Related Articles
-
AQAEDA
ബറാഅത് രാവ്
-
AQAEDA
തൗഹീദ്, ശിർക്
-
AQAEDA
നബി(സ്വ)യുടെ അസാധാരണത്വം
സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുർആൻ ഉദ്ഘോഷിക്കുന്നു. തൗഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരർഥകമാണ്. മനുഷ്യസങ്കൽപ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേ ത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവർക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല.
'വഹ്ഹദ'യിൽ നിന്നാണ് "തൗഹീദ്' എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി. ഏകനാക്കൽ എന്നാണതിന്റെ ഭാഷാർഥം. മുഹ്ദീസിൽ നിന്ന് (പുതുതായി ഉാകുന്നവൻ) ഖദീമിനെ (അല്ലാഹുവിനെ) തനിപ്പിക്കുക' എന്നാണ് അഹ്ലുസ്സുന്നഃ തൗഹീദിനെ നിർവചിക്കുന്നത് (ഫത്ഹുൽ ബാരി). “വിശാലാർഥത്തിൽ ഉലൂഹിയ്യത്തിലും ആരാധ്യനായിരിക്കുക) അതിന്റെ പ്രത്യേകതകളിലും അല്ലാഹുവിന് ഒരു പങ്കാളിയില്ല എന്ന വിശ്വാസമാണ് തൗഹീദ്” (അബ്ദുൽ ഹകീം, പേജ് 66).
ഉലൂഹിയ്യത്ത് എന്നതുകൊ് വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ്. അസ്തിത്വം നിർബന്ധമായ ശക്തിക്ക് ഉയിരിക്കേ ഗുണങ്ങളാണ് 'വാസ്' (പ്രത്യേകതകൾ കൊ ഉദ്ദേശ്യം.എല്ലാറ്റിന്റെയും സ്രഷ്ടാവായിരിക്കുക, ലോകത്തിന്റെ ഭരണാധിപനായിരിക്കുക, ആരാധന അർഹിക്കുന്നവനാവുക എന്നിവ ഉദാഹരണം.
അല്ലാഹുവിന്റെ ആസ്തിക്യത്തിന്റെ അനിവാര്യത (വുജൂബ്) യുടെ ഗുണങ്ങളിലും
അതിനെത്തുടർന്ന് വന്നുചേരുന്ന ഇബാദത്ത് അർഹിക്കുക, ലോകത്തെ സൃഷ്ടിക്കുക, ഭരിക്കുക എന്നിവയിലും അല്ലാഹു ഏകനാകുന്നു. സത്യനിഷേധികളായ കാഫിറുകൾ പ്രസ്തുത വിഷയത്തിൽ തങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ അല്ലാഹുവോട് പങ്കാളികളാണെന്ന വിശ്വാസക്കാരായിരുന്നു. ഇഖ്ലാസ് സൂറത്തിൽ, തൗഹീദിന്റെ വിവക്ഷ ഖുർആൻ വ്യക്തമാക്കുന്നു. പറയുക: “അവൻ: അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു. (നിരാശയൻ) അവൻ മറ്റൊരാളോടും തുല്യനല്ല.
അല്ലാഹു ഏകനാകുന്നു എന്ന പ്രസ്താവനയെ തുടർന്ന്, അതിന്റെ അർഥമാണ് ഖുർആൻ വിവരിക്കുന്നത്. അവൻ ഏകനാണ് എന്നാൽ ഇവിടെ മറ്റൊരു ഏകൻ ഉായിക്കൂടാ എന്നല്ല ഉദ്ദേശ്യം. ഓരോ സൃഷ്ടിയും അതിന്റെ അവസ്ഥയിൽ ഏകനാണ്. പക്ഷേ, വ്യത്യാസമു്. അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു. സ്വമദിന്റെ വിവക്ഷ ഇപ്രകാരമാണ്. “എല്ലാവർക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവൻ. സ്വയം പര്യാപ്തതയുള്ളവൻ. മറ്റൊരു ശക്തിയെയും ആശ്രയിക്കേതില്ലാത്തവൻ' (അബുസ്സുഊദ്, വാ. 7/2). ഇസ്മാഈൽ ഹിഖ്ഖി (റ) യുടെ പ്രസ്താവന: “ആവശ്യങ്ങൾക്ക് ആശ്രയിക്കപ്പെടുന്നവനും സ്വയം പര്യാപ്തതയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപ്പെടുന്നവനുമായ ശക്തി” (റൂഹുൽ ബയാൻ).
മറ്റൊരാൾക്ക് ആശ്രയമാവുക എന്ന സ്വമദിയ്യത്തിലധിഷ്ഠിതമായ സവിശേഷതയാണ് അല്ലാഹുവിന്റെ വിശേഷണമാകുന്നത്. അതിൽ കൂറുകാരെ ആരോപിക്കുമ്പോൾ അത് അല്ലാഹുവിന്റെ തൗഹീദിന് വിരുദ്ധമാകുന്നു. സ്വമദിയ്യത്തിന്റെ സവിശേഷതകളില്ലാത്ത, അല്ലാഹുവല്ലാത്ത ആശയങ്ങളെ അംഗീകരിക്കുന്നത് തൗഹീദിന് വിരുദ്ധമല്ലെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാകുന്നു.
