നാസ്വിറുദ്ദീൻ അൽബാനി നിരൂപിക്കപ്പെടുന്നു

ആധുനിക സലഫീ വൃത്തങ്ങളിൽ ബഹുമാന സൂചകങ്ങളായ നിരവധി പ്രശംസകളാൽ വാഴ് ത്തപ്പെടുന്ന നാമമാണു നാസ്വിറുദ്ദീൻ അൽബാനിയുടേത്. 1999 ഒക്ടോബർ 2 നു എൺപത്തഞ്ചാം വയസ്സിൽ സഊദി അറേബ്യയിൽ വെച്ച് അന്തരിച്ച അൽബാനി ഹദീസു വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. കടുത്ത നജ്ദിയൻ ആദർശവാദിയായ ഇദ്ദേഹത്തിന് നൂറ്റാിന്റെ മുഹദ്ദിസ്, ഇബ്നു ഹജർ (റ) നു ശേഷം ലോകം ക ഹദീസ് പണ്ഢിതൻ തുടങ്ങി സലഫികൾ ചാർത്തുന്ന വിശേഷണങ്ങൾ നിരവധിയാണ്. സിൽസിലതുൽ അഹാദീസിസ്സഹീഹ, സിൽസിലതുൽ അഹാദീസി ഈഫ (സ്വഹീഹായ ഹദീസുകളുടെ പരമ്പര, ദുർബലമായ ഹദീസുകളുടെ പരമ്പര) എന്നീ പേരുകളിൽ ആറുവാല്യങ്ങൾ വീതം പ്രസിദ്ധീകരിച്ച് രു ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ "മാസ്റ്റർ പീസായി ഗണിക്കപ്പെടുന്നു. ഇമാം സുയൂഥി (റ) ന്റെ ജാമിഉസ്വഗീർ എന്ന ഗ്രന്ഥത്തിലെ സഹീഹും ളഹീഫുകളുമായി താൻ ക ഹദീസുകൾ വേർതിരിച്ച് രു വാല്ല്യങ്ങളും പ്രധാന കൃതിയാണ്. ഇവക്കു പുറമേ തുർമുദി, അബൂദാവൂദ് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെ തന്റെ വീക്ഷണത്തിലുള്ള സ്വഹീഹും ളഹീഫുമായി വേർതിരിച്ച് കൃതികൾ നിർമിക്കുകയായി. പിതാവിനൊപ്പം അൽബാനിയയിൽ നിന്നു സിറിയയിലേക്കു കുടിയേറിയ ഇദ്ദേഹം "മക്തബത്തുള്ളാഹിരിയ്യ എന്ന വിശ്രുത ഗ്രന്ഥാലയമാണ് പ്രധാനമായി ഉപയോഗപ്പെടുത്തിയത്.

ഒരു ഹദീസു അൽബാനി സ്വഹീഹാക്കിയെന്നു പറഞ്ഞാൽ സംതൃപ്തമാകുന്ന നിരവധി മനസ്സുകൾ അഭിനവ മുസ്ലിം ലോകത്ത് കാണുന്നു എന്നാണു മുജാഹിദ് പത്രമായ അൽ മനാർ എഴുതിയത്. ഫൈസൽ അവാർഡു ജേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോൾ ഇബ്നു ഉസൈമീൻ എന്ന അറബി പണ്ഡിതൻ നൂറിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവ് എന്നു അദ്ദേഹത്തെ വാഴ്ത്തി. ഇബ്നുബാസും അൽബാനിയെ പുകഴ്ത്തിയിട്ടു്.

