
Related Articles
-
LEGHANANGAL
ക്ലോണിങ്ങിന്റെ രഹസ്യം
-
LEGHANANGAL
പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
-
LEGHANANGAL
സംശയത്തിന്റെ കരിനിഴൽ
ഖുർആനും തിരുസുന്നതും മുസ്ലിം സ്ത്രീകൾക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വർദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള
നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയിൽ പോകാൻ അനുവാദം ചോദിച്ച ഉമ്മുഹുമൈദ്(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളിൽ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാർഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീ കൾക്ക് വീടിനേക്കാൾ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടില്ല.
സ്ത്രീകൾക്ക് പള്ളിയേക്കാൾ ഗുണം വീടാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അത് മറികടന്ന് സ്ത്രീകളെ പള്ളിയിലേക്ക് ആനയിക്കുന്നത് പ്രമാണവിരുദ്ധവും അനിസ്ലാമികവുമാണ്. സാഹചര്യങ്ങൾ നൽകിയ ഇളവുകളോ ഒറ്റപ്പെട്ട സംഭവങ്ങളോ ഇക്കാര്യത്തിൽ പൊക്കിപിടിക്കുന്നത് ക്ഷന്തവ്യമല്ല. നിയമപ്രാബല്യത്തെയാണ് കണക്കിലെടുക്കേത്. സ്വന്തമായ കസർത്തുകളും വളച്ചൊടിക്കലുകളും ഇസ്ലാം സാധൂകരിക്കുന്നില്ല. ഇലാഹീ നിയമങ്ങളുടെ മേലിൽ കൈകടത്താൻ ആർക്കും അവകാശമില്ല. ഖുർആനും തിരുസുന്നതും പഠിപ്പിച്ചതെന്തോ അത് ജീവിതത്തിൽ പകർത്തലാണ് മുസ്ലിമിന്റെ ബാധ്യത. സ്വയംകൃത നിയമങ്ങൾക്ക് ഇസ്ലാം പച്ചക്കൊടി കാട്ടുന്നില്ല.
സ്ത്രീകളുടെ പള്ളിപ്രവേശത്തിന് വ്യക്തമായ കൽപന നൽകുന്ന ഒരു ഹദീസും
ഉദ്ധരിക്കപ്പെട്ടിട്ടില്ല. പെണ്ണിനുവേി വാദിക്കുന്നവർ നിരത്തിയ തെളിവുകളാവട്ടെ ആരാധനാ കർമങ്ങൾക്ക് സ്ത്രീകൾക്ക് ഗുണകരം വീടല്ല പള്ളിയാണെന്ന് സമർഥിക്കാൻ പോന്നവയുമല്ല. സൂക്ഷ്മ വീക്ഷണത്തിൽ തീരെ നിലനിൽപില്ലാത്തതാണവയൊക്കെയും. പള്ളിയിൽ പോകാൻ സ്ത്രീകളോട് നബി(സ്വ) കൽപിച്ചിട്ടില്ല. നബി (സ്വ)യുടെ കാലത്ത് തന്നെ പള്ളിവിലക്ക് നിലനിന്നിരുന്നുവെന്നിരിക്കെ ആധുനിക യുഗത്തിൽ വിലക്ക് കർക്കശമാകുമെന്നതിൽ സംശയമില്ല. ചരിത്രഗ്രന്ഥങ്ങൾ ഇതിനു സാക്ഷിയാണ്. വിവിധ കാലങ്ങളിലായി കഴിഞ്ഞുപോയ നിരവധി പണ്ഢിതന്മാർ അവരാരും തന്നെ സ്ത്രീകൾക്ക് നിസ്കാരാദികാര്യങ്ങൾക്ക് വീടിനേ ക്കാൾ ഉത്തമം പള്ളിയാണെന്ന് സമർഥിച്ചിട്ടില്ല. അവരുടെ കാലത്തൊന്നും സ്ത്രീകൾ ജുമുഅ ജമാഅതിന് പള്ളിയിൽ പോയിട്ടുമില്ല. കേരളത്തിലെ അവസ്ഥയും ഇതു തന്നെയായിരുന്നു.
പുരോഗമനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ പൂർവകാല നേതാക്കളുടെ ഭാര്യമാരൊന്നും പള്ളിയിൽ പോയിരുന്നില്ല. ഇന്നും ഈ നില തുടരുന്നു. സ്ത്രീകളുടെ പള്ളിയിൽ പോക്ക് മതപരമായ നിർബന്ധിത നിയമമായിരുന്നെങ്കിൽ എന്തുകൊ് സ്വന്തം തമ്പുരാട്ടികളെ അരമനയിൽ തന്നെ ഇക്കാലമത്രയും തളച്ചിട്ടു. നിരാക്ഷേപം നടന്നുവന്നിരുന്ന കാര്യമായിരുന്നെങ്കിൽ പിന്നെന്തിനു ഇത്ര കോലാഹലം സൃഷ്ടിക്കണം. തുടർന്നുപോരുന്ന ഒരു കാര്യത്തിന് ഇടക്കാലത്ത് വെച്ച് ജനപിന്തുണ തേടേ ആവശ്യമെന്തിന്? ഇസ്ലാം അനുശാസിച്ച ഒരു കാര്യം നടപ്പിൽ വരുത്തലാണ് ലക്ഷ്യമെങ്കിൽ അതിനേറ്റവും അർഹതപ്പെട്ടവർ നബി(സ്വ)യായിരുന്നില്ലേ?
സ്ത്രീകൾ ജുമുഅ ജമാഅതിന് നിയമപ്രാബലത്തോടെ പള്ളിയിൽ പോയതിന് യാതൊരു തെളിവുമില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങൾ, അതിന് നിയമസാധുത ഇസ്ലാം കൽ പിച്ചുമില്ല. ഇക്കാര്യം പുരോഗമനവാദികളുടെ കൃതികൾ തന്നെ തുറന്നു പറയുന്നു. പള്ളിവിലക്കിന് സ്വന്തം കൃതികളിൽ തന്നെ മഷി പുരട്ടിയവർ ആ മഷി ഉണങ്ങുന്നതിനു മുമ്പേ വരും പേന കയ്യിലെടുത്തത് വിരോധാഭാസമല്ലാതെ മറ്റെന്താണ്? അല്ലെങ്കിലും, മതനിയമങ്ങൾ ഇവർക്ക് ചില അഭ്യാസങ്ങൾ കളിക്കാനുള്ള പഴുതുകളാണല്ലോ? സ്വന്തം പിഴച്ചവർ മറ്റുള്ളവരെ കൂടി പിഴപ്പിക്കുന്നത് ഏറെ കഷ്ടം തന്നെ വേ, അവർ തന്നെ വിധിയെഴുതട്ടെ. ഇവരുടെ പൂർവകാല വീക്ഷണം നമുക്ക് പരിശോധിക്കാം.
“സ്ത്രീകൾക്ക് അവരുടെ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവർക്കതിലാണ് കൂടുതൽ പ്രതിഫലം പ്രബോധനം പു.6, ല. 11-16-1951).
“സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തർഭാഗമാണ് പ്രബോധനം. പു.23, ല.7). “നബി(സ്വ)യുടെ പത്നിമാർ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരിൽ എല്ലാവരുടെയും മുറികൾ മസ്ജിദുന്നബവിയുടെ പാർശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകൾ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ) ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാൽ നബി പത്നിമാർക്ക് പള്ളിയുടെ അകത്തേക്ക് വരേ ആവശ്യമായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളിൽ താന്താങ്ങളുടെ മുറികളിൽ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുൽ അഅ്ലാ മൗദൂദി പ്രബോധനം വാരിക, പു.20, ല.14, പേ.3, 31-5-1986).
“ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങൾ തുടങ്ങി പുരുഷന് പ്രതിഫലങ്ങൾ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നൽകിയ മറുപടിയാണവൾ ഓർക്കുക. പ്രവാചകൻ പറഞ്ഞു: ഭർത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നിൽക്കും” (ആരാമം - 1996, പു.13, 60.3, Page.48).
“സ്ത്രീകൾ പള്ളിയിൽ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവർ വീട്ടിൽ വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവർ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.
സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കർക്കശമാക്കുന്നതും അവർക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാർ). “ജുമുഅ ജമാഅത്തുകൾക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകൾ അവയിൽ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളു (മാധ്യമം 97, ഫെബ്രുവരി 7).
“സ്ത്രീകൾക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊ് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടു്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).
“കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
പള്ളിയിൽ കയറി ദൈവപ്രാർഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താൻ അവന്റെ കൽപനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേൺ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാൻ കഴിയാത്തത്” (അൽമനാർ, പു.25, 1.3). “ജുമുഅഃയെ സംബന്ധിച്ച നിർബന്ധകൽപന കുട്ടികൾ, രോഗികൾ, യാത്രക്കാർ, സ്ത്രീ കൾ എന്നീ നാല് കൂട്ടർക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോൾ ആ ഹദീസ് ഖുർആനിനെതിരാണെന്ന് പറയൽ നബി(സ്വ)യെ ധിക്കരിക്കലാണ്” (അൽമനാർ. പു.4, la.10).
“മാന്യവായനക്കാരെ, നിങ്ങൾ സംശയിക്കേ, ആ ഹദീസിൽ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അൽമനാർ. പു.4, ല.5). സുന്നതുന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ നിന്ന് തെളിയിക്കുമോ? (അൽമനാർ. പു.3, ല.23,24). “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങൾ ഞാൻ ഉദ്ധരിച്ചു. സ്ത്രീകൾക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആർക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൗഖാനി, ഇമാം നവവി ഇമാം ഇബ്നുൽ മുൻദിർ ഇബ്നു റുശ്, ഇമാം സ്വൻആനി, ഇമാം ഇബ്നു ഹസം മുതലായവർ വ്യക്തമാക്കിയതെന്ന് വായനക്കാർ കുവല്ലോ!” (ഉമർ മൗലവി, അൽമനാർ. പു.4, ല.2, 1953 മെയ് 5, Page.4).
“വളരെ പ്രതിബന്ധങ്ങളുള്ളവരാണവർ, ചിലപ്പോൾ നിസ്കരിച്ചുകൊിരിക്കുമ്പോൾ പെട്ടെന്ന് ആർത്തവം ഉായെന്ന് വരാം. അത് പള്ളിയിൽ വെച്ചായാൽ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാൻ അവർക്കു കഴിയുകയുമില്ല. അവർ അത്രയും അബലകളും ചപലകളുമാണ്. (അൽമനാർ. പു.4, ല.5, 1953 ജൂൺ 20, പേ.4).
വിദ്യ അഭ്യസിപ്പിക്കാൻ നിർബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാൻ നിർബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അൽമനാർ. 1953, ജൂലൈ 5)
ജുമുഅയും ജമാഅത്തും സ്ത്രീകൾക്ക് നിർബന്ധമില്ലാത്തതുകൊ് മാത്രമാണ് അവർ അതിൽ അനിഷ്ടം ഭാവിച്ചത്. മതത്തിൽ അത് നിർബന്ധമാണെങ്കിൽ ഉമറുൽ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികൾ അതിൽ അനിഷ്ടം വെച്ചുകൊിരിക്കുമെന്ന് എനിക്ക് വിചാരിക്കാൻ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാൾക്കും അങ്ങനെ വിചാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. (അൽമനാർ. പു.4, ല.6, 1953 ജൂലൈ 5, പേ.11).
Created at 2025-01-23 10:23:30