സുവാർത്തകൾ, ശുഭസൂചനകൾ, പ്രവചനങ്ങൾ (Part Three)

---- CONTINUATION ----

ജർജീസ്(ബഹീറാ പുരോഹിതൻ)

ബഹ്റൈനിലെ അബ്ദുൽ ഖൈസ് സന്തതികളിൽ പെട്ട ഒരു പുരോഹിതനായിരുന്നു ജർമീസ്. യുവാവായിരിക്കെ തന്നെ വേദ വിജ്ഞാനത്തിൽ വൽപത്തി നേടി. അഗാധ പണ്ഢിതനായി രുന്ന അദ്ദേഹത്തെയായിരുന്നു അക്കാലത്ത് മതവിഷയങ്ങളിൽ ജനങ്ങളവലംബിച്ചിരുന്നത്. പാണ്ഡിത്യത്തിൽ മികവായിട്ടും ജർജീസിന്റെ അന്വേഷണത്വര അവസാനിച്ചിരുന്നില്ല. അധി ക പഠനത്തിന് അദ്ദേഹം ക്രിസ്തുമത കേന്ദ്രങ്ങളന്വേഷിച്ചു കൊിരുന്നു. ശാമിൽ അത്തരമൊരു കേന്ദ്രമുന്നെറിഞ്ഞ് അങ്ങോട്ട് പോവാൻ മുതിർന്ന ജർക്കീസിനോട് പുരോഹിത പ്രമു ഖൻ പറഞ്ഞു:

മോനേ, നീ ഈനാട്ടിൽ തന്നെ കഴിയുക, നിന്റെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കഴി ഇപ്പോൾ നേടിയിട്ടുള്ള അറിവുതന്നെ ധാരാളമാണ്. പക്ഷേ, ജർജീസിലെ അന്വേഷകനെ തന്നെ യുന്നതാണു നല്ലത്. വെറുതെ പ്രയാസകരമായ യാത്ര ചെയ്ത ശരീരത്തെ ബുദ്ധിമുട്ടിക്കോ നീ അടക്കിയിരുത്താൻ ഈ ഉപദേശത്തിനൊന്നും സാധിച്ചില്ല. അദ്ദേഹം നാടുവിടാൻ അദ്ദേഹം ശാമിലെത്തി പഠനവും അന്വേഷണവും തുടർന്നു. ഒരു ഗുരുവിൽ നിന്നും മറ്റൊരു ഗുരുവിലേക്ക് എന്നിങ്ങനെ ആ പഠനയാത്ര തുടർന്നു. മൗസിൽ, എലപ്പോ, ഹിമ്മസ്, ഡമസ്കസ്, ബസ്വറ, ഈലിയാ തുടങ്ങി പല പ്രദേശങ്ങളിലും സഞ്ചരിച്ച് വിവരം നേടി. അമ്മൂറിയാ പഠനയാത്ര അവസാനിപ്പിച്ച് അവിടെ കഴിഞ്ഞു. തീരുമാനിച്ചു.


ജർീസിന് തന്റെ യാത്രാനുഭവങ്ങളിൽ നിന്നു ബോധ്യപ്പെട്ട പ്രധാന കാര്യം, തന്റെ മതത്തിന്റെ യഥാർഥ വഴിയിലൂടെയല്ല അതിന്റെ അവകാശികളെന്നു പറയുന്നവരിലധികവും സഞ്ചരിക്കു ന്നതെന്നാണ്. അപൂർവം വ്യക്തികൾ മാത്രമേ യഥാർഥ വഴി അവലംബിച്ച് ജീവിക്കുന്നുള്ളു. ഈ യാഥാർഥ്യബോധം കർീസിനെ കർമനിരതനാക്കി. തന്നാലാവുന്നവിധം ബോധവൽക്കരണ, സംസ്കരണ പ്രവർത്തനങ്ങളിൽ മുഴുകി. പക്ഷേ, നിരാശയായിരുന്നു ഫലം.