വിമർശനങ്ങളുടെ പശ്ചാത്തലം

ഹദീസുകൾ പ്രബലമോ ദുർബലമോ ആകുന്നതിന്റെ പ്രധാന മാനദണ്ഡം അവ റിപ്പോർട്ട് ചെയ്ത വ്യക്തികളുടെ യോഗ്യതകൾ വിലയിരുത്തപ്പെടുമ്പോഴുള്ള ഏറ്റക്കുറിച്ചിലാണ്. ഒരേ ആശയമുള്ള ഹദീസ് നിരവധി പരമ്പരകളിലൂടെ വന്നിരിക്കുന്നതു കെട്ട് ആരെല്ലാം ഏതൊക്കെ ഗ്രന്ഥങ്ങളിൽ ഈ ഹദീസു കൊുവന്നിട്ടു് എന്ന് അറിയേത് ഈ വിഷയത്തിൽ ശ്രമകരമായ ദൗത്യമാണ്. ഹദീസ് നിവേദകന്മാരുടെ യോഗ്യതകൾ മനസ്സിലാക്കിയും വിവിധ റിപ്പോർട്ടുകൾ പരിശോധിച്ചും ഒരു ഹദീസ് സ്വഹീഹാണോ ളഹീഫാണോ എന്ന് വിധിക്കുന്നതിനു ഏറ്റവും ചുരുങ്ങിയതു ഒരു ലക്ഷം ഹദീസെങ്കിലും മനഃപ്പാഠമുള്ളയാളായിരിക്കണം. അഥവാ 'ഹാഫിളും പദവി എത്തിയ ആളായിരിക്കണം എന്നാണ് പ്രാമാണിക വീക്ഷണം. ഹാഫിള് ഇറാഖീ (റ) തന്റെ അൽഫിയ്യയിലും മറ്റും ഇതു രേഖപ്പെടുത്തിയിട്ടു്. ഇല്ലെങ്കിൽ പൂർവികരായ ഹാഫിളുകളോ മുഹദ്ദിസുകളോ ഈ ഹദീസിനെ സംബന്ധിച്ച് രേഖപ്പെടുത്തി യതു സ്വീകരിക്കുകയാണു കരണീയമാർഗം. പൂർവിക സൂരികളിൽ അവസാനത്തെ ഹാഫിളായി അറിയപ്പെടുന്ന ഇമാം സുയൂഥി (റ) അടക്കമുള്ള പണ്ഢിതന്മാർ സ്വയം സ്വഹീഹും ളഹീഫും വേർതിരിക്കുകയോ മറ്റു ചിലപ്പോൾ പൂർവീകർ വ്യക്തമാക്കിയതു ഉദ്ധരിക്കുകയോ ചെയ്തവരാണ്. എന്നാൽ ഈ നിബന്ധന പാലിക്കേ തില്ലെന്നും സ്വയം പഠനം നടത്തി ഇക്കാലത്തും ഹദീസു നിരൂപണം ചെയ്യാമെന്നും വഹാബീ വീക്ഷണമുള്ള ആധുനിക പണ്ഢിതന്മാർ വാദിച്ചു. ഇവരിൽ മുൻനിരയിലാണു ഈജിപ്തിലെ റശീദുരിളാ. ഇവളുടെ ഈ വീക്ഷണ ഗതിയാണു അൽബാനിയെ ആകർഷിച്ചത്.

