മറഞ്ഞ കാര്യങ്ങൾ അറിയൽ

അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുടെ താൽപര്യ പ്രകാരം മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങൾ തെളിയിക്കുന്നു. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികൾ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവർ ഖുർആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങൾ ഖുർആൻ പറയുന്നു:
“നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിച്ചുവെക്കു ന്നവയെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരും. നിശ്ചയം ഇതിൽ നിങ്ങൾക്ക് ദൃഷ് ടാന്തമു (Alu-Imran 49).

അദൃശ്യങ്ങളറിയുന്നവൻ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമമാണ്. പക്ഷേ, അല്ലാഹുവിന്റെ അനുവാദപ്രകാരം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടു ന്നതോ മഹാന്മാർക്ക് അത്തരം കഴിക്കുന്ന് വിശ്വസിക്കുന്നതോ ഇസ്ലാമിക വിരുദ്ധമല്ല.

ഇബ്നുഹജർ (റ) എഴുതി: “നിശ്ചയം പ്രവാചകത്വം (നുബുവ്വത്) എന്ന പ്രയോഗം, നബിക്കു മാത്രം പ്രത്യേകമായുള്ളതും നബിയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന തുമാണ്. ധാരാളം പ്രത്യേകതകളാൽ നുബുവ്വത് ശ്രദ്ധേയമാണ്. അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാർഥ്യം നബി അറിയുന്നു. അല്ലാഹുവിന്റെ വിശേഷണ ങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാർഥ്യവും (ഹഖീഖത്) നബി അറിയും.

മലകുകളുമായും പരലോകവുമായും ബന്ധപ്പെട്ട കാര്യങ്ങളും നബിമാർക്കറിയാം. മറ്റു ള്ളവർ അറിയുന്നതുപോലെയല്ല. നബിയുടെ അടുക്കൽ അവ സംബന്ധിച്ച് കൂടുതൽ ജ്ഞാനമു്. മറ്റുള്ളവർക്കില്ലാത്ത ഉറപ്പും ദൃഢജ്ഞാനവും അവർക്കാകും. സാധാരണക്കാരന് അവന്റെ ചലനങ്ങൾ യഥേഷ്ടം നിർവഹിക്കാനുള്ള സിദ്ധി പോലെ, അസാധാരണമായ കാര്യങ്ങൾ നിർവഹിക്കാനുള്ള വിശേഷസിദ്ധി നബിമാർക്കു്. മലകു കളെ കാണാൻ കഴിയുന്ന സിദ്ധിവിശേഷവും നുബുവ്വത് കൊ് ലഭിക്കുന്നതു തന്നെ. "മലകൂതിയായ ലോകം( അദൃശ്യലോകം നേരിൽ കാണാൻ ഈ സിദ്ധി വിശേഷം കൊ് നബിമാർക്ക് കഴിയുന്നതാണ്. കാഴ്ചയുള്ളവനെയും അന്ധനെയും വേർതിരിക്കുന്നതുപോലുള്ള വിശേഷണമാണിത്. ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ അറിയാ നുള്ള സിദ്ധിയും നുബുവ്വതുകൊ് ലഭിക്കുന്നതാണ്. ലൗഹുൽ മഹ്ഫൂളിലുള്ള കാര്യ ങ്ങൾ പോലും കാണാൻ ഈ സിദ്ധി നിമിത്തം നബിക്ക് സാധിക്കുന്നു. ബുദ്ധിശൂന്യ നെയും ബുദ്ധിമാനെയും വേർതിരിക്കുന്ന
വിശേഷണം പോലെയുള്ള ഒരു സിദ്ധിയാണിത്. ഇവയെല്ലാം നബിമാർക്കു സ്ഥിരപ്പെട്ട
പൂർണതയുടെ സ്വിഫതുകളാകുന്നു” (ഫത്ഹുൽ ബാരി, വാ. 16, പേ. 163).
ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോൾ വഴിക്കുവെച്ച് ശക്ത മായ കാറ്റായി. കാറ്റ് കാരണം മൃഗങ്ങൾ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയിൽ മരണപ്പെട്ട വിവരം ആ യാത്രയിൽ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങൾ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായി കളും പറഞ്ഞു: "ഈ മനുഷ്യനെക്കുറിച്ച് നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയിൽ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാൾ പറയുന്നു. തന്റെ ഒട്ടകം എവിടെയാ ണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേൾക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളിൽ പെട്ട ചിലർ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവിൽ ഒരു മരത്തിൽ കയർ കുടുങ്ങിയ നിലയിൽ നിൽപ്പ് നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവർ കത്തു കയും ചെയ്തു” (റാസി 15/87).

