നബി(സ്വ) രൂപഭാവങ്ങൾ (Part One)

ഉള്ളടക്ക വിഷയങ്ങൾ

  1. മുഖസൗന്ദര്യം ശ്രവണവിശേഷം

  2. വാക്ചാതുരിയും വാഗ്മിതയും

  3. ശിരസ്സും ശിരോരോമവും മൃദുലം സുരഭിലം

  4. കൈകാലുകൾ

  5. ആരോഗ്യം

  6. ബുദ്ധിസാമർഥ്യം

  7. പരിശുദ്ധി പരിരക്ഷണം

  8. നയനവിശേഷം

  9. വായയും സിദ്ധി ഗുണങ്ങളും

  10. താടിയും വിശേഷങ്ങളും > പുണ്യപൂമേനി

  11. നെഞ്ചും ഹൃദയവും

  12. സുഭഗമായ തിരുകരം

  13. ധീരതയും

  14. സൈര്യവും

  15. വിസർജ്യവസ്തുക്കൾ

തിരുനബി(സ്വ) ആകാരപരമായ പൂർണതയുടെ ഉടമയായിരുന്നു. വർണ്ണനാതീ തമാണ് അവിടുത്തെ ആകാര പ്രകൃത സവിശേഷതകൾ. മഹാന്മാരായ സ്വഹാ ബീപ്രമുഖർ സ്വന്തം അനുഭവവും ജ്ഞാനവും അടിസ്ഥാനപ്പെടുത്തി വിവരിച്ചതു മാത്രമാണ് ഇക്കാര്യത്തിലവലംബിക്കാനുള്ളത്. സൗന്ദര്യത്തിന്റെ തൽസ്വരൂപമായ തിരുനബി(സ്വ)യുടെ സൗന്ദര്യത്തിന്റെ കേന്ദ്രീയത അവിടുന്ന് പ്രകാശമായിരുന്നു എന്നതിലാണ്.

അവിടുത്തെ ആകാര പ്രകൃതങ്ങളെക്കുറിച്ചുള്ള വർണനകളെല്ലാം അനന്തമായ പാരാവാരത്തി ൽ നിന്നെടുത്ത ജലകണങ്ങളെപ്പോലെ മാത്രമാണ്. പൂർവ്വകാല പ്രവാചകന്മാരെല്ലാവരും നബി (സ്വ) തങ്ങളെക്കുറിച്ച് വിവരിച്ചിട്ടുായിരുന്നു. അതുപോലും വളരെ പരിമിതവും. സാഹചര്യ ത്തിന്റെ അവസ്ഥയനുസരിച്ച് പരിമിതവും ക്ലിപ്തവുമായിരുന്നു.

ഇമാം ബൂസ്വീരി(റ) പറയുന്നു: “നിശ്ചയം, അവരൊക്കെ (പ്രവാചകന്മാർ) അവരുടെ
സമുദായങ്ങൾക്കു വിവരിച്ചു കൊടുത്ത അങ്ങയുടെ വിശേഷണങ്ങൾ വെള്ളം ആകാശ താരകങ്ങളെ പ്രതിബിംബിക്കുംപ്രകാരം മാത്രമായിരുന്നു” (അൽഖസ്വീദതുൽ ഹംസിയ്യ: വരി: 3).

ഈ വരിയുടെ വ്യാഖ്യാനത്തിൽ ഇബ്നുഹജർ(റ) എഴുതുന്നു: “നിശ്ചയം, അവർ ഉന്നതവും സ പൂർണ്ണവുമായ വാഗ്വിലാസത്തോടെ നബി(സ്വ)യെ വർണിച്ചിട്ടുങ്കിലും അതിലെ അൽപം ചില സൂചനകൾ മാത്രമാണവർ പ്രാപിച്ചിട്ടുള്ളത്. അതിന്റെ യഥാർഥ ഭാവതലങ്ങളെ ഉൾക്കൊള്ളാൻ അവർ അശക്തരായിരുന്നു” (അൽ മിനഹുൽ മക്കിയ്യ: 1/135).

മഹാന്മാരായ പ്രവാചകന്മാരുടെ സ്ഥിതിയിതാണെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യം പ റയാനില്ലല്ലോ. നബി(സ്വ) തങ്ങളെ പൂർണ്ണമായി വിവരിക്കുക അസാധ്യമാണ്. എന്നാലും അവിടു ത്തെ സംബന്ധിച്ച് നമുക്കറിയാവുന്നത്. അതിന്റെ ആന്തരിക യാഥാർഥ്യം നമുക്കജ്ഞാതമ ങ്കിലും പകരേയും നുകരേതുമാണ്. കാരണം നബി(സ്വ)യെ സാധിക്കും വിധം അറിഞ്ഞ് വിശ്വസിക്കേവരാണ് നാം.

