
Related Articles
-
LEGHANANGAL
ഡോളി ഒന്നാമത്തെ ക്ലോൺ സസ്തനി
-
LEGHANANGAL
സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
-
LEGHANANGAL
ആത്മീയ ചികിത്സ
ഭാര്യ, മകൻ, മകൾ, പെങ്ങൾ നഷ്ടപ്പെട്ട് പോവാതിരിക്കാൻ താഴെ കാര്യങ്ങൾ ശ്രദ്ധിക്കണം.
(1.) വീട്ടിൽ പരസ്പരം ദർശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭർതൃ കുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ പോലും ശരീഅത്തിന്റെ വീക്ഷണത്തിൽ അന്യത്വമുങ്കിൽ വീട്ടിനകത്ത് കയറ്റരുത്. പുറത്ത് നിന്ന് മാത്രം ചോദിക്കുക, വാങ്ങുക, സംസാരിക്കുക. അമുസ്ലിം യുവാക്കൾക്ക് മുസ്ലിം വീട്ടൽ ടി.വി. കാണാൻ വരുന്നതിന് പാസ്സ് നൽകിയിരുന്നു എന്നാണ് നാദാപുരം സംഭവങ്ങളിലെ വെളിപ്പെടുത്തലുകളിലൊന്ന്.
(2) സെക്സ് കൃതികൾ, കാസറ്റുകൾ, സി.ഡികൾ, നെറ്റ് സംവിധാനങ്ങൾക്കെതിരെ കുടുംബത്തിൽ യുദ്ധം പ്രഖ്യാപിക്കുക. ഇന്റർനെറ്റ് സൗകര്യം വീട്ടിൽ ഒരുക്കുന്നത് തീക്കളിയാണ്.
(3) ഇസ്ലാമിക വസ്ത്ര ധാരണം നിർബന്ധമാക്കുക, കുടുംബാംഗങ്ങൾ ഷോപ്പിങ്ങിനിറങ്ങുന്നത് തടഞ്ഞ് വസ്ത്രങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കുക. റെഡിമെയ്ഡ്, ഫാൻസി ദർശനം കർശനമായി വിലകക്കുക.
(4) ഭർത്താവിനൊപ്പവും വിവാഹം ഹറാമായ മുതിർന്നവർക്കൊപ്പവുമല്ലാതെ ഒരു സ്ത്രീയെയും
ചെറിയ യാത്രക്ക് പോലും വിടരുത്. സ്ത്രീകൾ എത്ര തന്നെ പരിചയമുള്ള റൂട്ടിലാണെങ്കിലും യാത്ര ഒറ്റക്ക് പാടില്ല.
(5) കുടുംബ നാഥൻ വീട്ടിലേക്ക് വിടുന്ന തപാൽ ഉരുപ്പടികൾ ആദ്യവും അവസാനവും മതോപദേശമായിരക്കണം.
(6) പൊങ്ങച്ച പ്രദർശന വേദികൾ ബഹിഷ്കരിക്കുക. കുട്ടികളെ അത്തരം പരിപാടികൾക്കയക്കരുത്. ചെന്ന് പെട്ടാൽ അവരിൽ പൊങ്ങച്ച പ്രദർശന വാസനം കൂടും.
(7) വീടിന് ചുറ്റുമതിലും ഗൈറ്റും സ്ഥാപിക്കുക. കുടുംബനാഥന്റെ അഭാവത്തിൽ കുട്ടികൾക്ക് ഫോൺ ഉപയോഗപ്പെടുത്താൻ കഴിയാതെ നോക്കുക.
(8) കുടുംബനാഥന്റെ അഭാവത്തിൽ വീട്ടിലും വളപ്പിലും പുരുഷന്മാരെ കൂലിവേലക്ക് വിളിക്കുന്നത് ഒഴിവാക്കുക. അന്യന്മാരെ വിളിക്കാതെ വീട്ടിലെയും പറമ്പിലെയും പണികൾ വീട്ടുകാർ തന്നെ എടുക്കുക.
(9) പെട്ടെന്നാകുന്ന ഇലക്ട്രിക് തകരാർ, മോട്ടാർ ബ്ൾ, ആശുപത്രി കേസ്സ് എന്നിവക്ക് വീട്ടുകാരുടെ മഹ്റമായിട്ടുള്ള ഒരാളെ പറഞ്ഞൊപ്പിച്ച് മാത്രം നാട് വിടുക.
(10) കുടുംബനാഥന്റെ അഭാവത്തിൽ വീട്ടു ഭരണം മഹ്റമായ പ്രായമുള്ളവരെ മാത്രം ഏൽപ്പിക്കുക. ഇളം പ്രായക്കാരെ മഹ്റമായാലും ഏൽപിക്കരുത്.
(11) ഭാര്യമാർ എത്ര കാര്യ ബോധമുള്ളവരായിരുന്നാലും മുഴുവൻ ഭരണവും അവരെ ഏൽപ്പിച്ച് കൂടാത്തതാണ്. സർവ്വാധിപതിയാവുമ്പോൾ അപകടം വന്നേക്കും.
(12) വീട് പണിയും മുമ്പ് അയൽക്കാരുടെ സാംസ്കാരിക നില ഭദ്രമാണോ എന്ന് ഉറപ്പ് വരുത്തുക.
