Related Articles
-
MUHAMMED NABI
സുവാർത്തകൾ, ശുഭസൂചനകൾ, പ്രവചനങ്ങൾ (Part Three)
-
-
MUHAMMED NABI
പ്രവാചക ദൗത്യം
റൗളത്തുശ്ശരീഫ വിശ്വാസിയുടെ ഹൃദയഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീഷ്ണതയിൽ വിശ്വാസി വിശുദ്ധൗള നെഞ്ചകത്തിലേറ്റി നടക്കുകയാണ്. പാമ്പ് മാളത്തിലഭയം തേടുന്നതു പോലെ അവൻ മദീനയിലേക്ക് ഉൾവലിയുന്നു. (ബുഖാരി മിശ്കാത്ത്. പേ:29) തിരുസത്തയുടെ അനുഗ്രഹീത സ്പർശം കൊ് ധന്യമായിത്തീർന്ന
മണ്ണിലേക്ക് - സ്വർഗ്ഗത്തിന്റെ ഒരു കഷ്ണമാണത്. (ബസ്സാർ, ത്വബ്റാനി, അബൂത്വാഹിർ) മാലാഖമാരുടെ അനന്ത ശ്രേണി ആകാശത്തിനുമപ്പുറത്തേക്ക് നീ കിടക്കുന്നു. തങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത മനുഷ്യപുഷ്പത്തിനു വി കോടാനുകോടിയുടെ ബാഷ്പമണികൾ അവിടെ ഇറ്റിവീഴുന്നു. അത് തിരുസ്പർശമേറ്റു കിടക്കുന്ന പുണ്യമണ്ണ്. അണ്ഡകടാഹങ്ങളിലെ അഖില വസ്തുക്ക ളെക്കാളും വിശുദ്ധമാ കഅ്ബയേക്കാൾ, അർശിനേക്കാൾ സ്വർഗ്ഗത്തേക്കാൾ (ഇബ്നു അഖിൽ പറഞ്ഞ ഈ അഭിപ്രായം ഇബ്നു ഖയ്യിം തന്റെ ബദാഇലുൽ വഫാഇദ്. ഉദ്ധരണം മഫാഹീം, പേ 197) ആ പുണ്യമണ്ണുകൊ് മദീന മാത്രമല്ല ഭൂമി മുഴുക്കയും പവിത്രമായി. സൂര്യചന്ദ്രന്മാർ അല്ല അ കോടി ആകാശഗംഗകൾ മുഴുക്കേയും ഭൂമിയെ നോക്കി അസൂയപ്പെടുകയാണ്. എങ്ങനെ അസൂയപ്പെടാതിരിക്കും.
എല്ലാ പ്രഭാതത്തിലും എഴുപതിനായിരം മാലാഖമാർ ചിറകടിച്ച് ഇറങ്ങിവന്ന് സ്വലാത്ത് നിർവ്വഹിക്കുകയാണവിടെ. സന്ധ്യയാകുമ്പോൾ അവർ കയറിപ്പോവുകയും മറ്റൊരു എഴുപതിനായിരം ഇറങ്ങിവരികയും ചെയ്യുന്നു. (മുസ്നദുദ്ദാരിമി, വാ:1, പേ:44) നമ്മെ കാണുകയും കേൾക്കുകയും ചെയ്ത്, നമ്മുടെ സ്വലാത്തുകളും സലാമുകളും (ത്വബ്റാനി, ബസാർ, അബൂദാവൂദ്, ഇബ്നുമാജ, ദാറുഖുത്നി... ഉദ്ധരിച്ച സ്വഹീഹായ ഹദീസുകൾ) സ്വീകരിച്ച് വേവലാതികളും പരിവേദനങ്ങളും കേട്ട്, സുകൃതങ്ങളും വികൃതങ്ങളുമറിഞ്ഞ് അതുല്യമായൊരു ബർസഖീ ജീവിതം! സുകൃതം കാണുമ്പോൾ അവിടുന്ന് നാഥനെ സ്തുതിക്കുന്നു. തീയതറിയുമ്പോൾ മാപ്പിനപേക്ഷിക്കുന്നു. (ബസാർ ഉദ്ധരിച്ച ഹദീസ് സുയൂഥി, ഖസ്ത്വല്ലാനി, ഹാഫിളുൽ ഹൈതമി എന്നിവർ സ്വഹീഹാക്കിയിരിക്കുന്നു) കാര്യങ്ങളെ നിയന്ത്രിക്കുന്ന' (ഖുർആൻ 7915, റാസി സഹിതം (31/31, 78/1) ആത്മാവുകളുടെ നേതാവാണവിടുന്ന്. പ്രപഞ്ചത്തിന്റെ ചലനത്തിൽ ആ മഹാത്മാവിന്റെ സാന്നിധ്യമു്. പരം പൊരുൾ തന്റെ പരിപൂർണ്ണ ദാസനെ പ്രേമിക്കുന്നതിന്റെ പരമകാഷ്ടയാണത്. അടിമത്തത്തിന്റെ പാരമ്യതയാണ് ഈ വിശുദ്ധ മണ്ണിനെ ആകാശങ്ങളേക്കാൾ അത്യുൽകൃഷ്ടമാക്കിയതെന്ന് സിദ്ധം. ആ വിശുദ്ധ മുറിക്കൊപ്പം നമുക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചു നോക്കാം. പുറംപകിട്ടുകൾക്കപ്പുറമുള്ള, പ്രകാശമാനമായ ചരിത്രശകലങ്ങളിലേക്കു നമുക്കെത്തിനോക്കാം.
