ബറാഅത് രാവ്

 സൂറ ദുഖാൻ മൂന്നാം സൂക്തം വിവരിച്ചു കൊ പ്രമുഖ മുഫസ്സിറുകൾ രേഖപ്പെടുത്തുന്നതു കാണുക: “ഇക്സിമം (റ) വും ഒരു വിഭാഗം പണ്ഢിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തിൽ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയാണ്. ഇതിന് ബറാഅത് രാവ് എന്നും പേരു്” (റൂഹുൽ മആനി, 13/110). “ആയതിൽ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയാണെന്ന് പല പണ്ഢിതന്മാരും പറഞ്ഞതായി ഇമാം ത്വബ്രി രേഖപ്പെടുത്തിയിരിക്കുന്നു” (ജാമിഉൽ ബയാൻ 25/109). ഇസ്മാഈൽ ഹിഖ്ഖി (റ) പറയുന്നു: “ഖുർആൻ വ്യാഖ്യാതാക്കളിൽ ചിലർ പറയുന്നു. ബറകതുള്ള രാത്രികാ ഉദ്ദേശ്യം ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ്” (റൂഹുൽ ബയാൻ 8 402).

മുആദുബൽ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: “ശഅ്ബാൻ പകുതിയിലെ രാവിൽ അല്ലാഹു, മുരിക്കും കുഴപ്പക്കാരനുമല്ലാത്ത അവന്റെ എല്ലാ സ ഷ്ടികളിലേക്കും പ്രത്യക്ഷമാകും. എല്ലാവർക്കും അവൻ പൊറുത്തുകൊടുക്കും” (ത്വബ്റാനി). ആഇശ (റ) വിൽ നിന്ന് ബൈഹഖി (റ) നിവേദനം ചെയ്യുന്നു. നബി (സ്വ) പറയുന്നു: “ജിബ് രീൽ (അ) എന്നെ സമീപിച്ചു പറഞ്ഞു. ഇത് ശഅ്ബാൻ പകുതിയുടെ രാവാണ്. ഈ ദിവസത്തിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണം ആളു കളെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ്” (അത്തർ ഗീബു വത്തർഹീബ്, 2/35). ഇബ്നുമാജഃ (റ) നിവേദനം ചെയ്യുന്നു. നബി(സ്വ)പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാവിൽ നിങ്ങൾ നിസ്കാരം നിർവഹിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.” ഈ ഹദീസിനെക്കുറിച്ച് ഇമാം റംലി (റ) എഴുതുന്നു: "ഇത് തെളിവായി സ്വീകരിക്കപ്പെടും' (ഫതാവാറംലി 2/79). ഇമാം ഇബ്നുഹജർ (റ) എഴുതി: “തീർച്ച യായും ഈ രാവിന് പുണ്യമു്. അന്ന് പ്രത്യേകമായി പാപമോചനം (മഗ്ഫിറത്) ഉാകുന്നതാണ്. പ്രാർഥനക്ക് (ആ ദിവസം) പ്രത്യേകം ഉത്തരവും നൽകപ്പെടും” (ഫതാവൽ കുബ് 2/80). ഇബ്നുതൈമിയ്യം പറയുന്നതു കാണുക:

“ശഅ്ബാൻ പകുതിയുടെ (പതിനഞ്ചിന്റെ രാവിന്റെ പുണ്യം പ്രതിപാദിക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു. സലഫിൽ പെട്ട ഒരു വിഭാഗം ശഅ്ബാൻ പതിനഞ്ചാം രാവിൽ നിസ്കരിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, ഒരാൾ ഈ രാത്രി നിസ്കാരം നിർവഹിക്കുകയാണെങ്കിൽ അതിൽ സലഫിന്റെ മാതൃകയും തെളിവുമു (ഫതാവാ ഇബ്നു തൈമിയ്യം, 23/80).

ഖുർആൻ, സുന്നത് തുടങ്ങിയ പ്രമാണങ്ങളിലൂടെ മതാനുസാരമെന്ന് തെളിഞ്ഞിട്ടും ബറാഅത് രാവിനെ പുച്ഛത്തോടെ വീക്ഷിക്കുന്നത് എന്തർഥത്തിലാണ്? ഇത്തരക്കാരെ ഇബ്നു പോലും പിന്തുണക്കുന്നില്ല.

Created at 2024-11-01 06:19:01

Add Comment *

Related Articles