![Expand the economy to accommodate its growing population](https://muslimpath.com//assets/media/articles/article_1710660080.jpg)
Related Articles
-
AQAEDA
മറഞ്ഞ കാര്യങ്ങൾ അറിയൽ
-
-
AQAEDA
ശഫാഅത്
മക്കാ മുശ്രിക്കുകളുടേയും മുസ്ലിംകളുടെയും വിശ്വാസങ്ങൾ ഒരുപോലെയാണെന്ന് സമർഥിക്കാൻ, ചില പരിഷ്കരണ വാദികൾ ശ്രമിക്കാറു്. മക്കാമുശ്രിക്കുകൾ, അവർ ആരാധിച്ചിരുന്ന ദൈവങ്ങൾക്ക്, ഉപകാരോപ ദ്രവങ്ങൾ ചെയ്യാൻ സ്വയം പര്യാപ്തതയുമായിരുന്നില്ലെന്ന് വിശ്വസിച്ചിരുന്നതായി സമ്മതിച്ചാൽ പോലും അവരുടെ വിശ്വാ സവും മുസ്ലിംകളുടെ വിശ്വാസവും എങ്ങനെയാണ് തുല്യമാവുക? അല്ലാഹുവിനെ സംബന്ധിച്ച് അവരുടെ വിശ്വാസം എങ്ങനെയായിരുന്നു?
അവർ അല്ലാഹുവിനെ തനത് രൂപത്തിൽ മനസ്സിലാക്കിയിട്ടില്ലെന്ന് ഖുർആൻ തന്നെ പറയുന്നു. അവരുടെ വിശ്വാസം ശരിയായ വിധത്തിലായിരുന്നില്ലെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുകയും ചെയ്യുന്നു. വിവിധ സന്ദർഭങ്ങളിൽ മുരിക്കുകൾ അല്ലാഹുവിന്റെ പേര് എടുത്തു പറഞ്ഞതായും അവരുടെ ആരാധ്യ വസ്തുക്കൾക്ക് സ്വയം കഴിവില്ലെന്നു സമ്മതിച്ചതായും വിശദീകരിച്ചു കൊാണ് മുസ്ലിംകളെ മുശി കാക്കാൻ പരിഷ്കരണ വാദികൾ ശ്രമിക്കുന്നത്. ഈ വാദത്തിൽ വല്ല അടിസ്ഥാനവുമു പോയെന്നു നമുക്ക് പരിശോധിക്കാം.
അല്ലാഹു അല്ലാത്തവരെ മുശ്ശിക്കുകൾ ആരാധിച്ചിരുന്നു എന്നത് തീർച്ചയാണ്. പരമമായ വണക്കമാണല്ലോ ആരാധന. വണക്കം എപ്പോഴാണ് പരമമാവുക? ആരാധ്യനായ വന്റെ ഒരു വിശേഷണമെങ്കിലും സ്വയം പര്യാപ്തതയിലധിഷ്ഠിതമായ രൂപത്തിൽ ആരോപിച്ച് നടത്തുന്ന വണക്കമാണ് പരമമാവുക. അത്തരം വണക്കമേ ആരാധന യാവൂ. ഈ വിധത്തിലുള്ള ആരാധനയാണ് അല്ലാഹു അല്ലാത്ത വസ്തുക്കൾക്ക് മുി കുകൾ ചെയ്തിരുന്നത്. ആരാധ്യനായ അല്ലാഹുവിന്റെ ഒരു വിശേഷണവും ഒരു സൃഷ് ടിക്കും കൽപിക്കാൻ തയാറാകാത്ത മുസ്ലിംകൾ എങ്ങനെയാണ് ഈ മുരിക്കുക ളോട് തുല്യമാവുക? ഒരു പുത്തൻവാദി തന്റെ വാദം സമർഥിക്കാൻ എഴുതിയത് ശ്രദ്ധിക്കുക: “തങ്ങളുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് ഉപകാരോപദ്രവങ്ങളുടെ സാക്ഷാൽ ഉടമകൾ എന്ന് മക്കാ മുശ്രികുകൾ വിശ്വസിച്ചിരുന്നു എന്നാണല്ലോ ഇസ്തിഗാസാവാദികൾ പറയുന്നത്. സാക്ഷാൽ ഉടമസ്ഥത പോകട്ടെ, അൽപ്പമാത്രമെങ്കിലുമുള്ള ഉടമസ്ഥതയും അവർക്കു ഒന്ന് മക്കാ മുശ്രികുകൾ വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.” ഇതിനു തെളി വായി അയാൾ ഉദ്ധരിക്കുന്നത് അൽ ഫുർഖാൻ സൂറത്തിലെ മൂന്നാം സൂക്തമാണ്. അതിങ്ങനെ വായിക്കാം:
“അവർ അവനുതാഴെ വേറെയും ഇലാഹുകളെ പ്രതിഷ്ഠിച്ചു. അവർ ഒന്നും സൃഷ്ടിക്കുന്നില്ല. അവർ തന്നെയും സൃഷ്ടികളാണ്. അവർ സ്വശരീരത്തിന് പോലും ദോഷമോ ഗുണമോ വരുത്തുന്നില്ല. അവർ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽ പ്പോ അധീന പ്പെടുത്തുന്നില്ല. മുികുകൾ ആരാധിച്ചിരുന്ന വസ്തുക്കളുടെ യഥാർഥ സ്ഥിതി ഖുർആൻ വിശദീകരി ക്കുകയാണിവിടെ. അവരുടെ വിശ്വാസം ഇങ്ങനെയായിരുന്നുവെന്നു പറയുകയല്ല ആ വിശ്വാസത്തെ ഖണ്ഡിക്കുകയാണല്ലോ ഖുർആൻ ചെയ്യുന്നത്. അതായത് സൃഷ്ടിക്കാനും ഉടമപ്പെടുത്താനുമെല്ലാം കഴിവുള്ളവരാണ് തങ്ങളുടെ ദൈവങ്ങൾ എന്ന മക്കാ മുശ്രികുകളുടെ വിശ്വാസത്തെ നിഷേധിക്കുകയാണ് ഖുർആൻ. മുസ്ലിംകളെ കാഫി റാക്കി ചിത്രീകരിക്കാൻ ഈ സൂക്തം ഉപയോഗിക്കുന്നത് ഖേദകരം തന്നെയാണ്.
മക്കാമുശ്രികുകൾ ഒരുനിലക്കും അല്ലാഹുവിന്റെ തൗഹീദിൽ വിശ്വസിച്ചിരുന്നില്ല. മറ്റു ശക്തികളിൽ നിന്നെല്ലാം അല്ലാഹുവിനെ മാറ്റി നിർത്തുന്ന സ്വയം കഴിവ് തങ്ങളുടെ ദൈവങ്ങൾക്കുന്ന് അവർ വിശ്വസിച്ചിരുന്നു. ഇമാം റാസി എഴുതുന്നത് കാണുക: “ബഹുദൈവ വിശ്വാസികൾ അവരുടെ ദൈവങ്ങൾക്ക് സ്വന്തമായി ഉപകാരോപദവ ങ്ങളേൽപ്പിക്കാനും ശിപാർശ ചെയ്യുവാനും കഴിവുന്ന സങ്കൽപ്പിച്ചിരുന്നു” (റാസി, 17/88). “എല്ലാ നന്മകളുടേയും ദാതാവ് അല്ലാഹുവായിരിക്കെ, ഒരാൾ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുമ്പോൾ ചില നന്മകളെ ഈ പങ്കാളിയിലേക്ക് കൂടി അവൻ ചേർക്കുന്നു. അങ്ങനെ എല്ലാ നന്മകളുടേയും ദാതാവ് അല്ലാഹുവാണ് എന്ന യാഥാർഥ്യത്തെ അവൻ നിഷേധിക്കുന്നു
(Raasi 5/364).
മുികുകൾ അല്ലാഹുവിനെ അങ്ങേയറ്റം വെറുപ്പോടെയായിരുന്നു വീക്ഷിച്ചിരുന്ന തെന്നും അവരെ ഖണ്ഢിക്കുകയാണ് ഖുർആൻ ചെയ്യുന്നതെന്നും താഴെ സൂക്തങ്ങൾ വ്യക്തമാക്കുന്നു.
