ക്ലോണിങ്ങിന്റെ രഹസ്യം

മനുഷ്യശരീരത്തിന്റെ പ്രാരംഭം ഏകകോശമാണ്. അതു പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചാകുന്ന സിക്താണ്ഡമാണ്. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള ഈ കോശം ആദ്യം ര യും പിന്നീട് രു നാലായും നാല് എട്ടായും വിഭജിക്കാൻ തുടങ്ങുന്നു. അങ്ങനെ ഭ്രൂണമായി പരിണമിക്കുന്നു. പിന്നീടു ഭ്രൂണം ശിശുവും ശിശു പൂർണ്ണ മനുഷ്യനുമാകുന്നു. പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യ ശരീരത്തിൽ ആകെ 60 മില്യൺ (60 ലക്ഷം കോടി) കോശങ്ങളുായിരിക്കും. ഇഷ്ടികകൾ കൊ നിർമ്മിച്ച ഒരു വീടിന്റെ ഘടകങ്ങൾ ഇഷ്ടികകളായിരിക്കുമെന്ന പോലെ മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് ഈ കോശങ്ങൾ. (1) ശരീരത്തിലെ ഒരോ ഭാഗവും നിർവ്വഹിക്കേ ക്യത്യത്തിനു യോജിച്ച രീതിയിലാണ് അവിടെയുള്ള കോശങ്ങളുടെ രൂപവും സംവിധാനവും. ഇങ്ങ നെ സമാനമായിരിക്കുന്ന കോശങ്ങളുടെ സമൂഹത്തെ കല (Tissue) എന്നു പറയുന്നു. വിവിധ കലകൾ സംയോജിച്ച് അവയവങ്ങളായിത്തീരുന്നു. ശരീരത്തിൽ പത്തിരുപത് അവയവങ്ങളു്. (2) കോശത്തിന്റെ മർമ്മം ന്യൂക്ലിയസാണ്. ന്യൂക്ലിയസ്സിൽ ക്രോമസോമുകളും ക്രോമസോമുകളിൽ ജീനുകളും സ്ഥിതി ചെയ്യുന്നു. ജീനുകളിൽ ജനിതക വസ്തുവായ ഉച (ഡിയോക്സിറൈബോ ന്യൂക്ലിക്കാസിഡ്) നിലകൊള്ളുന്നു. അന്തിമമായി കോശധർമം നിർണ്ണയിക്കുന്നതു ഉപ യാണെന്നു കാണാം.(3)

ഒരു സാധാരണ കോശത്തിൽ 23 ജോഡി അഥവാ 46 ക്രോമസോമുകളുായിരിക്കും. ഒരു കോശം മായി വിഭജിക്കുമ്പോൾ ഓരോന്നിലും തഥൈവ. എന്നാൽ ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങളിൽ ഓരോന്നിലും 23 ക്രോമസോം മാത്രമാണ് ഉായിരിക്കുക. 23 ക്രോമസോമുകൾ മാത്രമുളള അണ്ഡം ഒരു തരം സുഷുപ്തിയിലായിരിക്കും. ബീജത്തിലെ 23 ക്രോമസോമുകൾ അണ്ഡത്തോടു ചേർന്നു 46 തികയുമ്പോൾ അത് ഊർജ്ജസ്വലമാവുകയും വിഭജനം തുടങ്ങുകയും ചെയ്യുന്നു. ഈ രഹസ്യം മനസ്സിലാക്കി, ജനിതക ഗവേഷകർ അണ്ഡത്തിലെ ക്രോമസോമുകൾ നീക്കി ഒരു സാധാരണ കോശത്തിലെ 46 ക്രോമസോമുകൾ എടുത്ത് ആ ശൂന്യമായ അണ്ഡത്തിൽ വച്ചു. അതു യുഗളമായി വിഭജിച്ചു ഭ്രൂണമായി ഗർഭാശയത്തിൽ വച്ചു പൂർണ്ണ ശിശുവുമായി. ഇങ്ങനെയാണ് വിൽമുട്ടും അനുയായികളും ക്ലോണിങ് പ്രതിഭാസം കത്തിയത്.

അടുത്ത കാലം വരെ സസ്യങ്ങളിലും സസ്തനികളല്ലാത്ത ജീവികളിലും മാത്രം നടത്തിയിരുന്ന ഈ കാർബൺ കോപ്പി പ്രക്രിയ സസ്തനികളായ വലിയ ജീവികളിലും നടപ്പാക്കാമെന്ന് വിൽമുട്ടിന്റെ പരീക്ഷണം തെളിയിച്ചു. അദ്ദേഹത്തിന്റെ ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഒന്നാമത്തെ സസ്തനി. പിന്നീടു മറ്റു പല സസ്തനികളിലും ഒടുവിൽ മനുഷ്യരിലും ക്ലോണിങ് നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ മനസ്സിലാക്കിത്തരുന്നത്.



(1) മനുഷ്യശരീരം എന്ന അത്ഭുതയന്ത്രം പേ: 49-56
(2) Manorama Year Book 2003 Page:472
(3) ജീവശാസ്ത്രം പാ:എസ്. രാമചന്ദ്രൻ നായർ ഭാഗം 11 വാല്യം 1 പേ: 20

Created at 2025-01-21 09:34:14

Add Comment *

Related Articles