അറിവുള്ളവൻ, കഴിവുള്ളവൻ, കേൾക്കുന്നവൻ, കാണുന്നവൻ തുടങ്ങിയവ അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. അത് അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൗഹീദ്. മറ്റൊരു അറിവുള്ളവനോ കഴിവുള്ളവനോ കേൾക്കുന്നവനോ കാണുന്നവനോ ഇല്ലെന്നാണോ അതിന്റെ അർഥം? തീർച്ചയായും അല്ല. മേൽ വിശേഷണങ്ങളിലെല്ലാം അല്ലാഹു സ്വമദാണ്. സ്വയം പര്യാപ്തനാണ്. സ്വയം പര്യാപ്തതയിലധഷ്ഠിതമാംവിധം ഈ വിശേഷണങ്ങൾ മറ്റാർക്കുമില്ലെന്ന വിശ്വാസമാണ് തൗഹീദിന്റെ അന്തസത്ത.
അബുൽ ഖാസിം അത്തമീമി (റ) പറുന്നു: “അല്ലാഹുവിന്റെ ഏകത്വത്ത
അംഗീകരിക്കുകയെന്നാൽ സത്തയിലും വിശേഷണങ്ങളിലും അവൻ ഏകനാണെന്നും അവന് തുല്യനോ സദൃശനോ ഇല്ലെന്നും വിശ്വസിക്കലാകുന്നു”
(ഫത്ഹുൽ ബാരി 17/203). ഇതിൽനിന്നു താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നു:
(1) ഉകൽ നിർബന്ധമായ ശക്തി അല്ലാഹു മാത്രമാണ്. സൃഷ്ടിക്കുക, ഭരിക്കുക, ആ രാധന അർഹിക്കുക തുടങ്ങിയ വിശേഷണങ്ങൾ അവന്റെ മാത്രം പ്രത്യേകതയാണ്. (2) ഇത്രയും കാര്യങ്ങൾ അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൗഹീദ്. (3) അല്ലാഹുവിന്റെ വിശേഷണങ്ങൾ സ്വമദിയ്യത്തിലധിഷ്ഠിതമാണ്. സ്വമദിയ്യത്തിലധിഷ്ഠിതമായ വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൗഹീദിന് വിരുദ്ധമാണ്. (4) കാഫിറുകൾ അല്ലാഹുവിന്റെ വിശേഷണങ്ങൾ തനതായ അർഥത്തിൽ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു. (5) അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നുപോലും തനതായ രൂപത്തിൽ സൃഷ്ടിയിൽ ആരോപിക്കാൻ പാടില്ല. അത് തൗഹീദിന് വിരുദ്ധമാണ്.
അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അല്ലാഹുവിൽ കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അല്ലാഹുവിന്റെ സത്ത (ദാത്ത്)ഗുണങ്ങൾ (സ്വിഫാത്) പ്രവർത്തികൾ (അഫ്ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക.
അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുന്നു സങ്കൽപ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തിൽ അപരനിൽ ഉന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലൂന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
അല്ലാഹുവിനു പ്രത്യേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതിൽ മാത്രം പങ്കുചേർക്കൽ ശിർക്കാകുമെന്ന് ചിലർ അൽപ്പിക്കാറു്. ഉദാഹരണത്തിനു മുസ്തഗാസ് (സഹായം തേടപ്പെടുന്നവൻ) വകീൽ (ഭരമേൽപ്പിക്കപ്പെടുന്നവൻ) എന്നീ പദങ്ങൾ. വിപൽഘട്ടത്തിൽ ഇസ്തിഗാസ ചെയ്യപ്പെടുന്നവൻ, ഭരമേൽപ്പിക്കുന്നവൻ അല്ലാഹുവാണ്. അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥാർഥത്തിൽ സ്വയം സഹായിക്കാൻ കഴിവുന്ന (സ്വമദിയ്യത്ത്) ആരോപിച്ചുകൊ് സൃഷ്ടിയെ ഏതു ഘട്ടത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്.
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സൃഷ്ടിയെ സമീപിക്കുന്നത് തൗഹീദിന് വിരുദ്ധമാകുന്നില്ല. വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൗഹീദും ശിർക്കും. വിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിൽ സൃഷ് ടിയെ സമീപിക്കുന്നു. ആ സൃഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കിൽ പോലും ശിർകായിത്തീരുന്നു. സന്ദർഭത്തിന്റെ പ്രത്യേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൗഹീദും ശിർകും സംഭവിക്കുന്നതെന്നും നാം മനസ്സിലാക്കണം.
ചുരുക്കത്തിൽ വിപൽഘട്ടങ്ങളിൽ സഹായമർഥിക്കപ്പെടുന്നവൻ, അഭയം തേടപ്പെടുന്നവൻ, ഭരമേൽപ്പിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാണ് എന്നതിന്റെ അർഥം സ്വന്തം കഴിവുകൊ സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കിൽ ശിർക്കാവുകയില്ല.
ഈ നിർവചനം നിഷേധിക്കുകയാണെങ്കിൽ സ്വഹാബത്തിൽ പലരെയും നാം മുരികുകളായി എണ്ണിവരും. തൗഹീദിന്റെ കാവലാളുകളായിരുന്ന സ്വഹാബികൾ വിപൽ സന്ധികളിൽ നബി(സ്വ)യെ സമീപിച്ച സംഭവങ്ങൾ ഏറെയു്. ഈ സന്ദർഭങ്ങളിൽ അവരുടെ വിശ്വാസം നബി(സ്വ)സ്വയംപര്യാപ്തനാണ് എന്നായിരുന്നുവോ? ഒരിക്കലുമല്ല. ഇങ്ങനെ സഹായം തേടുന്നത് നബി (സ്വ) ഒരിക്കലും നിരോധിച്ചിട്ടുമില്ല.
Created at 2024-11-01 07:29:47