Related Articles
-
HADEES
ഹദീസ് വിതരണത്തിലെ സൂക്ഷ്മത
-
-
സത്വര നടപടികൾ സ്വീകരിക്കാനും ആ വ്യക്തിയുടെ പ്രസിദ്ധിയും റിപ്പോർട്ടർമാരുടെ ആധിക്യവും വാർത്തകളുടെ നൈരന്തര്യവും അയാൾ കാത്തു നിൽക്കുമോ? ഒരാൾ മാത്രമല്ലെ പറഞ്ഞത്. ഇനിയും പലരും പറയട്ടെ, എന്നിട്ട് അന്വേഷണവും നടപടിയും തുടങ്ങാം എന്ന് ചിന്തിക്കുമോ? ഒരു കുടുംബനാഥനോടു വീട്ടിലെ തൊട്ടടുത്ത റൂമിൽ ഒരു തസ്കരനുന്നു തന്റെ വിശ്വസ്ത കൂട്ടുകാരിയായ ഭാര്യ പറഞ്ഞാൽ അയാൾ ജാഗ്രത പാലിക്കാനും രക്ഷാ നടപടികൾ സ്വീകരിക്കാനും ഇനി മറ്റു വല്ല വാർത്തയും കാത്തിരിക്കുമോ? ഒരാളല്ലെ പറഞ്ഞുള്ളൂ. പലരുടെയും നിരന്തര വാർത്ത വരട്ടെ എന്നു കരുതി അയാൾ നിശ്ചലനായിരിക്കുമോ?
ഒരു വാർത്ത അംഗീകരിക്കുന്നതിനു മാനദണ്ഡം അതിന്റെ നിവേദകന്റെ സത്യ സന്ധതയും വിശ്വാസ യോഗ്യതയും വാർത്താ വിഷയത്തിന്റെ സാധ്യതയും മാത്രമാണ്. മതകാര്യത്തിലും ഈ രീതി തന്നെയാണ് എക്കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. വിശുദ്ധ ഖുർആനിന്റെ ആജ്ഞ കാണുക: “സത്യ വിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയുമായി നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങൾ അതിനെ കുറിച്ചു വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനവിഭാഗത്തിനു നിങ്ങൾ ആപത്തു വരുത്തുകയും അങ്ങനെ നിങ്ങൾ ചെയ്തതിന്റെ പേരിൽ ഖേദിച്ചവരായിത്തീരുകയും ചെയ്യാതിരിക്കാൻ വി.” (49:6) അതു കൊ തന്നെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ പ്രവാചകചര്യ നിവേദനം ചെയ്യുന്നതിലും ഉദ്ധരിക്കുന്നതിലും മുസ്ലിം പണ്ഡിതൻമാർ അത്യധികം സൂക്ഷ്മത പാലിച്ചിരിക്കുന്നു. ഒരു സമൂഹത്തിലും ഒരു സങ്കേതത്തിലും വാർത്താ സ്വീകരണത്തിനു നിശ്ചയിച്ചിട്ടില്ലാത്ത ഉപാധികളും കാർക്കശ്യവുമാണ് പ്രവാചകരുടെ ഹദീസുകൾ നിവേദനം ചെയ്യുന്നതിന് അവർ നിശ്ചയിച്ചിട്ടുള്ളത്. കാരണം ഇസ്ലാമിന്റെ പ്രഥമ മൗലിക പ്രമാണം വിശുദ്ധ ഖുർആനാണ്. അതിന്റെ വ്യാഖാന വിശദീകരണങ്ങളാണ് ഹദീസ് അഥവാ തിരുസുന്നത്ത്. “താങ്കൾക്കു നാം ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ അവർക്ക് വിവരിച്ച് കൊടുക്കാൻ വിയും അവർ ചിന്തിക്കാൻ വിയും” (16:44). വിശുദ്ധ ഖുർആൻ സുരക്ഷിതമാണ്. വള്ളിപുള്ളിക്ക് അന്തരമില്ലാതെ അതു ഇന്നും നില നിൽക്കുന്നു. എന്നെന്നും അത് അങ്ങനെ നിലനിൽക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: “ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചത് നാമാണ്. നാം അത് കാത്തു സംരക്ഷിക്കുന്നവരുമാകുന്നു” (15:9).
