Related Articles
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Three)
-
MUHAMMED NABI
മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part Two)
ക്രിസ്താബ്ദം 571 ഏപ്രിൽ 20-ാം തീയതി ഗജവർഷം ഒന്നാം കൊല്ലം, റബീഉൽ അവ്വൽ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയിൽ ജനിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാൽ ജനിക്കുമ്പോൾ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു.
പിതാമഹനായ അബ്ദുൽ മുത്വലിബ് മക്കയിൽ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. ഒരു വലിയ കുടുംബത്തെ സംരക്ഷിക്കേ ഭാരിച്ച ചുമതല അദ്ദേഹത്തിനു ായിരുന്നു. എന്നാൽ തന്റെ അനാഥ പൗത്രനെ അദ്ദേഹം അതിയായി സ്നേഹിച്ചു. തന്റെ വാത്സല്യ പുത്രനായ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം മൂലം ഉളവായ അപാരദുഃഖത്തിന് ആ ഓമനക്കുഞ്ഞിന്റെ കോമള വദന ദർശനം ഏതാാരു ഉപശാന്തി വരുത്തിയിരുന്നു. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ അബ്ദുൽ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയിൽ കൊുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു. കുഞ്ഞിന് പേരിട്ട ശേഷം അബ്ദുൽ മുത്വലിബ് അതിനെ കെടുവന്ന് ആമിനയെ ഏൽപ്പിച്ചു. അക്കാലത്ത് അറേബ്യയിലെ കൂലീന കുടുംബക്കാർ ചെയ്യാറുായിരുന്നതുപോലെ, ബനൂസഅ്ദ് ഗോത്രത്തിലെ വളർത്തമ്മമാർ മക്കയിൽ വരുമ്പോൾ കുഞ്ഞിനെ അവരിലൊരാളെ ഏൽപ്പിക്കണമെന്നും അബ്ദുൽ മുത്വലിബ് ഉദ്ദേശിച്ചിരുന്നു. കുട്ടി ജനിച്ച് ഏഴാം ദിവസം പിതാമഹൻ ഒരു വലിയ വിരുന്നു സംഘടിപ്പിച്ചു. ഖുറൈശി ഗോത്രത്തലവന്മാരെല്ലാം അതിൽ സംബന്ധിച്ചിരിക്കുന്നു. വിരുന്നു കഴിഞ്ഞപ്പോൾ പാരമ്പര്യമനുസരിച്ചുള്ള ഏതെങ്കിലും പേര് നൽകാതെ കുഞ്ഞിന് മുഹമ്മദ് എന്നു പുതിയ പേര് നൽകിയതെന്താണെന്ന് അവർ അബ്ദുൽ മുത്വലിബിനോട് ചോദിച്ചു. അതിന് അബ്ദുൽ മുത്വലിബ് നൽകിയ മറുപടി: “അല്ലാഹുവിന് വി അവൻ സ്വർഗ്ഗത്തിലും, സൃഷ്ടികൾക്കു വേി ഭൂമിയിലും സ്തുതിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നായിരുന്നു.
കുഞ്ഞിനെ മുലയൂട്ടി വളർത്തുന്നതിനു ബനൂസഅ്ദിലെ വളർത്തമ്മമാർ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ആമിന. അതിനിടയിൽ നബിയുടെ ഒരു പിതൃസഹോദരനായ അബൂലഹബിന്റെ സുവൈബിയ എന്ന പരിചാരികയായിരുന്നു കുഞ്ഞിനു മുലകൊടുത്തുകൊിരുന്നത്. ഇവർ ഏതാനും ദിവസങ്ങൾ മാത്രമെ നബിക്കു മുലയൂട്ടിയിരുന്നുള്ളൂവെങ്കിലും നബി അവരെ അതിയായി സ്നേഹിക്കുകയും. മരിക്കുന്നതു വരെ കൂടെക്കൂടെ അവരെ സന്ദർശിക്കാറുമായിരുന്നു.