ഇനി പ്രതീക്ഷയുടെ ഒരു തിരിനാളം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നദ്ദേഹത്തിനു ബോധ്യമായി. ഇരുളടഞ്ഞ ലോകത്ത് വെളിച്ചം വിതറി ലോകത്തെയും ലോകരെയും രക്ഷിക്കാ ഒരു പ്രവാചകൻ വരാനു്. ഈസാ(അ)ന്റെ സുവാർത്തകളിൽ ആ പ്രവാചകന്റെ വിശേഷണങ്ങളു്. അറേബ്യയിലെ വിശുദ്ധഭൂമിയിൽ പിറക്കുന്ന ആ പ്രവാചകന്റെ നിയോഗ കാലഘട്ടമടുത്തിരിക്കുന്നു. അതിനാൽ അതന്വേഷിക്കുകയും സ്വീകരിക്കുകയും മാത്രമേ 


ബുറായിലേക്ക് മക്കയിൽ നിന്നു കച്ചവടക്കാരെത്താറു്. അവരിൽ നിന്നു മക്കയിലെ വിവ രമറിയാം. അതിനാലാണ് കർക്കീസ് ബുസാ തന്നെ താമസത്തിനു തിരഞ്ഞെടുത്തത്. അതുവഴി കടന്നുപോകുന്ന അറബികളോടൊക്കെ ജർജീസ് നാട്ടുവിശേഷങ്ങളന്വേഷിച്ചു കൊിരുന്നു. മാതൃകാപരമായ ജീവിതം ബുസ്റാ നിവാസികൾക്കിടയിൽ ജർക്കീസിനെ സർവാദരണീയനാ ക്കി. അവരിലെ പൂർവിക പുണ്യപുരുഷനായ ബഹീറയുടെ നാമത്തിലവർ ജർീസിനെ അഭി സംബോധന ചെയ്തു. ഈ നാമത്തിലാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത്.

പൂർവിക കലാം അവരിലെ ഉന്നതവ്യക്തികൾ ഉപയോഗിച്ചിരുന്ന ഒരു ആശ്രമം അവിടെയു ായിരുന്നു. അതാതു കാലത്തെ ഉന്നത പണ്ഡിതനെയാണവർ അതിൽ അവരോധിച്ചിരുന്നത്. നിലവിലായിരുന്ന സന്യാസിയുടെ വിയോഗാനന്തരം ആശ്രമസ്ഥാനിയായി ദർഗീസ് എന്ന ബഹീറ നിയോഗിതനായി. സർവാദരണീയമായ ഒരു പദവിയാണ് പരദേശിയായ ബഹീറക്ക് ഇതുവഴി ലഭിച്ചത്. പദവിയും പേരും ആശ്രമവും ഉന്നതം തന്നെ.

ഈ കാലത്താണ് മുഹമ്മദ്(സ്വ) എന്ന ബാലൻ അബൂത്വാലിബിന്റെ കൂടെ കച്ചവടാവശ്യാർഥം ബുസ്റായിലെത്തിയത്. ബഹീറയുടെ അകക്കണ്ണ് നബി(സ്വ)യിൽ ഉടക്കി. കച്ചവടസംഘത്തിന് ബഹീറ ഒരു വിരുന്നൊരുക്കി. നബി(സ്വ)യുമായി സംസാരിച്ചു. അബൂത്വാലിബിനോട് ജാഗ്രത പാലിക്കാനുണർത്തി യാത്രയാക്കി. പിന്നീട് 25-ാം വയസ്സിൽ മെസറത്തിന്റെ കൂടെയുള്ള കച്ചവട യാത്രയിൽ അദ്ദേഹം നബി(സ്വ)യെ വീം കാണുകയും അപ്പോൾ ശഹാദത്ത് ഉച്ചരിക്കു കയും ചെയ്തു എന്നാണ് ചരിത്രം. (ഖിസ്വസൻ മിൻ ഹയാതിർ റസൂൽ, അൽ ബിദായതുവന്നിഹായ:)

