സ്വഹാബികളുടെ ഹദീസ് പ്രചാരണം

ഇപ്പോൾ ജീവിച്ചിരിക്കുന്നവർ അടുത്ത തലമുറക്കും ഇവിടെ ഹാജറുള്ളവർ ഇല്ലാത്തവർക്കും ഹദീസുകൾ പ്രബോധനം ചെയ്ത് പ്രചരിപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബികളെ പലതവണ ഉണർത്തിയിട്ടു്. ഹജ്ജത്തുൽ വിദാഇൽ ഈ സന്ദേശം ആവർത്തിച്ചാവർത്തിച്ച് പറയുകയായി. മുസ്ലിം അബൂഹുറൈറ യിൽ നിന്നുദ്ധരിക്കുന്ന ഹദീസിൽ നബി (സ്വ) പറഞ്ഞു : “അറിയുക, നിങ്ങളിൽ ഹാജറുള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ. ഈ ആജ്ഞ ഉൾകൊ തന്നെ സ്വഹാബികൾ ലോകത്തിന്റെ നാനാഭാഗത്തേക്കും യാത്രയായി. അബൂബക്കർ (റ), ഉമർ (റ) എന്നീ ഖലീഫമാരുടെ കാലങ്ങൾക്കു ശേഷം ആ പ്രവാഹം വർദ്ധിച്ചുകൊിരുന്നു. ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബിമാർ ഹജ്ജത്തുൽ വിദാഇൽ നബി (സ്വ) യോടൊപ്പം പങ്കെടുത്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എന്നിട്ട് മദീനയിലെ പൊതുശ്മശാനമായ ജന്നത്തുൽ ബഖീഇൽ മറപെട്ടിട്ടുള്ളത് പതിനായിരം സ്വഹാബികളാണ്. ബാക്കിയുള്ളവർ എവിടെ? അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രബോധകരായി യാത്ര ചെയ്തു. ഒരു പ്രദേശത്ത് ഒരു സ്വഹാബിയെത്തിയാൽ നാനാഭാഗത്ത് നിന്നും ജനങ്ങൾ അദ്ദേഹത്തെ കാണാൻ വരികയും ജിജ്ഞാസയോടെ തിരുനബിയുടെ ഹദീസുകൾ ചോദിച്ചറിഞ്ഞ് പഠിക്കുകയും ചെയ്യുമായിരുന്നു. ഇദ്ദേഹം തിരുനബിയുടെ സ്വഹാബിയാണ്” എന്ന് കൗതുകത്തോടെ ജനങ്ങൾ പരസ്പരം പറയുമായിരുന്നു. പ്രായം കുറഞ്ഞ സ്വഹാബിമാർ പ്രായമുള്ളവരിൽ നിന്ന് പരമാവധി ഹദീസുകൾ ശേഖരിക്കുകയും തലമുറകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുക അന്നത്തെ പതിവായിരുന്നു. താൻ തിരുനബിയിൽ നിന്ന് നേരിൽ കേട്ടിട്ടില്ലാത്ത ഒരു ഹദീസ് മറ്റൊരു സ്വഹാബിയുടെ കൈവമുന്നറിഞ്ഞാൽ എന്ത് ത്യാഗവും സഹിച്ച് അത് ശേഖരിക്കുന്ന പ്രവണത സ്വഹാബികൾക്കായിരുന്നു. ഹദീസ് ശേഖരണത്തിനു വേി നബിയുടെ കാലശേഷവും ആയിരക്കണക്കിനു മൈലുകൾ താിയ സ്വഹാബികൾ ഉായിട്ടു്.

