സംയുക്ത ഇരട്ടകൾ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറ നിർവ്വഹിക്കുക? അവർ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോൾ ആരുടെ ഉദ്ദേശ്യത്തിനാണ് മുൻഗണന. ഉദാഹരണത്തിന് ഒരാൾ നിസ്കാരം ആദ്യസമയത്തും മറ്റൊരാൾ അവസാനസമയത്തും നിർവഹിക്കാനുദ്ദേശിച്ചു. അല്ലെങ്കിൽ ഒരാൾ സുന്നത്ത് നിസ്കാരം നിന്നും മറ്റൊരാൾ ഇരുന്നും നിർവ്വഹിക്കാനുദ്ദേശിച്ചു. അതുമല്ലെങ്കിൽ യാത്രാമധ്യേ ഒരാൾ നിസ്കാരം ഖസ്റ് ചെയ്യുവാനും മറ്റൊരാൾ അതു പൂർണമാക്കാനും ഉദ്ദേശിച്ചു. ഇനിയും പറയട്ടെ, യാത്രയിലൊരാൾ മുന്തിച്ചു ജംഅ് ചെയ്യാനും മറ്റൊരാൾ പിന്തിച്ചു ജംഅ് ചെയ്യാനും കരുതി. ആരുടെ ഇംഗിതത്തിനാണു മുൻഗണന കൊടുക്കേത്?
അപ്രകാരം തന്നെ ഒരാൾ ഈ വർഷം ഹജ്ജ് ചെയ്യുവാനും മറ്റെയാൾ അടുത്ത വർഷം ഹജ്ജു ചെയ്യുവാനും ഉദ്ദേശിക്കുന്നു. അല്ലെങ്കിൽ ഇരുവരും ഹജ്ജിനിറങ്ങിത്തിരിച്ചപ്പോൾ ഒരാൾ ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്യുവാനൊരുങ്ങി. അപരനാകട്ടെ രും വെവ്വേറെ നടത്തുവാൻ തയ്യാറായി. അതുമല്ലെങ്കിൽ രുപേരും ഒന്നിച്ച് ഹജ്ജിനുതന്നെ ഇഹ്റാം ചെയ്തു. അപ്പോൾ ഒരഭിപ്രായവ്യത്യാസം. ഒരാൾ ഖുദൂമിന്റെ ത്വവാഫിനുടനെ സ് ചെയ്യണമെന്ന് പറയുന്നു. മറ്റൊരാൾ അത് ഇഫാളത്തിന്റെ ത്വവാഫിനു ശേഷം നടത്തിയാൽ മതിയെന്നു വാശിപിടിക്കുന്നു. ഇങ്ങനെ ആരാധനാ നിർവഹണത്തിൽ അഭിപ്രായാന്തരമാകുമ്പോൾ ഒരാൾ തന്റെ അഭിപ്രായം കൈയൊഴിച്ച് അപരനോടു യോജിച്ചു സഹകരിക്കൽ നിർബന്ധമുണ്ടോ? അങ്ങനെ സഹകരിച്ചാൽ പിന്നീട് അതിനു പകരമായി അപരൻ ഒന്നാമനോടു സഹകരിക്കൽ നിർബന്ധമാകുമോ?
സയാമീസ് ഇരട്ടകൾ സ്വതന്ത്രരായ ആ വ്യക്തികളാണ്. അവരിൽ ഒരാളുടെ പ്രവർത്തനങ്ങൾ അപരന്റെ പ്രവർത്തനത്തെ ആശ്രയിച്ചുനിൽക്കുന്നുവെങ്കിലും ഒരാൾ അപരനോടു യോജിക്കണമെന്നു കൽപ്പിക്കാവതല്ല. വേതനത്തിനോ വേതനമില്ലാതെയോ ഒരാൾ അപരനോടു സഹകരിക്കുന്നതിനു നിർബന്ധിക്കാവുന്നതുമല്ല. കാരണം, ഒരു മനുഷ്യൻ മറ്റൊരാൾക്കു വി ഒരു പ്രവൃത്തി ചെയ്യുന്നതിനു നിർബന്ധിക്കപ്പെടണമെങ്കിൽ പ്രഥമനിൽ നിന്നു രാമത്തവന്റെ കാര്യത്തിൽ വല്ലവീഴ്ചയും സംഭവിക്കുകയോ അല്ലെങ്കിൽ രാമന് ഒരു പ്രവൃത്തി
നിർബന്ധമാകുന്നതിൽ ഒന്നാമൻ കാരണക്കാരനാകുകയോ ചെയ്യണം. ഭാര്യയുടെ ഹജ്ജ്, ഭർത്താവ് അതിക്രമമായി അസാധുവാക്കിയാൽ അത് ഖളാഅ് വീട്ടുന്നതിനുവേി അടുത്ത വർഷം അവളോടൊപ്പം പുറപ്പെടൽ അവനു നിർബന്ധമാകുന്നത് ഒന്നാം കാരണം കൊാണ്. കുട്ടിക്കുവി രക്ഷാകർത്താവ് ഹജ്ജിന് ഇഹ്റാം ചെയ്താൽ വേ സ്ഥലങ്ങളിലൊക്കെ കൊപോകൽ അവനു നിർബന്ധമാകുന്നതു രാം കാരണം കെടുമാണ്. ഈ രു കാരണങ്ങളും സയാമീസ് ഇരട്ടകളുടെ ആരാധനകളിൽ സാധാരണ ഗതിയിൽ ഉകുന്നില്ല.