(13) സ്ക്കൂൾ വിദ്യാർഥികൾക്ക് പോക്കറ്റ് മണി നൽകുന്നതും പരമാവധി ഒഴിവാക്കുക. നൽകുന്ന പണത്തിന് അതാതു ദിവസം കണക്കു തയ്യാറാക്കാൻ ശീലിപ്പിക്കുക. പുറത്ത് പറയാൻ ഇഷ്ടപ്പെടാത്ത വിഷയങ്ങൾക്ക് പണം ചെലവാക്കാനുള്ള വാസന ഇതോടെ നിൽക്കും.
ര് കൊല്ലത്തിലൊരിക്കൽ ലീവ് എന്നതിനു പകരം സാധ്യമായത്ര വേഗത്തിൽ നാട്ടിലേക്ക് എന്ന ചിന്ത നിലനിർത്തുക. കുടുംബം നാട്ടിൽ ആണെങ്കിൽ അത്യാവശ്യം ജീവിത വക കിട്ടി കഴിഞ്ഞവർ വിദേശത്ത് ഏറെ നാൾ നിൽക്കരുത്. നാലുമാസത്തിലൊരിക്കൽ സംഭോഗം നടത്തിക്കൊിരിക്കുന്നതാണ് മിതമായ വികാര ശൈലി. എന്നാൽ നാല് മാസത്തിലപ്പുറം ക്ഷമിക്കുക സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യം തന്നെയാണ്. ആയതു കൊ ദീർഘ വൈദേശിക യാത്ര പരമാവധി ഒഴിവാക്കണം.
കുടുംബത്തോടൊപ്പമാകുന്ന നാളുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം പരമാവധി മണിക്കൂറുകൾ ചെലവിടണം. പറക്കും തളിക ആവരുത്. വീട്ടിൽ വെച്ച് നിസ്കരിക്കാവുന്നവരെ ജമാഅത്തായി നിസ്കരിപ്പിക്കുക. ഭാര്യയും മകളും സഹോദരിയും മാതാവും ജമാഅത്തായി നിസ്കരിക്കുന്നതിന് സമ്മർദ്ധം ചെലുത്തിക്കൊിരുന്നാൽ വീട്ടിൽ നന്മയുടെ അന്തരീക്ഷം വർദ്ധിക്കും.
പിക്നിക്, പാർക്ക്, പര്യടനം, കടലോര നടത്തം, വള്ളം കളി, സർക്കസ് എന്നിവയിൽ ഒരു പ്രാവശ്യം പാസ്സ് നൽകിയാൽ പിന്നെ കുടുംബത്തിന്റെ ബയ്ക്ക് പോയതു തന്നെ. മാതാവും പിതാവും കടലോരത്തു പോയി ഇരുന്ന് നർമ്മ സല്ലാപം നടത്തുന്നത് അവരവരുടെ കുട്ടികൾ വീക്ഷിക്കുമ്പോൾ അവരുടെ പ്രായത്തിനും വികാരത്തിനുമൊത്തവരുമായി അങ്ങനെ സല്ലപിക്കാൻ അവരിൽ വാസന കൂടി വരും. ആ വാസന അനിയന്ത്രിതമാകും. മാതാപിതാക്കളുടെ അഭാവത്തിലാവും ആഗ്രഹ പൂർത്തീകരണം. അപ്പോഴാണ് അല്ലാഹു സുനാമിയെ വിടുക. സ്ത്രീകളോട് വീട്ടിലടങ്ങിയിരിക്കാൻ ഖുർആൻ പറഞ്ഞതിൽ കുട്ടികളുടെ ഭാവി സാംസ്കാരിക വശം കൂടി ഉന്ന് ഇതിൽ നിന്നു ബോധ്യമായി. ഗൾഫിൽ നിന്നെത്തിയ ജ്യേഷ്ഠനും നവ വധുവും മധുവിധു ആസ്വദിച്ചു നഗരം ചുറ്റുന്നത് അനുജന്മാരും സഹോദരന്മാരും മനസ്സിലാക്കുമ്പോൾ അവരുടെ മനസ്സിലും അത്തരം സ്വപ്നങ്ങൾ നാമ്പെടുക്കും.
പെങ്ങൾക്ക് ഭർത്താവിനെ പരതുന്നതറിയുമ്പോൾ നിർലജ്ജം അവൾ പറയും; മോട്ടോർ
ബൈക്കിൽ കൊ പോവുകയും കെടു വരികയും ചെയ്യുന്ന പാന്റ് സ് ധരിക്കുന്ന പുതിയാപ്പിളയെ മതി. ഇത്തരം ഒരു പ്രസ്താവനക്കവളെ ധൈര്യപ്പെടുത്തിയതു സ്വന്തം ആങ്ങളയുടെയും തന്റെ ഭാര്യയുടെയും വിലസി നടക്കലാണ്. സ്ത്രീകളിൽ നിന്ന് ലജ്ജയെ പൂർണ്ണമായി ഊരിയെടുക്കുന്ന ഒന്നാണ് പര പുരുഷന്മാർക്കിടയിലുള്ള ഈ തുറന്ന മിന്നൽ യാത്ര.
Created at 2025-01-23 10:46:25