ഒന്നു രാഴ്ച കഴിഞ്ഞപ്പോൾ, പതിവു പോലെ ബനൂസഅ്ദിലെ വളർത്തമ്മമാർ മക്കത്തെത്തി. അനാഥ ശിശുക്കളെ വളർത്തുവാൻ അവർക്ക് വലിയ താൽപ്പര്യമായിരുന്നില്ല. കാരണം ഒരു പിതാവിൽ നിന്നു ലഭിക്കുന്ന പ്രതിഫലം ഒരു മാതാവിൽ നിന്നു ലഭിക്കാനിടയില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം നബിയെ സ്വീകരിക്കാൻ അവരിൽ ആരും തയ്യാറായില്ല. ഈ വളർത്തമ്മമാരിൽ ഒരുത്തി ബനൂസഅദിൽപ്പെട്ട ശുഐബിന്റെ പുത്രി ഹലീമയായിരുന്നു. അനാഥക്കുഞ്ഞിനെ ഏറ്റെടുക്കാൻ ഇവർക്കും ആദ്യം സമ്മതമില്ലായിരുന്നു. ദരിദ്രയായ അവൾ ക്ഷീണിതയുമായിരുന്നു. അതുകൊ് തങ്ങളുടെ കുഞ്ഞിന് മുലകൊടുത്തു വളർത്തുന്നതിന് ഹലീമയെ ഏൽപ്പിക്കാൻ അവിടെയുള്ള മാതാക്കളാരും തുനിഞ്ഞില്ല. അപ്രകാരം നബിക്ക് ഒരു വളർത്തമ്മയെ ലഭിക്കാത്തതുപോലെ തന്നെ ഹലീമക്ക് ഒരു വളർത്തുകുഞ്ഞിനെയും ലഭിച്ചില്ല. സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോകാൻ പുറപ്പെടുമ്പോൾ ഹലീമ അവരുടെ ഭർത്താവായ ഹാരിസിനോട് പറഞ്ഞു: “ഒരു വളർത്തുകുഞ്ഞിനെ കൂടാതെ മറ്റുള്ളവരെപ്പോലെ വീട്ടിലേക്കു മടങ്ങാൻ എനിക്കതിയായ വിഷമമു്. അല്ലാഹുവാണ് സത്യം. ഞാനീ അനാഥകുഞ്ഞിനെ തന്നെ ഏറ്റെടുക്കാൻ പോവുകയാണ്. അതിന് ഹാരിസ് ഇങ്ങനെ മറുപടി പറഞ്ഞു: “അതു തന്നെയാണ് നീ ചെയ്യേത്. ഒരു പക്ഷേ, ഈ കുഞ്ഞിന്റെ സാന്നിധ്യം നിമിത്തം അല്ലാഹു നമ്മ അനുഗ്രഹിച്ചേക്കും.” അപ്രകാരം ഹലീമയും ഭർത്താവും കുഞ്ഞിനെ മരുഭൂമിയിലുള്ള അവരുടെ വീട്ടിലേക്ക് കൊുപോയി. അവർ വീട്ടിലെത്തിയതു മുതൽ അവരുടെ ആടിന് പാല് വർദ്ധിക്കുകയും മറ്റു പലവിധത്തിലും അവരുടെ ഐശ്വര്യം നാൾക്കുനാൾ അഭിവൃദ്ധിപ്പെടുകയും ചെയ്തതായി ഹലീമാബീവി പറയാറുായിരുന്നു.
രു കൊല്ലം നബി ഹലീമയുടെ വീട്ടിൽ കഴിഞ്ഞു. അവരുടെ മകൾ ശ്യയായിരുന്നു നബിയെ ശുശ്രൂഷിച്ചിരുന്നത്. മരുഭൂമിയിലെ ഉന്മേഷദായകമായ അന്തരീക്ഷവും കാറ്റും വെയിലും ഏറ്റുകൊള്ള ജീവിതവും കുഞ്ഞിന്റെ സ്വതവേ ബലിഷ്ഠവും സുദൃഢവുമായ ശരീരവളർച്ചക്കു ഏറ്റവും അനുയോജ്യമായി. ദൃഢഗാത്രനും കോമളനുമായി വളർന്നു. കരാറനുസരിച്ച് രു വർഷം പൂർത്തിയാക്കിയപ്പോൾ ഹലീമ കുട്ടിയെ ആമിനയുടെ അടുക്കൽ കൊു വന്നു. എന്നാൽ ആ രു മാതാക്കൾക്കും തമ്മിലായ സ്നേഹ ബഹുമാനങ്ങൾ നിമിത്തവും, ഹലീമാബീവിക്ക്വ ളർത്തുപുത്രനോടുള്ള സ്നേഹാധിക്യം കാരണമായും വീം കൊല്ലത്തേക്കു കൂടി കുട്ടിയെ അവർ സ്വഗൃഹത്തിലേക്ക് തന്നെ കൊപോയി.