ചില കാര്യങ്ങൾ വേതനം വാങ്ങിക്കൊ മറ്റൊരാൾക്കുവേി നിർവ്വഹിക്കൽ നിർബന്ധമാകുന്ന സാഹചര്യമു്. അതു ശരീരരക്ഷക്കുവേിയോ ധനരക്ഷക്കുവേിയോ ആണ് കുന്നത്. ശിശുവിനു മുലകൊടുക്കാൻ മറ്റാരുമില്ലാത്ത സാഹചര്യത്തിൽ വേതനം വാങ്ങി മുലകൊടുക്കൽ ഒരു സ്ത്രീക്കു നിർബന്ധമാകുന്നത് ഒന്നാം കാരണം കെടും, ധനം നഷ്ടപ്പെട്ടുപോകുമെന്ന് കാണുമ്പോൾ അതു സൂക്ഷിക്കാൻ യോഗ്യനായ ഏകവ്യക്തിക്കു പ്രതിഫലം വാങ്ങി അതു സൂക്ഷിക്കൽ നിർബന്ധമാവുന്നതു രാം കാരണം കൊമാണ്. എന്നാൽ ഒരാളുടെ ആരാധന മറ്റൊരാൾ പ്രതിഫലത്തിനോ സൗജന്യത്തിനോ നിർവഹിക്കൽ നിർബന്ധമാകണമെങ്കിൽ അതു വളരെ സൗകര്യപ്രദവും ആവർത്തന സ്വഭാവമില്ലാത്തതുമായിരിക്കണം. പഠിപ്പിക്കാൻ മറ്റാരുമില്ലാത്തേടത്ത് പ്രതിഫലം വാങ്ങിക്കൊ ഫാതിഹ സൂറത്ത് പഠിപ്പിക്കൽ ഒരാൾക്കു നിർബന്ധമാവുന്നത് അതു പ്രയാസ രഹിതവും ആവർത്തന സ്വഭാവമില്ലാത്തതും എന്നാൽ വിദ്യാർഥിക്ക് അതിന്റെ ഗുണം ദീർഘകാലം നിലനിൽക്കുന്നതിനാലുമാണ്.
മറ്റ് ആരാധനകൾ ഈ ഇനത്തിൽ പെട്ടതല്ല. ഹജ്ജ് പ്രയാസകരവും ക്ലേശകരവുമാണ്. നിസ്കാരം ദിനേന പലതവണ ആവർത്തിക്കപ്പെടുന്നതും ആയുഷ്കാലം മുഴുവനും നിലനിൽക്കുന്നതുമാണ്. അതുകൊ് പ്രയാസമോ ആവർത്തന സ്വഭാവമോ ഉള്ള ഒരു ആരാധനയുടെ കാര്യത്തിലും ഒരു വ്യക്തി മറ്റു വ്യക്തിയുമായി സഹകരിക്കണമെന്ന് നിർബന്ധിക്കാവതല്ല. അതുകൊ തന്നെ സംയുക്ത ഇരട്ടകൾ സ്വമനസ്സാ സൗഹൃദത്തോടെ പരസ്പരം സഹകരിച്ചു നീങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ല. കോടതിക്കുപോലും ഇക്കാര്യത്തിൽ നിർബന്ധം ചെലുത്താൻ അധികാരമില്ല. ശരീരത്തിന്റെയോ ധനത്തിന്റെയോ സംരക്ഷണം പോലെ കാർക്കശ്യമുള്ള കാര്യമല്ല ആരാധനാകർമങ്ങൾ. അതിൽ പല വിട്ടുവീഴ്ചകളുമു്. ഓരോരുത്തരും തന്റെ കഴിവുപോലെ, സാധ്യത പോലെ നിർവഹിച്ചാൽ മതിയെന്നാണ് നിയമം. ഈ വിശദീകരണങ്ങളെല്ലാം തുഹ്ഫയും അതിന്റെ വ്യാഖ്യാനമായ ശർവാനിയും (വാ. 6. പേ. 397).നോക്കിയാൽ കാണാവുന്നതാണ്.
Created at 2024-11-21 08:56:05