ഇബ്നു ഹജറിൽ ഹൈമതമി(റ) പറയുന്നു: “മുമ്പും ശേഷവും നബി(സ്വ)യെപ്പോലെ ഒരാളും മ നുഷ്യരിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിധമാണ് ആ ശരീരത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതെ ന്നു വിശ്വസിക്കൽ വിശ്വാസപൂർണ്ണതയുടെ ഭാഗമാണ്. കാരണം, ഒരു സത്തയിലെ പ്രത്യക്ഷ ഗുണങ്ങൾ അതിൽ ആന്തരികമായുള്ള അദൃശ്യസ്വഭാവങ്ങളുടെയും സവിശേഷതകളുടെയും തെളിവാണ്. നമ്മുടെ നബി(സ്വ) തങ്ങൾ ഈ സ്വഭാവ വിശേഷങ്ങളിലെല്ലാം മറ്റാരും പ്രാപിക്കാത്ത പദവി നേടിയിട്ടു്” (അൽ മിനൽ മക്കിയ്യ: 2/570).

അമ്പിയാക്കൾ സമകാലികരിൽ നിന്നു താഴ്ന്ന ശരീരാവസ്ഥയിലാവുന്നത് പ്രബോധനത്തിനു ത ടസ്സമാവാനിടയു്. കാരണം ഏതൊരു സമൂഹവും അവരുടെ സാമ്പ്രദായികമായ ശീലങ്ങളുടെ പരിസരത്തു നിന്നാണ് പ്രവാചകരെ കാണുക: ക്രമേണ അതിനു മാറ്റം വന്നേക്കാമെ ങ്കിലും പ്രഥമദൃഷ്ട്യാ അവരിൽ സ്വാധീനം ചെലുത്താനുപകരിക്കുന്ന ആകർഷകമായ ശാരീരിക സൗഷ്ഠവം പ്രവാചകന്മാർക്കായിരിക്കേതു്. സ്വഭാവവും സംസ്കാരവും അടുത്തറിയാനും ബാഹ്യമായ ആകർഷകത്വം ആവശ്യമാണല്ലോ. അതിനാൽ തന്നെ പ്രബോധിതരിൽ നീരസം ഉ ാക്കുന്നവിധമുള്ള ശാരീരിക പ്രകൃതിയോ രോഗമോ അവർക്കും വില്ല. ശാരീരികമായ വൈകല്യമോ വൈരൂപ്യമോ ഇല്ലാത്തവരായിരിക്കും അവർ. ഒരു പ്രവാച കന്റെയും പഭാവങ്ങൾ സമൂഹത്തെ അദ്ദേഹത്തിൽ നിന്ന് അകറ്റിയതായി ചരിത്രമില്ല.

നമ്മുടെ നബി(സ്വ) തങ്ങൾ എല്ലാ നിലക്കും എല്ലാ പ്രവാചകൻമാരെക്കാളും സമകാലത്തെ ജനങ്ങളെക്കാൾ ഉന്നതർ തന്നെയായിരുന്നു. ഇമാം ബൂസ്വീരി(റ) പറയുന്നു: “ഇതര പ്രവാചകന്മാരെക്കാൾ ആകാരത്തിലും സ്വഭാവത്തിലും നബി(സ്വ) ഉന്നതരായിരുന്നു. അവരാരും തന്നെ നബി(സ്വ) തങ്ങളോട് ജ്ഞാനത്തിലും ഉദാരതയിലും അടുത്തെത്തിയിരുന്നില്ല (ഖസീദതുൽ ബുർദ),

നബി(സ്വ) തങ്ങളുടെ ശരീരത്തിലെ ഓരോ അവയവവും അതുല്യമായ സൗന്ദര്യവിശേഷങ്ങ ളാത്തതായിരുന്നു. ബറാഉബ്നു ആസിബ്(റ) പറയുന്നു: “നബി(സ്വ) തങ്ങളെക്കാൾ സൗന്ദര്യമുള്ള ആരെയും ഞാൻ കിട്ടില്ല” (ബുഖാരി).

അബൂബക്കർ സ്വിദ്ദീഖ്(റ) പറഞ്ഞു: “നബി(സ്വ) തങ്ങൾ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലർന്ന വെളുത്ത നിറമുള്ള ഒത്ത ഒരാളായിരുന്നു. നീട്ടി വളർത്താത്ത ഒതുങ്ങിയ തലമുടി, നീ മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിൾത്തടങ്ങൾ, കറുത്ത കൺമണികൾ, അകന്ന പല്ലുകൾ, വെള്ളിക്കപോലെയുള്ള കഴുത്ത് എന്നിവ നബി(സ്വ)യു ടെ സവിശേഷതയായിരുന്നു. അവിടുത്തെ രു ചുമലുകൾക്കിടയിൽ പ്രവാചക മുദ്രയും യിരുന്നു (തുർമുദി).

