Related Articles
-
HISTORY
ഇമാം ശാഫിഈ (റ)
-
HISTORY
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)
-
HISTORY
ഇമാം മാലിക്ബ്നു അനസ് (റ)
ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള് വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകൾ ഉദ്ധരിക്കാം.
ഉമറുൽ ഇസ്ബഹാനി (റ) യിൽ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു: “ഇബ്നു മഹ്ദി (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. കൂഫയിൽ സുഫ്യാനുസ്സൗരി (റ) യും ഹിജാസിൽ ഇമാം മാലികും (റ) ശാമിൽ ഔസാഈ (റ) യും ബസ്വറയിൽ ഹമ്മാദുബ്നു സൈദും (റ) ഈ കാലഘട്ടത്തിൽ ജനങ്ങൾക്കുള്ള ഇമാമുകള്” (കിതാബുൽ ജർഹിവത്തഅ്ദീൽ: വാ:1, പേ:11 ).
ഹാഫിളുദ്ദഹബി പറയുന്നു: “നാഫിഅ്, മഖ്ബൂരി, നുഐം, സുഹ്രി, ആമിർ ഇബ്നുൽ മുൻകദിർ, അബ്ദുല്ലാഹിബ്നു ദീനാർ (റ:ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതരിൽ നിന്ന് ഇമാം മാലിക് (റ) ഹദീസുകൾ സ്വീകരിച്ചിട്ടു്. ഇമാം മാലിക് (റ )ൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്ത പിതന്മാരും വളരെ ഏറെയും.” (തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:207 )
മുല്ലാ അലിയ്യുൽ ഖാരി (റ) എഴുതുന്നു: “ഹദീസ് പണ്ഢിതന്മാരുടെ ഏകീകൃത അഭിപ്രായത്തിൽ ഇമാം മാലികി (റ) ൽ നിന്ന് ഹദീസ് കേട്ടവരിൽ ഏറ്റവും പ്രമുഖനാണ് ഇമാം ശാഫിഈ (റ) (മിർഖാത് വാ:1, പേ:17).
അലിയ്യുബ്നുൽ മദീനിയിൽ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: അവർ പറയുന്നു. “യഹ്യബ്നു സഈദ് (റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. ഇമാം മാലിക് (റ) ഹദീസിൽ ജനങ്ങൾക്കുള്ള ഇമാമായിരുന്നു ”(അൽ ജർഹു വത്തഅ്ദീൽ വാ:1, പേ:14 ). ഹാഫിളുദ്ദഹബി പറയുന്നു: “വുഹൈബ് (റ) ഇപ്രകാരം പ്രസ്താവിച്ചു: “ഹദീസ് പണ്ഢിതന്മാരുടെ ഇമാമായിരുന്നു ഇമാം മാലിക് (റ) ദഹബി തുടരുന്നു.. അശ്ഹബിൽ നിന്ന് സഅദുബ്നു അബീ മർയം (റ) നിവേദനം: “പിതാവിന്റെ മുമ്പിൽ മകൻ നിൽക്കുന്നതു പോലെയാണ് ഇമാം മാലികി (റ) ന്റെ മുമ്പിൽ അബൂഹനീഫ (റ) യെ ഞാൻ കത്. ഇമാം മാലികിനേക്കാൾ പതിമൂന്ന് വയസ്സു കൂടുതലായിരിക്കെ ഇമാം മാലികിനോടുള്ള അദബും താഴ്മയുമാണ് അബൂഹനീഫ (റ) പ്രകടിപ്പിച്ചത്” (തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:209 ) ഇമാം മാലികി (റ) ൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഇമാം അബൂഹനീഫ (റ) യെന്ന് ദാറഖുത്വ് (റ) പ്രസ്താവിച്ചിട്ടുന്നും പക്ഷേ, ഇമാം മാലികി (റ) ൽ നി ന്നുള്ള ഇമാം ശാഫിഈ (റ) യുടെ റിപ്പോർട്ടുകൾ പ്രസിദ്ധിയാർജ്ജിച്ചതു പോലെ അബൂഹനീഫ (റ) യുടെ റിപ്പോർട്ടുകൾ പ്രസിദ്ധിയാർജ്ജിച്ചിട്ടില്ലെന്നും” ഇമാം സുയൂഥി (റ) തദ്രീബുർറാവി: വാ:1, പേ:80 ൽ രേഖപ്പെടുത്തിയിട്ടു്.
ഹർബുബ്നു ഇസ്മാഈലി (റ) ൽ നിന്ന് ഇബ്നുഅബീ ഹാതിം (റ) നിവേദനം: “സുഹ്രി (റ) യിൽ നിന്ന് ഹദീസ് കേട്ടവരിൽ ഏറ്റവും ഉത്തമൻ മാലിക് ഇമാമോ? സുാനുബ്നു ഉസൈന (റ) യോ? എന്ന എന്റെ ചോദ്യത്തിനു ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ഇപ്രകാരം മറുപടി പറഞ്ഞു. ഹദീസ് കൊ് ഏറ്റവും പ്രബലൻ ഇമാം മാലിക് ) തന്നെയാണ് (കിതാബുൽ അർഹി പത്ത് ദീൽ: വാ:1, പേ:15 ).