നബി(സ്വ)യുടെ നിയോഗം കാത്തിരുന്നവരും അതിനായി ത്യാഗം ചെയ്തവരും ചരിത്രത്തിൽ ധാരാളമു്. പൂർവ പ്രവാചകൻമാർ പകർന്നു കൊടുത്തതും തിരുത്തൽ പ്രവണതകളെ അതി ജീവിച്ചു നിലനിൽക്കുന്നതുമായ സത്യത്തിന്റെ കിരണങ്ങൾ മനസ്സിലാക്കിയവരായിരുന്നു അവർ. നബി(സ്വ)യുടെ ജനന സമയം മാത്രമല്ല ആ ജീവിതത്തിന്റെ നാൾവഴികൾ വരെ അവരിൽ പലർക്കുമറിയാമായിരുന്നു. നബി(സ്വ)യും ബഹീറയും സംസാരിച്ചു പിരിഞ്ഞ് അൽപ നേരം കഴിഞ്ഞപ്പോൾ ഏതാനും ക്രിസ്തീയ യുവാക്കൾ ബഹീറയുടെ ആശ്രമത്തിലെത്തി ഞങ്ങൾ നിരക്ഷരനായ പ്രവാചകനെ അന്വേഷിച്ചിറങ്ങിയതാണ്. അങ്ങയുടെ ഈ ആശ്രമത്തി നരികിലൂടെ ഈ മാസം അദ്ദേഹം സഞ്ചരിക്കുമെന്ന് ഞങ്ങൾ വേദത്തിൽ നിന്നു മനസ്സിലാക്കി ബഹീറയിലെ ക്രിസ്തീയത മാത്രമേ അവർ കിരുന്നുള്ളൂ. അതിനാലായിരിക്കണം അവർ ത ങ്ങളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. ബഹീറ പക്ഷേ, സത്യമതവിശ്വാസിയായ ക്രിസ്ത്യാനി യായിരുന്നു. അദ്ദേഹം അവരോട്, അല്ലാഹു നിശ്ചയിച്ച് വല്ലകാര്യവും ആർക്കെങ്കിലും പ്രതി രോധിക്കാനാവുമോ?” എന്നു ചോദിച്ചു. ഇല്ല എന്നു പറഞ്ഞുകൊവർ തിരിച്ചുപോയി (തൂർ മുദി). വളരെ കൃത്യമായിതന്നെ നബി(സ്വ)യെകുറിച്ചുള്ള വിവരം വേദങ്ങളിലായിരുന്നു എന്നതിന് ഈ അദ്ദേഹത്തോടു പറഞ്ഞു.


സൈദുബ്നു അംറിബ്നുഫൈൽ

ഇബ്രാഹീമീ മില്ലത്തിന്റെ രാജവീഥിയിൽ നിന്ന് ബഹുദൂരം അകന്നു കൊള്ള മക്കയിലെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടാൻ സൈദിന് സാധിച്ചില്ല. അദ്ദേഹം കഅ്ബയുടെ സമീപത്തു നിന്നു തന്റെ നാട്ടുകാരോട് ഇങ്ങനെ പറയാറുായിരുന്നു.

ഖുറൈശികളേ അല്ലാഹുവാണ്, നിങ്ങളാരും ഇബ്രാഹീമീ മില്ലത്തിലല്ല. ഞാൻ മാത്രമേ ആ വഴിയിലുള്ളൂ. തുടർന്നദ്ദേഹം ആത്മഗതമായി അല്ലാഹുവേ, ഏതു ഭാഗമാണ് നിനക്കിഷ്ടമെന്ന് എനിക്കറിയില്ല. അതറിഞ്ഞിരുന്നെങ്കിൽ ഞാൻ അതനുസരിച്ച് ആരാധന നടത്തുമായിരുന്നു
എന്നു പറഞ്ഞു കൊ തന്റെ വാഹനത്തിൽ നിന്നുതന്നെ സാഷ്ടാംഗം ചെയ്തിരുന്നു.

ഇമാം നസാഈ(റ) ഉദ്ധരിക്കുന്നു: ഇബ്രാഹീം(അ)ന്റെ നാഥനാണ് എന്റെ നാഥൻ; ഇബ്രാഹീം (അ)ന്റെ മതമാണ് എന്റെ മതം എന്നദ്ദേഹം പറയാറുായിരുന്നു

അറബികളുടെ ഒരു കൂര സ്വഭാവമായിരുന്നു പെൺകുഞ്ഞുങ്ങളെ വധിക്കൽ. അവരിൽ ചിലർ പെൺകുഞ്ഞുങ്ങളെ പലകാരണങ്ങളാൽ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഈ സമ്പ്രദായത്തെ അതികഠിനമായി വെറുത്തിരുന്ന സൈദ് അത്തരം കുട്ടികളെ, തന്നെ ഏൽപിക്കാനാവശ്യ.