ഇബ്നു ജുറൈജ് പറയുന്നു: നബി (സ്വ) യെ എവിടെയാണ് മറവുചെയ്യുകയെന്നതിനെക്കുറിച്ച് സ്വഹാബത്തിന് നിശ്ചയമായിരുന്നില്ല. അവസാനം അബൂബക്ർ (റ) പറഞ്ഞു. ഒരു പ്രവാചകനും മരിച്ച സ്ഥലത്തല്ലാതെ ഖബറടക്കപ്പെട്ടിട്ടില്ലെന്ന് നബി (സ്വ) പറയുന്നത് ഞാൻ കേട്ടിട്ടു്. നബി (സ്വ) കിടന്നിരുന്ന വിരിപ്പ് നീക്കി കുഴിവെട്ടി.(അഹ്മദ്) നബി (സ്വ) യെ മൂന്ന് വെള്ള വസ്ത്രങ്ങളിൽ കഫൻ ചെയ്യുകയും ജനങ്ങൾ ധാരാളം സംഘങ്ങളായി നിസ്കരിക്കുകയും ചെയ്തു. അബ്ബാസ് (റ) ഉം അലി (റ) ഉം ഖബറിൽ ഇറങ്ങി "ലഹ്ദ്' (മണ്ണ് തുരന്നെടുക്കപ്പെട്ട സ്ഥലം) ഇഷ്ടിക കെട്ട് പടുത്തു. പിന്നെ മണ്ണിട്ടു മൂടി. ശേഷം വെള്ളം കുടഞ്ഞു. ഖബറടക്കൽ കഴിഞ്ഞയുടനെ പുത്രി ഫാത്വിമ (റ) ചോദിച്ചുവത്രെ. 'അനസേ, തിരുനബിക്കു മേൽ മണ്ണ് കോരിയിടാൻ നിങ്ങളുടെ മനസ്സ് സമ്മതിച്ചുവോ?'
ആരംഭദശയിൽ ഖബർ എങ്ങനെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണുള്ളത്. അവയിൽ പ്രബലമായ അഭിപ്രായം ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉയർന്നതായിരുന്നുവെന്നാണ്. സുഫ്യാനുത്തമർ പറയുന്നു: നബി (സ്വ) യുടെ ഖബർ ഉയർത്തപ്പെട്ടതായി ഞാൻ കു. (ബുഖാരി) അബൂബക്ർ (റ) വഫാത്തായപ്പോൾ നബി (സ്വ) യുടെ ചാരത്തുതന്നെ മറവുചെയ്തു. അതിനടുത്തായി ഉമർ (റ) നേയും. ഇവരുടെ മൂന്നു പേരുടേയും ഖബറുകൾ സ്ഥിതിചെയ്യുന്ന ക്രമം സംബന്ധിച്ച് നാഫിഅ് ഉദ്ധരിക്കുന്നതിങ്ങനെയാണ്. ഖിബ്ലയുടെ ഭാഗത്തേക്കായി ഏറ്റവും മുമ്പിൽ നബി (സ്വ) യുടേയും നബി (സ്വ) യുടെ തോളോടു ചേർന്ന് അബൂബക്ർ (റ) വിന്റേയും അബൂബകറിന്റെ തോളോടു ചേർന്ന് ഉമർ (റ) വിന്റേയും ഖബറുകൾ സ്ഥിതിചെയ്യുന്നു (വഫാഉൽ വഫാ, 2/556). ഹിജ്റ 86 ൽ ഭരണമേറ്റെടുത്ത വലീദുബ്നു അബ്ദിൽ മലികിന്റെ കാലത്ത് ഖബറിന്റെ കല്ലുനീങ്ങിയപ്പോൾ ഒരു കാൽ പുറത്തുക സംഭവം ബുഖാരി ഉദ്ധരിക്കുന്നു. നബി (സ്വ) യുടെ പാദമായിരിക്കുമോ എന്ന് ദൃക്സാക്ഷികൾ സംശയിച്ചു. അവർക്ക് സംഭ്രമമായി. ഇതറിഞ്ഞ ഉർവ
പറഞ്ഞു. “നിശ്ചയം ഇത് ഉമറിന്റെ കാലാണ്.' വലീദിന്റെ കാലത്ത് ഉമറുബ്നു അബ്ദിൽ അസീസ്മ സ്ജിദിൽ പരിഷ്കാരങ്ങൾ വരുത്തുകയായി (ഉംദത്തുൽ ഖാരി 8/227).
