ഇരട്ടയും ഇദ്ദയും

ഭർത്താവിന്റെ വേർപാടിനെത്തുടർന്നു മറ്റൊരാൾക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നു പറയുന്നത്. മുൻഭർത്താവിനു തന്റെ ഗർഭാശയത്തിൽ ശിശു ജനിച്ചിട്ടില്ലെന്നുറപ്പു വരുത്തുവാനും തദ്വാരാ സന്താനങ്ങളുടെ വംശബന്ധത്തിൽ ഉായിത്തീരുന്ന സംശയങ്ങളും അവ്യക്തതകളും നീക്കിക്കളയുവാനുമാണ്അ ടിസ്ഥാനപരമായി ഈ നിയമം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഇദ്ദ മൂന്നു കാരണങ്ങളാൽ നിർബന്ധമാകുന്നു. ഒന്ന്, സംഭോഗം നടത്തിയിട്ടുള്ള ഒരു ഭർത്താവ് വിവാഹമോചനം മുഖേന ഭാര്യയുമായി വേർപ്പെടുക. ര്, ഒരു സ്ത്രീയെ അബദ്ധത്തിൽ, തന്റെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ചു സംഭോഗം നടത്തുക. മൂന്ന്, ഭർത്താവിന്റെ മരണം. ഒന്നും രും കാരണങ്ങൾ കൊാകുന്ന ഇദ്ദ, ആർത്തവമാകുന്ന പെണ്ണാണെങ്കിൽ മൂന്നു ശുദ്ധിയുടെ കാലയളവാണ്. ര് ആർത്തവങ്ങളുടെ ഇടക്കോ ഒരു ആർത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും ഇടക്കോ ഉകുന്ന ശുദ്ധിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ആർത്തവം ഉായിട്ടില്ലാത്തവളോ അല്ലെങ്കിൽ ഇനി ആർത്തവം വാൻ സാധ്യതയില്ലാത്തവളോ ആണെങ്കിൽ മൂന്നു ചാന്ദ്രമാസക്കാലമാണ് ഇദ്ദ. ഭർത്താവ് സംഭോഗം നടത്താതെ വിവാഹമോചനം നടത്തിയാൽ സ്ത്രീക്ക് ഇദ്ദയില്ല. ഭർത്താവിന്റെ മരണം നിമിത്തമാകുന്ന ഇദ്ദ നാലുമാസവും പത്തുദിവസവുമാണ്.

എന്നാൽ ഭർത്താവിന്റെ വേർപ്പാടു സമയത്തു സ്ത്രീ ഗർഭിണിയെങ്കിൽ മുകളിൽ പറഞ്ഞ മൂന്നു കാരണങ്ങൾ കൊള്ള ഇദ്ദയും പ്രസവം കൊ കഴിയുന്നതാണ്. പക്ഷേ, പ്രസവം കൊ് ഇദ്ദ കഴിയണമെങ്കിൽ, ര ഉപാധികളു്. ഒന്ന്, ശിശു ഇദ്ദക്ക് കാരണക്കാരനായ പുരുഷന്റേത് ആയിരിക്കണം. ര്, ഗർഭസ്ഥശിശു പൂർണമായി പുറത്തുവരണം. അപ്പോൾ, ഇരട്ടകളിൽ ഒന്ന് പ്രസവിക്കപ്പെട്ടു. മറ്റേത് ഗർഭാശയത്തിൽ അവശേഷിക്കുന്നു; എങ്കിൽ അതിന്റെ കൂടി പ്രസവം നടന്നെങ്കിലേ ഇദ്ദ കഴിയുകയുള്ളൂ. രു പ്രസവങ്ങളുടെയും ഇടക്ക് ആറുമാസത്തിൽ കുറഞ്ഞ കാലയളവു മാത്രം ഉാവുമ്പോഴാണ് രാമത്തേത് ഒന്നാമത്തേതിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നത്. ആറുമാസമോ അതിൽ കൂടുതലോ ഇടവേളയെങ്കിൽ രാമത്തേത് മറ്റൊരു ഗർഭമായി പരിഗണിക്കപ്പെടുന്നതുകൊ് ഒന്നാമത്തെ പ്രസവം കൊതന്നെ ഇദ്ദ കഴിയുന്നതാണ് (ഫത്ഹുൽ മുഈൻ പേ. 408, ഇആനത്തുത്വാലിബീൻ. 4/48).

Created at 2024-11-05 09:34:31

Add Comment *

Related Articles