതു ഭർത്താവു തന്നെ. അവന്റെ അനുവാദത്തോടെ ഭാര്യയ്ക്കോ ഭാര്യാ പിതാവിനോ നടത്താവുന്നതാണ്. ഈ സദ്യയുടെ അനുഗ്രഹത്തിൽ ഭാര്യ സദ്വൃത്തയും സദ്സ്വഭാവിനിയും ആയിത്തീരുക എന്നതാണ് ഉദ്ദേശ്യം. അത് കൊ തന്നെ അനിവാര്യ ഘട്ടത്തിൽ ബഹുഭാര്യത്വം സ്വീകരിക്കുന്നുവെങ്കിൽ ഓരോ ഭാര്യയ്ക്കും പ്രത്യേകമായി തന്നെ സദ്യ നടത്തണം.

സുന്നത്തായ ഏതൊരു സദ്യയ്ക്ക് ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കുന്നതു സുന്നത്താണ്. എന്നാൽ മധുവിധു സദ്യ ഇതിൽ നിന്നു വ്യത്യസ്തമാണ്. അതിനു ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കൽ നിർബന്ധമാണ്. ഉപേക്ഷ ഹറാമും. എന്നാൽ, ഏതൊരാൾക്കും ഏതൊരു സാഹചര്യത്തിലും ഏതൊരു ക്ഷണവും സ്വീകരിക്കേ ബാധ്യതയുമാ? അതില്ല. ക്ഷണം സ്വീകരിക്കൽ മധുവിധു സദ്യയിൽ നിർബന്ധവും മറ്റുള്ളവയിൽ സുന്നത്തുമാകുന്നതിനു ചില ഉപാധികളു്. ഒന്നാമതായി അവനു തക്കതായ പ്രതിബന്ധങ്ങളൊന്നുമില്ലാതിരിക്കണം. ജുമുഅ നിർ ബന്ധം ഒഴിവാകുന്നതിനുള്ള കാരണങ്ങളാണ് ഇവിടെ പ്രതിബന്ധങ്ങൾ. രോഗം, ആതുര ശു ശ്രൂഷ, ശത്രുഭയം, ഉചിതമായ വസ്ത്രത്തിന്റെ അഭാവം ആദിയായവയെല്ലാം അവയിൽ പെടുന്നു. രാമതായി അവനെ വ്യക്തിപരമായി ക്ഷണിക്കണം. അതു നേരിട്ടോ കത്തുമുഖേനയോ ദൂതൻ മുഖേനയോ ആവാം. ആ ക്ഷണം ദൃഢസ്വരത്തിലുള്ള തായിരിക്കുകയും വേണം.
"ഉദ്ദേശിക്കുന്നവരൊക്കെ വരട്ടെ' എന്നു പറയുകയോ നിനക്കിഷ്ടമുള്ളവരെയൊക്കെ ക്ഷണിക്കുക' യെന്നു മറ്റൊരാളെ ഏൽപിക്കുകയോ ചെയ്താൽ ക്ഷണം സ്വീകരിക്കേ ബാധ്യതയില്ല. ക്ഷണം വ്യക്തിപരമല്ലെന്നതാണു കാരണം. "ഇഷ്ടമുങ്കിൽ വരിക' എന്നു പറഞ്ഞാലും സ്വീ കരിക്കൽ നിർബന്ധമില്ല. ദൃഢസ്വരമല്ലാത്തതു കൊാണിത്.

