
Related Articles
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Two)
-
MUHAMMED NABI
മുഹമ്മദ് നബി സാധിച്ച് വിപ്ലവം
-
MUHAMMED NABI
ഹിറാ പൊത്തിൽ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം
അതിസാഹസികതയും ആപൽകരമായ പ്രതികരണങ്ങളും വിപരീത ഫലങ്ങളാണുാക്കുക. അതുകൊ തന്നെ ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു മുതിരുമെന്ന ഘട്ടം വന്നപ്പോൾ വിശ്വാസികളോട് നാട് വിട്ട് പോകാനും എത്യോപ്യയിലെ നീതിമാനായ നജാശി രാജാവിന്റെ കീഴിൽ അഭയം തേടാനും തിരുനബി ആവശ്യപ്പെട്ടു. രു സംഘങ്ങളായി വിശ്വാസികൾ എത്യോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. പ്രബോധനം സിദ്ധിച്ചവരുടെ പുനരധിവാസവും സംരക്ഷണവും ഏറെറടുത്തുകൊുള്ള തിരുനബിയുടെ ഈ നടപടി വിശ്വാസികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു.
മദീനയിൽ ഏറെക്കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ സ്വഹാബികളോട് അങ്ങോട്ട് നീങ്ങാനാവശ്യപ്പെടുകയും എത്യോപ്യയിലെ അഭയാർഥികളെ മദീനയിലേക്കു മാറ്റുകയും ചെയ്തു. അവസാനം തിരുനബിയും മദീനയിലേക്ക് പലായനം ചെയ്തു. ഹിജ്റ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചരിത്ര സംഭവം പ്രബോധന രംഗത്ത് ഏറ്റവും പ്രായോഗികവും ഫലവത്തുമായ നടപടിയാണ്. ഇസ്ലാമിക പ്രചാരണരംഗത്ത് നിർണ്ണായകമായ അദ്ധ്യായമായിരുന്നു ഹിജ്റ
Created at 2024-10-30 10:33:01