ഹിജ് റ വേളയിൽ നബി(സ്വ) ഉമ്മുമഅ്ബദ്(റ) എന്ന സ്ത്രീയുടെ കറവ വറ്റിയ ആടിൽ നിന്ന് അ മാനുഷിക സിദ്ധി മുഖേന പാൽ കറന്നെടുത്തു കഴിച്ചു. ആ വീട്ടുകാർക്കും പാൽ നൽകി. ഭർ ത്താവ് തിരിച്ചുവന്നപ്പോൾ അതിനെക്കുറിച്ചന്വേഷിച്ചു. അതിന് അവർ നൽകിയ മറുപടിയിൽ നബി(സ്വ) തങ്ങളെക്കുറിച്ച് നൽകിയ വിവരണം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടു്:


“പ്രകാശം പ്രകടമായൊരു മനുഷ്യൻ, മുഖം പ്രസന്നമായ നല്ല ആകാരമുള്ളവൻ, ശരീര പു ഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല. സുന്ദരൻ; അതീവ സുന്ദരൻ; കണ്ണിനു നല്ല കറുപ്പു്. നീളമുള്ള കൺപീലികളുള്ളവർ, ദൃഢകായൻ, നീ മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല; മാർദ്ദവമു്. പുരികം വളഞ്ഞു നീ തമ്മിൽ ചേർന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമു്. സം സാരത്തിന് ആകർഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളൻ, അടുത്താവുമ്പോൾ അതിസൗന്ദര്യവാൻ. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ മുറിച്ചു മുറിച്ചുള്ള സംസാരം. കോർത്തിണക്കിയ മുത്തുമണികൾ ഉതിർന്നുവീഴും പോലെയുള്ള വചനങ്ങൾ. ഒത്ത ശരീരപ്രകൃതൻ. അതികായനോ നീളക്കുറവിനാൽ അവഗണനീയനോ അല്ല. നിവർന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരിൽ വളരെ കൂടുതൽ തേജസ്സുള്ളവൻ. അവരിൽ ഏറ്റവും മഹാൻ” (ത്വബ്റാനി).

മുഖസൗന്ദര്യം

നബി(സ്വ) തങ്ങളുടെ മുഖം സൗന്ദര്യ സമ്പൂർണ്ണമായിരുന്നു. ഇതു സംബന്ധമായി ധാരാളം ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടു്. അബൂഹുറൈറ(റ) പറയുന്നു: “നബി(സ്വ) തങ്ങളെക്കാൾ മ നോഹാരിതയുള്ള ഒരാളെയും ഞാൻ കിട്ടില്ല. സൂര്യൻ അവിടുത്തെ മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു” (അൽമിനൽ മക്കിയ്യ: 2/571).

അലി(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ മുഖം വീർത്തതോ മാംസമില്ലാതെ നീയോ ആ യിരുന്നില്ല. ആ മുഖം അൽപം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലർന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്” (തുർമുദി).

ബറാഅ്(റ)വിനോട് “നബി(സ്വ) തങ്ങളുടെ മുഖം വാളുപോലെയായിരുന്നോ' എന്നു ചോദിച്ചപ്പോൾ, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്(ബുഖാരി). ചന്ദ്രനെപ്പോലെ വൃത്താകൃതിയിൽ പ്രകാശമുള്ളതായിരുന്നു എന്നർഥം.

ജാബിറുബ്നു സമുറ (റ) പറഞ്ഞു: “നബി(സ്വ) തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു” (മുസ്ലിം).

നബി(സ്വ) തങ്ങളുടെ മുഖത്തിനു സൗന്ദര്യം മാത്രമായിരുന്നില്ല. പ്രകാശവും കൂടി ഉായിരുന്നു. വൃത്താകൃതിയുമായിരുന്നു. ഇവിടെ വൃത്തമെന്നു പറഞ്ഞതുകൊദ്ദേശ്യം പൂർണ്ണവൃത്തമല്ല. അലി(റ)വിന്റെ വിവരണത്തിൽ അതു വ്യക്തമാണ്. അൽപ വൃത്താകൃതിയിലുള്ള മുഖം അറബികൾക്ക് ഹൃദ്യമായിരുന്നു.

കഅ്ബുബ്നു മാലിക്(റ) പറയുന്നു: “നബി(സ്വ) ചിരിക്കുമ്പോൾ ചന്ദ്രക്കീറുപോലെ അവിടുത്തെ മുഖം പ്രകാശിക്കുമായിരുന്നു. ഞങ്ങൾക്കിത് നബി(സ്വ)യിൽ വ്യക്തമായി കാണാമായിരുന്നു” (ബുഖാരി).

