Related Articles
-
-
MADHAB
അൽ മുഖുൽ മുസ്തഖില്ല
-
MADHAB
മുജ്തഹിദുൽ ഫത്വാ വർജീഹ്
തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി (റ) യും ഇവരിൽ ഉൾപ്പെടുന്നു. ഇമാം ഇബ്നു ഹജർ (റ), ഇമാം റംലി (റ) തുടങ്ങിയവർ പോലും തർജീഹിന്റെ (1) സ്ഥാനം എത്തിയവരല്ല (ബാജൂരി 1:19). ഇമാം നവവി (റ) പറയുന്നു. “ഇവർ അസ്വ്ഹാബുൽ വുജൂഹിന്റെ പദവി എത്തിച്ചില്ലെങ്കിലും കൂർമ്മ ബുദ്ധി, തന്റെ ഇമാമിന്റെ മദ്ഹബ് മനപ്പാഠമാക്കൽ, ഇമാമിന്റെ അവലംബ രേഖകൾ അറിയൽ, അവ സമർഥിക്കാനുളള കഴിവ് (തദടിസ്ഥാനത്തിൽ) മസ്അലകൾ രൂപപ്പെടുത്തി സമർഥിക്കൽ, പ്രതികൂല രേഖകൾ ഖണ്ഢിക്കൽ, അവലംബരേഖ (മുജ്ജിഹാത്ത്(2) ഉപയോഗിച്ച് പ്രബലമാക്കൽ തുടങ്ങിയ ഗുണങ്ങൾ ഉള്ളവരാണ്” (ശറഹുൽ മുഹദ്ദബ് 1: 44). (1). വ്യത്യസ്ഥമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു വിഷയത്തിൽ ഉാവുന്ന വിവിധ
അഭിപ്രായങ്ങളിൽ ഒന്നിനെ പ്രബലമാക്കുന്നതിനാണ് തർജീഹ് എന്ന് പറയുന്നത് (ജംഉൽ ജവാമിഅ് 2 : 386).
(2) ഒരു മസ്അലയിൽ പരസ്പര വിരുദ്ധമായ തെളിവുകളുാവുകയും ഒന്നാം തെളിവ് അടിസ്ഥാനപ്പെടുത്തി മസ്അല സ്ഥിരപ്പെടുത്തുകയും ചെയ്താൽ മറ്റ് തെളിവുകൾ മാറ്റി നിർ ത്താനുള്ള കാരണങ്ങൾ വ്യക്തമാക്കണം. ഒന്നാം തെളിവ് സ്വീകരിക്കാനും രാം തെളിവ് നിര സിക്കാനും കാരണങ്ങളുാവും. ഈ കാരണങ്ങൾക്കാണ് മുറജ്ജിഹാത് എന്ന് പറയുന്നത്. ഇമാം ഇബ്നു ഹജർ (റ) പറയുന്നു: “ഇമാം സുയൂഥി (റ) ഇതിഹാദ് വാദവുമായി രംഗത്ത് വന്നപ്പോൾ പണ്ഢിതന്മാർ അദ്ധേഹത്തെ സമീപിച്ചു. തർജീഹ് കൂടാതെ രേഖപ്പെടുത്തിയ ഏതാനും അഭിപ്രായങ്ങളിൽ നിന്ന് പ്രബലമായവ കത്താൻ ആവശ്യപ്പെട്ടു. ഇമാമിലന്റെ അടിസ്ഥാന പ്രമാണങ്ങളും മുറജ്ജിഹാത്തും പരിശോധിച്ച് പ്രസ്തുത അഭിപ്രായങ്ങളിൽ നിന്ന് പ്രബലമായി കത്താൻ ഇമാം സുയൂഥി (റ) ക്ക് സാധിച്ചില്ല. ഇതെകുറിച്ച് ഇമാം റംലി (റ) പറയുന്നു: ഇജ്തിഹാദിന്റെ താഴെ നിലയിലുള്ള തർജീഹ് പോലും ഇത് പ്രയാസമാണങ്കിൽ ഈ വാദമുന്നയിക്കുന്നവർ ബുദ്ധി ശൂന്യരും വിഡ്ഢി കളുമാണെന്ന് വ്യക്തം. ഇതിനു മുകളിലുള്ളവരുടെ സ്ഥാനങ്ങൾ അവകാശപ്പെടുന്നവരുടെ കാര്യം എടുക്കാനുമില്ല ” (ഫൈൽ ഖദീർ 1: 10).
ഇബ്നു ഹജർ (റ) ഫതാവയിൽ എഴുതുന്നു. നമ്മുടെ ഗുരുനാഥന്മാർ മുതൽ പൂർവ്വ കാല പണ്ഢിതരെല്ലാം അംഗീകരിച്ചുപോരുന്ന യാഥാർഥ്യം ഇപ്രകാരമാണ്. ഫത്വയിലും അല്ലാത്തവ യിലും ശൈഖാനി (ഇമാം നവവി (റ), ഇമാം റാഫിഈ (റ) യെ അംഗീകരിക്കേതും ഭൂരിപ ക്ഷത്തിന്റെ അഭിപ്രായം കൊണ്ടോ ഇമാം ശാഫിഈയുടെ നസ്സ് കൊ് പോലുമോ അവരെ എതിർക്കാൻ പാടില്ലാത്തതുമാകുന്നു. ചില വ്യക്തികൾ നസ്സുകൾ കാണിച്ച് ഇവരെ എതിർ ക്കുന്ന ഏതാനും മസ്അലകൾ ഗഹനമായി പരിശോധിച്ചപ്പോൾ എതിരാളികൾ കാത്ത നസ്സുകൾ അടിസ്ഥാനപ്പെടുത്തിയാണ് അവരത് രേഖപ്പെടുത്തിയതെന്ന് ഞാൻ കത്തി. ഭൂരിപ ക്ഷത്തിന്റെ അഭിപ്രായങ്ങൾ ചൂി അവരെ എതിർക്കുന്നവരെയും കാണാം. അവർ ഭൂരിപ ക്ഷത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരല്ല. തെളിവുകളുടെ ബലമനു സരിച്ച് റാജിഹാക്കുന്ന വസ്തുതകളാണ് തങ്ങളുടെ അവലംബമെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടു്.
Created at 2024-11-30 08:16:46