ബുഖാരി അദബുൽ മുഹദിൽ ഉദ്ധരിച്ച ഒരു സംഭവം കാണുക: ജാബിർ (റ) പറയുന്നു: നബി (സ്വ) യിൽ നിന്ന് ഞാൻ കേൾക്കാത്ത ഒരു ഹദീസ് ഒരു സ്വഹാബിയുടെ അടുത്തുന്ന് എനിക്കു വിവരം ലഭിച്ചു. അന്വേഷണത്തിൽ അദ്ദേഹം ശാമിലാണെന്ന് മനസ്സിലായി. ഉടനെ ഞാനൊരു വാഹനം വാങ്ങി അതിനു പുറത്ത് ഒട്ടകക്കട്ടിൽ കെട്ടി അദ്ദേഹത്തെ ലക്ഷ്യം വെച്ച് യാത്രയായി. ഒരു മാസം സഞ്ചരിച്ചു ശാമിലെത്തി. സ്വഹാബിയെ തേടിപ്പിടിച്ചു. അബ്ദുല്ലാഹിബിൻ അനീസിൽ അൻസ്വാരിയായിരുന്നു അത്. അദ്ദേഹത്തോട് ഞാൻ പറഞ്ഞു : പരസ്പര അക്രമങ്ങളെ കുറിച്ച് ഒരു ഹദീസ് താങ്കളുടെ അറിവിലൂന്ന് കേട്ട് വന്നതാണ് . അത് ശേഖരിക്കുന്നതിന് മുമ്പ് ഞാനോ താങ്കളോ മരണപ്പെടാനിടവന്നെങ്കിലോയെന്ന് ഞാൻ ഭയപ്പെട്ടു. അപ്പോൾ അദ്ദേഹം. ജനങ്ങളെ മഹ്ശറയിൽ ചേലാകർമ്മം ചെയ്യപ്പെടാത്തവരായും ഒന്നുമില്ലാത്തവരായും പുനരുജ്ജീവിപ്പിക്കപ്പെടും...” എന്ന് തുടങ്ങുന്ന നീ ഹദീസ് കേൾപിച്ചു തന്നു.

ഇമാം ബൈഹഖി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക. പ്രസിദ്ധ സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി ഒരിക്കൽ ഈജിപ്തിലെ ഗവർണ്ണറായ മസ്ലമത്തു ബിൻ മഖ്ലബിൽ അൻസ്വാരിയുടെ വസതിയിലെത്തി. സ്വഹാബിയെ കപ്പോൾ ആശ്ചര്യത്തോടെ മസ്ലമ ചോ ദിച്ചു: “താങ്കളെന്താണ് ഈവഴി വന്നതിന്റെ ഉദ്ദേശ്യം?” “എനിക്ക് അറിയാത്ത ഒരു ഹദീസ് ഉഖ്ബത്തുബിൻ ആമിറിനറിയാമെന്ന് കേട്ടപ്പോൾ പോന്നതാണ്. അത് പഠിക്കണം. വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല. ഉഖ്ബയെ തേടിപിടിച്ചു പറഞ്ഞു “സത്യ വിശ്വാസിയുടെ വല്ല കുറ്റവും കുറവും ജനങ്ങളിൽ പ്രചരിപ്പിക്കാതെ മൂടിവെക്കുന്നത് സംബന്ധമായി ഞാനറിയാത്ത ഒരു ഹദീസ് താങ്കൾ വശം ഉന്ന് കേട്ടപ്പോൾ വന്നതാണ്. ഉഖ്ബ (റ) ഹദീസ് പഠിപ്പിച്ചു കൊടുത്തു. “സത്യവിശ്വാസിയുടെ ഒരു വിഷമം ഒരാൾ മൂടിവെച്ചാൽ പരലോകത്ത് അയാളുടെ വിഷമങ്ങൾ അല്ലാഹു മൂടിവെക്കുന്നതാണ് എന്ന ഹദീസ് ഞാൻ നബി (സ്വ) യിൽ നിന്ന് നേരിൽ കേട്ട് പഠിച്ചിട്ടു്” (അസ്സുന്നഃ 73).

Created at 2024-10-27 02:46:39

Add Comment *

Related Articles