അദ്ദേഹമൊരു വൈകുന്നേര സമയത്ത് കഅ്ബാലയത്തിനടുത്തു ചെന്ന് രു സുജൂദോടു കൂടി
ഒരു റക്അത് നിസ്കരിച്ച് ഇങ്ങനെ പറയുകയായി. ഈ ഭവനം ഇബ്രാഹീം(അ), ഇസ്മാഈൽ(അ) എന്നിവരുടെ ഖിബ്ലയാണ്. ഞാൻ കൽപ്രതിമകളെ ആരാധിക്കുകയോ പ്രാർഥിക്കു കയോ ഇല്ല. അതിനായി അർപ്പിക്കപ്പെടുന്ന ബലിമാംസം ഭക്ഷിക്കുകയില്ല. കവടി നിരത്തി പ്രശ്നം ചെയ്യുകയും അറഫയിൽ നിൽക്കുകയും ചെയ്യാറുായിരുന്നു അദ്ദേഹം.

നാഥാ, ഞാനിതാ നിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു, നിനക്ക് പങ്കുകാരില്ല. നിനക്ക് കൂട്ടു കാരില്ല എന്ന തൽബിയത്തായിരുന്നു ഹജ്ജ് വേളയിൽ ചൊല്ലിയിരുന്നത്. പിന്നീട് അറഫയിൽ നോക്കില്ല. ഞാനെന്റെ അന്ത്യംവരെ ഈ ഭവനത്തിലേക്ക് മുന്നിട്ടു നിസ്കരിക്കും. ഹജ്ജ് നിന്ന് കാൽനടയായി തിരിച്ചു പോകുമ്പോഴും “നാഥാ നിനക്കുത്തരം ചെയ്യുന്നു. വിനീതദാസ നായും ആരാധകനായും എന്ന തൽബിയത്ത് അദ്ദേഹം ചൊല്ലാറുായിരുന്നു.

സൽസരണി അന്വേഷിച്ചു കൊദ്ദേഹം പല പുരോഹിതൻമാരെയും കാണുകയായി. പക്ഷേ, ചൈതന്യം ചോർന്ന വഴികളാണവർ അദ്ദേഹത്തിന് കാണിച്ചു കൊടുത്തത്. ജൂതമതവും
എന്റെ ക്രിസ്തു മതവും സ്വീകരിക്കാതെ ജീവിക്കാനദ്ദേഹം തീരുമാനിച്ചതങ്ങനെയാണ്. സത്യം അ ഷിച്ചുകൊള്ള തന്റെ യാത്രയെ അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്.

ഞാൻ ജൂതമതത്തെയും ക്രിസ്തുമതത്തെയും അടുത്തറിഞ്ഞു. അതിനാൽ തന്നെ അവയെ വെ റുത്തുപോയി. അങ്ങനെ എന്റെ അന്വേഷണവഴിയിൽ, ഞാൻ ശാമിലായിരിക്കെ ഒരു ക്രൈസ് തവ പുരോഹിതനെ തന്റെ ആശ്രമത്തിൽ ചെന്നുകൂ. ഞാൻ എന്റെ നാടിനെയും ജനതയെ യും യാത്രയുടെ ഉദ്ദേശ്യത്തെയും ബിംബാരാധനയോടും നിലവിലുള്ള ജൂത ക്രൈസ് തവ മതങ്ങളോടുമുള്ള എന്റെ വെറുപ്പിനെയും കുറിച്ചെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോ ൾ അദ്ദേഹം എന്നോടിങ്ങനെ പറഞ്ഞു: മക്കയിൽ നിന്നു വന്നവനേ, നീ ഇബ്രാഹീമീ മില്ലത്താ ന്വേഷിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഇക്കാലത്ത് അതനുസരിച്ച് ജീവിക്കുന്ന ആളുകൾ ഇല്ലാത്ത അവസ്ഥയാണ്. അത് ഇബ്രാഹീം(അ)ന്റെ മതമാണ്. ഇബ്രാഹീം(അ) ജൂതനോ ക്രിസ്ത്യനോ ആയിരുന്നില്ല. അദ്ദേഹം സത്യമാർഗാവലംബിയായിരുന്നു. ഇബ്രാഹീം (അ) നിന്റെ നാട്ടിലുള്ള വിശുദ്ധ ഭവനത്തിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തിരുന്നു. അതിനാൽ നീ നിന്റെ നാട്ടിലേക്കു തന്നെ പോവുക. അവിടെ നിന്റെ ജനതയായ അറബികളിൽനിന്ന് ഇബ്രാഹീം(അ)ന്റെ നേരായ മതവുമായി ഒരു പ്രവാച ക നിയോഗിതനാവാനു്.