ഇമാം ഗസ്സാലി (റ) യുടെ ഇഹ്യാഉലൂമുദ്ദീൻ എന്ന വിശ്രുത ആത്മീയ വൈജ്ഞാനിക ഗ്രന്ഥം മുസ്ലിം ലോകത്തു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തവിധം ചിരപ്രതിഷ്ഠ നേടിയതാണ്. ഇന്നും ലോക ചിന്തകരെ ഇസ്ലാമിക പഠനങ്ങളിലേക്കു ശ്രദ്ധ തിരിക്കാൻ "ഇഹ്യാ മുഖ്യ പ്രചോദനമായി തുടരുന്നു. ഇഹ്യായിൽ ഉദ്ധരിച്ച ഹദീസുകളിൽ ചിലത് ദുർബലങ്ങളാണ്. റിപ്പോർട്ടർമാരുടെ വിശദാംശങ്ങൾ കൂടെ ചേർക്കുന്ന പതിവില്ലാത്ത, ഫുഖഹാക്കളുടെ ശൈലിയിലാണു ഇഹ്യ ഇമാം ഗസ്സാലി രചിച്ചത്. ഈ പഴുതു ഉപയോഗപ്പെടുത്തി ഇഹ്യായിലെ മിക്ക ഹദീസുകളും അടിസ്ഥാന രഹിതമാണെന്നൊരു ആരോപണം ഇമാം ഗസ്സാലിയുടെ ഉന്നത സ്ഥാനത്തിൽ അസൂയ പൂ ഒരു വിഭാഗം മുഴക്കാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് ഹദീസു വിജ്ഞാനത്തിൽ സുസമ്മതനും ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി (റ) ന്റെ ഗുരുവര്യനുമായ ഹാഫിള് ഇറാഖി (റ) ഇഹ്യയിലെ ഹദീസുകളെ നിരൂപണം ചെയ്ത് ബലാബലം വ്യക്തമാക്കുന്ന 'തഖ്രീജുൽ ഇഹ്യ' രചിച്ചത്. ഇന്ന് ലഭ്യമാകുന്ന ഇഹ്യായുടെ മാർജിനിൽ ഈ തഖ്രീം കാണാം. ആരോപകർ പ്രചരിപ്പിച്ചിരുന്നതിന്റെ വളരെ ചെറിയ ഭാഗം ഹദീസുകൾ മാത്രമേ ദുർബലമായതു ഇഹ് യയിലുള്ളൂ എന്ന് ഇതു വഴി വ്യക്തമായി. ഹാഫിളുൽ ഇറാഖീ (റ) ന്റെ ഈ തഖ്രീജിനെ പ്രശംസിച്ചു റശീദ് രിളാ അൽമനാറിൽ എഴുതിയതാണു അൽബാനിയെ ആകർഷിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധ ഈ വിജ്ഞാന ശാഖയിലേക്ക് തിരിയുകയും തുടർന്ന് ജീവിത കാലം മുഴുവൻ ഹദീസു സംബന്ധമായ ഗ്രന്ഥ നിർമിതിയിലേക്ക് തിരിക്കുകയും ചെയ്തു.

