ഇമാം ശാഫിഈ (റ)

ബൈതുൽ മുഖദ്ദസിനടുത്ത് 'ഗസ്സത്ത്' എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രാം വയസ്സിൽ ഇമാം ശാഫിഈ (റ) യെ മക്കയിൽ കൊപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളർന്നത്. “ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സിൽ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തിൽ ദാരിദ്ര്യം കൊ് കഷ്ടപ്പെടുമ്പോഴും വിജ്ഞാനത്തിന്റെ ഉറവ തേടി ചുറ്റിത്തിരിയുന്നതിലായിരുന്നു ആ മഹാനുഭാവന്റെ ശ്രദ്ധ മുഴുവനും.

കുട്ടിക്കാലത്ത് തന്നെ പണ്ഡിതരുമായി ബന്ധപ്പെട്ട് അവരിൽ നിന്ന് ശേഖരിക്കുന്ന വിജ്ഞാനങ്ങൾ എല്ലിലും കല്ലിലുമൊക്കെ അവർ എഴുതി വെക്കുമായിരുന്നു. പന്തായിരം ഹദീസുകൾ ക്രോഡീകരിച്ച് ഇമാം മാലികി (റ) ന്റെ മുവത്വ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) തന്റെ പതിമൂന്നാം വയസ്സിൽ ഇമാം മാലികി (റ) ന്റെ സന്നിധാനത്തിലേക്ക് ഉപരിപഠനാർഥം യാത്രയായി. മദീനയിലായിരുന്നു ഇമാം മാലികി (റ) ന്റെ വിജ്ഞാന കേന്ദ്രം.

തന്റെ രചനയായ മുവത്വ ഇമാം ശാഫിഈ (റ) നിഷ്പ്രയാസം കാണാതെ പാരായണം ചെയ്തപ്പോൾ ഇമാം മാലികി (റ) ന് പുതിയ ശിഷ്യനിൽ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവുമായി. അവിടുന്ന് ശാഫിഈ (റ) യോട് ഇപ്രകാരം ഉപദേശിച്ചു.
“നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊ് കെടുത്തിക്കളയരുത്” (ശറഹുൽ മുഹദ്ദബ്: വാ:1, പേ: 8).
ഇമാം മാലികി (റ) ന്റെ വഫാത്തിനു ശേഷം ഇമാം ശാഫിഈ (റ) മദീന വിട്ട് യമനിൽ താമസമാക്കി. അവിടെ ഖാളിയായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറാഖിലേക്ക് പോവുകയും അബൂഹനീഫ (റ) ന്റെ അസ്വ്ഹാബിൽ പ്രധാനികളായ മുഹമ്മദ്ബ്നു ഹസൻ (റ) (ഇവർ ഇമാം ശാഫിഈ (റ) യുടെ ഉസ്താദും കൂടിയാണ്) അടക്കമുള്ള മഹാരഥന്മാരുമായി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു.

ഇറാഖിൽ ശാഫിഈ ഇമാം (റ) വളരെ വലിയ പ്രശസ്തി നേടിയെടുത്തു. അവിടെ ഹദീസ് പഠനം വ്യാപകമാകാൻ ഇമാം ശാഫിഈ (റ) കാരണമായി. മുഹമ്മദ് ബിൻ ഹസൻ (റ) ഒരിക്കൽ പറയുകയായി. “ശാഫിഈ ഇമാം ഒരവസരത്തിൽ ഇമാം അബൂഹനീഫ (റ) യുടെ കിതാബുൽ ഔസ്വത്ത് എന്നിൽ നിന്ന് വായ്പ വാങ്ങി. ഒരു രാപ്പകൽ കൊ് അവർ അത് മനഃപാഠമാക്കിയിരുന്നു.