മക്കാ മുശ്രിക്കുകളുടെ വിശ്വാസം തൗഹീദുമായി അൽപം പോലും ബന്ധമായി രുന്നില്ലെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. മുികുകളെ വെള്ളപൂശി മുസ്ലിംകളെ മതത്തിൽ നിന്ന് പുറത്താക്കാൻ ഇത്രയും ഖുർആൻ സൂക്തങ്ങളെ മറച്ചുവെക്കുകയാണ്
ആകാശലോകങ്ങളുടെ സ്രഷ്ടാവാരെന്ന അന്വേഷണത്തിന് അല്ലാഹുവാണെന്ന് ബഹു ദൈവ വിശ്വാസികൾ പറഞ്ഞിരുന്നതായി ചില ഖുർആൻ സൂക്തങ്ങളിൽ കാണാം. ലുഖ്മാൻ 25, അൻകബൂത് 61-63, സുമർ 38, യൂനുസ് 31 തുടങ്ങിയ സൂക്തങ്ങൾ ഉദാഹരണം. അത്തരം പ്രസ്താവനകളിൽ യഥാർഥമായും മുശ്രികുകൾ വിശ്വസിച്ചിരുന്നു വെങ്കിൽ തന്നെ അവരെങ്ങനെയാണ് അല്ലാഹുവിന്റെ തൗഹീദ് അംഗീ കരിച്ചവരാകു ന്നത്? അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ അർഥത്തിൽ മറ്റാർക്കെങ്കിലും മുള്ളതായി വിശ്വസിക്കുന്നത് ശിർക്കാണ്.
അതിനുപുറമെ ഉദ്ധ്യത പ്രസ്താവനകളിൽ യഥാർഥത്തിൽ അവർ വിശ്വസിച്ചിരുന്നി ല്ലെന്നും ചോദ്യങ്ങൾക്കും മറ്റും ഉത്തരം പറയാൻ ഒന്നും ഇല്ലാത്തതിനാൽ ബാഹ്യമായി അങ്ങനെ പറയുക മാത്രമായിരുന്നുവെന്നും പണ്ഢിതന്മാർ വിശദീകരിച്ചിട്ടു്.
ഹാശിയത്തുൽ ബൈളാവി എഴുതുന്നു: “ജനങ്ങൾ നാവുകൊ് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതിൽ അവർ ആത്മാർഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീർച്ചയായും തങ്ങൾ പറഞ്ഞതായിരുന്നില്ല. അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവർ സമ്മതിക്കുമായിരുന്നു. പക്ഷേ, വിശ്വാസം മറ്റൊന്നായിരുന്നു” (ശൈഖ്സാദ്, 1/127). ഇമാം റാസി(റ)എഴുതി: “അല്ലാഹുവല്ലാതെ ആപൽ സന്ധികളിൽ നിന്നും) രക്ഷിക്കുകയില്ലെന്ന് ബോധ്യപ്പെടുമ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവരായി അവർ അല്ലാഹുവോട്പ്രാ ർഥിക്കുന്നതാണ്. ഇത് നിർബന്ധിത ഘട്ടത്തിലുള്ള (അസ്വീകാര്യമായ വിശ്വാസമാ യിരുന്നു (Raasi 17/74).
വിപൽഘട്ടത്തൽ പോലും അവർ അല്ലാഹുവിൽ യഥാവിധി വിശ്വസിച്ചിരുന്നില്ലെന്നല്ലേ മേൽ വിശദീകരണത്തിൽ നിന്നു വ്യക്തമാകുന്നത്? അത്രയും അബദ്ധ വിശ്വാസം വെച്ചുപുലർത്തുന്ന മക്കാ മുശ്രിക്കുകളെയും മുസ്ലിംകളെയും താരതമ്യപ്പെടുത്തുന്ന തിലെ അബദ്ധവും അപകടവും തിരിച്ചറിയുക.
Created at 2024-11-01 05:14:27