ഒരാളുടെ സമ്പത്തിൽ ഹറാമുന്നു ബോധ്യപ്പെട്ടാൽ ക്ഷണം സ്വീകരിക്കേതില്ല. അപ്രകാരം തന്നെ സദ്യക്കാരൻ തെമ്മാടിയോ അക്രമിയോ ബിദ്അത്തുകാരനോ ദുരഭിമാനിയോ ആണെങ്കിലും ക്ഷണം സ്വീകരിക്കേതില്ല. മറ്റൊരാൾ വിധം നേരത്തെ ക്ഷണിച്ചിട്ടുങ്കിൽ രാമന്റെ ക്ഷണം സൗമ്യമായി നിരസിക്കേതാണ്. ഒരേ സമയം രു പേർ ക്ഷണിച്ചാൽ കുടുംബബന്ധത്തിൽ അടുത്തവനു മുൻഗണന നല്കണം. പിന്നെ മുൻഗണന ഏറ്റം അടുത്ത വീട്ടുകാരനാണ്. എല്ലാ കാര്യത്തിലും ഇരുവരും തുല്ല്യമെങ്കിൽ നറുക്കിടുകയാണ് വേത്. സാമ്പത്തിക കാര്യത്തിൽ സ്വതന്ത്രവിനിയോഗത്തിനു മതവീക്ഷണത്തിൽ അനുമതിയുള്ളവനായിരിക്കണം സദ്യക്കാരൻ. അല്ലെങ്കിൽ ക്ഷണം സ്വീകരിക്കാവതല്ല. അപ്പോൾ കുട്ടികളോ ഭ്രാന്തന്മാരോ നടത്തുന്ന സദ്യയിൽ പങ്കെടുക്കാവതല്ല. സമ്പന്നരെയോ പ്രതാപികളേയോ മാത്രം ക്ഷണിക്കുന്ന വിരുന്നിലും പങ്കെടുക്കൽ നിർബന്ധമില്ല. അഗതികളെയും ദരിദ്രരെയും അവഗണിച്ചു സമ്പന്നർക്കും പ്രതാപികൾക്കും അകാരണമായി മുൻഗണന നൽകി ഒരുക്കുന്ന സദ്യയെ ഏറ്റം ദുഷിച്ച ആഹാരമായാണ് നബി (സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്.തിരുമേനിയുടെ പ്രസ്താവന കാണുക. "സദ്യയ്ക്ക് പങ്കെടുക്കാൻ സന്നദ്ധരായവരെ വിലക്കുകയും അതിനു സന്നദ്ധരല്ലാത്തവരെ ക്ഷണിക്കുകയും ചെയ്യുന്ന സദ്യയിലെ ആഹാരമാണ് ആഹാരത്തിൽ ഏറ്റം ദുഷിച്ചത് (മുസ്ലിം). ഈ ഹദീസിന്റെ ശരിയായ വ്യാഖ്യാനമാണ് പ്രവാചക ശിഷ്യനായ അബൂഹുറൈറ (റ) യുടെ പ്രസ്താവന: “സമ്പന്നർ ക്ഷണിക്കപ്പെടുകയും സാധുക്കൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സദ്യയിലെ ആഹാരമാണ് ഏറ്റം മോശപ്പെട്ട ആഹാരം”. അയൽപക്കത്തിന്റെ പേരി ലോ സഹപ്രവർത്തനത്തിന്റെ പേരിലോ സമ്പന്നർക്കു മുൻഗണന വരുന്നതു കൊ് വിരോധമില്ല. സമ്പന്നരെ ഒഴിച്ചു നിർത്തി ദരിദ്രരെ മാത്രം ക്ഷണിക്കുന്നതും അനഭികാമ്യമാണ്. അങ്ങനെയുള്ള സദ്യയിലും പങ്കെടുക്കൽ ബാധ്യതയില്ല. പരസ്പര ബന്ധവും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുകയാണ് സദ്യയുടെയും വിരുന്നിന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിനു വിരുദ്ധമാണ് മേൽപറഞ്ഞ വിവേചനങ്ങൾ.