ഇറാഖിൽ വെച്ചാണ് ഖദീമുകൾ രേഖപ്പെടുത്തിയ കിതാബുകൾ രചിക്കുന്നത്. ശേഷം 199 ൽ ഈ ജിപ്തിൽ വരികയും അവിടെ വെച്ച് ജദീദുകൾ രേഖപ്പെടുത്തിയ കിതാബുകൾ രചിക്കുകയും ചെയ്തു. (മിർഖാത്ത്: വാ:1, പേ:19).
ഖുർആനിലും ഹദീസിലും അനുബന്ധ വിജ്ഞാന ശാഖകളിലും അതുല്യമാം വിധം അവഗാഹം നേടിയ ശാഫിഈ (റ) വലിയൊരു ഭാഷാ പണ്ഡിതൻ കൂടിയായിരുന്നു. അറബി ഭാഷയിൽ തന്റെ വാക്കുകൾ തെളിവായി ഗണിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ അറബി ഭാഷയുടെ തറവാടായി അറിയപ്പെടുന്ന ഖുറൈശി തറവാട്ടിൽ ജനിച്ച ഇമാം ശാഫിഈ (റ) ഭാഷാ പഠനത്തിനു വേി മാത്രം ഇരുപതു വർഷക്കാലം നീക്കിവെച്ചു. ഹദീസ് പാണ്ഢിത്യത്തിൽ ഇമാം ശാഫിഈയുടെ നൈപുണ്യം വർണ്ണിക്കാനാകാതെ പണ്ഢിതർ കുഴങ്ങുകയാണ്. ഹസനുബിൻ മുഹമ്മദ് സ്ഫറാനി (റ) പറയുന്നു: “ഹദീസ് പണ്ഢിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ (റ) യാണ് അവരെ തട്ടി ഉണർത്തിയത്. അഹ്മദ് ബ്നു ഹമ്പലി (റ) ന്റെ വാക്കുകളിൽ വിജ്ഞാനത്തിൽ ഇമാം ശാഫിഈ (റ) യുടെ സംഭാവന അതുല്യമായതിനാൽ അവരോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല.

ഹദീസ് വിജ്ഞാനത്തിലെ ഔന്നത്യം നിമിത്തം "നാസ്വിറുൽ ഹദീസ്' എന്ന അപര നാമധേയത്തിലായിരുന്നു ഇറാഖിൽ ഇമാം ശാഫിഈ (റ) പ്രസിദ്ധി നേടിയത്. അവരുടെ മദ്ഹബ് സ്വീകരിച്ചവർക്ക് 'അസ്വ്ഹാബുൽ ഹദീസ്' എന്ന സ്ഥാനപ്പേര് നൽകപ്പെട്ടിരുന്നു. "ഇമാമുൽ അഇമ്മ' എന്ന പേരിൽ പ്രസിദ്ധനായ ഇബ്നു ഖുസൈമ (റ) ഹദീസ് മനഃപാഠത്തിൽ അതുല്യനായിരുന്നു. ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളിൽ സൂക്ഷിക്കപ്പെടാത്ത ഏതെങ്കിലും ഹദീസുകൾ താങ്കൾക്കറിയുമോ? എന്ന ചോദ്യത്തിനു ഇല്ലെന്നാണ് അവിടുന്ന് ഉത്തരം നൽകിയത്. ഇമാം ശാഫിഈ (റ) ഇരുന്നൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുന്ന് ഇബ്നു സൗലാഖ് (റ) പറഞ്ഞതായി "ശദറാതുദ്ദഹബ്': വാ:2, പേ:10 ൽ രേഖപ്പെടുത്തിയിട്ടു. നിദാന ശാസ്ത്രത്തിലും മറ്റുമുള്ള ഗ്രന്ഥങ്ങൾ കൂടാതെ തന്നെ കർമ്മ ശാസ്ത്രത്തിൽ മാത്രം നൂറ്റി ഇരുപത് ഗ്രന്ഥങ്ങൾ ഇമാം ശാഫിഈ (റ) രചിച്ചിട്ടു്. (അൽഫവാഇദുൽ മദനിയ്യ: പേ:242). ചുരുക്കത്തിൽ ഖുർആൻ ഹദീസ് പഠനത്തിൽ തന്റെ അയൽപക്കത്തു പോലും മറ്റാരുമായുരുന്നില്ല.

