പെരുകുന്ന പിതൃത്വശങ്കകൾ

പോറ്റിവളർത്തിയ ആൾ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാർഥ പിതാവ് എന്നാണ് അയാൾക്കറിയേത്. വിവാഹത്തലേന്ന് താൻ ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനാണോ ഭർത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവൾക്കറിയേത്. ഭാര്യയുടെ അടിവയറ്റിൽ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭർത്താവിന്റെ സംശയം.

തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകൾ നമ്മുടെയൊക്കെ കുടുംബങ്ങളിൽ പടർന്നുകൊിരിക്കുന്ന വിശ്വാസത്തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളിൽ അപസ്വരങ്ങളുയരുമ്പോൾ, അവിഹിതബന്ധങ്ങളിൽ ജനിക്കുന്ന കുഞ്ഞിന്റെ പിതാവാരെന്ന ശങ്ക ഉയരുമ്പോൾ ലിറ്റ്മസ് പരിശോധനയിലൂടെ തെളിയിക്കുന്ന ഡി.എൻ.എ ടെസ്റ്റിനു, മുമ്പ് ഹൈദരാബാദിൽ പോകിയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ഇത് ലഭ്യമായിരിക്കുന്നു. ബലാൽസംഗ കേസുകളിലും മറ്റും കുറ്റവാളിയെ കത്താൻ ഈ പരിശോധന സഹായകമായിട്ടു്. മുപ്പതിനായിരം രൂപ ചെലവാക്കിയാൽ മതി അമ്മയുടെയും കുഞ്ഞിന്റെയും പിതൃത്വം ആരോപിക്കപ്പെട്ടയാളുടെയും രക്തം പരിശോധിച്ച്, കുഞ്ഞിന്റെ അച്ഛൻ ആരെന്ന് തെളിയിക്കുവാൻ. പരിശോധനാവിധേയനായ പുരുഷന്റെ ജീൻ മുദ്ര, കു ഞ്ഞിലും ക ത്തിയാൽ അച്ഛൻ അയാളെന്നുറപ്പായി.

അമ്മയാണ് യാഥാർഥ്യം, പിതാവ് കേവലമൊരു വിശ്വാസമോ സങ്കൽപ്പമോ ആണെന്നാണ് നാം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഏതൊരുവന്റെയും പിതൃത്വം നൂറ്റാകൾ കഴിഞ്ഞാൽ പോലും തെളിയിക്കാൻ കഴിയുമെന്ന് ഇന്നു ശാസ്ത്രത്തിന് ആത്മവിശ്വാസമു്. ക്രിസ്തുവിന് ആയിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് കൂട്ടാൻ ഖാമുന്റെ മമ്മിയിൽ നിന്ന് ജീൻ ചുരിയെടുത്ത് രാജാവിന്റെ പിതാവ് അമൻ ഹോതേഷ് ആണോ അഖ്നാറ്റെൻ ആണോ എന്ന് ശാസ്ത്രജ്ഞന്മാർ അന്വേഷിച്ചുകൊിരിക്കുന്ന കാലമാണിത്. നൂറ്റാകൾക്കുമുമ്പ് മരണമടഞ്ഞ നെപ്പോളിയനും സംഗീതജ്ഞനായ മൊസർട്ടും കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ വാദിക്കുന്നതും ജനിതകശാസ്ത്രത്തിന്റെ ബലത്തിലാണ്. "തന്തയില്ലാത്തവനേ' എന്നു വിളിച്ചാൽ വിളിച്ചവന്റെ കരണത്ത് കൈവെച്ചുപോകാത്ത ആരുമില്ല. (അമ്മയില്ലാത്തവനേ എന്ന് ആരും ആരെയും വിളിക്കാറില്ല.) തന്തക്ക് പിറക്കുകയെന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യർ കാത്തുസൂക്ഷിച്ചുപോരുന്ന വംശ ശുദ്ധിയുടെയും സദാചാരബോധത്തിന്റെയും നിഷ്കർഷയാണ്. വംശവൃക്ഷത്തിന്റെ വേരുകൾ അതിലാണ്. ജനിതകമായി നല്ലതും ചീഞ്ഞതുമായ പല അംശങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വംശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണ്. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തന്നെ ഇതാണ്. ബഹുഭർത്തൃത്വം നിലനിന്നിരുന്ന സംസ്കാരങ്ങളിൽ മാത്രമേ പിതൃത്വം പ്രശ്നമല്ലാതിരുന്നിട്ടുള്ളൂ. പിതൃത്വത്തെക്കുറിച്ചുള്ള സന്നിഗ്ധാവസ്ഥ ആർക്കും സഹിക്കാനാവുകയില്ല. തന്റെ ഭാര്യയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞ് ജാരന്റേതാണെന്നറിഞ്ഞാൽ ഒരു ഭർത്താവും പൊറുക്കുകയില്ല. അതവന്റെ പൗരുഷത്തെ നിരാകരിക്കലാണ്.പിതൃത്വത്തിന്റെ ഈ രഹസ്യാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ, നാടകീയമായി നെയ്തെടുക്കപ്പെട്ട കലാസൃഷ്ടികൾ നിരവധിയാണ്.

