മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

  1. ഇമാം ഇബ്നുൽ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച് വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽ അവ്വൽ) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു. അന്ന് തിങ്കൾ ഞാൻ ജനിച്ച ദിവസമാണ്. അപ്പോൾ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉൾപ്പെടുത്തുന്നു. അതിനാൽ അർഹമായ രൂപത്തിൽ ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്ക് നിർ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അൽ മദ്ഖൽ, വാ :2, പേജ് 3).
  2.  ഇമാം സുയൂഥി(റ)എഴുതുന്നു: “മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ചെയ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്.... ഇത് പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ സന്തോഷിക്കലുമുള്ള തുകൊ” (അൽ ഹാവി ലിൽ ഫതാവ, വാ: 1,പേജ്: 181, ശർവാനി വാ: 1,  പേജ്:422).
  3. ഇബ്നു ഹജറുൽ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അൽ ഹാവി ലിൽ ഫതാവ, വാ: 1,പേജ്: 196).
  4. ഇമാം സുയൂഥി(റ)യിൽ നിന്ന് ഇസ്മാഈലുൽ ഹിഖ്വി(റ)പറയുന്നു. നബി (സ്വ)യുടെ ജന്മ ദിനത്തിൽ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുൽ ബയാൻ, വാ: 9,പേജ്: 56).
  5. ഇസ്മാഈലുൽ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുൽ ഹൈതമി(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതിൽ പണ്ഢിതന്മാർ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വേി ജനങ്ങൾ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ് (റൂഹുൽ ബയാൻ, വാ: 9,പേജ്: 56).
  6. ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.“ നബി(സ്വ) യുടെ ജന്മദിനത്തിൽ നടത്തപ്പെടുന്ന സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്. കാരണം അതിൽ പാവപ്പെട്ടവർക്കു ഗുണം ചെയ്യൽ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു” (അൽ ബാഇസ്, പേജ്: 23).
  7. ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാൻ ഏറ്റവും അർഹമാണ്” (ഹദാഇഖുൽ അൻവാർ, വാ: 1,പേജ്: 19).
  8. നബി(സ്വ) വഫാത്താവുക നിമിത്തമായി ദുഃഖമായ മാസം കൂടിയാണല്ലോ റബീഉൽ അവ്വൽ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാ കുന്നു. അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത്” (അൽ ഹാവി ലിൽ ഫതാവ, വാ: 1,പേജ് 256).

Created at 2024-10-29 09:16:52

Add Comment *

Related Articles