ഒരിക്കൽ മദീനാവാസികൾക്ക് കടുത്ത ക്ഷാമം നേരിട്ടു. അവർ ആഇശ (റ) യോട് പരാതി പറഞ്ഞു. ആഇശ (റ) പറഞ്ഞു. നിങ്ങൾ നബി (സ്വ) യുടെ ഖബറിനടുത്തേക്ക് ചെല്ലുക. എന്നിട്ട് റൗളയിൽ നിന്ന് മുകളിലോട്ടു ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. ചെടികൾ ഇടതൂർന്ന് വളർന്നു. ഒട്ടകങ്ങൾ തടിച്ചുകൊഴുത്തു. അതിനാൽ ആ വർഷത്തിന് ക്ഷേമവർഷം എന്ന പേരു കിട്ടി (അൽവഫാ, ഇബ്നുൽ ജൗസി). ഇബ്നു കസീർ (റ) ഉദ്ധരിക്കുന്നു. (തഫ്സീർ ഇബ്നുകസീർ, 1/520) അതബി പറയുകയായി. ഞാൻ നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അന്നേരം ഒരു അഅ്റാബി വന്ന് സലാം ചൊല്ലി. നബിയേ അങ്ങയുടെ അടുക്കൽ വന്നാൽ പടച്ചവൻ പൊറുത്തു തരുമെന്ന് ഖുർആനിലുല്ലോ. അതിനാൽ അങ്ങയെക്കൊ് ഞാൻ ശിപാർശ തേടുന്നുവെന്ന് പറഞ്ഞ് നബിയെ സംബോധന ചെയ്തുകൊ ഒരു പദ്യശകലം ചൊല്ലി. അഅ്റാബി പോയപ്പോൾ എനിക്ക് ഉറക്കം വന്നു. ഉറക്കത്തിൽ ഞാൻ നബിയെ കു. അഅ്റാബിക്ക് പടച്ചവൻ പൊറുത്തുകൊടുത്തിരിക്കുന്നത് പറയാൻ നബി എന്നോട് പറഞ്ഞു. ഇമാം നവവിയും ഇബ്നു ഖുദാമയും ഈ സംഭവം ഉദ്ധരിച്ചിട്ടു്.
നബി (സ്വ) യുടെ പവിത്രശരീരം മദീനയിൽ നിന്ന് മോഷ്ടിച്ചു കൊ പോകുവാൻ അഞ്ചു തവണ ശ്രമങ്ങളുായി. (വഫാഉൽ വഫാ, പേ:648, 654, സീറത്തു മസ്ജിദിന്നബവിയ്യിശ്ശരീഫ്). നബി (സ്വ) യുടെ ശരീരം മദീനയിൽ നിന്ന് മിസ്വ്റിലേക്ക് കൊുവന്നാൽ മിസ്വ്റിന്റെ ഖ്യാതി വർദ്ധിക്കുമെന്ന് ചില നിരീശ്വരവാദികൾ "അൽ ഹാകിമുബ്നു അംറില്ലാഹ്' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉബൈദ് രാജാവിനെ ധരിപ്പിച്ചു. രാജാവ് വിഷയം അബുൽ ഫുതൂഹിനെ ഏൽപ്പിച്ചു. തന്ത്രം മദീനക്കാരറിഞ്ഞു. അവനെ വധിക്കാൻ ശ്രമിച്ചപ്പോൾ "അല്ലാഹുവിനെ ഭയപ്പെടുക' എന്നവൻ വിളിച്ചു പറഞ്ഞു. ഉടനെ ശക്തമായ കാറ്റടിക്കുകയും ഭൂചലനമനുഭവപ്പെടുകയുമായി. അതിനിടെ ഭൂമി വിറക്കാൻ തുടങ്ങി. അബുൽ ഫുതൂഹ് കീഴടങ്ങി. ഹിജ്റ 386 ലായിരുന്നു ഈ സംഭവം.