പതിനഞ്ചാം വയസ്സിൽ തന്നെ ഇമാം ശാഫിഈ (റ) ക്ക് ഇജ്തിഹാദ് പട്ടം നൽകപ്പെട്ടിരുന്നു. ഈ കാലയളവിൽ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം അവഗാഹം നേടിയെടുത്തിരുന്നു. മക്കയിലെ അന്നത്തെ മുഫ്തിയും ഇമാമുമായിരുന്ന മുസ്ലിമുബിൻ ഖാലിദ് (റ) ആണ് മഹാനു “ഇജ്തിഹാദിനു അനുവാദം നൽകിയത്. അദ്ദേഹം ശാഫിഈ (റ) ഇമാമിന്റെ ഗുരുനാഥൻ കൂടിയാണ്. ശറഹുൽ മുഹദ്ദബ് വാ:1, പേ:10, തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: വാ:1, പേ:51, സിയറ് വാ:10, പേ:54, തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:362 എന്നിവ നോക്കുക. ഇതു കൊാണ് ഇമാം ശാഫിഈ (റ) യിൽ നിന്ന് ഹദീസുദ്ധരിച്ചപ്പോൾ ഇമാം ഹുമൈദി (റ) ഇമാം ശാഫിഈ (റ) ഇപ്രകാരം വർണ്ണിച്ചത്. തന്റെ കാലത്തെ പണ്ഢിതന്മാരുടെ നേതാവായ മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നോട് ഹദീസ് പറഞ്ഞു. ഇബ്നു അദിയ്യ് (റ) ന്റെ കാമിൽ വാ:1, പേ:115 നോക്കുക. സ്വഹീഹുൽ ബുഖാരിയുടെ ആദ്യ ഹദീസിന്റെ ആദ്യ റിപ്പോർട്ടറാണ് ഹുമൈദി (റ). ഇമാം ശാഫിഈ (റ) യുടെ ശിഷ്യനായ ഹുമൈദി ഇമാം ബുഖാരി (റ) യുടെ ഉസ്താദാണെന്ന് ചുരുക്കം.

ഇമാം ബൈഹഖി (റ), ദൈലമി(റ), ഖത്തീബ്(റ) എന്നിവർ അഹ്മദ്ബ്നു ഹമ്പലി (റ) ൽ നിന്ന് നിവേദനം: “ഹദീസ് കാണാത്ത ഏതെങ്കിലും മസ്അലയെ കുറിച്ച് എന്നോട് ചോദിക്കപ്പെട്ടാൽ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായത്തിനോട് യോജിച്ച് ഞാൻ മറുപടി പറയും. എല്ലാ നൂറ്റാ ിന്റെയും ആരംഭത്തിൽ നബി (സ്വ) യുടെ സുന്നത്ത് പഠിപ്പിക്കുന്ന ഒരു വ്യക്തിയെ അല്ലാഹു നിശ്ചയിക്കുമെന്ന് ഹദീസിൽ ഞാൻ കിട്ടു്. രാം നൂറ്റാിൽ പരാമ വ്യക്തി ഇമാം ശാഫിഈ (റ) ആയതിനാലാണ് അവരെ അവലംബിക്കാൻ കാരണം”. (അൽ ദുർറുൽ മൻസൂർ: വാ:1, പേ:321, സിയറ് വാ:10,പേ:42, താരീഖു ബഗ്ദാദ്: വാ:2, പേ:62, ഹിൽ സത്ത്വാ,പേ:97, താരീഖുബ്നി അസാകിർ വാ,പേ:412, ഇമാം ബൈഹഖി (റ) യുടെ മനാഖിബുശ്ശാഫിഈ വാ:1, പേ:54).