സംശയരോഗം പോലുള്ള മാനസിക തകർച്ചകളിൽ നിന്ന് പിതൃത്വ ശങ്കകൾ ഉയർന്നുവരാറു്. വർധിച്ചു വരുന്ന പിതൃത്വങ്കകൾ, കേരളീയ കുടുംബങ്ങളിൽ ശിഥിലമായിക്കൊിരിക്കുന്ന വിശ്വാസ രാഹിത്യത്തിലേക്കാണ് വിരൽക്കുന്നത്. ബലാൽസംഗം പോലുള്ള സംഭവങ്ങളിലും അവിഹിതബന്ധങ്ങളിലും കുറ്റവാളിയെ കുപിടിക്കാനും തെറ്റായാരോപിക്കപ്പെടുന്ന ജാരസംസർഗങ്ങളുടെ യാഥാർഥ്യം ബോധ്യപ്പെടുത്തി കുടുംബത്തെ തകർച്ചയിൽ നിന്നു രക്ഷിക്കുവാനും പിതൃത്വ പരിശോധനകൾ സഹായകം തന്നെയാണ്. എന്നാൽ, രോഗഗ്രസ്തമായ നമ്മുടെ സമുദായത്തിലെ ശൈഥില്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കഷ്ണങ്ങളായി മാറുന്നു, രാജീവ് ഗാന്ധി സെന്ററിലെത്തുന്ന നൂറുകണക്കിനു കേസുകൾ. കുടുംബകോടതികളും പോലീസും വനിതാകമ്മീഷനും നിർദ്ദേശിക്കുന്ന കേസുകളാണധികവും ഇവിടെ വരുന്നത്. എന്നാൽ, അറിയപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇതിനെക്കാളൊക്കെ ഏറെയാണ്.

എന്തുകൊാണ് ഇത്തരം സംഭവങ്ങൾ ഉാകുന്നത്? വിവാഹപൂർവ ലൈംഗികബന്ധങ്ങളും ദാമ്പത്യേതര രതിവേഴ്ചകളും പെരുകിക്കൊിരിക്കുകയാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഇണകളെ വെച്ചുമാറുന്ന മുതലാളിത്തസംസ്കാരവും വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പു രുഷന്മാർ ഒന്നിച്ചുകഴിയുന്ന പാശ്ചാത്യ സമ്പ്രദായങ്ങളും സ്വതന്ത്രതൂലികാ സൗഹൃദങ്ങളും പെൺവാണിഭങ്ങളും ജീർണ്ണവും രോഗബാധിതവുമായ ഒരു സമൂഹത്തിൽ പകർച്ചവ്യാധിപോലെ വ്യാപിച്ചുകൊിരിക്കുന്ന പ്രവണതകളാകുമ്പോൾ കുടുംബങ്ങളുടെ കെട്ടുറപ്പ് എങ്ങനെ തകരാതിരിക്കും?

ഭർത്താവിന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാർ, ജീവിതപങ്കാളിയുടെ ചാ രിത്യം സുഹൃത്തുക്കളുമായി പങ്കിടുന്ന ഭർത്താക്കന്മാർ. ഇതെല്ലാം നമുക്കിതുവരെ കേട്ടുകേൾ വിയില്ലാത്തതാണ്. സ്വന്തം കുടുംബങ്ങളിൽ നിന്നു തന്നെ പീഢഢിപ്പിക്കപ്പെടുന്ന സ്ത്രീത്വം, മധുവിധുവിന്റെ ലഹരി തീരും മുമ്പെ വേർപിരിയേിവരുന്ന ഇണകൾ ഇതൊക്കെ നാം ഇനിയും അംഗീകരിക്കാൻ മടിക്കുന്ന യാഥാർഥ്യങ്ങളാണ്. കപട സദാചാരത്തിന്റെ മുഖം മൂടികൾ അഴിച്ചുമാറ്റാതെ, അടിത്തറ ഇളക്കുന്ന വിശ്വാസത്തകർച്ചയിൽ നിന്ന് നമ്മുടെയൊക്കെ കുടുംബങ്ങൾക്ക് മോചനമില്ല. കുടുംബാന്തരീക്ഷത്തെ അസ്വസ്ഥവും കലുഷവും സംഘർഷ നിർഭരവുമാക്കിത്തീർക്കുന്നതിൽ ദൃശ്യശ്രവ്യമാധ്യമങ്ങൾക്ക് വലിയ പങ്കുന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ നമുക്ക് കഴിയുന്നില്ല. സർവ്വോപരി, പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചാലകശക്തിയിലാണ് കുടുംബം എന്ന രഥത്തിന്റെ ചക്രങ്ങൾ നീങ്ങുകയെന്ന് നാം മനസ്സിലാക്കുന്നില്ല.

Created at 2025-01-06 08:35:07

Add Comment *

Related Articles