- സദ്യാക്ഷണത്തിൽ ദുരുദ്ദേശ്യമുന്ന് മനസ്സിലായാലും പങ്കെടുക്കൽ നിർബന്ധമില്ല. തന്റെ ഉപദ്രവം ഭയന്നതു കൊണ്ടോ അല്ലെങ്കിൽ തന്റെയടുത്തു വല്ല സ്ഥാനവും കിട്ടുന്നതിനു വേി യോ അതുമല്ലെങ്കിൽ തെറ്റായ കാര്യത്തിനു സഹായിക്കുന്നതിനു വേിയോ ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കേതില്ല. വിവരം, സദ്ഗുണം, സൂക്ഷ്മത ആദിയായ നൻമകളുടെ പേരിൽ ഒരാൾ ക്ഷണിക്കപ്പെടുന്നുവെങ്കിൽ ക്ഷണം സ്വീകരിക്കുക തന്നെ വേണം. സദ്യാ സദസ്സിൽ തന്നെ ശാരീരികമായോ മാനസികമായോ പീഢിപ്പിക്കുന്ന ശത്രുവോ അസൂയാലുവോ ദുഷ് പ്രവർത്തനങ്ങളോ ഉങ്കിൽ ക്ഷണം സ്വീകരിക്കേതില്ല. അപ്രകാരം തന്നെ അവിടെ ഹറാമായ വല്ല കാര്യവുമുങ്കിൽ സംബന്ധിക്കേതില്ലെന്നു മാത്രമല്ല, പങ്കെടുക്കൽ ഹറാമാകുന്നതുമാണ്. കാരണം മനഃപൂർവ്വം ഹറാമിന്റെ സദസിൽ പങ്കെടുക്കുന്നത് അതിനുള്ള അംഗീകാരമായിത്തീരും. സ്ത്രീ പുരുഷന്മാർ പരസ്പരം കാണുന്ന സാഹചര്യമാവുക, മ്യൂസിക്, നാടകം, സിനിമാ പ്രദർശനം, ഗാനമേള, മിമിക്രി, മദ്യപാനം, ഡാൻസ്, പ്രതിമ, ജീവികളുടെ ചിത്രം ആദിയായവയെല്ലാം നിഷിദ്ധകാര്യങ്ങളിൽ പെടുന്നു. ഇവയിൽ വല്ലതുമുള്ള സദസിൽ അറ ഞ്ഞു കൊ പങ്കെടുക്കാൻ പാടില്ല. അറിയാതെ ചെന്നുപെട്ടാൽ ഉടനെ സ്ഥലം വിടുകയും ചെയ്യണം. തന്റെ സാന്നിധ്യം കൊ് പ്രസ്തുത ഹറാം നീങ്ങുമെന്നു കാൽ പങ്കെടുക്കൽ നിർബന്ധമാണ്. അവന്റെ സാന്നിധ്യമോ ഉപദേശമോ ഫലിക്കാതെ വന്നാൽ സ്ഥലം വിടൽ നിർബന്ധമാണ്. സ്ഥലം വിടാൻ സാധിക്കാത്ത നിർബന്ധിതാവസ്ഥ വന്നാൽ പൂർണമായ വിയോജിപ്പും അത്യപ്തിയും പുലർത്തേതാണ്.

ന്യായാധിപനോ മറ്റു ഉദ്യോഗസ്ഥനോ തന്റെ അധികാര പരിധിയിൽപ്പെട്ട സ്ഥലത്ത് സദ്യക്കു ക്ഷണിക്കപ്പെട്ടാൽ താൻ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളതു കൊ് ക്ഷണം സ്വീകരിക്കാതിരിക്കുകയാണ് വേത്. സദ്യ ഒന്നോ രാ ദിവസത്തിൽ കൂടാൻ പാടില്ല. ഒരു ദിവസത്തെ തവണകളും തഥൈവ. ഒരാൾ മൂന്നു ദിവസം സദ്യ നടത്തുന്നുവെങ്കിൽ ക്ഷണം സ്വീകരിക്കൽ പ്രഥമ ദിനം നിർബന്ധവും ദ്വിതീയ ദിനം സുന്നത്തും തൃതീയ ദിനം കറാഹത്തുമാണ്. ഒരു ദി വസം മൂന്ന് സമയത്തായി മൂന്നു സദ്യകൾ നടത്തുന്നുവെങ്കിലും ഇതേ വിധിതന്നെ. എന്നാൽ സ്ഥലപരിമിതി നിമിത്തമോ ക്ഷണിതാക്കളുടെ വർദ്ധനവ് നിമിത്തമോ ദിവസമോ തവണയോ കൂട്ടുന്നതിനു വിരോധമില്ല. അകാരണമായി രിൽ കൂടുതലാക്കുന്നത് അനഭികാമ്യമാണ്. നബി (സ്വ) പ്രസ്താവിക്കുന്നു: “വിവാഹ സദ്യ ഒന്നാം ദിവസം ബാധ്യതയും രാം ദിവസം ഒരുപകാരവും മൂന്നാം ദിവസം ഒരു പ്രകടനവും പ്രശസ്തിയും മാത്രമാകുന്നു.

