Related Articles
-
FIQH
ജുമുഅയും വിവാദങ്ങളും
-
FIQH
സുന്നത് നോമ്പുകൾ
-
FIQH
തറാവീഹ്
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശർകളിൽ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ചില പ്രതിസന്ധി ഘട്ടങ്ങളിൽ പൂർണമായ വുളൂഅ് എടുക്കുന്നതിൽ ചില റുഖ് വിട്ടുവീഴ്ചകൾ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകൾ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ (കാലുറ)യുടെ മേൽ തടവിയാൽ മതി എന്നത്. ഇതിന് ധാരാളം തെളിവുകൾ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാൻ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം നബി(സ്വ)
മലമൂത്രവിസർജ്യത്തിന് പുറപ്പെട്ടു. അപ്പോൾ ഞാൻ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിർവഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലും തടവുകയും ചെയ്തു.
ചില സന്ദർഭങ്ങളിൽ ഖുഫ്ഫ തടവൽ നിർബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യൻ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കിൽ രണ്ട് കാലും കഴുകാൻ മതിയാവുന്ന വെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദർഭങ്ങളിലൊക്കെ കാൽ കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവൽ നിർബന്ധമായി വരും. എന്നാൽ ഇങ്ങനെ ഖുഫ്ഫയെ തടവൽ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടിൽ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാൽ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേൽ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വിൽ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കർമശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജർ(റ) അവിടുത്തെ തുഹ്ഫ (1/244) ൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുൽ മുഹദ്ദബിൽ(1/483) പറഞ്ഞത് കാണാം.
എന്നാൽ മാലിക് മദ്ഹബിൽ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവിൽ ഫർളും സുന്നത്തും നേർചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല(ശറഹുൽ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പർശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ 1/244,5).
എന്നാൽ അശുദ്ധിക്കാരനായി, നാട്ടിൽ വെച്ച് തടവൽ തുടങ്ങി ഒരു ദിവസം പൂർത്തിയാവുന്നതിന് മുമ്പ് അയാൾ യാത്ര തുടങ്ങിയാൽ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവൽ പൂർത്തിയാക്കാം. എന്നാൽ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല തന്നെ യാത്രയിൽ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടിൽ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞാ ഇല്ലയോ എന്ന് സംശയിച്ചാൽ പിന്നെ തടവാൻ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാൽ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങൾ നിർവഹിക്കണം (ശറഹുൽ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവിൽ വലിയ അശുദ്ധി ഉണ്ടായാൽ ഖുഫ്ഫ അഴിച്ച് കാൽ കഴുകൽ നിർബന്ധമാണ്.
ഖുഫ്ഫ തടവൽ അനുവദനീയമാവണമെങ്കിൽ ഒരുപാട് നിബന്ധനകൾ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകൾ ര് അശുദ്ധിയിൽ നിന്നും പൂർണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോൾ ഒരു കാൽ കഴുകി അതിൽ ഖുഫ്ഫ ധരിച്ചു. ശേഷം മറ്റേ കാൽ കഴുകി അതിലും ഖുഫ്ഫ ധരിച്ചാൽ ഒന്നാമത്തേത് ഊരി വീടും ധരിച്ചില്ലെങ്കിൽ അവിടെ തടവൽ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധി പൂർത്തിയാവുന്നതിന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവൽ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കിൽ ആ നജസ് ഇളവ് നൽകപ്പെടാത്തതുമാണെങ്കിൽ തടവൽ അനുവദനീയമല്ല. ഇനി ഇളവ് നൽകപ്പെടുന്ന നജസാണെങ്കിൽ നജസില്ലാത്ത സ്ഥലം തടവിയാൽ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലർന്നാൽ അത് അനുവദ നീയമല്ല. (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ
തോലുകൊണ്ടുള്ള ഖുഫ്ഫ തടവാൻ പറ്റില്ല എന്നതിൽ പിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഇല്ല (ശറഹുൽ മുഹദ്ദബ് 1/510). മൂന്ന് കാലിൽ നിന്ന് കഴുകൽ നിർബന്ധമുള്ള ഭാഗം മുഴുവൻ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല് കാലിലേക്ക് വെള്ളമൊഴിച്ചാൽ ഉള്ളി ലേക്ക് വെള്ളമിറങ്ങാൻ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാൽ ഉൾഭാഗം കാണുന്ന ഗ്ലാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാൻ സാധ്യമാണെങ്കിൽ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔറത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവണം എന്ന ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്. ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിർവഹണത്തിന് മുഴുവനും നടക്കാൻ സൗകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധനകൾ മുഴുവനും മേളിക്കുകയാണെങ്കിൽ കാൽ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേൽ തടവുന്നത് വിരോധമില്ല.