അഞ്ചു വയസ്സ് പൂർത്തിയാകുന്നതുവരെ നബി ഹലീമയുടെ കൂടെ മരുഭൂമിയിൽ കഴിഞ്ഞുകൂടി. ആ ബാല്യകാലത്ത് പ്രധാനമായി അവിടുന്ന് സമ്പാദിച്ചത് വിശപ്പും ദാഹവും സഹിക്കുവാനും അത്യദ്ധ്വാനം ചെയ്യാനും കഴിവുള്ള ആരോഗ്യദൃഢതയായിരുന്നു. കൂടാതെ സ്വാതന്ത്യ തൃഷ്ണയും മനോദാർഢ്യവും നബിയിൽ വേരുറച്ചു. അറബിഭാഷയുടെ കലർപ്പില്ലാത്ത ശുദ്ധശൈലിയും ആ മരുപ്രദേശത്തു നിന്ന് കരസ്ഥമായി.
ആറാമത്തെ വയസ്സിൽ നബി മാതാവിന്റെ അടുക്കൽ തിരിച്ചെത്തി. ഹലീമയോടും കുടുംബത്തോടുമുള്ള നബിയുടെ സ്നേഹം അതീവ ഊഷ്മളവും സ്ഥിരവുമായിരുന്നു. ജീവിതാവസാനം വരെ ഈ സ്നേഹബഹുമാനാദരവുകൾ നിലനിന്നു. നബിയുടെ വിവാഹാന ന്തരം അറേബ്യയിൽ ഒരു ക്ഷാമമായി. തദവസരത്തിൽ ഹലീമ നബിയെ സന്ദർശിച്ചു. മടങ്ങിപ്പോരുമ്പോൾ നബി അവർക്കു ചരക്കു കയറ്റിയ ഒരു ഒട്ടകത്തെയും നാൽപ്പത് ആടിനെയും സമ്മാനിക്കുകയായി. ഹലീമാബീവി നബിയുടെ സമീപത്തെത്തുമ്പോഴൊക്കെ അവരോടുള്ള സ്നേഹാദരവുകൾ മൂലം നബി സ്വന്തം ഉത്തരീയമെടുത്ത് ഇരിക്കാനായി അവർക്കു വിരിച്ചുകൊടുക്കുക പതിവായിരുന്നു. ത്വാഇഫ് പ്രതിരോധത്തിനുശേഷം തടവുകാരാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഹലീമാബീവിയുടെ പുത്രി ശയുമായിരുന്നു. നബിയുടെ മുമ്പാകെ അവരെ കെടുവന്നപ്പോൾ, നബി അവരെ തിരിച്ചറിയുകയും അവരെ ബഹുമാനപൂർവ്വം അവരുടെ ആഗ്രഹമനുസരിച്ച് സ്വഗൃഹത്തിലേക്കു മടക്കി അയക്കുകയും ചെയ്തു.
ആറാമത്തെ വയസ്സിൽ മാതാവിന്റെ അടുക്കൽ മടങ്ങിയെത്തിയ നബിയെ ആമിനാബീവി സ്നേഹമസ്യണമായി പരിലാളിച്ചു. അബ്ദുൽ മുത്വലിബ് പൗത്രനെ സ്വന്തം സംരക്ഷണത്തിൽ കൊുനടക്കുക മാത്രമല്ല, സ്നേഹവാത്സല്യങ്ങൾ ചൊരിയുകയും ചെയ്തു. സദാ സമയവും അദ്ദേഹത്തിന്റെ ശ്രദ്ധ ആ ഓമന ബാലനിൽ പതിഞ്ഞു. പിതാവില്ലാത്ത അനാഥത്വം കുട്ടിയെ ഒരിക്കലും ശല്യപ്പെടുത്തരുതെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. അത്യധികം ആനന്ദസന്ദായകമായ ജീവിതമായിരുന്നു അക്കാലത്ത് നബിയും മാതാവും പിതാമഹനും നയിച്ചിരുന്നത്. പക്ഷേ, ഈ ആനന്ദജീവിതം അധികകാലം തുടരാനായില്ല. തന്റെ ഏകസന്താനത്തെ ഭർത്താവിന്റെ മാതൃസഹോദരീസഹോദരന്മാർക്കു പരിചയപ്പെടുത്താൻ ആമിനാബീവി അതിയായി