എന്നാൽ വിശുദ്ധ ഖുർആന്റെ സംരക്ഷണം താത്ത്വികമായി പൂർണമാകണമെങ്കിൽ അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തു സംരക്ഷിക്കപ്പെടണം. അക്കാരണത്താൽ തിരുസുന്നത്ത് പഠിച്ചു രേഖപ്പെടുത്തുന്നതിൽ മാത്രമല്ല, അതിൽ മായം ചേരാതെ സൂക്ഷിക്കുന്നതിലും മുസ്ലിം പണ്ഢിതന്മാർ ബദ്ധശ്രദ്ധരായിരുന്നു. പ്രവാചകരുടെ പ്രസ്താവന ഇക്കാര്യത്തിൽ അവരെ കൂടുതൽ ജാഗരൂകരാക്കി. “എന്റെ പേരിൽ മനഃപൂർവം ആരെങ്കിലും വ്യാജം പറഞ്ഞാൽ അവന്റെ പാർപ്പിടം നരകത്തിൽ തയാർ
ചെയ്തു കൊള്ളട്ടെ” (ബുഖാരി, മുസ്ലിം). ഈ ഹദീസ് ദൃഢജ്ഞാനം ലഭിക്കും വിധം നിരവധി പേർ നിരന്തരമായി നിവേദനം ചെയ്തിട്ടുള്ള മുതവാതിർ ഗണത്തിൽ മുൻപ ന്തിയിൽ നിൽക്കുന്നു. സ്വഹാബിമാരിൽ നിന്ന് അറുപത്തിന് പേർ ഈ ഹദീസ് ഉദ്ധരിച്ചിട്ടു്. അവരിൽ സ്വർഗ സു വിശേഷം ലഭിച്ച പത്തുപേർ ഉൾപ്പെടുന്നു. അവർ പത്തു പേർ നിവേദനത്തിൽ സമ്മേളിച്ച മറ്റൊരു ഹദീസ് ലോകത്തില്ല. അറുപതിലധികം സ്വഹാബിമാർ നിവേദനം ചെയ്ത ഏക ഹദീസും ഇതു തന്നെ. (മുഖദ്ദിമതു ഇബ്നു സ്വലാഹ് 161-163)
എന്നാൽ ഇസ്ലാമിന്റെ ശത്രുക്കളും ബിദ്അത്തുകാരും മറ്റു തൽപര കക്ഷികളും ഇസ്ലാമിനെ വികലപ്പെടുത്താൻ തിരുസുന്നത്തിനെ വികൃതമാക്കുകയാണ് എളുപ്പവഴി എന്നു കു. അതിനു വിഫല ശ്രമം നടത്തുകയായി. പണ്ഢിതൻമാർ അവരുടെ കൈക്കു കടന്നു പിടിച്ചു. കള്ളനാണയങ്ങൾ പുറന്തള്ളുന്നതിനുള്ള സകല മാനദണ്ഡങ്ങളും ഏർപ്പെടുത്തി. എന്നാൽ മറ്റു ചില തൽപരകക്ഷികൾ നിരുപാധികമായോ സോപാധികമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഹദീസിന്റെ പ്രാമാണികത നിഷേധിക്കുകയുായി. ഖവാരിജ്, ശീഈ മുഅ്തസില ആദിയായ ബിദ്അത്തുകാരെല്ലാം ഈ ഇനത്തിൽ പെട്ടവരാണ്. വാദഗതികളിൽ ചില വ്യത്യാസങ്ങളുന്നു മാത്രം. എന്നാൽ തിരുസുന്നത്തിന്റെ കാവൽ ഭടൻമാരായ പണ്ഡിതൻമാർ അവരുടെ വാദമുഖങ്ങളെയും അബദ്ധ തെളിവുകളെയും അപഗ്രഥിച്ചു. ഓരോന്നിനും മറുപടി നൽകി. ഖണ്ഡന വിമർശനങ്ങളിലൂടെ അവ രെ നിശബ്ദരും നിർവീര്യരുമാക്കി. അവരുടെ നിരർഥകമായ വാദങ്ങളിൽ ഒന്നായിരുന്നു ഏക നിവേദക ഹദീസുകൾ അസ്വീകാര്യമാണെന്നത്. ഈ വാദഗതി അൽപജ്ഞാനികൾ പു തന്നെ ഉന്നയിച്ചതു കൊാണ് അതിനുള്ള സലക്ഷ്യ മറുപടികൾ ഹദീസ് ഗ്രന്ഥങ്ങളിലും കർമശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിട്ടുള്ളത്. പണ്ഢിതരുടെ ശ്രമഫലമായി കാലം ചവറ്റുകൊട്ടയിലെറിഞ്ഞ ഈ വാദഗതി
പൊടിതട്ടിയെടുത്തു പുതുമ വരുത്തി, അവതരിപ്പിക്കാൻ ചില മോഡേൺ പണ്ഢിതൻമാർ ഈയിടെ രംഗത്തു വരികയായി.