ഇതു കേട്ടപ്പോൾ സൈദിന് താനന്വേഷിക്കുന്ന യാഥാർഥ്യവുമായി അടുത്തു കൊിരിക്കുന്നു എന്നതു ബോധ്യമായി. പക്ഷേ, പ്രതീക്ഷിത പ്രവാചകനെയും കാത്ത് കഴിയുന്ന സൈദിന്റെ നി ലപാടിനോട് അദ്ദേഹത്തിന്റെ കുടുംബം പൊരുത്തപ്പെടാൻ തയ്യാറായില്ല. പിതൃവ്യനും അർദ്ധ സഹോദരനുമായ ഖത്ത്വാബ് അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. പീഡനം ശക്തിയായപ്പോൾ മക്കയിലെ ഒരു മലഞ്ചെരുവിൽ അദ്ദേഹം ഏകനായി താമസമാക്കി. ഖത്ത്വാബിന്റെ സിൽബ അവിടെയും അദ്ദേഹത്തിനു സ്വരം കൊടുത്തില്ല.

ഭാര്യ സ്വഫിയ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സൈദ് ജനങ്ങൾക്കിടയിൽ വരുന്നതിനുള്ള എല്ലാ പഴുതുകളും അവർ തടസ്സപ്പെടുത്തി. സൈദ് തന്റെ പരിചയക്കാരനായ ആമിർ(റ)വിനോട് പറഞ്ഞത് ഇമാം ഇബ്നു സഅദും മറ്റും ഉദ്ധരിച്ചിട്ടു്.

ഞാൻ ഇസ്മാഈൽ പരമ്പരയിലെ അബ്ദുൽ മുത്ത്വലിബിന്റെ സന്തതികളിൽ നിന്ന് ഒരു പ്രവാ ചകനെ പ്രതീക്ഷിക്കുകയാണ്. എനിക്കാ പ്രവാചകനെ കുമുട്ടാനാവുമെന്ന് കരുതുന്നില്ല. എ ങ്കലും ഞാൻ ആ പ്രവാചകനിൽ വിശ്വസിക്കുന്നു. അദ്ദേഹം പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കുന്നു. അതു കൊ നീ കൂടുതൽ കാലം ജീവിച്ച് ആ പ്രവാചകനുമായി കുമുട്ടാൻ അവസരം ലഭിച്ചാൽ എന്റെ സലാം പറയണം. ആ പ്രവാചകനെ വ്യക്തമായി മനസ്സിലാക്കാൻ ചില വിശേഷണങ്ങൾ ഞാൻ നിനക്ക് വിവരിച്ച് തരാം ആ പ്രവാചകൻ നീവരോ കുറിയവ രോ ആയിരിക്കില്ല. രോമം കൂടിയവരോ കുറഞ്ഞവരോ അല്ല. കണ്ണിലെ ചുവപ്പ് വിട്ടുമാറുകയില്ല. ര ചുമലുകൾക്കിടയിൽ പ്രവാചകമുദ്രയാവും. പേര് അഹ്മദ് എന്നായിരിക്കും. ഇതാണ് മക്ക അദ്ദേഹത്തിന്റെ ജന്മനാട്. ഈ നാട്ടുകാർ അദ്ദേഹത്തെ നാട്ടിൽ നിന്നു പുറത്താക്കും. മാർഗത്തെ അവർ വെറുക്കും. അപ്പോഴദ്ദേഹം യസ്രിബിലേക്ക് പലായനം ചെ യ്യും. പിന്നീട് അദ്ദേഹത്തിന്റെ പ്രബോധനം വിജയം നേടും. അതിനാൽ നീ അദ്ദേഹത്തെ വഞ്ചി ക്കുന്നവരിൽ പെടരുത്. ഇബ്രാഹീമീ മില്ലത്തിനെക്കുറിച്ച് അന്വേഷിച്ച് ഞാൻ നാടുമുഴുക്കെ ക ങ്ങി. ജൂതക്രൈസ്തവ സരതുഷ്ടരടക്കമുള്ളവരെല്ലാം അതിന്റെ കാലം വരാനിരിക്കുന്നേയുള്ളു എന്നാണ് പറഞ്ഞത്. അവരെല്ലാം ആ പ്രവാചകന്റെ വിശേഷണങ്ങൾ എനിക്കു വിവരിച്ചു തന്നി അദ്ദേഹത്തിന്റെ ട്ടു്. അത് ഞാൻ നിനക്ക് വിവരിച്ചു തന്നതുപോലെ തന്നെയായിരുന്നു. അവർ എല്ലാവരും പറ ഞ്ഞത് ഇനി ആ പ്രവാചകനല്ലാതെ മറ്റൊരു പ്രവാചകൻ വരാനില്ല എന്നാണ്.

ആമിർ(റ) പറയുന്നു: ഞാൻ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ സൈദ് പറഞ്ഞതത്രയും നബി (സ്വ)യോട് വിവരിച്ചു. അദ്ദേഹം ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ സലാം പറയുകയും ചെ . നബി(സ്വ) സലാം മടക്കി. അദ്ദേഹത്തിനു റഹ്മത്തിനായി പ്രാർഥിക്കുകയും ചെയ്തു. എ
ന്നിട്ട് അവിടുന്നു പറഞ്ഞു: അദ്ദേഹത്തെ (സൈദിനെ ഞാൻ സ്വർഗത്തിൽ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നതായി കിട്ടു്.

സ്വയം ദീർഘദർശനം ചെയ്ത പോലെ തന്നെ നബി(സ്വ)യുടെ നിയോഗത്തിന് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു (അൽബിദായത്തു വന്നിഹായ, അഅ്ലാമുന്നുബുവ്വ

ഇബ്രാഹിം(അ)ന്റെ പ്രാർഥന

കഅ്ബാ പുനർനിർമ്മാണാനന്തരം ഇബ്രാഹീ(അ)മും ഇസ്മാഈൽ(അ)മും നടത്തിയ പ്രാർഥന
വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു:

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ മുസ്ലിംകളാക്കേണമേ. ഞങ്ങളുടെ സന്തതികളിൽ നിന്നു നിനക്ക് വഴിപ്പെടുന്ന ഒരു സമുദായത്തെ നീ കാക്കേണമേ, ഞങ്ങൾക്ക് ഹജ്ജിന്റെ കർമങ്ങൾ നീ കാണിച്ചു തരേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ,
പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണ്. ഞങ്ങളുടെ നാഥാ, നീ അവരിൽ നിന്നു തന്നെ അവരിലേക്ക്, നിന്റെ ആയത്തുകൾ പാരായണം ചെയ്തു കൊടുക്കുകയും ഗ്രന്ഥവും വി ജ്ഞാനവും അവർക്ക് പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ. നിശ്ചയം, നീ പ്രതാപിയും തന്ത്രജ്ഞനുമാണ് ആശയം, അൽ ബഖറ:127-129).

ഈ സൂക്തത്തിൽ ഒരു ദൂതനുവേിയും ആ ദൂതന്റെ അനുസരണമുള്ള സമുദായത്തിനു വേ ിയും ഇബ്രാഹീം(അ) പ്രാർഥിക്കുന്നു എന്നു വ്യക്തമാണ്. ഈ പ്രാർഥനയുടെ പൂർത്തീകര ണമാണ് നബി(സ്വ)യിലൂടെയും അവിടുത്തെ അനുസരണ ശീലരായ അനുയായികളിലൂടെയും നടന്നിരിക്കുന്നത്.


പൂർവപ്രവാചകൻമാർക്കെല്ലാം നബി(സ്വ)യെകുറിച്ച് അറിവായിരുന്നു. അത് അവരുടെ നുയായികൾക്ക് അവർ പകർന്നു നൽകുകയും ചെയ്തിരുന്നു. വിശുദ്ധ ഖുർആൻ അവതരിച്ച കാലത്ത് നിലവിലുായിരുന്ന ജൂതക്രൈസ്തവ മതാനുയായികളോട് ഇതു സംബന്ധമായി
അവരുടെ വേദങ്ങളിൽ വന്നിട്ടുള്ള പരാമർശത്തെക്കുറിച്ചുണർത്തി ഖുർആൻ പ്രസ്താവിച്ചു:

മർയമിന്റെ പുത്രനായ ഈസാ(അ) പറഞ്ഞ സന്ദർഭം സ്മരണീയമാണ്. ഓ ഇസ്റാഈൽ സ ന്തതികളേ, ഞാൻ നിങ്ങളിലേക്കുള്ള ദൂതനാകുന്നു. നിങ്ങൾക്കു മുമ്പു വന്ന തൗറാത്ത് എന്ന വേദ ഗ്രന്ഥത്തെ ശരിവച്ചും ശേഷം നിയോഗിതനാവാനുള്ള അഹ്മദ് എന്നു പേരായ ദൂതനെ ക്കുറിച്ച് സുവാർത്തയറിയിച്ചും കൊള്ള ദൂതനാണ് ഞാൻ (ആശയം അസ്സ്വഫ്ഫ്:6).

പൂർവഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ അവരിൽ സൃഷ്ടിച്ച് പ്രതീക്ഷയുടെയും ആകാംക്ഷയു ടെയും അനുരണനങ്ങൾ പ്രകടമാവുന്ന സംഭവങ്ങൾ മുകളിലുദ്ധരിച്ചിട്ടു്. സത്യം വ്യക്തമാ യിട്ടും നിഷേധികളും ധിക്കാരികളുമായ വേദക്കാർ ഖുർആനിലെ ഇത്തരം പരാമർശങ്ങളെ നി ഷേധിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. അവരുടെ ഗ്രന്ഥങ്ങളിലില്ലാത്തതോ ദൂതൻമാർ പഠിപ്പി ക്കാത്തതോ വിശുദ്ധ ഖുർആൻ പറഞ്ഞിരുന്നെങ്കിൽ അവരതു നിഷേധത്തിന് ആയുധമാക്കുമാ യിരുന്നു. ചരിത്രത്തിൽ പക്ഷേ, അങ്ങനെയൊന്ന് അറിയപ്പെട്ടിട്ടില്ല.

മുൻകാല പ്രവാചകൻമാരിൽ നിന്നെല്ലാം, നിയോഗ സന്ദർഭത്തിൽ അല്ലാഹു ഒരു ഉടമ്പടി വാ
ങ്ങിയിരുന്നത് ഖുർആൻ വിവരിക്കുന്നു:


പ്രവാചകൻമാരിൽ നിന്ന് അല്ലാഹു കരാർ വാങ്ങിയ സന്ദർഭം സ്മരണീയമാണ്. നിങ്ങൾക്ക് നാം ഗ്രന്ഥവും ജ്ഞാനവും നൽകിയതിനു ശേഷം നിങ്ങളോടൊപ്പമുള്ളത് അംഗീകരിക്കുന്ന ഒരു ദൂതൻ നിങ്ങൾക്കു വന്നാൽ നിർബന്ധമായും നിങ്ങൾ ആ ദൂതനിൽ വിശ്വസിക്കുകയും ആ ദൂതനെ സഹായിക്കുകയും ചെയ്യണം (ആശയം; ആലും ഇംറാൻ :81).

ആ ദൂതൻ മുഹമ്മദ്(സ്വ) തങ്ങളാകുന്നു. ആദം(അ) അടക്കം ഒരു പ്രവാചകനെയും ഈ കരാർ വാങ്ങാതെ അല്ലാഹു നിയോഗിച്ചിട്ടില്ല. അവർ ജീവിച്ചിരിക്കെ മുഹമ്മദ്(സ്വ) നിയോഗിതനായാൽ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം (തഫ്സീറുത്ത്വിബി 6/555).

മുഹമ്മദ്നബി(സ)യുടെ ഉന്നതമായ പദവി അവരെ ബോധ്യപ്പെടുത്താനും അവരുടെ സമൂഹ ങ്ങളെ അറിയിക്കാനുമായിരുന്നു ഇത്. യഥാർഥത്തിൽ മുഹമ്മദ് നബി(സ്വ)യുടെ നിയോഗം അ വസാനമായാണുാവുക എന്നു നിശ്ചയിച്ചിരിക്കെ തന്നെയാണ് കരാറും ഉടമ്പടിയുമെല്ലാം.

Created at 2024-10-31 10:54:30

Add Comment *

Related Articles