ഇമാം സുബ്കി (റ) ത്വബഖാതിൽ പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനവും യോ ഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവർക്ക് പിശക് സംഭവിക്കുക വളരെ അപൂർവ്വമാണ്. എന്നാൽ അബൂസർ അ (റ) പറയുന്നതു പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ (റ) യുടെ അരികിലില്ലെന്നാണ്. പിശക് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്ക് ഉള്ളതായി ഞാനറിയില്ലെന്നാണ് അബൂദാവൂദ് (റ) പറയുന്നത്. എന്നിരിക്കെ ഹദീസിൽ ഇമാം ശാഫിഈ (റ) യോഗ്യനല്ലെന്ന് ഇബ്നു മഈൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനെ ക്കുറിച്ച് ദഹബി പറയുന്നു: “ഇതു കൊ് സ്വശരീരത്തെ തന്നെയാണ് ഇബ്നു മഈൻ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്നു മഈനിന്റെ ഈ പരാമർശത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇമാം ശാഫിഈ (റ) യെക്കുറിച്ച് വളരെ നന്നായി ദഹബി നീട്ടി സംസാരിച്ചതിന്റെ അവസാന ഭാഗത്ത് ഇപ്രകാരം തുടരുന്നു: “ ഇമാം ശാഫിഈ (റ) പ്രമുഖ ഹദീസ് പണ്ഢിതരിൽ പെട്ട ആളാണ്. ഹദീസ് പഠനാവശ്യാർഥം മക്ക, മദീന, ഇറാഖ്, യമൻ, മിസ്വ് തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടു്. ബഗ്ദാദിൽ നാസ്വിറുൽ ഹദീസ് എന്നാണവരുടെ സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്കുള്ളതായി എത്തിക്കപ്പെട്ടിട്ടില്ല. സ്വാർഥ താത്പര്യമോ അജ്ഞതയോ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും. പക്ഷേ, ഹദീസ് വിജ്ഞാനത്തിൽ യഹ്യൽ ഖത്വാൻ, ഇബ്നു മഹ്ദി, അഹ്മദുബ്നു ഹമ്പൽ (റ), ഇബ്നുൽ മദീനി (റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ (റ) യുടെ സ്ഥാനം. ദഹബിയുടെ ഈ പരാമർശത്തെ കുറിച്ച് തന്റെ ശിഷ്യൻ ഇമാം സുബ്കി (റ) എഴുതുന്നു:“ ഇമാം ശാഫിഈ(റ) ഹദീസ് പാണ്ഡിത്യത്തിൽ അവർക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ (റ) ക്ക് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തൽ തന്നെ ഇമാം ശാഫിഈ (റ) യുടെ സ്ഥാനം തെളിയിക്കാൻ ധാരാളം മതി”. ത്വബഖാത്. വാ:5, പേ:220, 221, തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:362, താരീഖു ഇബ്നു അസാകിർ വാ:1, പേ:15, സിയറ് വാ:10,പേ:48 എന്നിവ നോക്കുക. ഇബ്നു മഈനിന്റെ മേൽ പരാമർശത്തെക്കുറിച്ച് ഹാഫിളുബ്നു അബ്ദിൽ ബർറ് (റ) പറയുന്നതു ശ്രദ്ധേയമാണ്. “ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള മേൽ പരാമർശം കാരണം ഇബ്നു മഈനി (റ) നെ ആക്ഷേപിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമാണ്. അഹ്മദുബ്നു ഹമ്പൽ (റ) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബ് ദുൽ ബർറ് (റ) ഉദ്ധരിക്കുന്നു. യഹ്യബ്നു മഈൻ ഇമാം ശാഫിഈ (റ) യെ എവിടെ നിന്നാണറിയുക? ഇമാം ശാഫിഈ (റ) യെയും അവരുടെ അഭിപ്രായങ്ങളേയും അറിയുന്ന വ്യക്തിയല്ല യഹ്യബ്നു മഈൻ. ഒരു വസ്തുവിനെക്കുറിച്ച് അറിയാത്തവൻ ആ വസ്തുവിന്റെ ശത്രുവാണല്ലോ? ഈ വാക്കുകളുദ്ധരിച്ച ശേഷം ഇമാം സുബ്കി (റ) ഇപ്രകാരം തുടരുന്നു. “എന്നാൽ യഹ്യബ്നു മഈൻ ഉദ്ദേശിച്ചത് ഇമാം ശാഫിഈ (റ) യെ അല്ലെന്നും പ്രത്യുത ഇമാം ശാഫിഈ (റ) യുടെ ഇളയുപ്പയുടെ മകനെയാണെന്നും അഭിപ്രായപ്പെട്ടിട്ടു്. ഉസ്താദ് അബൂമൻസൂറി ക്കുറിച്ചുള്ള ചരിത്രത്തിൽ നാം അതുദ്ധരിക്കാൻ പോകുന്നു. ഇനി ഇമാം ശാഫിഈ (റ) തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സങ്കൽപിച്ചാൽ തന്നെ ഇബ്നു മഈനി (റ) ന്റെ പരാമർ ശത്തിലേക്ക് തിരിഞ്ഞു നോക്കേതില്ല. അത് ഇബ്നു മഈനിനു അപമാനമായിട്ടാണ് വരുന്നത്. മുഅതസിലിയായ മഅ്മൂൻ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദഗതിയിലേക്ക് ഇബ്നു മഈനി (റ) നെ വിളിച്ചപ്പോൾ മഅ്മൂനിനു വഴങ്ങിവന്ന കാരണത്താൽ ഇബ്നു മഈനിനു അങ്ങേയറ്റം ഖേദിക്കേി വന്നു. ഇമാമുകളുടെ ഇമാമായ ശാഫിഈ ഇമാമിൽ ഇബ്നു മഈൻ പരാമർശിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്” (ത്വബഖാത് വാ:1, പേ:188,189).

യഹ്യബ്നു മഈൻ ഇമാം ശാഫിഈ (റ) യെ അല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കയാണ് ത്വബഖാത് വാ5, 220 ൽ. യഹ്യബ്നു മഈൻ തന്നെ ഇമാം ശാഫിഈ (റ) യിൽ യാതൊരു പന്തികേടുമില്ലെന്ന് പ്രസ്താവിച്ചതായി സിയറ്: വാ:1, പേ:47 ലും ഹിൽയത്ത് വാ, പേ:97 ലും ഉദ്ധരിച്ചതു ത്വബഖാതിൽ പറഞ്ഞതിന്ന് ഉപോൽബലകമാണ്. ഇമാം ശാഫിഈ (റ) യുടെ ശിഷ്യൻ കൂടിയായ മുസ്ലി (റ) പറയുന്നു:“ ഇമാം ശാഫിഈ (റ) ക്ക് പിശക് സംഭവിച്ചതായി സ്ഥിരപ്പെടുത്താൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കിൽ ഇമാം ശാഫിഈ (റ) ക്കല്ല പിശക് സംഭവിച്ചതെന്നും അവരിൽ നിന്ന് ഹദീസ് പകർത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ള തെന്നും ഞാൻ സ്ഥിരപ്പെടുത്തും” (ബൈഹഖി (റ) യുടെ ബയാനു ഖത്വ മൻ അഖ്ത്വഅ അലശ്ശാഫിഈ: പേ:96).