ഇവരിൽ അധിക പേരും ഓറിയന്റലിസ്റ്റുകളെ ഉപജീവിച്ചാണ് ഈ വാദഗതി ഉന്നയിച്ചിട്ടുള്ളത്. അവരുടെ അബദ്ധ നിഗമനങ്ങളെ മൂലങ്ങൾ കാണിച്ചോ കാണിക്കാതെയോ ഉദ്ധരിക്കുക മാത്രമാണ് ഇവർ ചെയ്തിട്ടുള്ളത്. പാശ്ചാത്യ യൂനിവേഴ്സിറ്റികളിൽ നിന്നു ബിരുദമെടുത്ത ചില മോഡേണിസ്റ്റുകൾ യജമാനക്കൂറു കൊണ്ടോ, പാശ്ചാത്യൻ നാഗരികതയിൽ ആകൃഷ്ടരായതു കൊറോ, വിശ്വാസ ദൗർബല്യം കൊണ്ടോ ഈ കെണിയിൽ വീഴുകയായി. ഓറിയന്റലിസ്റ്റുകൾ ഇസ്ലാമിനെയും ഇസ്ലാമിക സംസ്കാരത്തെയും നശിപ്പിക്കുന്നതിനു വേി പൗരസ്ത്യ ഭാഷകളും പൗരസ്ത്യ സംസ്കാരങ്ങളും പഠിച്ചു. അവയിൽ സ്വന്തമായ ഗവേഷണ പഠനങ്ങൾ നടത്തി ഇസ്ലാമിക വിജ്ഞാന ശാഖകളെ വിമർശന പഠനം നടത്താൻ ശ്രമിച്ചവരാണ്. സൂക്ഷ്മമായ ശാസ്ത്രീയ പഠനം എന്ന വ്യാജേന സത്യത്തെ പലപ്പോഴും മറച്ചു വെച്ചും മാറു ചിലപ്പോൾ വ്യഭിചരിച്ചും മനഃപൂർവം ഇസ്ലാമിനെ ഇകഴ്ത്തിക്കാണിക്കാനുള്ള കുതന്ത്രങ്ങളാണ് അവർ നടത്തിയത്. എന്നാൽ ഇസ്ലാമിക വിജ്ഞാനങ്ങളെക്കുറിച്ചു അവയുടെ ശരിയായ സ്രോതസ്സിൽ നിന്നു വ്യക്തമായ വിവരം നേടാതെ പാശ്ചാത്യരുടെ ശിഷ്യത്വം സ്വീകരിക്കുകയോ ഓറിയന്റലിസ്റ്റുകളുടെ വിഷലിപ്തമായ ഗ്രന്ഥങ്ങളെ ഉപജീവിക്കുകയോ ചെയ്തിട്ടുള്ളവർ ഈ "ശാസ്ത്രീയ പഠനത്തിൽ വഞ്ചിതരാവുകയാണുായത്."
ഓറിയന്റലിസ്റ്റുകളുടെ പട്ടിൽ പൊതിഞ്ഞ പാഷാണം കഴിച്ച് മോഡേണിസ്റ്റുകളിൽ പെട്ടവരാണ് പ്രൊഫ. മുഹമ്മദ് അമീൻ, അബൂറയ്യ തുടങ്ങിയവർ. ഫ്റുൽ ഇസ്ലാം, മുഹൽ ഇസ്ലാം, ളുഹ് റുൽ ഇസ്ലാം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ ഡോക്ടർ അഹ്മദ് അമീൻ തന്റെ ഫ്ൽ ഇസ്ലാം എന്ന ഗ്രന്ഥത്തിൽ തിരു സുന്നത്തിനെതിരെയും പ്രസിദ്ധ ഹദീസ്പ ണ്ഢിതന്മാർക്കെതിരെയും സർവ സമ്മതരായ ഹദീസ് നിവേദകർക്കെതിരെയും വിഷം ചീറ്റിയതായി കാണാം. ഹദീസുകൾ മുതവാതിൽ, ആഹാദ് എന്നിങ്ങനെ രിനമാണ്. പക്ഷേ, മുതവാതിർ ലഭ്യമല്ല. ആഹാദു (ഏക നിവേദക ഹദീസുകൾ) അനുസരിച്ചു പ്രവർത്തിക്കൽ നിർബന്ധവുമില്ല.' എന്നു ഫജ് റുൽ ഇസ്ലാം 267-ാം പേജിൽ പറയുന്നു. ഇതു താത്വികമായി ഹദീസുകളുടെ പ്രമാണികതയെ മൊത്തത്തിൽ നിഷേധിക്കുന്ന ഒരു കുതന്ത്രമാണ്. മുതവാതിൽ ഇല്ല. ആഹാദു കൊ പ്രവർത്തിക്കേതുമില്ല. ഇതു രുമല്ലാതെ ഹദീസുമില്ല. അപ്പോൾ പിന്നെ ഹദീസു കൊാരു ഫലവുമില്ല എന്നുവരുന്നു.