ആഗ്രഹിച്ചു. ഉമ്മു അയ്മൻ എന്ന പരിചാരികയെയും കൂട്ടി മാതാവും പുത്രനും മദീനയിലേക്കു പുറപ്പെട്ടു. വഴിക്കുവെച്ച് പിതാവ് മരിച്ച വീടും അദ്ദേഹത്തെ ഖബറടക്കിയ സ്ഥലവും ആമിനാബീവി പുത്രനു കാണിച്ചുകൊടുത്തു. പിതാവിനെക്കുറിച്ചുള്ള പല കഥകളും മാതാവ് പുത്രനു പറഞ്ഞുകൊടുത്തു. മദീന യാത്രയിലെ സംഭവങ്ങളെല്ലാം വളരെക്കാലത്തിനു ശേഷം ഓർക്കുകയും അവയെപ്പറ്റി പിൽക്കാലത്ത് പലപ്പോഴും അനുയായികളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. താനൊരു അനാഥ ബാലനാണെന്നുള്ള യാഥാർഥ്യം അക്കാലത്തു തന്നെ നബിയുടെ മനസ്സിൽ രൂഢമൂലമാവുകയും ചെയ്തു. ആമിനാബീവിയും മകനും ഒരു മാസക്കാലമേ മദീനയിൽ താമസിച്ചിരുന്നുള്ളൂ. പരിചാരികയായി ഉമ്മു അയ്മനുമായി അവർ പുത്രനോടൊപ്പം മക്കൾക്കു പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ അബവാഅ് എന്ന സ്ഥലത്തുവച്ച് ആമിനാബീവി രോഗബാധിതയാവുകയും അവിടെ വച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അവരെ അവിടെ തന്നെ ഖബറടക്കിയ ശേഷം ദുഃഖിതനായ ബാലനും പരിചാരികയും യാത്ര തുടർന്നു. ആറുവയസ്സു പോലും പൂർത്തിയാകാത്ത ആ അനാഥബാലൻ അനുഭവിച്ച ദുഃഖങ്ങൾ എത്രമാത്രം വേദനാജനകമാണെന്നോ! പിതാവും മാതാവും നഷ്ടപ്പെട്ടു. സഹോദരീ സഹോദരന്മാരായി ആരുമില്ല. സ്വപിതാവിന്റെ മുഖദർശനം പോലും ലഭിച്ചിട്ടില്ല. ഇപ്പോൾ മാതാവിന്റെ മരണവും. മക്കത്തെത്തിയ പൗത്രനെ പിതാമഹൻ അബ്ദുൽ മുത്വലിബ് പൊട്ടിക്കരഞ്ഞുകൊാണ് ഏതിരേറ്റത്. സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെ പൗത്രനെ വളർത്തി. കഅ്ബയുടെ തണലിൽ അബ്ദുൽ മുത്വലിബിന് വിരിച്ചു വിരിച്ചിരിക്കും. അദ്ദേഹത്തിന്റെ പുത്രന്മാർ വിരിപ്പിന്റെ ഓരത്ത് ഒതുക്കത്തോടെ ഇരിക്കും. നബി തിരുമേനി അവിടെ വരുമ്പോൾ നേരെ വിരിപ്പിലേക്കാണ് ചെല്ലുക. അതുകാണുമ്പോൾ പിതൃവ്യന്മാർ കുട്ടിയെ പിടിച്ചു തങ്ങളുടെ കൂടെ ഇരുത്താൻ ശ്രമിക്കും. എന്നാൽ അബ്ദുൽ മുത്വലിബ് അവരോട് പറയും. "വേ, അവനെ വിടൂ. അവൻ എന്റെ കൂടെ തന്നെ ഇരിക്കട്ടെ. എന്റെ ഈ പ്രിയപുത്രൻ വലിയ മഹാനായിത്തീരും. എന്നിട്ട് കുട്ടിയെ തന്നോടൊപ്പം പിടിച്ചിരുത്തി സ്നേഹവാത്സല്യത്തോടെ തലോടും.
