Related Articles
-
-
-
FIQH
കൂട്ടുപ്രാർഥന
നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവർ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യയിൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങളെയും കൂട്ടി (അവർക്ക് ഇമാമായി ഒരാൾ നിസ്കരിക്കുകയും നിസ്കാര ശേഷം അവ നുമാത്രം പ്രാർഥിക്കുകയും ചെയ്യുന്നവൻ ജനങ്ങളെ ചതിച്ചവനാകുന്നു” (ത്വബ്റാനി, മജ്മഉസ്സവാഇദ്,8/43)
നിസ്കാരാനന്തരം ഇമാം ഒറ്റക്ക് ദുആ നിർവഹിക്കുന്നത് മഅ്മൂമുകളെ വഞ്ചിക്കലാണെന്ന് നബി (സ്വ) ഈ ഹദീസിലൂടെ പ്രസ്താവിക്കുന്നു. ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്നത് വെറുക്കുന്ന ആളായിരുന്നില്ല. നബി (സ്വ). അതിനാലാണ് പ്ര നയിൽ അവരെയും ഉൾപ്പെടുത്തണമെന്ന് അവിടുന്ന് കൽപ്പിച്ചത്.
ആമിർ (റ) പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു: “ഞാൻ നബി (സ്വ) യോടൊപ്പം സുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയപ്പോൾ നബി (സ്വ) തിരിഞ്ഞിരുന്നു. (ഇപ്രകാരം) പ്രാർഥിച്ചു. അല്ലാഹുവേ ഞങ്ങളുടെ മദീനയിൽ നീ അനുഗ്രഹം നൽകണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും നീ അനുഗ്രഹം ചൊരിയേണമേ” (തുഹ്ഫതുൽ അഹ്വദി, 2/199).
സൈദുബ്നുഅർഖം (റ) ൽ നിന്ന് നിവേദനം: “എല്ലാ നിസ്കാരത്തിന്റെയും ശേഷം നബി (സ്വ) ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഞാൻ കേട്ടിട്ടു്. അളില്ലല്ലാഹുമ്മ റബ്ബനാ വ റബ്ബ് കുല്ലി ശൈഇൻ.
അനസ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “ഒരിക്കൽ നബി (സ്വ) ഞങ്ങളുടെ അടുത്തേക്ക് കടന്നുവന്നു. അവിടുന്ന് പറഞ്ഞു: “നിങ്ങൾ എഴുന്നേൽക്കുക. നമുക്ക് നിസ്കരിക്കാം. അങ്ങനെ ഞങ്ങളെയും കൂട്ടി നബി (സ്വ) നിസ്കരിച്ചു. അനന്തരം ഞങ്ങൾക്കുവേ 1 നബി (സ്വ) പ്രാർഥിച്ചു” (ശർഹു മുസ്ലിം, 3/163).
ഹബീബുബ്നു മസ്ലമ (റ) വിൽ നിന്ന് നിവേദനം: (അദ്ദേഹം പറഞ്ഞു. “ആളുകൾ ഒരുമിച്ചുകൂടി അവരിൽ ചിലർ പ്രാർഥിക്കുകയും ചിലർ ആമീൻ പറയുകയും ചെയ്തതിൽ അല്ലാഹു ആ പ്രാർഥനക്ക് ഉത്തരം ചെയ്യുന്നതാണ് എന്നു നബി (സ്വ) പറയുന്നത് ഞാൻ കേട്ടിട്ടു (ഫത്ഹുൽ ബാരി, 12/497).
ആമീൻ പറയലും പ്രാർഥനയാണ്. ഇത് ഖുർആൻ വ്യക്തമാക്കുന്നു്. ഇബ്നു പറയുന്നത് കാണുക:
“മഅ്മൂം ആമീൻ പറഞ്ഞാൽ അവനും പ്രാർഥിക്കുന്നവനാണ്. മൂസാനബി (അ) മി യോടും ഹാറൂൻ നബി(അ)നോടും അല്ലാഹു പറഞ്ഞു: “നിങ്ങൾ രു പേരുടേയും പ്രാർഥനക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. അവരിൽ ഒരാൾ പ്രാർഥിക്കുകയും മറ്റേയാൾ ആമീൻ പറയുകയുമായിരുന്നു. മഅ്മൂം ഇമാമിന്റെ പ്രാർഥനക്ക് ആമീൻ പറയുന്നുവെങ്കിൽ ഇമാം ബഹുവചനം ഉപയോഗിച്ചു പ്രാർഥിക്കണം. കാരണം രുപേർക്കും കൂടി യാണ് ഇമാം പ്രാർഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മഅ്മൂം ആമീൻ പറയു ന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇമാം മഅ്മൂമിനെ ചതിച്ചു” (ഫതാവാ ഇബ്നു തൈ മിയ്യ 1/211). ആഇശ (റ) യിൽ നിന്നു നിവേദനം: നബി (സ്വ) പറഞ്ഞു: “സലാമിന്റെയും ആമീനി ന്റെയും ഇടയിൽ ഉള്ളത് അസൂയ ജൂതന്മാർക്കു മറ്റൊരു കാര്യത്തിലും നിങ്ങളോടില്ല.
നിസ്കാരശേഷം നിർവഹിക്കുന്ന കൂട്ടുപ്രാർഥനക്ക് ഇതെല്ലാം തെളിവാണ്. കർമശാ ഗ്രന്ഥങ്ങളിൽ നിന്നുള്ള ചില പ്രസ്താവനകൾ കൂടി വായിക്കുക:
“നിസ്കാരാനന്തരം ദിക്റും ദുആയും സുന്നത്താണ്” (ഫത്ഹുൽ മുഈൻ, പേ. 17). “ഇമാമിന്റെ പ്രാർഥനക്ക് മഅ്മൂം ആമീൻ പറയണമെന്ന ഉദ്ദേശ്യം പ്രാർഥന ഉറക്കെ യാക്കുന്നതിനുള്ള പ്രചോദനത്തിൽ പെട്ടതാണ്” (ഫതാവൽ കുബ്റ, 1/158). “മഅ്മൂമുകളുടെ സാന്നിധ്യത്തിൽ ഇമാം ദിക്കും ദുആയും ചുരുക്കൽ സുന്നത്താണ് (ശർവാനി, 2/105, മുനി, 1/183).
ഇമാമിന്റെ പ്രാർഥനയുമായി മഅ്മൂമുകൾക്ക് ഒരു ബന്ധവുമില്ലെങ്കിൽ ഇമാം പ്രാർഥന ചുരുക്കണമെന്ന് പറയുന്നതിനെന്തർഥം? വിശദപഠനത്തിന് കൂട്ടുപ്രാർഥനയും വിമർശകരും എന്ന പുസ്തകം വായിക്കുക.
Created at 2024-11-09 00:24:55