പ്രൊഫസർ അഹ്മദ് അമീനിന്റെ കൃതികളിൽ പലരും വഞ്ചിതരായിട്ടു്. ഹിജ്റ 1353 ൽ "ഇസ്മായിൽ അദ്ഹം' എന്ന വ്യക്തി തിരുസുന്നത്തിന്റെ ചരിത്രത്തെ സംബന്ധിച്ചു ഒരു കൃതി പ്രസിദ്ധീകരിക്കുകയായി. സുബദ്ധമായ ഹദീസു ഗ്രന്ഥങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിലപ്പെട്ട ഹദീസു സമ്പത്ത് അടിസ്ഥാന രഹിതമാണെന്ന് ജൽപിക്കുന്നതായിരുന്നു ഈ ക്ഷുദ്രകൃതി. ഇസ്ലാമിക മാധ്യമങ്ങളുടെ നിശിതമായ വിമർശങ്ങൾക്ക് ഈ കൃതി വിധേയമായപ്പോൾ അൽ അസ്ഹർ യൂനിവേഴിസിറ്റിയിലെ പണ്ഢിതന്മാരുടെ നിർദേശ പ്രകാരം ഈജിപ്ഷ്യൻ ഗവൺമെന്റ് അതു കു കെട്ടുകയാണ് മായത്. തദവസരം, ഗ്രന്ഥ കർത്താവ് ഇതു തന്റെ സ്വ ന്തമായ അഭിപ്രായമല്ലെന്നും പ്രൊഫസർ അഹ്മദ് അമീനെ പോലെയുള്ള വലിയ സാഹിത്യകാരന്മാരും പണ്ഢിതന്മാരും ഇക്കാര്യത്തിൽ തന്നോട് യോജിക്കുന്നുന്നും അൽ ഫത്ഹ് മാസികയുടെ 494-ാം ലക്കത്തിൽ എഴുതുകയുായി. അപ്പോൾ അഹ്മദ് അമീൻ തന്റെ കൂട്ടുകാരന് സംഭവിച്ച ഈ ദുരനുഭവത്തിൽ പരിഭവപ്പെട്ടുകൊം പുസ്തക നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള സമരവും വൈജ്ഞാനിക ഗവേഷണങ്ങളുടെ മാർഗത്തിൽ വിലങ്ങു തടി സൃഷ്ടിക്കലുമാണെന്നും സമർഥിച്ചു കൊ ഈജിപ്തിൽ നിന്നിറങ്ങുന്ന രിസാല വീക്കിലിയിൽ പ്രതിഷേധ ലേഖനമെഴുതുകയും ചെയ്തു.
ഓറിയന്റലിസ്റ്റുകളുടെ കൃതികളിൽ ആകൃഷ്ടനായ മറ്റൊരു വ്യക്തിയായിരുന്നു ഡോക്ടർ അലിഹസൻ അബ്ദുൽ ഖാദർ. ജർമനിയിൽ നാലു വർഷം പഠിച്ചു ഫിലോസഫിയിൽ ഡോക്ടറേറ്റു നേടി ഈജിപ്തിലേക്കു തിരിച്ച് അലിഹസൻ 1939ൽ ശരീഅത്ത് കോളജിൽ അധ്യാപകനായി നിയുക്തനായപ്പോൾ തന്റെ വിദ്യാർഥികൾക്ക് ആദ്യമായി നൽകിയ ക്ലാസ് ഇപ്രകാരമായിരുന്നു: “ഞാൻ നിങ്ങൾക്കു ഇസ്ലാമിക നിയമനിർമാണ ചരിത്രം പഠിപ്പിക്കാൻ പോവുകയാണ്. പക്ഷേ, അതു അൽ അസ്ഹർ യൂനിവേഴ്സിറ്റിക്കു അപരിചിതമായ ശാസ്ത്രീയ മെത്തേഡിലാകുന്നു. അൽ അസ്ഹറിൽ 14 വർഷത്തോളം പഠിച്ചു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇസ്ലാം വേ വിധം ഗ്രഹിക്കാൻ എനിക്കു കഴിഞ്ഞില്ല. പിന്നീടു ഞാൻ ജർമനിയിൽ പഠിച്ചപ്പോൾ ഇസ്ലാം മനസ്സിലാക്കാൻ സാധിച്ചു.” പ്രസിദ്ധ ഹദീസു പണ്ഢിതനായ ഇമാം സുഹ്രിയെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകൾ തൊടുത്തു വിട്ട ദുരാരോപണങ്ങൾ ഡോക്ടർ അലി ഹസൻ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഇതു സംബന്ധമായ ഒരു സെമിനാർ ഹിജ്റ 1360 ൽ അൽ അസ്ഹറിൽ സംഘടിപ്പിക്കുകയുായി. അതിൽ ഡോക്ടർ മുസ്തഫസ്സബാഈ നടത്തിയ പ്രഭാഷണം ഡോക്ടർ അലി ഹസനിൽ സമൂല മാറ്റം വരുത്തി. അദ്ദേഹം തെറ്റിധാരണകൾ തിരുത്താൻ തയ്യാറായി. എന്നാൽ ഈ ചർച്ച അൽ അസ്ഹറിൽ ചൂടുപിടിച്ചപ്പോൾ പ്രൊഫ. അഹ്മദ് അമീൻ ഡോ. അലിഹസനോട് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: “സ്വതന്ത്രമായ വൈജ്ഞാനികാഭിപ്രായങ്ങൾ അൽ അസ്ഹർ സ്വീകരിക്കുകയില്ല. അതുകൊ് ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായങ്ങളിൽ നിന്നു താങ്കൾക്ക് ഉചിതമായി തോന്നുന്നത് പ്രചരിപ്പിക്കുവാനുള്ള ഉത്തമമായ മാർഗം അത് അവരിലേക്ക് വ്യക്തമായി ചേർക്കാതെ താങ്കളുടെ സ്വന്തം പഠനമായി അവതരിപ്പിക്കുകയാണ്. "ഞാൻ ഫ്ൽ ഇസ്ലാമിലും ളുഹർ ഇസ്ലാമിലും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. പ്രൊഫസർ അഹ്മദ് അമീൻ ഇസ്ലാമിന്റെ ശത്രുക്കളായ പാശ്ചാത്യരുടെ ശിങ്കിടി മാത്രമാണെന്ന് ഇതിൽ നിന്നു മനസ്സിലായി.
പാശ്ചാത്യരുടെ വികല നിഗമനങ്ങളിൽ വഞ്ചിതനായ മറ്റൊരു മോഡേണിസ്റ്റാണ് അബൂറയ്യ ഇദ്ദേഹം രചിച്ച "അളക്കാൻ അലസ്സുന്നത്തിൽ മുഹമ്മദിയ്യ' എന്ന ഗ്രന്ഥത്തിൽ ഹദീസുകളെ സംബ ന്ധിച്ചും ഹദീസു നിവേദകരെ സംബന്ധിച്ചും ഹദീസുഗ്രന്ഥങ്ങളെക്കുറിച്ചും ഭീമമായ അബദ്ധങ്ങളാണ് എഴുതി വച്ചിട്ടുള്ളത്. അതിൽ ഒരബദ്ധം ഇങ്ങനെ സംഗ്രഹിക്കാം: “ഖുർആനും കർമപരമായ സുന്നത്തും മാത്രമാണ് അനുകരണീയമായ മതം. ഖുർആൻ മുതവാതിർ ആണ്. കാർമിക രംഗത്തു പ്രവാചകർ പ്രയോഗവൽക്കരിച്ചു കാണിച്ചു തന്നതും പ്രസിദ്ധമായും സാർവത്രികമായും നിലനിൽക്കുന്നതുമായ സുന്നത്തും മുതവാതിൽ തന്നെ. പ്രവാചകർ പ്രസ്താവിച്ചതായി വന്നിട്ടുള്ള വാചിക സുന്നത്ത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ചുരുക്കത്തിൽ മുതവാതിൽ മാത്രമേ സ്വീകരിക്കേതുള്ളൂ. വാചിക ഹദീസുകളൊന്നും മുതവാതിറല്ല താനും. അപ്പോൾ പ്രവാചകരുടെ പ്രസ്താവനകൾക്കോ പ്രസംഗങ്ങൾക്കോ ഇസ്ലാമിക ശരീഅത്തിൽ ഗണ്യമായ ഒരു സ്ഥാനവും