ഇപ്രകാരം പ്രിയപിതാമഹന്റെ വാത്സല്യപരിചരണത്തിൽ നബി രു വർഷം കഴിച്ചുകൂട്ടി. എട്ടു വയസ്സ് പ്രായമുള്ളപ്പോൾ വന്ദ്യവയോവൃദ്ധനായ പിതാമഹൻ നിര്യാതനായി. കുട്ടിയെ വളർത്താൻ തന്റെ മൂത്തപുത്രനും നബിയുടെ മൂത്താപ്പയുമായ അബൂത്വാലിബിനെ ഏൽപ്പിച്ചുകൊാണ് അദ്ധേഹം കണ്ണടച്ചത്. അബ്ദുൽ മുത്വലിബിന്റെ പത്തു പുത്രന്മാരിൽ അബൂത്വാലിബ്, അബ്ദുല്ലാഹ്, സുബൈർ എന്നീ മൂവരും മാതാവും പിതാവും ഒന്നൊ സഹോദരന്മാരാണ്. ഇവരുടെ മാതാവ് ഫാത്വിമ മഖ്ദൂമിയ്യയാണ്.
തന്നെ പുത്രതുല്യം സ്നേഹിച്ചു ലാളിച്ചു വളർത്തിയ രക്ഷിതാവിന്റെ മൃതശരീരത്തിനു പിന്നാലെ ആ ബാലൻ ശ്മശാനം വരെ നടന്നു ചെന്നു. അന്ത്യകർമ്മങ്ങളിൽ പങ്കുകൊ. മാതാവ് മരിച്ചപ്പോഴുായ ദുഃഖം പോലെ തന്നെ പിതാമഹന്റെ അന്ത്യത്തിലും അതീവ ദുഃഖിതനായി. തുടർന്നുള്ള നബിയുടെ ജീവിതം അബൂത്വാലിബിന്റെ കൂടെയായിരുന്നു. തന്റെ മാതൃസ്ഥാനവും പിതൃസ്ഥാനവും ഒരുപോലെ വഹിച്ചുപോന്ന അബൂത്വാലിബിന്റെ നേർക്ക് നബിക്ക് വലുതായ ആദരവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആദരവോടെയല്ലാതെ നബി ഒരുകാലത്തും സംസാരിച്ചിട്ടില്ല. നബി ധിഷണാശാലിയും ആർദ്രചിത്തനും വിശാലഹൃദയനും കുലീന സ്വഭാവിയുമായിരുന്നതിനാൽ അദ്ദേഹത്തെ അബൂത്വാലിബ് സ്വപുത്രന്മാരെക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു. പിതൃവ്യനോടൊപ്പം നബി മക്കയിൽ തന്നെ താമസം തുടർന്നു. തീർഥാടകർക്കു ജലദാനം ചെയ്യുക, അവരെ പരിചരിക്കുക തുടങ്ങിയ പിതൃവ്യന്റെ പ്രധാന ജോലികളിൽ കഴിയുന്ന സഹായം ചെയ്തുകൊിരുന്നു. കുറച്ചുകാലം അദ്ദേഹത്തിന്റെ ആടുകളെ മേയ്ക്കുന്ന ജോലിയും ചെയ്തു.
നബിയുടെ പന്താം വയസ്സിൽ അബൂത്വാലിബ് വ്യാപാരാർഥം സിറിയയിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചു. യാത്രാക്ലേശവും മരുഭൂമിയിലൂടെയുള്ള സഞ്ചാരവും പരിഗണിച്ച് നബിയെ കൊ പോകാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ അബൂത്വാലിബിൽ നിന്നും പിരിഞ്ഞു നിൽക്കാനുള്ള വിഷമം നിമിത്തം തന്നെക്കൂടി കൊുപോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു വ്യാപാര സംഘത്തോടൊപ്പം ഇരുവരും സിറിയയിലേക്കു പുറപ്പെട്ടു. സിറിയയുടെ തെക്കുഭാഗത്തുള്ള ബുസ്റായിൽ അവരെത്തി. അവിടെവച്ച് ബഹീറ എന്ന കൃസ്ത്യൻ പാതിരി നബിയെ കപ്പോൾ, ക്രൈസ്തവ വേദഗ്രന്ഥങ്ങളിൽ വിവിരിച്ചിട്ടുള്ള വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങൾ കുട്ടിയിൽ കാണുന്നുന്നും, യഹൂദന്മാർ ഈ ലക്ഷണങ്ങൾ കു നബിയെ ഉപ ദ്രവിച്ചേക്കുമെന്നും അതിനാൽ കുട്ടിയെ സിറിയയിലേക്കു കൊുപോകരുതെന്നും ഉപദേശിക്കുകയുായി. ഈ വ്യാപാരയാത്രയിൽ അബൂത്വാലിബിന് മുമ്പൊരിക്കലും ഉ ായിട്ടില്ലാത്ത വിധം ധാരാളം ലാഭം കിട്ടിയിരുന്നു. ഈ ദീർഘ യാത്രയിൽ നിന്നും നബിക്കു നൂതനമായ പല അറിവുകളും ലഭിക്കുകയുായി.