ഇതിൽ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാൽ തടവൽ അനുവദനീയമല്ല.
ഇതുവരെ നാം ചർച്ച ചെയ്തത് പഴയ കാലത്ത് ആളുകൾ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിർമിക്കുന്നത് തോൽ, തൂവൽ, മുടി, പഞ്ഞി പോലോത്ത വസ്തുക്കൾ കൊൺടാണ്. ഇതിൽ തോൽ അല്ലാ ത്ത വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയതിന് ജൗറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊൺട് ഉദ്ദേശിക്കുന്നതും.
എന്നാൽ മേൽ പറഞ്ഞ നിബന്ധനകൾ വെച്ച് നോക്കിയാൽ ആധുനിക സോക്സ് ധരിച്ചാൽ അതിന് മുകളിൽ തടവി യാൽ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂർത്തികരണത്തിന് മുഴുവനും നടക്കാൻ കഴിയുക തുടങ്ങിയ നിബന്ധനകൾ ഒരിക്കലും ഇതിൽ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാൾ ജൗറബ് ധരിച്ചാൽ രണ്ട് നിബന്ധനകളോട് കൂടി അതിന്മേൽ തടവൽ അനുവദനീയമാകുന്നതാണ്. ഒന്ന് ജൗറബ് നല്ല കട്ടിയുള്ളതാവണം. നേർമയുള്ളതാവാൻ പാടില്ല. രണ്ട് ചെരിപ്പിൽ നട ക്കാൻ കഴിയുന്നത് പോലെ അതിന്മേൽ സ്വന്തം നടക്കാൻ സാധിക്കണം (ശറഹുൽ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സിൽ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്ട് തന്നെ ഒരിക്കലും ജൗബിന്റെ മേൽ തടവിയാൽ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുർദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബിൽ തടവൽ ശരിയാവണമെങ്കിൽ അത് ധരിച്ച് ഒരു ഫർസഖിൽ കൂടുതൽ നടക്കാൻ സാധിക്കണം. (ഫർസഖ് 3 മൈൽ). മാലിക് മദ്ഹബിൽ തടവൽ ശരിയാവണമെങ്കിൽ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിർബന്ധം ഉണ്ട്. ഹമ്പലി മദ്ഹബിൽ തടവൽ ശരിയാവണമെങ്കിൽ അത് ധരിച്ച് നടക്കാൻ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവർ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതിൽ അവലംബമെന്നവർ പറഞ്ഞു(മദാഹിബുൽ അർബഅ് 1/141).
ചുരുക്കത്തിൽ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാൽ ശരിയാവുകയില്ല. കാരണം ഒരു മദ്ഹ് ബിലും പറഞ്ഞ നിബന്ധനകൾ അതിൽ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാൽ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേൽ തടവുന്നുണ്ട്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാൻ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവൽ ശർതാണ്. ഈ വിഷയത്തിൽ ഒരു മദ്ഹബിന്റെയും പിൻബലം ഇല്ലാത്തത് കൊണ്ട് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൗബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൗറബിന്റെ മേലിലും തടവൽ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകൾ വിടർത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകൾ കാൽ വിരലുകളുടെ മുകൾ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാൽവിരലുകൾ വരെയും നീക്കണം. ഇതാണ് പൂർണ രൂപം. എന്നാൽ ഖുഫ്ഫയുടെ മുകൾ ഭാഗത്ത് നിന്നും കാലിന്റെ കഴുകൽ നിർബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അൽപം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവൽ അനുവദനീയമായ കാലയളവിൽ, അവ രൺടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കിൽ കെട്ടഴിഞ്ഞാ മറ്റോ കാലിൽ നിന്നും അൽപം വെളിവായാൽ തടവൽ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാൽ അത് അഴിച്ചാൽ വുളു മുറിഞ്ഞിട്ടില്ലെങ്കിൽ കാൽ കഴുകിയാൽ മതി. മുമ്പുള്ളതൊന്നും ആവർത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരൽ കൊണ്ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കൾ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവൽ ആവർത്തിക്കൽ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവൽ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ൽ 198,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്താ നജസുണ്ടാവുകയും ഊരൽ കൂടാതെ നജസിനെ നീക്കൽ ബുദ്ധിമുട്ടാവുകയും ചെയ്താൽ അതിന്റെ മേൽ തടവിയാൽ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നൽകപ്പെടുന്ന നജസാണെങ്കിൽ തടവൽ സ്വഹീഹാകുന്നതാണ്.
Created at 2024-11-05 08:30:37