ഇല്ല.” പ്രസിദ്ധ സ്വഹാബി വര്യനും ഹദീസു നിവേദകനുമായ അബൂ ഹുറൈറ എന്ന മഹാപണ്ഢിതന്റെ വ്യാജനും കപടനുമായാണ് അബൂറയ്യ അവതരിപ്പിക്കുന്നത്. ഹദീസു നിഷേധികളായ ഖവാരിജ്, മുഅ്തസില, ശിയാ, ഓറിയന്റലിസ്റ്റുകൾ ആദിയായ ശരീഅത്തു വിരുദ്ധരുടെ നിഗമനങ്ങളാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്. അബൂ ഹുറൈറയെ അധിക്ഷേപിക്കാൻ പ്രധാനമായും ഇയാൾ അവലംബിച്ചിട്ടുള്ളത് തീവ്രവാദി ശിയാ പണ്ഢിതനായ അബ്ദുൽ ഹുസൈൻ എഴുതിയ "അബൂ ഹുറൈറഃ' എന്ന ക്ഷുദ്ര കൃതിയെയാണ്. മറ്റു പഠനങ്ങൾക്ക് പ്രധാനമായും അവലംബിച്ചതും ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങൾ തന്നെ. ജോർജ് സൈദാൻ, ക്രീമർ, ഫിലിപ്പ് ഹിററി, പോപ്പ് അബ്രഹാം, ലൂക്കോസ് എന്നിവരുടെ കൃതികൾ അതിൽപെടുന്നു.
എന്നാൽ ഓറിയന്റലിസ്റ്റുകളോ അവരെ അനുകരിച്ച മോഡേണിസ്റ്റുകളോ ഉന്നയിച്ച ഒരു ആരോപണത്തിനും പുതുതായി മറുപടി കത്തെ യാതൊരാവശ്യവും ഇല്ല. കാരണം ഈ ആരോപണങ്ങളെല്ലാം നേരത്തെ ശിയാ, ഖവാരിജ്, മുഅ്തസിലി വിഭാഗങ്ങളും മറ്റു തൽപര കക്ഷികളും ഉന്നയിച്ചിട്ടുള്ളവയാണ്. അവയ്ക്കെല്ലാം ഉചിതമായ മറുപടി നൽകി പൂർവ പണ്ഢിതന്മാർ പിൻഗാമികളെ ധന്യരാക്കിയിട്ടു്. ഖബർ ആഹാദ് അഥവാ ഏകനിവേദക ഹദീസ് നിഷേധകർക്കു പൂർവിക പണ്ഢിതർ നൽകിയ മറുപടികൾ പ്രത്യേകം പ്രസ്താവ്യമാണ്.
പ്രവാചകരിൽ നിന്ന് മുഖാമുഖം അവിടുത്തെ പ്രസ്താവന കേട്ടവർക്ക് അതു അനിഷേധ്യമായ തെളിവാകുന്നു. എന്നാൽ നമ്മെ പോലെയുള്ള പിൻതലമുറക്കാർക്കു നിവേദകരുടെ വാർത്തയിലൂടെ തന്നെ ലഭിക്കണം. ഇത്തരം വാർത്തകൾ രിനമു്. ഒന്ന് മുതവാതിൽ. മറ്റൊന്ന് ആഹാദ്. പ്രവാചകരിൽ നിന്ന് ഒരു പ്രസ്താവന നേരിട്ടു കേൾക്കുകയോ ഒരു പ്രവർത്തനം നേരിട്ടുകാണുകയോ ചെയ്തിട്ടുള്ള നിരവധി ആളുകൾ, അതു മറ്റു നിരവധി ആളുകൾക്കു കൈമാറി. അവർ അപ്രകാരം മറെറാരു വലിയ സമൂഹത്തിനും. അങ്ങനെ അബദ്ധത്തിനോ വ്യാജത്തിനോ സാധ്യതയില്ലാത്ത വിധം വിശ്വസ്തരുടെ സമൂഹം കൈമാറി വന്ന ഹദീസിനാണ് മുതവാതിൽ എന്ന് പറയുന്നത്. ഇതു ദൃഢജ്ഞാനത്തെ കുറിക്കുന്നതാണ്. ഒരു ഹദീസ് മുതവാതിർ ആകുന്നതിന് നാലു ഉപാധികളു്.
ഒന്ന്, ഓരോ സമൂഹവും സംസാരിക്കുന്നത് സംശയ രഹിതമായ ദൃഢജ്ഞാനത്തിൽ നിന്നാവണം.