നബിക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ ഒരു യുദ്ധം നേരിട്ടു കാണാനും കുറച്ചൊക്കെ അതിൽ പങ്കെടുക്കാനും അവസരമായി. കിനാന, ഖൈസ് എന്നീ ഗോത്രങ്ങളും ഖുറൈശികളുമായിട്ടായിരുന്നു യുദ്ധം. ഈ യുദ്ധം ഹറമിന്റെ അതിർത്തിയും ലംഘിച്ചതിനാൽ അതിനു ഹർബുൽ ഫിജാർ (പരിശുദ്ധമല്ലാത്ത യുദ്ധം) എന്ന പേർ വീണു. ഈ യുദ്ധത്തിൽ നബി വഹിച്ച പങ്ക് യുദ്ധരംഗത്ത് അങ്ങിങ്ങായി പതിക്കുന്ന അസ്ത്രങ്ങൾ പെറുക്കിയെടുത്ത് അബൂത്വാലിബിനെ ഏൽപ്പിക്കുന്ന ജോലിയായിരുന്നു. അദ്ദേഹമാണ് ഈ യുദ്ധത്തിൽ ബനൂഹാശിമിന്റെ നേതൃത്വം വഹിച്ചത്. നബി ഏറെക്കുറെ ഒരു ദൃക്സാക്ഷിയായിട്ടു മാത്രമാണ് കഴിച്ചുകൂട്ടിയത്. പക്ഷേ, അറബികളുടെ യുദ്ധരീതികൾ പഠിച്ചറിയാൻ ഈ യുദ്ധം നബിക്ക്
അവസരം നൽകി.
ഹർബുൽ ഫിജാറിനു ശേഷം ഖുറൈശികളിൽ ബനൂഹാശിം, ബനൂഅസദ്, ബനൂതമീം മുതലായ കുടുംബക്കാർ ഒത്തുചേർന്നു. "ഏതു കുടുംബത്തിൽപ്പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കത്തേക്കു വന്നാൽ അവരെ സഹായിക്കുക' എന്നു പ്രതിജ്ഞയെടുക്കുകയും അതനുസരിച്ച് ഉടമ്പടിയാക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ജദ്ആൻ എന്നവരുടെ വസതിയിൽ വെച്ചാണ് ഇപ്രകാരമൊരു ഉടമ്പടി ഉടക്കിയത്. പ്രവാചകത്വലബ്ധിക്കു ശേഷം നബി തിരുമേനി ഇതു സംബന്ധിച്ചു പറഞ്ഞത് ഇപ്രകാരമാണ്. ആ പ്രതിജ്ഞ ചെയ്യുമ്പോൾ ഞാനും അവിടെയുായിരുന്നു. അതിൽ എനിക്കേറെ സന്തോഷമു്. അതുപോലെയുള്ള ഉടമ്പടി ഇനിയും ആരെങ്കിലും ഊക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഞാനും അതിനു തയ്യാറാണ്.
