ഡോളി ഒന്നാമത്തെ ക്ലോൺ സസ്തനി

ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ ജന്മമെടുത്ത ഒന്നാമത്തെ സസ്തനിയായ ജീവി. സ്കോട്ട്ലന്റുകാരനായ ഡോ. ഇയാൻ വിൽമുട്ട് (ഉ. കഅ ണകഘങഡം) എന്ന ശാസ്ത്രജ്ഞനാണ് ഇതിനു ജന്മം നൽകിയത്. റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ശാരീരിക കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡത്തോടു സംയോജിപ്പിച്ചു ഭ്രൂണം വളർത്തി. എന്നിട്ട് ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭാശയത്തിൽ നിക്ഷേപിച്ചു. അങ്ങനെ അത് കോശമെടുത്ത ഒന്നാമത്തേതിന്റെ തനിപ്പകർപ്പായ ഒരു കുഞ്ഞി നെ പ്രസവിച്ചു. അതിനു ഡോളിയെന്നു പേരു നൽകി.

വിൽമുട്ട് 277 അകിടു കോശങ്ങളെ അത്രയും അണ്ഡങ്ങളോടു സംയോജിപ്പിച്ചാണു പരീക്ഷണം നടത്തിയത്. എന്നാൽ അവയിൽ 29 എണ്ണം മാത്രമാണു ഭ്രൂണമായി വളരാൻ തുടങ്ങിയത്. അവയിൽ ഗർഭപാത്രത്തിൽ വളർന്നതോ 13 എണ്ണം മാത്രം; വിജയകരമായി ജന്മം കൊത് ഒരു ഡോളി മാത്രവും. 277 ശ്രമങ്ങളിൽ ഒന്നു മാത്രമേ വിജയം വരിച്ചുള്ളൂവെന്നർഥം. കോശ ദാതാവായ ഒന്നാമത്തെ ചെമ്മരിയാടിന് ആറു വയസ്സു പ്രായമായിരുന്നു. അതു കൊ ആറു വർഷം പ്രായമുള്ള ഒരു ശരീര കോശമാണു ഡോളിയായി വളർന്നതെന്നു പറയാം. കോശം നൽകിയതും അണ്ഡം നൽകിയതും അമ്മയായി പ്രവർത്തിച്ചതും മൂന്ന് ഇനത്തിൽ പെട്ട ആടുകളായിരുന്നു. ഒന്നാമത്തേത് ഫിൻഡോർ സെറ്റ് ഇനത്തിലും രാമത്തേത് പോൾ ഡോർ സെറ്റ് ഇനത്തിലും മൂന്നാമത്തേത് സ്കോട്ടിഷ് ബ്ലാക്ക് ഫേസ് ഇനത്തിലും പെട്ട ചെമ്മരിയാടായിരുന്നു. കോശദാതാവായ വെളുത്ത ചെമ്മരിയാടിന്റെ തനിപ്പകർപ്പായിരുന്നു കറുത്ത അമ്മയിൽ ജനിച്ച വെളുത്ത ഡോളി.(1) 1996 ജൂലൈയിലായിരുന്നു ഡോളിയുടെ ജനനം. 1997 ഫെബ്രുവരി 23-നാണ് ഇതു സംബന്ധമായ റിപ്പോർട്ടു മാധ്യമങ്ങൾക്കു നൽകിയത്.

ഡോളിയുടെ അന്ത്യം

ഡോളിയുടെ പിറവി വിജയകരമായിരുന്നുവെങ്കിലും അതിന്റെ ഭാവിയെക്കുറിച്ചു ശാസ്ത്രജ്ഞന്മാർക്കു പല ആശങ്കകളുമായിരുന്നു. ഡോളിക്കു സ്വാഭാവിക പ്രജനനം നടത്താനാവുമോ? ഡോളി അകാല വാർദ്ധക്യത്തിന് ഇരയാവുമോ? എന്നിവയായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാൽ 1998 ഏപ്രിൽ 13 നു ഡോളി, വെയിൽസിലെ ഒരു മലയാടിൽ നിന്നു ഗർഭം ധരിച്ചു. 'ബോണി'യെന്ന ആരോഗ്യവാനായ ആട്ടിൻ കുട്ടിക്കു ജന്മം നൽകിയപ്പോൾ ഈ രാശങ്കകളും നീങ്ങിയതായി പ്രഖ്യാപിക്കപ്പെട്ടു. “ഡോളിയുടെ കുഞ്ഞാട് ശാസ്ത്രലോകത്തിന് അഭിമാനം” എന്നാണു പത്രം(2) ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. പക്ഷേ സകല ശുഭപ്രതീക്ഷകളെയും കാറ്റിൽപ്പറത്തിക്കൊള്ള മറ്റൊരു ദുഃഖവാർത്ത യാണ് പിന്നീടു കേൾക്കാനിടയായത്. ഡോളിക്ക് അന്ത്യം ക്ലോണിങ്ങിനു തിരിച്ചടി' എന്ന ശീർഷകത്തിൽ പത്രം(3) റിപ്പോർട്ടു ചെയ്ത് പ്രസ്തുത വാർത്ത ഇങ്ങനെ വായിക്കാം: ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ സസ്തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ ഗവേഷകർ ആറാം വയസ്സിൽ ദയാവധത്തിനു വിധേയമാക്കി. ഭേദമാക്കാൻ കഴിയാത്ത ശ്വാസകോശരോഗം ബാധിച്ചതിനെത്തുടർന്നാണ് ഇതു വേി വന്നതെന്നു ഡോളിയെ സൃഷ്ടിച്ച റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡോളിയുടെ വർഗത്തിൽപെട്ട ഫിൻഡോർസെറ്റ് ചെമ്മരിയാടുകൾ 12 വയസ്സുവരെ ജീവിച്ചിരിക്കും. വാർദ്ധക്യത്തിൽ അവയ്ക്കു ബാധിക്കുന്ന ഒരുതരം ശ്വാസകോശരോഗമാണു ഡോളിയെ പിടികൂടിയത്. ഡോളിക്ക് അകാലവാർദ്ധക്യം ബാധിച്ചിരുന്നുവെന്നതിനു തെളിവായി പലരും ഇക്കാര്യം ചിക്കാട്ടുന്നു.