ത്, അവരുടെ ദൃഢജ്ഞാനം പഞ്ചേന്ദ്രിയ വിദിതമായ സ്പഷ്ടജ്ഞാനമാവണം. മൂന്ന്. ആദ്യ മധ്യാന്ത്യങ്ങളിലെല്ലാം ഈ ഗുണങ്ങളും നിവേദക സംഖ്യയും തികഞ്ഞിരിക്കണം. നാല്, ദൃഢജ്ഞാനം നൽകുന്ന വിധം അംഗസംഖ്യ ഉായിരിക്കണം. അപ്പോൾ മുപ്പതു ദൃക്സാക്ഷികൾ പറയുന്നതു കൊാണ് സംശയരഹിതമായ ദൃഢജ്ഞാനം ലഭിക്കുന്നതെങ്കിൽ നിവേദക ശൃംഖലയിലെ ഓരോ കണ്ണിയിലും അതിൽ കുറയാത്ത സംഖ്യ വേണം. മുതവാതിൽ അല്ലാത്ത എല്ലാ ഹദീസുകളും ആഹാദ് അഥവാ ഏക നിവേദക ഹദീസുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒന്നോ രാ പേരോ അല്ലെങ്കിൽ ഒരു കൊച്ചുസംഘമോ നിവേദനം ചെയ്താലും ദൃഢ ജ്ഞാനം ലഭിക്കുന്ന സംഖ്യാബലമില്ലാത്തതു കൊ് അതിനൊക്കെ ആഹാദ് എന്നു തന്നെ പറയുന്നു. വിശ്വാസയോഗ്യരായ നിവേദകർ മുഖേന ലഭിച്ച ഖബർ ആഹാദ് സംശയരഹിതമായ ദൃഢജ്ഞാനത്തെ കുറിക്കില്ലെങ്കിലും മികച്ച ഭാവന നൽകുന്നു. ഇത്തരം ഹദീസുകൾ സ്വീകരിക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്ത അസംഖ്യം സംഭവങ്ങൾ ഉായിട്ടു്. റസൂൽ തിരുമേനി (സ്വ) ഏക വ്യക്തികളെ ദൂതന്മാരായും ജഡ്ജിമാരായും ഗവർണർമാരായും സകാത്ത് പിരിവുകാരായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിടാറു ായിരുന്നു. ഒരു പണ്ഢിതന്റെ ഫത്വ സ്വീകരിക്കൽ പാമരനു നിർബന്ധമാണെന്ന കാര്യത്തിൽ സമുദായം ഏകോപിച്ചിട്ടു്. ഫത്വ പലപ്പോഴും മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ ഫലമായിരിക്കും. ഭാവനാടിസ്ഥാനത്തിലുള്ള വാർത്തയായി ഗണിക്കാവുന്ന ഫത്വ സ്വീകരിക്കൽ നിർബന്ധമാണെങ്കിൽ വിശ്വസ്തരിൽ നിന്ന് കേട്ട വാർത്ത ഒരു വിശ്വസ്തൻ ഉദ്ധരിച്ചാൽ അതും സ്വീകരിക്കൽ നിർബന്ധമാണെന്ന് പറയേതില്ലല്ലോ. (മുസ്താ: ഇമാം ഗസ്സാലി 103-116, ജാമിഉൽ ഉസ്വൂൽ: ഇബ്നുൽ അസീർ 1/69-70)
സ്വഹീഹുൽ ബുഖാരിയിലെ 95-ാം അധ്യായം ഏക നിവേദക ഹദീസുകളുടെ പ്രാമാണികതയെ കുറിച്ചുള്ളതാണ്. അതിൽ ഇരുപത്തി രു ഹദീസുകൾ തെളിവായി നൽകിയിട്ടു്. അവയിൽ ഏഴെണ്ണത്തിന്റെ രത്നച്ചുരുക്കം ഇവിടെ വായിക്കാം.
ഇമാം ശാഫിഈ (റ) തന്റെ രിസാല എന്ന ഗ്രന്ഥത്തിൽ ഖബർ ആഹാദിന്റെ സംസ്ഥാപനത്തിനുള്ള ലക്ഷ്യങ്ങൾ' എന്ന അദ്ധ്യായത്തിൽ മുപ്പതിലധികം തെളിവുകൾ നിരത്തിയിട്ടു്. അവയിൽ ഏഴെണ്ണം മാത്രം ഇവിടെ സംക്ഷേപിച്ചുദ്ധരിക്കാം.
ഇമാം ഗസ്സാലി (റ) തെളിവുകൾ മൂന്നായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുകയാണ്.