തിരുശരീരം കട്ടുകൊപോകാൻ ഹിജ്റ 411 ൽ രാമതും ഉബൈദി ശ്രമം നടത്തി. അദ്ദേഹം നിയോഗിച്ച് ഒരു സംഘമാളുകൾ റൗളക്കരികിൽ ഒരു വീടുകെട്ടി തുരങ്കം നിർമ്മിച്ചു തുടങ്ങി. ഖബറിനടുത്തെത്തിയപ്പോൾ ആരോ ഉറക്കെ അട്ടഹസിക്കുന്നത് ജനം കേട്ടു. “നിങ്ങളുടെ പ്രവാചകൻ തുരക്കപ്പെടുന്നു.' ആളുകൾ ഓടിക്കൂടി. ശത്രുക്കളെ പിടികൂടി വധിച്ചു. മൂന്നാമത്തെ ശ്രമം അല്ലാമാ ജമാലുദ്ദീൻ അസ്നവി വിവരിക്കുന്നതിങ്ങനെ. നൂറുദ്ദീൻ ശഹീദിന്റെ ഭരണകാലം. നബി (സ്വ) യുടെ ഭൗതികശരീരം മദീനയിൽ നിന്ന് തട്ടിയെടുക്കാൻ ഒരു സംഘം ക്രിസ്ത്യാനികൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഖലീഫ പതിവുപോലെ തഹജ്ജുദ് നിസ്കരിച്ച് ഉറങ്ങുകയായിരുന്നു. ഉറക്കത്തിൽ നബി (സ്വ), തവിട്ടുനിറമുള്ള രാളുകളെ ചി "ഇവരിൽ നിന്ന് എന്നെ രക്ഷിക്കൂ' എന്ന് പറയുന്നു. അദ്ദേഹം വിഭാന്തനായി ഞെട്ടിയുണർന്നു. വരും ഉറങ്ങി. സ്വപ്നം മൂന്നുപ്രാവശ്യം ആവർത്തിച്ചു. നൂറുദ്ദീൻ തന്റെ മന്ത്രി ജമാലുദ്ദീൻ മൂസ്വിലിയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. അദ്ദേഹം പറഞ്ഞു: “ഉടനെ മദീനയിലേക്ക് പുറപ്പെടുക. അങ്ങ് കത് മറച്ചുവെക്കുക.' ഖലീഫയും മന്ത്രിയും മദീനയിലെത്തി. ഖലീഫ വന്നതറിഞ്ഞ് ആളുകൾ പള്ളിയിൽ തടിച്ചുകൂടി. മന്ത്രി ജനങ്ങളോട് സംബോധിച്ചു. "സിയാറത്തിനു വന്ന ഖലീഫ നിങ്ങൾക്ക് എല്ലാവർക്കും ദാനം നൽകുവാൻ ആഗ്രഹിക്കുന്നു. നാട്ടുകാരെ മുഴുവനും വിവരമറിയിക്കുക. ജനങ്ങൾ മുഴുവനും ഒഴുകിയെത്തി. സംഭാവനകൾ വാങ്ങി തിരിച്ചുപോയി. തവിട്ടു നിറമുള്ള രുപേരെ തിരയുകയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. "ഇനി ആരെങ്കിലും ബാക്കിയുാ?' അദ്ദേഹം അന്വേഷിച്ചു. 'പാശ്ചാത്യരായി രുപേർ മാത്രമേ ബാക്കിയുള്ളൂ. അവർ ആരിൽനിന്നും ഒന്നും വാങ്ങാറില്ല. മറ്റുള്ളവർക്ക് ധാരാളം ദാനം ചെയ്യാറുള്ളവരുമാണവർ. അവരെ കൊുവരൂ.' ഖലീഫ ഉത്തരവിട്ടു. നബി (സ്വ) ചൂിക്കാണിച്ച അതേ മനുഷ്യർ.
"നിങ്ങളുടെ താമസ സ്ഥലം?' 'ഞങ്ങൾ റൗളക്കടുത്ത് ഒരു കൊച്ചു കുടിലിൽ താമസിക്കുന്നു. ഖലീഫ അവരുടെ കുടിലിലേക്കു ചെന്നു. ര 'ഖതു'കൾ, കുറച്ചു പുസ്തകങ്ങൾ, ധാരാളം സമ്പത്ത്, കുടിലിലെ ആകെ സാമഗ്രികൾ. ഇതുക് മദീനക്കാർ ഇവരുടെ അപദാനങ്ങൾ പറയാൻ തുടങ്ങി. “എന്നും വ്രതമാണ്. എല്ലാ നിസ്കാരങ്ങൾക്കും പള്ളിയിലാകും. എന്നും സിയാറത്ത് ചെയ്യും. എല്ലാ പുലർച്ചയും ബഖീഇൽ പോകും. എല്ലാ ശനിയാഴ്ചയും ഖുബായിൽ പോകും. എന്തു ചോദിച്ചവനേയും നിരാശരാക്കില്ല...