മുല്ലാ അലിയ്യുൽ ഖാരി (റ) പറയുന്നു: “താബിഉത്താബിഈങ്ങളിൽ പെട്ട വ്യക്തിയാണ് ഇമാം മാലിക് (റ). താബിഉകളിൽ പെട്ട വ്യക്തിയാണെന്നും അഭിപ്രായമു്. ആഇശാ ബിൻത് സഅദ്ബ്നു അബീവഖാസി (റ) ൽ നിന്ന് ഇമാം മാലിക് (റ) ഹദീസ് റിപ്പോർട്ടു ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടു്. ഈ മഹതി സ്വഹാബി വനിതയാണ്” (മിർഖാത് വാ:1, പേ:17).
അബൂഹുറൈറ (റ) യിൽ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “അറിവ് തേടി ജനങ്ങൾ ഒട്ടകങ്ങളെ അടിച്ചോടിച്ച് യാത്രയാകും. അവർ മദീനയിലുള്ള പണ്ഡിതനേക്കാൾ വലിയ പണ്ഡിതനെ കാണുകയില്ല” (അൽജർ വത്തഅ്ദീൽ വാ:1, പേ:12). ഹദീസിൽ പറഞ്ഞ പണ്ഡിതൻ ഇമാം മാലിക് (റ) ആണെന്ന് ഞങ്ങൾ അഭിപ്രായപ്പെടാറു ായിരുന്നുവെന്ന് ഹാഫിള് അബ്ദുർറസാഖ് (റ) പ്രസ്താവിച്ചിട്ടു് ”(തദ്കിറതുൽ ഹുഫ്ഫാള്: വാ:1, Page:208).
ഹാഫിളുദ്ദഹബി പറയുന്നു : “ഇമാം മാലികി (റ) നുള്ള ഗുണങ്ങൾ മറ്റാരിലും ഉള്ളതായി ഞാനറിയുന്നില്ല. ദീർഘകാല ജീവിതം, അതു കാരണം ഹദീസ് നിവേദനത്തിനുള്ള അവസരം, കൂർമ്മ ബുദ്ധിയും വിശാലമായ പാണ്ഢിത്യവും, സ്വീകാര്യമായ നിവേദനവും അതു രേഖയാണെന്ന മറ്റു ഇമാമുകളുടെ അഭിപ്രായം, നീതി, ദീൻ, സുന്നത്തിനോട് പിൻപറ്റൽ എന്നിവയിൽ മറ്റു പണ്ഡിതർക്ക് തന്നെക്കുറിച്ചുള്ള അനുകൂലമായ ഏകോപനം, കർമ്മശാസ്ത്രത്തിലും ഫത്വയിലുമുള്ള മുൻഗണന, ഇവയെല്ലാം ഇമാം മാലിക് (റ) ന്റെ വിശിഷ്ട ഗുണങ്ങളായിരുന്നു”. (തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:212 നോക്കുക ). ഇമാം ശാഫിഈ (റ) പറയുന്നു: “ഇമാം മാലികും (റ), സുഫ്യാനുബ്നു ഉസൈന് (റ) ഇല്ലായിരുന്നെങ്കിൽ ഹിജാസ് സംസ്ഥാനത്ത് വിജ്ഞാനമാകുമായിരുന്നില്ല. മാലിക (റ) എന്റെ ഗുരുവര്യനാണ്. അവരിൽ നിന്നാണ് നാം വിജ്ഞാനം കരസ്ഥ മാക്കിയത്.
ഇമാം ഹർമലതി (റ) ന്റെ വാക്കുകൾ കാണുക: “ഇമാം ശാഫിഈ (റ) ഹദീസ് വിജ്ഞാനത്തിൽ ഇമാം മാലികി (റ) നേക്കാൾ മറ്റാർക്കും മുൻഗണന നൽകാറായിരുന്നില്ല (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: വാ:2, പേ:76 ).
മദ്ഹബിന്റെ ഇമാമുകൾക്ക് ഹദീസറിയില്ലെന്ന് അൽപത്വം നിറഞ്ഞ വാദം ഇവിടെ വരും തകരുകയാണ്. ശാഫിഈ ഇമാമുൾപടെയുള്ള മദ്ഹബിന്റെ ഇമാമുകളെ തിരുത്താൻ പുറപ്പെട്ടവർ ഇനിയെങ്കിലും ഏർപ്പാട് നിർത്തിവെക്കുക.
ഹിജ്റ 199 റബീഉൽ അവ്വൽ പത്തിനാണ് ഇമാം മാലികി (റ) ന്റെ വഫാത്ത്. പതിനൊന്നിനാ ണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:212 നോക്കുക).
ഇമാം
Created at 2024-12-17 08:42:49