ക്ലോണിങ്ങിന്റെ വ്യാപനം

ഡോളിയുടെ ജയാപജയങ്ങൾ എന്തു തന്നെയായിരുന്നാലും, അതിന്റെ പിറവി ജനിതകശാസ്ത്രത്തിൽ വലിയൊരു വിപ്ലവത്തിന്റെ നാന്ദിയായി. കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാൽ മനുഷ്യനിലും ക്ലോണിങ് വിജയിക്കുമെന്നതിന് അതു പ്രതീക്ഷ നൽകി. "ഇന്ന് ആട് നാളെ ഇടയൻ' എന്ന സങ്കൽപം പുലരുമെന്ന് വിൽമുട്ട് തന്നെ പ്രത്യാശ പ്രകടിപ്പിച്ചു. പിന്നീടു വന്ന ഒരു റിപ്പോർട്ട് ഈ പ്രത്യാശക്ക് ആക്കം കൂട്ടുന്നതായിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ഡോൺ നൂൽഫിന്റെ ക്ലോൺ കുരങ്ങുകൾ. ജൈവശാസ്ത്രപരമായി മനുഷ്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ജീവിയാണല്ലോ കുരങ്ങൻ. കുരങ്ങു വർഗത്തിലെ ചിമ്പാൻസി (ഇവശാമിലല് മനുഷ്യനോട് ഏറ്റം കൂടുതൽ സാദൃശ്യമു. പൂർണ്ണ വളർച്ചയെത്തുമ്പോൾ അഞ്ചടി ഉയരവും ഉരു മുഖവുമായിത്തീരുന്ന ചിമ്പാൻസി, വനത്തെ മുഴുവൻ മുഖരിതമാക്കുന്ന ശബ്ദത്തിന്റെ ഉടമകൂടിയാണ്.(4) “98 ശതമാനം മനുഷ്യ ഉഅയും ചിമ്പാൻസിക്കുരങ്ങിന്റേതുമായി അന്യാദൃശമായ സാമ്യമുണ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ. മോയിനാക് ബാനർജി, കോഴിക്കോട്ട് ഒരു സെമിനാറിൽ പ്രസ്താവിക്കുകയായി (5). ചുരുക്കത്തിൽ മനുഷ്യനോടു വളരെ സാദൃശ്യം പുലർത്തുകയും പരിണാമ ശാസ്ത്രജ്ഞർ തങ്ങളുടെ മുത്തച്ഛനായി കാണുകയും ചെയ്യുന്ന കുരങ്ങിൽ നടത്തിയ ക്ലോണിങ്, അതു ഭൂ ണഘട്ടത്തിലായിരുന്നുവെങ്കിലും, മനുഷ്യ ക്ലോണിങ്ങിന്റെ വിജയ സാധ്യതയിലേക്കു വിരൽ ചൂന്നതായിരുന്നു.