മുറിക്കകത്തു കിടന്ന ഒരു പായ ഖലീഫ ഉയർത്തി നോക്കി. ഹുജ്റത്തുശ്ശരീഫക്കുനേരെ ഒരു തുരങ്കം. ജനങ്ങൾ അന്ധാളിച്ചു. ചോദ്യം ചെയ്തപ്പോൾ നബി (സ്വ) യുടെ ശരീരം മോഷ്ടിച്ചു കൊുപോകാൻ ക്രിസ്ത്യാനികൾ പറഞ്ഞയച്ച് ചാരന്മാരാണ് തങ്ങളെന്ന് അവർ കുറ്റസമ്മതം നടത്തി. “എല്ലാ ദിവസവും രാത്രി കുഴിക്കും. രാവിലെ കുഴിച്ചെടുത്ത മണ്ണ് ബാഗിലാക്കി ജന്നത്തുൽ ബഖീഇൽ ഖബറുകൾക്കിടയിൽ നിക്ഷേപിക്കും. കുറേ നാളായി തുരങ്ക നിർമ്മാണം തുടരുകയാണ്. ഇന്നലെ ലക്ഷ്യസ്ഥാനത്തിനടുത്തെത്തിയിരുന്നു. അവർ വധിക്കപ്പെട്ടു. ഹിജ്റ 557 ലാണ് സംഭവം.
ഹിജ്റ 578 ലാണ് നാലാമത്തെ ശ്രമം നടന്നത്. അതിന്റെ സൂത്രധാരകരെ പെട്ടെന്നു ക പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തു. അഞ്ചാം ശ്രമത്തെക്കുറിച്ച് മുഹിബ്ബുത്വി തന്റെ "അർത്തിയാളുനീറ ഫീ ഫളാഇലിൽ അ്' എന്ന കൃതിയിൽ വിശദമായി പറയുന്നു. ഹലബുകാരിൽപ്പെട്ട ഒരു സംഘമാളുകൾ അന്നത്തെ രാജാവിന് ധാരാളം അമൂല്യമായ സമ്മാനങ്ങൾ നൽകി സ്വാധീനിച്ച് ഹുജ് തുറന്ന് അബൂബകറിനേയും ഉമറിനേയും പൊക്കിക്കൊ പോകാൻ സമ്മതം വാങ്ങി. ഹുജ്റ പരിചാരകനോട് രാജാവിന്റെ ദൂതൻ പറഞ്ഞു. "ഇന്നിവിടെ കുറച്ചാളുകൾ വരും. അവർ ചെയ്യുന്നത് ചെയ്യട്ടെ. ഒന്നും തടയരുത്.' ഇശാഅ് നിസ്കാരം കഴിഞ്ഞു വാതിലുകളടച്ചു. പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. തുറന്നു നോക്കുമ്പോൾ നാൽപ്പതോളം വരുന്ന സായുധസേന പള്ളിയിലേക്ക് ഇരച്ചുകയറുന്നു. റൗളയാണ് ലക്ഷ്യം. പക്ഷേ, മിമ്പറിനടുത്തെത്തിയപ്പോഴേക്കും ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു. സിയാറത്തിനു വരുന്ന വിശ്വാസികൾക്ക് റൗളയിൽ നിന്ന് ഒട്ടനവധി ആശ്ചര്യകരമായ അനുഭവങ്ങളു്. മഹാനായ മാലിക് (റ), നബി (സ്വ) യുടെ ഖബർ ഞാൻ സിയാറത്ത്ചെ യ്തുവെന്ന് പറയുന്നതുപോലും വെറുത്തിരുന്നു. നബി (സ്വ) യെ സിയാറത്ത് ചെയ്തുവെന്ന്പ റയുന്നതാണ് അദബ് (ഫത്ഹ് ബാരി, 3/66). ശൈഖ് രിഫാഈ റൗള സന്ദർശിച്ചു. അദമ്യപ്രേമത്താൽ അനിയന്ത്രിതമായ ഹൃദയത്തിൽ നിന്ന് അതുല്യമായ കവിതകൾ വിരിയുകയും ചെയ്തപ്പോൾ തിരുനബി (സ്വ) തന്റെ തിരുകരം ശൈഖിനു നീട്ടിക്കൊടുത്തു. ശൈഖ് കൈ ചുംബിച്ചു. കെ ഖബറിനുള്ളിലേക്ക് മറഞ്ഞു! 1143 ലും 44 ലും ഹജ്ജ് നിർവ്വഹിക്കുകയും റൗള സന്ദർശിക്കുകയും ചെയ്ത ശാഹ് വലിയുല്ലാഹി ദഹ്ലവി തനിക്ക് റൗളാശരീഫിൽ നിന്നുായ നാൽപ്പതിൽപരം അനുഭവങ്ങൾ തന്റെ ഫുളുൽ ഹറമൈനിയിൽ വിശദീകരിക്കുന്നു. ഒരനുഭവം ഇങ്ങനെ: “ഞാൻ റൗള സിയാറത്ത് ചെയ്യുകയും തിരുനബിയുടെ റൂഹിനെ പ്രത്യക്ഷമായും വ്യക്തമായും ദർശിക്കുകയും ചെയ്തു. അർവാഹിന്റെ ലോകത്ത് മാത്രമായിരുന്നില്ല നമ്മുടെ ബാഹ്യലോകത്തോട് അടുത്തുകിടക്കുന്ന ആലമുൽ മിസാലിലായിരുന്നു ഈ അനുഭവം. നബി (സ്വ) നിസ്കാരത്തിന് ഹാജരാവുന്നതായും ജനങ്ങൾക്ക് ഇമാമത്ത് നിൽക്കുന്നതായും മറ്റും പൊതുജനങ്ങൾ പറഞ്ഞുപോരുന്നതിന്റെ യാഥാർഥ്യം എനിക്കു മനസ്സിലായി. തങ്ങളുടെ ആത്മാക്കളിൽ പതിഞ്ഞു കിടക്കാത്ത ഒരറിവും പൊതുജനങ്ങൾ സംസാരിക്കാറില്ല. ഇത്തരം വിഷയത്തിൽ പൊതുജനാഭിപ്രായത്തെ നിസ്സാരമായി കു പുച്ഛിക്കുന്നതിനു പകരം ആളുകൾ പറഞ്ഞുവരുന്നതിന്റെ പൊരുൾ ഗ്രഹിക്കുവാനാണ് ശ്രമിക്കേത്. പ്രവാചകന്മാർ മരണം പ്രാപിക്കുകയില്ലെന്നും അവർ തങ്ങളുടെ ഖബറുകളിൽ നിസ്കാരവും ഹജ്ജും നിർവ്വഹിച്ചുകൊ് ജീവിച്ചിരിക്കുകയാണെന്നും നബി അരുളിയത് ഇതിലേക്കാണ് സൂചന നൽകുന്നത്” (മദീനയിലെ അനുഭവങ്ങൾ, അനുഗ്രഹങ്ങൾ (വിവ) പേ:45).
മലയാളത്തിന്റെ മഹാനായ പുത്രൻ ഉമർഖാളി ഹുജ്റത്തുശ്ശരീഫയുടെ ഉമ്മറപ്പടിയിൽ നിന്നുകൊ് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. അതിരറ്റ് പ്രേമത്തിന്റെ അലകടലുകൾ ഒരു വിഷാദകാവ്യമായി അവിടെ പെയ്തിറങ്ങി. ഉമർ ഖാളിക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാറാവുകാർ സ്തബ്ധരായി നിൽക്കേ ഹുജ്റയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. ആ അമരകാവ്യം ഇന്നും മലയാളിയുടെ മനസ്സിലും ചിലും നിറഞ്ഞു നിൽക്കുന്നു.
"യാ അക്മൽ കുമാ അലാ അഅ്താബികും
ഉമറുൽ ഫഖീറുൽ മുർതജി ബിജനാബികും
യർജുൽ അത്വാഅ അലൽ ബുകാള ബിബാബികും
വട്ടംഉ ഫീ ഖലൈഹി സാല സജീമാ
സ്വല്ലൂ അലൈഹിവ സല്ലിമൂ തസ്ലീമാ"
(ശ്രേഷ്ഠരിൽ ശ്രേഷ്ഠരെ, അങ്ങയുടെ ഉമ്മറപ്പടിയിൽ പ്രതീക്ഷകളോടെ പാവം ഉമർ അങ്ങയുടെ കവാടത്തിൽ നിന്ന് കരഞ്ഞു കാര്യം നേടാമെന്ന് പ്രതീക്ഷിക്കുന്നു. കവിളുകളിൽ നിന്ന് ബാഷ്പകണങ്ങൾ ധാരധാരയായി ഒലിച്ചിറങ്ങുന്നു.) ഇത് സംഭവിച്ചത് ഹിജ്റ 1247 ലായിരുന്നു. (ഉമർഖാളി ചരിത്രം)
റൗളയിൽ കാര്യമായ പരിഷ്കരണങ്ങൾ വരുന്നത് നൂറുദ്ദീൻ ശഹീദിന്റെ കാലത്താണ്. (വഫാഉൽ വഫാ, സീറത്തു മസ്ജിദിന്നബവിയ്യിശ്ശരീഫ്) ഹിജ്റ 557 ൽ ഖബറിനു നേരെ തുരങ്കം നിർമ്മിക്കാനുള്ള ക്രിസ്ത്യൻ കുതന്ത്രം പാളിപ്പോയത് നാം മനസ്സിലാക്കിയല്ലോ. ഇത്തരം ശ്രമങ്ങൾ ഭാവിയിൽ ഉ ാകാതിരിക്കാൻ വി അദ്ദേഹം പുതിയ ഒരു പ്രതിരോധ മാർഗ്ഗം ക പിടിച്ചു. റൗളക്കു ചുറ്റും വിശാലമായ ഒരു കിടങ്ങ് കുഴിക്കുക. വെള്ളം കാണുന്നതു വരെ. അങ്ങനെ അതി ബൃഹത്തായ ഒരു കിടങ്ങ് രൂപം കൊ. അത് നിറയെ ഇയ്യം ഉരുക്കിയൊഴിച്ചു. അതിനുമീതെ മൂന്നു ശക്തമായ മതിലുകൾ പണിതു. ചരിത്രകാരനായ സുംഹൂദി പറയുന്നത് 'പെട്ടി'യുടെ (സ്വൻദുഖ്) നിർമ്മാണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ്. ഇബ്നു ജുബൈറിന്റെ യാത്രാവിവരണത്തിൽ നിന്നാണ് ഇതേക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്. ഹിജ്റ 580 കളിലാണ് ഇബ്നു ജുബൈർ യാത്ര ചെയ്യുന്നത്. സുൻദുഖ് അതിനുമുമ്പേ സ്ഥാപിച്ചിരിക്കുമെന്ന് ഇതിൽ നിന്നു മനസ്സിലാക്കുന്നു. ശീറാസി പറയുന്നു. കരിന്തകാളി വൃക്ഷം കൊ് നിർമ്മിതമാണത്. വെള്ളികെട്ട് പൊതിയപ്പെട്ടിരിക്കുന്നു. നബി (സ്വ) യുടെ തലഭാഗത്താണത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പെട്ടിക്ക് അഞ്ചു ചാൺ നീളമു്. മൂന്നു ചാൺ വീതി, നാലുചാൺ ഉയരം.
മത്വരി പറയുന്നു: റൗളക്ക് അഭിമുഖമായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. അതിനു ചുവട്ടിലാണ് സലാം ചൊല്ലാൻ വേി നിന്നിരുന്നത്. പള്ളിക്ക് തീ പിടിക്കുന്നതുവരെ ഇങ്ങനെയായിരുന്നു. റൗളയുടെ മുൻഭാഗത്തിനുനേരെ ഒരു വിളക്കു മാത്രമേ ഉായിരുന്നുള്ളൂ. പള്ളി പുതുക്കിപ്പണിതപ്പോൾ ധാരാളം വിളക്കുകൾ സ്ഥാപിക്കപ്പെട്ടു. സലാം ചൊല്ലുന്നതിന് ഇപ്പോൾ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് ചുവന്ന മാർബിളിൽ ഒരു വെള്ളി നിർമ്മിതമായ ആണി സ്ഥാപിച്ചിരിക്കുന്നു. ഇഖ്ശി പറയുന്നു: ഹി. 720 ൽ ഈ ആണി (മിസ്മാർ) വീണു. ഹി. 724 ൽ ഇത് വീം പുനഃസ്ഥാപിക്കപ്പെട്ടു. ഇബ്നു നജ്ജാർ പറയുന്നു: നുസൈബ അബിൽ ഹൈജാക്ക് ഒരു വെളുത്ത വിരി ഖബറിനുമീതെ വിരിച്ചു. വെള്ളയും ചുവപ്പും സിൽക്കുകൾ കൊ് ചിത്രപ്പണികൾ അതിൽ ചെയ്തിട്ടായിരുന്നു. പട്ടുനൂൽ കൊ് അത് അലങ്കരിച്ചിരുന്നു. യാസീൻ സൂറ അതിൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുായിരുന്നു. അൽ ഇമാം മുസ്തദീഅ്ബില്ലാഹി'യുടെ സമ്മതത്തോടെ അത് റൗളയിൽ തൂക്കി. റൗളയിലെ വിളക്കുകൾ (ഖനാദിൽ)
നൂറുദ്ദീൻ അലിയ്യുബ്നു അഹ്മദിസ്സുംഹൂദി (ഹി. 911 ൽ മരണം) പറയുന്നു: നമ്മുടെ കാലം വരെ രാജാക്കന്മാരും മറ്റു പ്രമാണിമാരും റൗളയിലേക്ക് സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വിളക്കുകൾ ഹദ്യ ചെയ്യുന്ന ചര്യ തുടർന്നു വരുന്നു. ശൈഖുനാ അല്ലാമാ നാസിറുദ്ദീൻ ഉസ്മാനീ ഖാളി അബ്ദുറഹ്മാനുബ്നുൽ സ്വാലിഹിനെ ഉദ്ധരിച്ചിട്ടു്. ഓരോ വർഷവും ഇങ്ങനെ പത്തോ പതിമൂന്നോ പതിനഞ്ചോ ഒക്കെ വിളക്കുകൾ കിട്ടുമായിരുന്നുവത്രെ. എന്നാൽ നമ്മുടെ കാലത്ത് വിവിധ ജനങ്ങൾ നേർച്ചയാക്കിയിട്ട് ഇരുപതിൽപരം വിളക്കുകൾ ഓരോ വർഷവും ലഭിക്കും. പ്രത്യേക പരിധിയൊന്നുമില്ല. ഹാഫിളുബ്നുഹജറും ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടു്. (തുടർന്ന് അന്ന് - ഹി. 881 ഹുജ്റയിൽ നിലനിന്നിരുന്ന സുപ്രധാന വിളക്കുകളെക്കുറിച്ചും അവയുടെ തൂക്കവും രൂപവും അവ ഹദ്യ ചെയ്തവരെക്കുറിച്ചുമെല്ലാം സുഹൃദി വിശദമായി വിശദീകരിക്കുന്നു.)