ദഹബി തന്നെ പറയട്ടെ: “അല്ലാഹുവാണു സത്യം. സത്യസന്ധതയിലും ശ്രേഷ്ഠതയിലും വിജ്ഞാനത്തിന്റെ വിസ്തീർണതയിലും പരിധിക്കപ്പുറമുള്ളി കൂർമ്മബുദ്ധിയിലും സത്യത്ത സഹായിക്കുന്നതിലും കീർത്തനത്തിന്റെ ആധിക്യത്തിലും ഇമാം ശാഫിഈ (റ) യെ പോലെ ആരാണുള്ളത്?” (സിയറ്: വാ:10, പേ:95).
ഖുറൈശി വംശത്തിൽ ഒരു പണ്ഢിതൻ ഭൂതലം മുഴുക്കയും വിജ്ഞാനം കെട്ട് നിറക്കുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടു്. ഈ പണ്ഡിതൻ ശാഫിഈ ഇമാമാണെന്നാണ് പണ്ഢിത പ ക്ഷം. സ്വഹാബത്തടക്കമുള്ള ഖുറൈശി കുടുംബത്തിൽപെട്ട ആരും ഇമാം ശാഫിഈ(റ) യോളം പാണ്ഢിത്യമുള്ളവരായിരുന്നില്ലെന്ന് ഇതിനു തെളിവായി അവർ പറയുന്നു. ശറഹുൽ മുഹദ്ദബ് വാ:1, പേ:11, താരീഖു ബഗ്ദാദ്: വാ:1, പേ: 61, ത്വബഖാത്. വാ:1, പേ:102,103, ഹിൽയത് വാ9,പേ: 65, ബൈഹഖിയുടെ മനാഖിബുശ്ശാഫിഈ വാ:1, പേ:26, ബയാനു ഖത്വം മൻ അഖ്ത്വ അലശ്ശാഫിഈ: പേ:94 എന്നിവ നോക്കുക.

ഈ മഹാനുഭാവനാണ് പുത്തൻ കൂറ്റുകാരുടെ കാഴ്ചപ്പാടിൽ ഹദീസ് ലഭിക്കാത്ത നിർഭാഗ്യവാൻ. ഇവർ എഴുതിയ താഴെ വരികൾ കൂടി വായനക്കാർ കാണുക: “ഇമാം ശാഫിഈ വിനയാന്വിതനായിരുന്നു. ഹദീസുകൾ മുഴുവനും തനിക്ക് ശേഖരിക്കാൻ സാധിക്കാത്ത കുറവിനെക്കുറിച്ചും ന്യൂനതയെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള അജ്ഞത മൂലമൊ, ദേഹേച്ഛ പ്രകാരമൊ ആണ് പരാമർശമെന്നും അതിന്ന് വേ നടപടി അല്ലാഹു സ്വീകരിച്ച് കൊള്ളട്ടെയെന്നും ഹാഫിളുദ്ദഹബി പറഞ്ഞതു പോലെത്തന്നെയാണ് നമുക്കും പറയാനുള്ളത്.
അഹ്ലുസ്സുന്നത്തിനോടുള്ള പക്ഷപാതവും ഹമ്പലീ മദ്ഹബിലുള്ള തീവ്രതയും ഉായിട്ടു പോലും ലോകം സമ്മതിച്ച് യാഥാർഥ്യം മറച്ചുവെച്ചാൽ കണ്ണു ചിമ്മി ഇരുട്ടാക്കുന്നതു പോലെയാകുമെന്ന് ഭയപ്പെട്ടിട്ടാവാം ദഹബി പോലും ഇമാം ശാഫിഈ (റ)യെ വാനോളം പുകഴ്ത്തിയത്. ഇകഴ്ത്തിപ്പറയാൻ യാതൊന്നും ഇല്ലാതായപ്പോൾ ഹദീസ് പാണ്ഡിത്യത്തിൽ അഹ്മദ്ബ്നു ഹമ്പൽ പോലെയുള്ളവരുടെ താഴെയാണെന്ന് മാത്രം പറഞ്ഞ് മതിയാക്കുകയായിരുന്നു ദഹബി ദഹബിയെ ശിരസ്സിലേറ്റി നടക്കുന്നവരുടെ ദഹബിയെ സംബന്ധിച്ച് തന്നെ വല്ല പിടിപാടും. പിന്നെയല്ലെ. ഇമാം ശാഫിഈ (റ) യെക്കുറിച്ച് അവർ പറയുക.

Created at 2024-12-17 08:48:26

Add Comment *

Related Articles