Related Articles
-
FIQH
സയാമീസിന്റെ സഹശയനം
-
-
FIQH
ജുമുഅയും വിവാദങ്ങളും
ഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരാണ്. ഇതിൽ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകൾ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്റിമു മുമ്പ് 4, മിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സുബ്ഹിന് മുമ്പ് 2.
എല്ലാ രാത്രിയിലും വീത് നിസ്കാരമു്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാൽ 11 റക്അത്. വീത്റ ശക്തമായ സുന്നതാണെന്ന് ഇമാം ശാഫി ഈ(റ)പറയുമ്പോൾ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാൽ ഉപേക്ഷിക്കരുത്. വിത് നി സ്കരിച്ചേ വേദി വിട്ടുപോകാവൂ. വിതിന്റെ സമയം ഇശാ നിസ്കരിച്ചശേഷം ഫജ്റുസ്സ്വാദിഖ് വരെയാണ്. വിത് നിസ്കരിച്ചശേഷം തന്റെ ഇശാഅ് ബാത്വിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാൽ വിറിനെ മടക്കി നിസ്കരിക്കണം. വിത് റമളാനിൽ ജമാഅതായി നിർവ്വഹിക്കൽ സുന്നതാണ്. മറ്റു മാസങ്ങളിൽ ഒറ്റക്ക് നിസ്കരിക്കണം.
തഹജ്ജുർദ് നിസ്കാരം രാത്രിയിൽ ഉറങ്ങിയെഴുന്നേറ്റ് നിസ്കരിക്കുന്നതാണ്. എത്രയുമാവാം. പെരുന്നാൾ നിസ്കാരം, രു ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, തറാവീഹ് നിസ്കാരം തുടങ്ങിയവ ജമാഅത്ത് സുന്നതുള്ള നിസ്കാരമാണ്. തറാവീഹ് 20 റക് അതാകുന്നു.
സൂര്യനുദിച്ച് ഇരുപത് മിനുട്ട് കഴിഞ്ഞത് മുതൽ ഉച്ചയ്ക്കിടയിലുള്ള സമയത്ത് ഉള്ള ഒരു നിസ്കാരമാണ് മുഹാനിസ്കാരം. ചുരുങ്ങിയത് ന് റക്അതാണ്. കൂടിയത് 8 റക്അത്. എട്ടിനും കൂടി ഒന്നിച്ച് ഇഹ്റാം ചെയ്യാം. ഈരു റക്അതുകളിൽ സലാം വീട്ടിവേർപ്പെടുത്തുന്നതാണ് ഏറ്റം നല്ലത്. കൂടുതൽ പുണ്യപ്പെട്ട സമയം 3 - 9 മണിയ്ക്കിടയിലാണ്. ഡ്യൂട്ടിയ്ക്കിറങ്ങും മുമ്പ് റൂമിൽ വെച്ചോ പോകും വഴി പള്ളിയിൽ വെച്ചോ ഓഫീസിൽ ചെന്ന് കയറി ഉടനെ അവിടെ പേപ്പർ വിരിച്ചോ ഇത് നിർവ്വഹിക്കാൻ മറക്കരുത്. ഡ്യൂട്ടിയ്ക്കിറങ്ങും മുമ്പ് മാത്രം കുളിക്കുന്നവർ വുളുവുമായി പുറത്തിറങ്ങണം. ഉടൻ ളുഹാ നിസ്കരിക്കുക. നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഈ ശീലം ഉപകരിക്കും. ആദ്യറക്അതിൽ "വശ്ശംസി' സുറിയും രാം റക്അതിൽ വഹാ' സുറ യും ഫാതിഹയ്ക്ക് പിറകെ ഓതുക.
കുളി കഴിഞ്ഞിറങ്ങുമ്പോൾ വുളുവോടെ പുറത്തിറങ്ങുന്നയാൾക്ക് 'ളുഹാ നിസ്കാരം വഴി ശ് നിസ്കാരത്തിന്റെ കൊയ്ത്ത് നടക്കും. 'ളുഹാ' എന്ന നിയ്യത്തോടെ തത്സമയം നിസ്കരിച്ചാൽ അയാൾക്ക് വുളുവിന്റെ പിറകെയുള്ള ര് റക്അത് സുന്നത് നിസ്കാരത്തിന്റെ കൂലി കൂടി ലഭിക്കുന്നതാണ്.
പള്ളിയിൽ കയറിയാൽ ഇരിക്കുന്നതിന് മുമ്പ് ര് റക്അത് നിസ്കാരമു്. പേര് തഹിയ്യത് നിസ്കാരം. പള്ളിയിൽ ജമാഅത് തുടങ്ങാൻ സമയമടുത്തുവെങ്കിൽ ഇതിൽ പ്രവേശിക്കരുത്. തഹിയ്യത്, ഇസ്തിഖാറതിന്റെ റക്അത്, ഇഹ്റാമിന്റെ മുമ്പായുള്ള ര് റക്അത്. വുളുവിന്റെ ര റക്അത് ഇവയെല്ലാം ഒരു ഫർളിന്റെയോ ഇതര സുന്നതിന്റെയോ ഉള്ളിൽ കൂടി പ്രതിഫലം നേടാനാവുന്ന നിസ്കാരങ്ങളാണ്.
സുന്നത് നിസ്കാരങ്ങളിലൊന്നാണ് തസ്ബീഹ് നിസ്കാരം. ആഴ്ചയിലൊന്ന് എന്ന വിധമെങ്കിലും ഇതെടുക്കണം. വെള്ളിയാഴ്ച സ്വൽപം നേരത്തെ പള്ളിയിലെത്തുന്ന ശീലം സ്വീകരിച്ചാൽ ലക്ഷ്യം നടക്കും. ആകെ 4 റക്അതു്. ഇവ ഒന്നിച്ചാവാം. ര് വീതമാക്കി സലാം വീട്ടാം. ഓരോ റക്അതിലും നിറുത്തത്തിൽ ഫാതിഹയും സൂറതും പാരായണം ചെയ്ത ശേഷം പതിനഞ്ച്, റുകൂഅ്, ഇഅ്തിദാൽ, ര സുജൂദുകൾ, സൂജൂദിനിടയിലെ ഇരുത്തം (പതിവുള്ള ദിക്കുകൾക്ക് ശേഷം), ഇസ്തിറാഹതിന്റെ ഇരുത്തം എന്നിവയിൽ പത്ത് വീതവും. ഇങ്ങനെ വിവിധ പോയന്റുകളിലായി ഒരു റക്അതിൽ എഴുപതിയഞ്ച് തസ്ബീഹുകളുാവും. ആകെ മുന്നൂറ്.
സുപ്രധാനമായ എന്തെങ്കിലും വിഷയത്തെകുറിച്ച് പ്ലാൻ തയ്യാറാക്കുമ്പോൾ അതിൽ തനിക്ക് നന്മ ഇല്ലേ എന്നറിയുന്നതിന് ഇസ്തിഖാറത് നിസ്കാരവും ശേഷം പ്രാർഥനയുമു്. പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾക്ക് തുടക്കം കുറിക്കുമ്പോഴും ഇത് സുന്നത് തന്നെ. ഒന്നാം റക്അതിൽ ഫാതിഹക്ക് ശേഷം കാഫിറൂന സൂറതും രാം റക്അതിൽ ഇഖ്ലാസ് സൂറത്തും ഓതണം.
Created at 2024-11-24 01:10:42