1: വ്യത്യസ്തങ്ങളായ അസംഖ്യം സംഭവങ്ങളിൽ സ്വഹാബിമാർ ഏക നിവേദക ഹദീസുകൾ സ്വീകരിച്ചു പ്രവർത്തിച്ചു എന്നത് പ്രസിദ്ധവും അനിഷേധ്യവുമാണ്.
2 : അല്ലാഹുവിന്റെ തിരുദൂതർ തന്റെ സ്വഹാബികളെ ഗവർണർമാരായും ന്യായാധിപന്മാരായും ദൂതന്മാരേയും സകാതു പിരിവുകാരായും വിവിധ ഭാഗങ്ങളിലേക്കു വിടുകയായി. ഒരേ വ്യക്തിയെയായിരുന്നു ഈ തസ്തികകളിലെല്ലാം നിയോഗിച്ചിരുന്നത്. ഇക്കാര്യം ഏവർക്കും സുവ്യക്തമാകുന്ന വിധത്തിൽ അനേക പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
3: ഇജ്തിഹാദിനു കഴിയാത്ത സാധാരണക്കാരൻ അതിനു കഴിയുന്ന മുഫ്തിയെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യൽ നിർബന്ധമാണെന്ന കാര്യം മുസ്ലിം സമുദായത്തിന്റെ ഏകോപനം കൊ് സ്ഥിരപ്പെട്ടതാണ്. ഒരു മുഫ്തി തന്റെ ഗവേഷണ ഫലമായി പറയുന്ന കാര്യം മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. എങ്കിൽ വിശ്വാസ യോഗ്യനായ ഒരാൾ താൻ കേട്ട കാര്യം റിപ്പോർട്ടു ചെയ്താൽ അതിന്റെ അംഗീകരണം മുഫ്തിയുടെ ഫത്വയേക്കാൾ അർഹമായതാണ്. വ്യാജമോ അബദ്ധമോ സംഭവിക്കാനുള്ള വിദൂര സാധ്യത വാർത്തയുദ്ധരിക്കുന്ന ആളിലുള്ളത് പോലെ മുഫ്തിയിലുമു്. എന്നാൽ, മുഫ്തിയുടെ നിഗമനത്തിലാകുന്ന അബദ്ധത്തേക്കാൾ വിദൂരമാണ് നിവേദനത്തിൽ സംഭവിക്കാനിടയുള്ള അബദ്ധം. (മുസ്ത്വാ 118121).
ഖബർ ആഹാദിന്റെ പ്രമാണികതയെ തള്ളിപ്പറയുന്നവർക്ക് പ്രധാനമായും പറയാനുള്ളത് രു ന്യായങ്ങളാണ്. ഒന്ന്: നബി (സ്വ) യും സ്വഹാബിമാരിൽ പലരും ഏക നിവേദക വാർത്ത സ്വീകരിക്കാൻ വിസമ്മതിച്ച സംഭവങ്ങളുമായിട്ടു്. ര ദൃഢ ജ്ഞാനമില്ലാത്ത കാര്യത്തെ പി ന്തുടരരുതെന്ന് വിശുദ്ധ ഖുർആൻ (17/36) പറഞ്ഞിട്ടു്. എന്നാൽ ഈ ഇനത്തിൽപെട്ട ഹദീസുകൾ പ്രവാചകരും അനുയായികളും സ്വീകരിക്കുക പതിവായിരുന്നു എന്നതിനു നിരവധി തെളിവുകളു . മുകളിൽ പറഞ്ഞപോലെ അവ അസംഖ്യവും പ്രസിദ്ധവുമാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തിരസ്കരണം നടന്നു എന്നതു ശരിയാണ്. അതു ഖബർ ആഹാദ് ആയത് കൊല്ല. അതിനു ചില പ്രത്യേക സാഹചര്യങ്ങളും കാരണങ്ങളുമായിരുന്നു. അവയെല്ലാം ഹദീസ് വിജ്ഞാനീയ ഗ്രന്ഥങ്ങളിലും കർമശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും പണ്ഡിതൻമാർ വിശദീകരിച്ചു പറഞ്ഞിട്ടു്. ഉദാഹരണത്തിന് ശാഫിഈ (റ) യുടെ രിസാല, ഇബ്നുൽ അസീറിന്റെ ജാമിഉൽ ഉസ്വൂൽ, ഇമാം ഗസ്സാലിയുടെ മുൻസാ, അസ്ഖലാനിയുടെ ഫത്ഹുൽ ബാരി, ആമിദിയുടെ അൽ ഇഹ്കാം എന്നിവ നോക്കുക.
Created at 2024-10-20 07:56:10