ക്ഷണിതാവ് ക്ഷണം സ്വീകരിക്കുമ്പോൾ പ്രവാചക ചര്യയുടെ അനുകരണവും തിരുനബി യോടുള്ള അനുസരണവും തന്റെ സഹോദരനെ സന്ദർശിക്കുക മുഖേന അവനോടുള്ള വന്ദനവും ലക്ഷ്യമാക്കണം. മാത്രമല്ല, ക്ഷണം തിരസ്കരിക്കുക വഴി തന്നെക്കുറിച്ച് അഹങ്കാരമോ സഹോദര നിന്ദയോ മറ്റുള്ളവർ ധരിക്കാതിരിക്കവണ്ണമുള്ള വിനയവും ലക്ഷ്യമാക്കേതാണ്. ഇക്കാര്യങ്ങൾ സദ്യക്കു പോകുമ്പോൾ ക്ഷണിതാവും കരുതുന്നത് സുന്നത്താകുന്നു. വല്ല പ്രതിബന്ധവുമുങ്കിൽ സദ്യക്കു ക്ഷണിച്ചവനെ അതു ബോധ്യപ്പെടുത്തുന്നത് ഉത്തമമാണ്. അങ്ങനെ ചെയ്താൽ തിരസ്കരണ കുറ്റം ഒഴിവാക്കുകയും ചെയ്യാം.