അനസ്(റ)ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ബദ് രണാങ്കണത്തിലായി രിക്കെ, നബി(സ്വ) പറഞ്ഞു: "ഇത് ഇന്ന വ്യക്തി മരിച്ചുവീഴുന്ന സ്ഥലമാണ്. അനസ് പറയുന്നു: "ഇങ്ങനെ ഓരോ വ്യക്തിയും വധിക്കപ്പെടുന്ന സ്ഥലം ഭൂമിയിൽ തൊട്ട് ഇവിടെ, ഇവിടെ എന്ന് നബി(സ്വ) ചിക്കാണിച്ചു. പ്രസ്തുത സ്ഥലങ്ങളിൽ അൽപ്പം പോലും തെറ്റാതെ അവർ മരിച്ചുവീണു (Muslim 12/126).

മറഞ്ഞ കാര്യങ്ങൾ യഥേഷ്ടം പ്രവാചകന്മാർക്ക് അറിയാൻ കഴിയുമെന്നും അല്ലാഹു അപ്പപ്പോൾ അതിനവർക്ക് കഴിവുനൽകുമെന്നും പ്രസ്തുത ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഔലിയാക്കൾക്കു തത്തുല്യ സംഭവങ്ങൾ കറാമതായി ഉകും.
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഉമർ(റ) (നഹാവന്ദിലേക്ക്) സൈന്യത്തെ അയച്ച പ്പോൾ സാരിയ(റ)വിനെ അവരുടെ അമീറാക്കി. നഹാവന്ദിൽ യുദ്ധം നടന്നുകൊി രിക്കെ മദീനയിലെ പള്ളിയിൽ ഖുതുബ നിർവഹിച്ചുകൊിരുന്ന ഉമർ (റ), ഉച്ചത്തിൽ 'ഓ സാരിയാ പർവ്വതം സൂക്ഷിക്കുക.' എന്ന് വിളിച്ചു പറഞ്ഞു. യുദ്ധം കഴിഞ്ഞു സൈന്യത്തിൽ നിന്ന് ഒരു ദൂതൻ മദീനയിലെത്തി ഉമർ(റ)വിനെ സമീപിച്ചു. “അമീറുൽ മുഅ് മിനീൻ, ഞങ്ങൾ ശത്രുവുമായി ഏറ്റുമുട്ടുകയും ഞങ്ങൾ പരാജയപ്പെടുന്ന അവസ്ഥയെ ത്തുകയും ചെയ്തു. അപ്പോൾ, "സാരിയാ പർവതം സൂക്ഷിക്കുക' എന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പു മുഴങ്ങി. ഉടനെ ഞങ്ങൾ (മലയിലെ പഴുതുകൾ അടക്കാൻ മലയോട് ചേർന്നു നിന്നു. അങ്ങനെ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തി (ഫതാവാ ഇബ്നുതൈമിയ്യഃ 11/154).
നഹാവന്ദിൽ നടക്കുന്ന യുദ്ധത്തിന് മദീനയിലെ മിമ്പറിൽ നിന്ന് ഉമർ(റ) നേതൃത്വം നൽകുന്നു. മലയിടുക്കിലൂടെ ശത്രു നുഴഞ്ഞു കയറുന്നതും മുസ്ലിംകൾ പരാജയപ്പെടാനിടവരുന്നതും അനേകം മൈലുകൾക്കിപ്പുറത്തുനിന്നു നേരിൽ കാണുന്നു. ആവശ്യ മായ നിർദ്ദേശം നൽകി സൈന്യത്തെ വിജയത്തിലേക്ക് നയിക്കുന്നു.