ഈ അലങ്കാരങ്ങളുടെ വിധി സംബന്ധിയായി ഇമാം സുബ്കി "തനസ്സുലുസ്സകീന അലാ ഖനാദിലിൽ മദീന' (മദീനയുടെ ദീപങ്ങളിൽ ശാന്തിവർഷം) എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടു്. ബുഖാരിയുടെ ഹദീസ് ഉദ്ധരിച്ച് അവയുടെ സാധുതയും ഔചിത്യവും വിനിമയമാർഗ്ഗങ്ങളുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നു. ഈ റൗളക്കു ചുറ്റും ഹി. 668 ൽ ഒരു വിശാലമുറി നിർമ്മിക്കപ്പെട്ടു. റുദ്ദീൻ ബീബറസ് ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഖിബ്ലയുടെ ഭാഗത്തും പടിഞ്ഞാറും കിഴക്കുമായി ഇതിന് മൂന്നു വാതിലുകളായിരുന്നു. ഇതിന് മരമായിരുന്നു ഉപയോഗിച്ചിരുന്നത്. ഹി. 694 ൽ സൈനുദ്ദീൻ രാജാവ് ഇതിൽ പരിഷ്കരണം വരുത്തുകയും മേൽക്കൂര മുട്ടുമാറുയരത്തിൽ വലുതാക്കുകയും ജനവാതിലുകൾ നിർമ്മിക്കുകയും ചെയ്തു. ഹി. 886ലെ തീപ്പിടുത്തത്തിൽ ഇതിന് ചില്ലറ കേടുപറ്റിയതിനാൽ ഹി. 886ൽ 18,817 കിലോഗ്രാം തൂക്കം വരുന്ന ഇരുമ്പും ചെമ്പും ഉപയോഗിച്ച് ഇത് പുതുക്കിപ്പണിതു. ചെമ്പിന്റെ ജാലകങ്ങൾ കിഴക്കും പടിഞ്ഞാറും വടക്കും പച്ച ചായം പൂശിയ ഇരുമ്പു ജാലകങ്ങൾ. ഈ "മഖ്സൂറിയാണ് പിന്നീട് ഹുജ്റത്തുശ്ശരീഫ് എന്നറിയപ്പെട്ടത്. ഇവിടെയുള്ള ദീപങ്ങൾ "ഖനാദിലുൽ ഹുജ്റ' എന്നും അറിയപ്പെടുന്നു. ഖിബ്ലയുടെ ഭാഗം "മുവാഹത്തുശ്ശരീഫ്' എന്നു വിളിക്കുന്നു. ഇവിടെയാണ് സന്ദർശകർ നിൽക്കുന്നത്. ഹി. 608ൽ മൻസൂർ രാജാവിന്റെ കാലത്താണ് സുപ്രസിദ്ധമായ ഈ ഖുബ്ബ് നിർമ്മിക്കപ്പെട്ടത്. നാസ്വിർ ഹസൻ ബിൻ മുഹമ്മദ് രാജാവിന്റെ കാലത്ത് ഇത് പുതുക്കിപ്പണിതു. പുനഃസ്ഥാപിച്ചപ്പോൾ ചില കേടുപാടുകൾ സംഭവിച്ചതിനാൽ അശ്റഫ് ശഅ്ബാൻ രാജാവിന്റെ കാലത്ത് 765 ൽ ഇത് വീം പുതുക്കുകയും ശരിയായി ഉറപ്പിക്കുകയും ചെയ്തു. സുലൈമാൻഖാൻ രാജാവ് (ഹി. 926-948) ഹുജ്റയിൽ മാർബിൾ പതിച്ചു. അബ്ദുൽ അസീസ് ആലുസഊദിന്റെ കാലത്ത് മാർബിൾ കൊ് ചില പുരോഗമന പ്രവർത്തനങ്ങൾ നടന്നിട്ടു്.
Created at 2024-10-30 10:14:01