പിന്നീട്, ക്ലോൺ എലിയും ക്ലോൺ പൂച്ചയുമെല്ലാം പിറവികൊ. ആദ്യത്തെ ക്ലോൺ എലിക്കുഞ്ഞ് 1997 ഒക്ടോബർ മൂന്നിനു പിറന്ന കുമുലിയാണെന്നും കുമുലിനയിൽ നിന്ന് ഇതേ രീതിയിൽ മൂന്നു തലമുറകൾ കൂടി ജനിച്ചുവെന്നും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാരമ്പര്യവും ക്ലോണിങ്ങും എന്ന പുസ്തകത്തിൽ (6) ഡോ. ബാലകൃഷ്ണൻ പറയുന്നു. എന്നാൽ ഫ്രാൻസിലെ 'ജിനോവ' എന്ന ബയോടെക്നോളജി കമ്പനി ജന്മം നൽകിയ "റാൾഫ് ആണ് ആദ്യത്തെ ക്ലോൺ എലിയെന്നു മാതൃഭൂമി (7) റിപ്പോർട്ട് ചെയ്യുകയുായി. അ തിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം.
“ആദ്യത്തെ ക്ലോൺ എലിയായ റാൽഫ്' എന്ന ജീവിയെ ക്ലോൺ ചെയ്തത് ഫ്രാൻസിലെ “നോവേ” എന്ന ബയോടെക്നോളജി കമ്പനിയാണ്. ശാസ്ത്ര പരീക്ഷണങ്ങൾക്കായി ജനിതക പരീക്ഷണം വഴി ജന്തുക്കളെയും കോശ മാതൃകകളെയും സൃഷ്ടിച്ചു വിതരണം നടത്തുന്ന കമ്പനിയാണ് “നോവേ'. ക്ലോണിങ്ങിലൂടെ എലികളെ സൃഷ്ടിക്കാനായത് ശാസ്ത്ര പരീക്ഷണങ്ങൾക്കു കൂടുതൽ സഹായകമാകുമത്രേ. ഹൃദയസംബന്ധമായ രോഗങ്ങൾക്കും അർബുദം, പ്രമേഹം, നാഡിസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും കൂടുതൽ ഫലപ്രദമായ ഔഷധങ്ങളാക്കുന്നതിനും ഇതു സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. മറ്റു മൃഗങ്ങളെ ക്ലോൺ ചെയ്യുന്നതിലും പ്രയാസമാണ് എലിയെ ക്ലോൺ ചെയ്യുന്നത്”.(8) ഇതാദ്യമായി ഒരു കോൺപൂച്ച പിറന്നത് 2001 ഡിസംബർ 22 നായിരുന്നു. ടെക്സാസ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലെ ഗവേഷകരാണ് ഇതു വിജയിപ്പിച്ചെടുത്തത്. സി.സി (ഇീ ഇമ്) എന്നാണ് ഇതിന്നവർ നൽകിയ പേർ. ആല്ലിയെന്ന വാടക മാതാവാണ് സി.സിക്കു ജന്മം നൽകിയത്. 'റെയിൻബോ' എന്ന പൂച്ചയാണ് യഥാർഥ മാതാവ്. മാതാവിന്റെ തനിപ്പകർപ്പാണ് ഇ എന്നു ജനിതക പരിശോധനയിൽ തെളിഞ്ഞുവെങ്കിലും അമ്മയും കുട്ടിയും നിറത്തിൽ ഒന്നല്ല. പൂച്ചകളുടെ നിറം നിശ്ചയിക്കുന്നത് ജനിതക ഘടകങ്ങൾ മാത്രമല്ല, വളർച്ചാ ഘട്ടത്തിലെ ചില ഘടകങ്ങൾ കൂടിയാണെന്ന് ഗവേഷകർ ഇതിനു കാരണമായി പറയുന്നു. ക്ലോൺ ചൊക്കിയ 87 ഭ്രൂണങ്ങളിൽ ഒന്നു മാത്രമാണ് സാഹചര്യങ്ങളെ അതിജീവിച്ചു പൂച്ചക്കുട്ടിയായി രൂപപ്പെട്ടത്.(9) അപ്രകാരം തന്നെ ഡോളിയുടെ പിറവിക്കു ശേഷം ആ സങ്കേതത്തിലൂടെ നിരവധി വളർത്തു മൃഗങ്ങൾക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവേഷകർ ജന്മം നൽകി. മനുഷ്യനാവശ്യമായ മരുന്നുകളും പ്രോട്ടീനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുളളവയും അക്കൂട്ടത്തിലു്.(10) കന്നുകാലികളിലെ ആദ്യത്തെ ക്ലോണുകൾ ര് അമേരിക്കൻ ശാസ്ത്രജ്ഞർ ജൻമം നൽകിയ ചാർലി, ജോർജ്, ആൽബർട്ട് എന്നീ കാളക്കുട്ടികളാണ്.(11)

Source

(1) പരിണാമത്തിന്റെ പരിണാമം പേ. 91, പാരമ്പര്യവും ക്ലോണിംഗും പേ: 126
(2) മാതൃഭൂമി 25/4/98
(3) മാതൃഭൂമി 16/2/2003 
(4) ശാസ്ത്രനിന്നു പേ:124
(5) മാതൃഭൂമി
(6) Page:131
(7) 27-9-2003
(8) മാതൃഭൂമി ദിനപത്രം 27/9/ 2003
(9) മാതൃഭൂമി ദിനപത്രം 16/2/2003
(10) മാതൃഭൂമി-16/2/2003
(11) പാരമ്പര്യവും ക്ലോണിങ്ങും പേ:133

Created at 2025-01-23 09:39:36

Add Comment *

Related Articles