മഹാത്മാക്കൾ ചില പ്രത്യേക സാഹചര്യങ്ങളിൽ പല കാര്യങ്ങളും അറിയാറില്ല എന്ന വാദം അപ്രസക്തമാണ്. ഏത് ജ്ഞാനവും അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹ പ്രകാരമാണ് അവരറിയുന്നത്. അറിയാൻ താൽപ്പര്യമില്ലാത്ത കാര്യങ്ങൾ, അല്ലാഹുവിന്റെ ഖളാഇൽ തീരുമാനിക്കപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ അവർ അറിയണമെന്ന് ഉദ്ദേശി ക്കാതിരിക്കുന്നത് ഒരിക്കലും തെറ്റാവുകയില്ല. ഏതെങ്കിലും ഒരു സംഭവത്തിൽ യഥേഷ്ടം മറഞ്ഞകാര്യം അറിയാനും പറയാനും കഴിയുമെന്നു വന്നാൽ ഈ വിഷയകമായുള്ള തെളിവിന് അതുതന്നെ മതി.

ആയിശാ ബീവിയുടെ മാലയുമായി ബന്ധപ്പെട്ട സംഭങ്ങളും മറ്റും ചൂിക്കാണിച്ച്, പ്രവാചകന്മാർക്ക്, അവരുടെ ഇച്ഛക്കനുസരിച്ച് ഗൈബ് അറിയാൻ കഴിന്ന് വിമർശകർ വാദിക്കാറു്. ഏതെങ്കിലും ഒരു സംഭവത്തിൽ അിറഞ്ഞില്ലന്നത് അവരുടെ ഇച്ചക്ക് പ്രസക്തിയില്ലന്നതിന് ഒരിക്കലും തെളിവാകില്ല. അറിയാതിരുന്നത് മുകളിൽ സൂചിപ്പിച്ച പോലെ അവർ അറിയാൻ താൽപര്യം കാണിക്കാത്തത് കൊണ്ടോ മറ്റ് മനുഷ്യർക്ക് അറിയാൻ കഴിയാത്ത രഹസ്യങ്ങൾക്കോ വിയാവും. ഇമാം മുസ്ലിം(റ)നിവേദനം ചെയ്ത “വീടുകളിൽ പ്രവേശനം അനുവദിക്കപ്പെടാത്തവരും മുടി കുത്തിയവരു മായ എത്രയെത്ര ആളുകളാണ്. അവർ അല്ലാഹുവിന്റെ മേൽ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞാൽ അത് അല്ലാഹു നടപ്പാക്കുക തന്നെ ചെയ്യും (ഹദീസ് നമ്പർ 6634), തുടങ്ങി പല ഹദീസുകളും മഹാന്മാരുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങളുാകുമെന്നതിന് തെളിവാണെന്ന് ഇമാം നവവിയടക്കമുള്ള പണ്ഢിതന്മാർ വ്യക്തമാക്കിയിട്ടു്. ഇത്തരത്തിലുള്ള ഹദീസുകൾ കില്ലന്ന് നടിച്ചും ചില സംഭവങ്ങൾ ഉയർത്തിക്കാട്ടിയുമാണ് ഇക്കൂട്ടർ സാധാരണക്കാരെ കെണിയിൽ വീഴ്ത്തുന്നത്.

Created at 2024-11-01 07:35:51

Add Comment *

Related Articles