
Related Articles
-
HISTORY
അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
-
HISTORY
അംറുബ്നുൽജമൂഹ് (റ)
-
HISTORY
ഉമർ ബിൻ ഖത്വാബ് (റ)
പേര് | ഉസ്മാൻ |
ഓമനപ്പേര് | അബൂ അംറ് |
പിതാവ് | അഫ്ഫാൻ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വർഷം |
വയസ്സ് | എൺപത്തിര |
വംശം | ബനൂ ഉമയ്യ |
സ്ഥാനപ്പേര് | ദുന്നൂറൈനി |
മാതാവ് | അർവ |
ഭരണകാലം | ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷം |
പന്തു വർഷം |
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാൻ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നൽകിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കപ്പോൾ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബായിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാൻ (റ) ആണ്. നബി (സ്വ) യുടെ രു പുത്രിമാരെ വിവാഹം ചെയ്തിട്ടു്. ആദ്യം റുഖയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുൽസൂം (റ) യേയും. അതുകൊാണ് അദ്ദേഹത്തിനു 'ദുന്നൂറൈനി എന്ന പേര് ലഭിച്ചത്.
ലജ്ജയും ഔദാര്യവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബി (സ്വ) യോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടു്. ബദർ യുദ്ധവേളയിൽ റുഖയ്യ (റ) യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ നബി (സ്വ) കൽപിച്ചു. അതുകൊ ാണ് ബദറിൽ പങ്കെടുക്കാതിരുന്നത്.
ഉമർ (റ) വിന് കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. അപ്പോൾ ഉസ്മാനുബ്നു അഫ്ഫാൻ, അലിയ്യുബ്നു അബീത്വാലിബ്, അബ്ദുർറഹ്മാനുബ്നു ഔഫ്, സഅദു ബ്നു അബീ വഖാസ്, ത്വൽഹത്തുബ്നു ഉബൈദില്ല, സുബൈറുബ് നുൽ അവ്വാം (റ.ഹും) എന്നീ ആറുപേരെ തിരഞ്ഞെടുത്തു. ഈ ആറുപേർ തന്റെ മരണശേഷം ആലോചന നടത്തി അവരിലൊരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത ആലോചനാ സമിതി തെരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാനുബ്നു അഫ്ഫാൻ (റ).
Created at 2024-12-14 06:21:16