ഹദീസുകൾ പരിശോധിച്ച് ബലാബലം വ്യക്തമാക്കാൻ നമുക്ക് അതിനോട് താൽപര്യം ഉായാൽ മാത്രം പോരാ. അതിനു യോഗ്യത കൂടി വേണം. ഹാഫിള് എന്ന പദവിയാണു അതിന്റെ മിനിമം യോഗ്യത. ചുരുങ്ങിയത് ഒരു ലക്ഷം ഹദീസുകൾ. പിൽക്കാലത്ത് അപ്രാപ്യമായ, ഈ യോഗ്യത ഇല്ലാതെ ഹദീസ് നിരൂപണത്തിനൊങ്ങുന്നവർക്ക് പ്രമാദങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അൽബാനി ഈ രംഗത്ത് മുന്നേറാൻ തീരുമാനിക്കുകയും സുസമ്മതരായ പൂർവിക സൂരികളെ അതിരൂക്ഷമായ ഭാഷോയിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതു കപ്പോൾ സമകാലിക പണ്ഡിത ലോകം ജാഗരൂകരായി. ഒരു ഭാഗത്തു ഇസ്ലാമിക വിജ്ഞാന കലകളുടെ അഭാവത്തിൽ വളർന്നു വന്ന ആധുനിക വിദ്യാർഥി തലമുറ അൽബാനിയുടെ “താൻ തന്നെ നൂറു ശതമാനം ശരി” എന്ന ശൈലി ഇടം വലം നോക്കാതെ വിഴുങ്ങിയപ്പോൾ മറു ഭാഗത്തു ഹദീസു വിജ്ഞാന ശാഖകൾ അൽപം വിവരമുള്ള പണ്ഡിതർ അൽബാനിയുടെ കൃതികളും നിരൂപണം ചെയ്യപ്പെടേതു കാര്യം മറന്നില്ല. ഇതിന്റെ വെളിച്ചത്തിൽ അൽബാനിയുടെ ജീവിതാന്ത്യത്തിൽ തന്നെ അൽബാനിയുടെ കൃതികളിലെ വൈരുദ്ധ്യങ്ങൾ (തനാഖുളാൽ അൽബാനി) എന്ന ശീർഷകത്തിൽ മൂന്നു വാല്യങ്ങൾ പ്രസിദ്ധീകൃതമായിരുന്നു. ആദ്യമൊക്കെ തന്റെ ഏതെങ്കിലും ഒരു വീക്ഷണത്തെ എതിർത്ത ഒരു പണ്ഢിതനെ ഖണ്ഡിക്കാൻ അടുത്ത കൃതിയുടെ ആമുഖത്തിൽ പേജുകൾ തന്നെ നീക്കിവയ്ക്കുമായിരുന്ന അൽബാനി തന്റെ മാസ്റ്റർ പീസായ സിൻസിലതുൽ അഹാദീസ് അടക്കം സമഗ്രമായി നിരൂപണം ചെയ്ത് വൈരുധ്യങ്ങൾ വ്യക്തമാക്കിയ ഈ വാല്യങ്ങൾ കിട്ടും ശബ്ദിച്ചില്ല. അഥവാ തന്റെ വൈജ്ഞാനിക പരമായ പിശകുകൾ വെളിച്ചത്തു കൊന്നത് നിരൂപണങ്ങളെ നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഹദീസുകൾ സ്വഹീഹാണോ അല്ലേ എന്നു വിശദീകരിക്കുന്ന തിലാണു അൽബാനി പ്രധാനമായും പരിശ്രമം വിനിയോഗിച്ചത്. മദ്ഹബിന്റെ ഇമാമുകളായ പൂർവകാല പണ്ഢിതന്മാർ ഹദീസുകളെ സ്വഹീഹും ഈഫുമാക്കി മനസ്സിലാക്കിയ ശേഷം അതിലടങ്ങിയിട്ടുള്ള വിധികൾ കത്തുന്നതിൽ വ്യാപൃതരാകുകയും അതു വഴി ഇസ്ലാമിക നിയമങ്ങൾ ലോകത്തിനു വ്യക്തമാക്കുകയും ചെയ്തവരാണ്. ശേഷം വന്ന നാലിലൊരു മദ്ഹബ് അംഗീകരിച്ച മുഹദ്ദിസുകളും ഇതേ പാത പി തുടർന്നു. സ്വഹീഹുൽ ബുഖാരിയുടെ സുപ്രസിദ്ധ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയുടെ കർത്താവ് ഹാഫിള് അസ്ഖലാനി (റ) യുടെ ശൈലി പരിശോധിച്ചാൽ യഥാർഥ മുഹദ്ദിസ് ഏതൊക്കെ വിജ്ഞാനങ്ങളിൽ പാടവം തെളിയിക്കണമെന്ന് ഗ്രഹിക്കാൻ കഴിയും. ഹദീസുകളുടെ ബലാബലം നിർണയിക്കുക ഇതിലെ പ്രഥമപടി മാത്രമാണ്. എന്നാൽ അൽബാനിയുടെ ഏക മേഖലയായ ഹദീസുകളുടെ ബലാബലം നിർണയിക്കുന്നതിൽ തന്നെ
പലപ്പോഴും അദ്ദേഹത്തിന് വീഴ്ച പറ്റിയതായി കൃതികൾ പരിശോധിക്കുന്നവർക്ക് കാണാൻ കഴിയും. തികച്ചും അപ്രമാദിത്വത്തോടെയാണ് താൻ എഴുതുന്നതെന്നു തലങ്ങും വിലങ്ങും അദ്ദേഹം എഴുതി പിടിപ്പിച്ചിട്ടുങ്കിലും.

Created at 2024-10-27 02:36:13

Add Comment *

Related Articles