വ്രതം സദ്യാക്ഷണം സ്വീകരിക്കുന്നതിനു പ്രതിബന്ധമല്ല. നോമ്പുകാരനാണെങ്കിലും ക്ഷണം സ്വീ കരിക്കൽ ബാധ്യതയാണ്. നിർബന്ധവതമെങ്കിൽ അതുപേക്ഷിക്കാൻ പാടില്ല. സുന്നത്തു നോമ്പെങ്കിൽ അതു മുറിക്കാതിരിക്കുന്നതാണ് ഉത്തമം. പക്ഷേ, താൻ ആഹാരം കഴിക്കാതിരിക്കുന്നതു കൊ് സദ്യ നൽകുന്നവർക്ക് മനക്ലേശമാകുമെന്നു കാൽ നോമ്പുപേ ക്ഷിക്കുന്നതാണ് ഏറ്റം ഉത്തമം. അതു ബലമായ സുന്നത്തു നോമ്പാണെങ്കിലും ശരി. തന്റെ സഹോദരന്റെ മനസ്സിനു സന്തോഷം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് നോമ്പു മുറിക്കേത്. ഇവിടെ നോമ്പിനേക്കാൾ പ്രധാനം മുസ്ലിം സഹോദരന്റെ സന്തോഷമാണ്. പൊങ്ങച്ചമോ ബാ ഹ്യപ്രകടനോ വരില്ലെങ്കിൽ "ഞാൻ നോമ്പുകാരനാണെന്ന് ഒഴിവുകഴിവു പറയാവുന്നതാണ്. ഏതായിരുന്നാലും നോമ്പു നിമിത്തം സദ്യാക്ഷണം നിരസിക്കാവതല്ല. സദ്യക്കു പോകണം, അതിഥേയനും അനിഷ്ടമില്ലെങ്കിൽ നോമ്പു നില നിർത്തുകയും ചെയ്യണം. എങ്കിൽ പിന്നെ എ ന്തിനാണിയാൾ സദ്യക്കു പോകുന്നത്? തിന്നാനല്ലേ സദ്യയും വിരുന്നും? അങ്ങനെയല്ല. ഭോജനം മാത്രമല്ല ക്ഷണ സ്വീകരണത്തിന്റെ ലക്ഷ്യമെന്നു പണ്ഢിതൻമാർ രേഖപ്പെടുത്തുന്നു. അവർ തിന്നില്ലെങ്കിലും അവരുടെ സാന്നിധ്യം കൊ ലക്ഷ്യം സഫലമാകും. അവർ മുഖേന ആതിഥേയർക്കും സദസ്യർക്കും അനുഗ്രഹം ലഭിക്കും. അവർ സദസ്സിനൊരു അലങ്കാരമായിത്തീരും. അവരുടെ നിർദ്ദേശങ്ങൾ അവർക്കു ഫലപ്രദമാകും. അവരുടെ സാന്നിധ്യം നിമിത്തം അഭംഗിയായ പല കാര്യങ്ങളും അവരുപേക്ഷിക്കാനിടവരും. സർവ്വോപരി അവന്റെ പ്രാർഥന ആതിഥേയനു ഒരനുഗ്രഹമായി പരിണമിക്കും. നബി (സ്വ) യുടെ ഉപര്യുക്ത പ്രസ്താവന നമുക്കിവിടെ ഒന്നു കൂടി അനുസ്മരിക്കാം “നിങ്ങളിൽ വല്ലൊരാളും സദ്യയ്ക്ക ക്ഷണിക്കപ്പെട്ടാൽ അവൻ ക്ഷണം സ്വീകരിക്കട്ടേ. എന്നിട്ടു അവർ നോമ്പുകാരനെങ്കിൽ പ്രാർഥിച്ചു കൊടുക്കട്ടെ. നോമ്പില്ലാത്തവനെങ്കിൽ ആഹാരം കഴിക്കുകയും ചെയ്യട്ടേ” (മുസ്ലിം).

ക്ഷണിതാക്കളെ പലതട്ടുകളായി തിരിച്ചു സദ്യയിൽ വിവേചനം കാണിക്കുന്നത് അനഭികാമ്യമാണ്, കറാഹത്താണ്. അതിന്റെ പേരിൽ മറ്റുള്ളവർക്കു മനഃക്ലേശമാകുമെങ്കിൽ ചിലർക്കു മാത്രം വിശേഷാഹാരങ്ങൾ നൽകുന്നത് ശരിയല്ല. എന്നാൽ സുന്നത്തിനു വിരുദ്ധമായി ആതിഥേയർ അങ്ങനെ ചെയ്താൽ പ്രത്യേകക്കാർക്കു വി തയ്യാർ ചെയ്ത വിശേഷാഹാരം മറ്റുള്ളവരെടുത്ത് കഴിക്കാൻ പാടില്ല. അപ്രകാരം തന്നെ ക്ഷണിക്കാത്ത സദ്യക്കു പോകുന്നതും നിഷിദ്ധമാണ്. ഹറാമായ ഭക്ഷണം ഉദരത്തിൽ പ്രവേശിപ്പിക്കുന്നത് മനസ്സും ആത്മാവും ദുഷിക്കുന്നതിനു കാരണമായിത്തീരും. (അവലംബം : റൗള 51 645-652, തുഹ്ഫ: 7/422 -438, ശറഹു മുസ്ലിം 5/249-254, ഫത്ഹുൽ ബാരി 11/536-560, ഫത്ഹുൽ മുഈൻ 378-382, തർശീഹ് 323-327, ഇആനത്ത് 3/357-370).

Created at 2025-01-02 08:47:32

Add Comment *

Related Articles