ജനനത്തിനു മുമ്പേ പിതാവ് മരിക്കുക, ശൈശവത്തിൽ മാതാവ് മരിക്കുക. എട്ടുവയസ്സിൽ തന്നെ പിതാമഹന്റെ വേർപാട്, താരതമ്യേനയുള്ള ദരിദ്രജീവിതം. ഈ ദുഃഖാനുഭവങ്ങളുടെ മാധ്യത്തിൽ സദാ നിരാഡംബരനായും, ചിന്താമഗ്നനായും കഴിഞ്ഞുപോന്ന നബി മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി പവിത്രമായ ജീവിതമാണ് നയിച്ചിരുന്നത്. സുഖഭോഗങ്ങളിൽ അദ്ദേഹം തീരെ തൽപരനായിരുന്നില്ല. അറേബ്യയിലെ അന്നത്തെ യുവാക്കളുടെ അസാന്മാർഗിക ജീവിതവുമായി നബിക്ക് യാതൊരു ബന്ധവുമായിരുന്നില്ല. പ്രവാചകത്വത്തിനു മുമ്പേ സദ്ഗുണങ്ങളിൽ തിരുനബി മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാർ ഏകകണ്ഠമായി അംഗീകരിക്കുന്നു. സത്യസന്ധത, വിശ്വാസദാർഢ്യം, സൽസ്വഭാവം തുടങ്ങിയ ഗുണങ്ങൾ പ്രസിദ്ധമാണ്. ലളിതവും ഹൃദ്യവുമായ പെരുമാറ്റവും, പവിത്രമായ സദാചാരബോധവും, പ്രതിജ്ഞാബദ്ധവും പരിശുദ്ധവുമായ ജീവിതവും,
ഉന്നതമായ സംസ്കാരങ്ങളും, അഗതികൾക്കും ആവശ്യക്കാർക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധതയും, വിശുദ്ധമായ വിചാരവികാരങ്ങളും, ലക്ഷ്യത്തിൽ സമ്പൂർണ്ണ പ്രതിപത്തിയും, കടമ നിർവ്വഹിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിഷ്കർഷയുമെല്ലാം മക്കാ നിവാസികളെ ഹഠാദാകർഷിച്ചു. തന്മൂലം അവർ അൽഅമീൻ എന്ന മഹത്തായ ബഹുമതി നാമം അദ്ദേഹത്തിനു നൽകി. ജനങ്ങൾ തങ്ങളുടെ വസ്തുക്കൾ കൊുവന്ന് അൽഅമീന്റെ പക്കൽ അമാനത്ത് വെക്കാറു്.
നബി എഴുതുവാനോ വായിക്കാനോ അറിയാത്ത ഉമ്മിയ്യായിരുന്നു. സ്വയം അദ്ധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. ഒരു വർത്തകനെന്ന നിലയിൽ നബി സമ്പാദിച്ച സത്യസന്ധൻ, വിശ്വസ്തൻ എന്നീ സൽകീർത്തികൾ മക്കാ നിവാസികളുടെ ഇടയിൽ നബിക്ക് അഭൂതപൂർവ്വമായ പദവി നേടിക്കൊടുത്തു. അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തത് അബൂത്വാലിബായിരുന്നു. ഖദീജാബീവിയെ വിവാഹം ചെയ്തതിനു ശേഷം അവരുടെ മൂലധനമുപയോഗിച്ച് നബി വ്യാപാരത്തിലേർപ്പെട്ടു. കിട്ടുന്ന വരുമാനത്തിൽ ഇരുവരും പങ്കുകൊള്ളും. ചില സന്ദർഭങ്ങളിൽ ഖദീജാബീവിയെ കൂടാതെ മറ്റു വർത്തകരുമായും കൂട്ടുചേർന്നു പാരത്തിലേർപ്പെട്ടിരുന്നു.
അക്കാലത്ത് നബി മക്കക്കു സമീപമുള്ള ജബലുന്നൂറിലെ ഗുഹയിൽ ധ്യാനത്തിനു ചെല്ലുക പതിവായിരുന്നു. ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടാറായിരുന്നു. പിതാമഹൻ അബ്ദുൽ മുത്വലിബ് ഈ ഗുഹയിൽ ചെന്നു പ്രാർഥിക്കുക പതിവായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടു്. ചെറുപ്പത്തിലേ നബിക്കു വിഗ്രഹാരാധനയോട് വെറുപ്പായിരുന്നു. വിഗ്രഹാരാധന നടക്കുന്ന സ്ഥലത്തുപോലും അവിടുന്ന് കാലുകുത്താറുായിരുന്നില്ല. വിഗ്രഹങ്ങൾക്ക് വി അറുക്കപ്പെട്ട ജീവികളുടെ മാംസം ഭുജിച്ചിരുന്നില്ല. എന്നാൽ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യാറുായിരുന്നു. ഹജ്ജും നിർവ്വഹിക്കാറുായിരുന്നു. മദ്യപാനത്തിൽ നിന്നൊഴിവായി അവിടുന്ന് സദാ പരിശുദ്ധി പാലിച്ചു വന്നു.
Created at 2024-10-29 09:39:45