Related Articles
-
HISTORY
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
-
HISTORY
അംറുബ്നുൽജമൂഹ് (റ)
-
HISTORY
ഇമാം ശാഫിഈ (റ)
പേര് | അലിയ്യ് |
ഓമനപ്പേര് | അബുൽ ഹസൻ, അബൂതുറാബ് |
പിതാവ് | അബൂത്വാലിബ് |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മുപ്പതാം വർഷം |
വയസ്സ് | അറുപത്തി മൂന്ന് |
വംശം | ബനൂ ഹാശിം |
സ്ഥാനപ്പേര് | ഹൈദർ, അസദുല്ല |
മാതാവ് | ഫാത്വിമ |
വഫാത് | ഹിജ്റയുടെ നാൽപതാം വർഷം |
ഭരണകാലം | നാലു വർഷം 9 മാസം |
നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭർത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോൾ ഇസ്ലാം സ്വീകരിച്ച് കുട്ടികളിൽ ഒന്നാമത്തെ മുസ്ലിമായി. നബി (സ്വ) യെ വധിക്കാൻ ശത്രുക്കൾ വീടു വളഞ്ഞപ്പോൾ തങ്ങളുടെ വിരിപ്പിൽ പകരം കിടന്നു ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായി. നബി (സ്വ) തങ്ങൾ ഹിജ്റ പോകുമ്പോൾ തങ്ങളുടെ വശമായിരുന്ന അമാനത്തുകൾ കൊടുത്തു വീട്ടാൻ അലി (റ) വിനെ ഏൽപിച്ചു. ഏതാനും ദിവസങ്ങൾക്കകം അതു നിർവഹിച്ചു അദ്ദേഹം മദീനയിലേക്ക് ഹിജ്റ പോയി. തബൂക്ക് ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും നബി (സ്വ) യോടൊപ്പം പങ്കെടുത്തിട്ടു്. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ തങ്ങളുടെ പ്രതിനിധിയായി നിൽക്കാൻ തങ്ങൾ കൽപിച്ചു. ധീര യോദ്ധാവ്, ഉന്നത പണ്ഢിതൻ, പ്രഗത്ഭ പ്രസംഗകൻ, ഐഹിക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 'ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ' എന്ന് അലി (റ) വിനോട് നബി (സ്വ) തങ്ങൾ പറഞ്ഞിട്ടു്.
ഉസ്മാൻ (റ) വധിക്കപ്പെടുമ്പോൾ സ്വഹാബികളിൽ ബഹുഭൂരിഭാഗവും അലി (റ) വിനെ ബൈ അത്ത് ചെയ്തു. രാജ്യത്തു നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടുന്നതിൽ അശ്രദ്ധ കാണിച്ചു എന്നു പറഞ്ഞുകൊ് ഒരു വിഭാഗം അദ്ദേഹത്തെ എതിർത്തു. സ്ഥിതിഗതികൾ ശാന്തമായതിനു ശേഷമേ അതു സാധ്യമാകൂ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്.
ഈ അഭിപ്രായ വ്യത്യാസം കാരണമായി ജമൽ യുദ്ധവും സ്വിഫീൻ യുദ്ധവും സംഭവിച്ചു. ജിൽ യുദ്ധത്തിൽ അലി (റ) വിജയിച്ചു. ഇരുപക്ഷത്തു നിന്നുമുള്ള മദ്ധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിക്കാമെന്ന നിശ്ചയത്തോടെയാണ് സ്വിഫീൻ യുദ്ധം അവസാനിച്ചത്. എന്നാൽ മദ്ധ്യസ്ഥ തീരുമാനം അംഗീകരിക്കൽ ഖുർആനിന് എതിരാണെന്ന് പറഞ്ഞുകൊ ഒരു വിഭാഗം ഇരുപക്ഷത്തെയും എതിർത്തു. ഇവരാണ് ഖവാരിജുകൾ. അലി (റ) അവരെ ഖണ്ഡിക്കാൻ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ വിട്ടു. പലരും സത്യത്തിലേക്ക് മടങ്ങി. ബാക്കിയുള്ളവർ നഹ്റുവാൻ എന്ന സ്ഥലത്ത് സംഘടിച്ചു കുഴപ്പം സൃഷ്ടിച്ചു കൊിരുന്നു. അവരോട് അലി (റ) യുദ്ധം നടത്തി. അതാണ് നഹ്റുവാൻ യുദ്ധം.
യുദ്ധത്തിൽ ഭൂരിപക്ഷം ഖവാരിജുകളും കൊല്ലപ്പെട്ടു. അവശേഷിച്ചവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഖവാരിജുകളിൽ ഒരാൾ അലി (റ) സുബ്ഹി നിസ്കാരത്തിനു പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെട്ടി. അതുകാരണം മൂന്നു ദിവസത്തിനകം അദ്ദേഹം വഫാത്തായി. അലി (റ) വിനെ വെട്ടുന്നവൻ ജനങ്ങളിൽ ഏറ്റവും നിർഭാഗ്യവാനാണെന്ന് നബി (സ്വ) മുന്നറിയിപ്പ് നൽകിയിട്ടു്.
Created at 2024-12-14 06:03:14