അനസ്(റ) പറയുന്നു: “ചിരിക്കുമ്പോൾ നബി(സ്വ)യുടെ മുഖം കണ്ണാടി പോലെയാണ്. അടുത്തുള്ള ചുമരുകൾ അവിടുത്തെ മുഖ കമലത്തിൽ പ്രതിബിംബിച്ചിരുന്നു” (ഇബ്നുൽ അസീർ).

ആയിശ(റ) പറഞ്ഞു: “ഞാൻ വസ്ത്രം തുന്നുന്നതിനിടെ സൂചി താഴെ വീണുപോയി. അതെനി ക്കു കടുക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് റസൂൽ(സ്വ) തങ്ങൾ അങ്ങോട്ടു കടന്നുവന്നത്. തങ്ങളുടെ മുഖത്തെ പ്രകാശകിരണത്തിൽ ഞാൻ സൂചി കടുക്കുകയുായി” (ഇബ്നു അ സാകിർ)


നബി(സ്വ) തങ്ങളെക്കുറിച്ചുള്ള ഇത്തരം ഉപമകളും അലങ്കാരങ്ങളും കേവലാർഥത്തിൽ മനസ്സിലാക്കരുത്. കാരണം, നബി(സ്വ) തങ്ങളെ ഉപമിക്കാൻ ഒരു ഉപമാനവും പര്യാപ്തമല്ല. പിന്നെ സാഹിത്യശൈലിയനുസരിച്ച് സാധ്യമായതിനോടുപമിക്കാറുന്നു മാത്രം.

നബി(സ്വ) തങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം പ കാശം പരത്തുന്ന ഒരു ഗോളമെന്ന നിലയിൽ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂർണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്. നബി(സ്വ) തങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ 'ബദ്ർ (പൂർണ്ണ ചന്ദ്രൻ). ഐശ്വര്യപൂർണ്ണവും മനോഹരവുമായ, അവിടുത്തെ മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു.

അബ്ദുല്ലാഹിബ്നു സലാം(റ) പറയുന്നു: “നബി(സ്വ) തങ്ങൾ മദീനയിലെത്തിയ വാർത്ത കേട്ട ഉടനെ തന്നെ ജനങ്ങൾ തിരുസവിധത്തിലേക്ക് കുതിച്ചുകൊിരുന്നു. കൂട്ടത്തിൽ ഞാനും പോയി. അവിടുത്തെ മുഖം കപ്പോഴേ എനിക്കു ബോധ്യമായി. ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന് (സയ്യിദുനാ മുഹമ്മദുർറസൂലുല്ലാഹി(സ): പേജ് 22).

ഇബ്നു അസാകിർ, ജാബിർ(റ)വിൽ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: “ജി ബ്രീൽ(അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു അങ്ങേക്ക് സലാം പറഞ്ഞുകൊ് ഇങ്ങനെ പറയുന്നു: “യൂസുഫ്(അ)ന്റെ സൗന്ദര്യം ഞാനെന്റെ കുർസിയ്യിന്റെ പ്രകാശത്തിൽ നിന്നാ ണു നൽകിയത്. അങ്ങയുടെ മുഖത്തിന്റെ സൗന്ദര്യം എന്റെ അർശിന്റെ പ്രകാശത്തിൽ നിന്നു നൽകിയതാണ്” (അൽഖസ്വാഇസ്: 2/107).

നയന വിശേഷം

നബി(സ്വ) തങ്ങളുടെ കണ്ണിന്റെ സൗന്ദര്യം മുഖസൗന്ദര്യത്തിന്റെ ഭാഗം തന്നെയാണ്. കൺപീലികളും പുരികങ്ങളും കൺമണിയുടെ കറുപ്പും ശ്രദ്ധേയമായിരുന്നു. അതിലുപരി അവിടുത്തെ കണ്ണിന്റെ കാഴ്ചശക്തിയിലും അനിതരസാധാരണമായ സവിശേഷതകളായിരുന്നു.

“രാത്രിയുടെ ഇരുളിലും പകലിലെ പ്രകാശത്തിലെന്നപോലെ നബി(സ്വ)ക്കു കാണാൻ കഴിഞ്ഞിരുന്നുവെന്ന് ഇബ്നു അബ്ബാസ്(റ)വിൽ നിന്നു ബൈഹഖി(റ) ഉദ്ധരിച്ചിട്ടു (അൽഖസ്വാഇസ്: 2/104).

മുന്നിലേക്കു കാണുന്നതു പ്രകാരം പിന്നിലേക്കും അവിടുന്നു കിരുന്നു. അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: “നിശ്ചയം, ഞാൻ എന്റെ മുമ്പിലുള്ളതിലേക്കു നോക്കും പ്രകാരം എന്റെ പിൻഭാഗത്തുള്ളതിലേക്കും നോക്കുന്നു” (കാണുന്നു്) (ഹാകിം). അനസ്(റ) നിവേദനം: നബി(സ്വ) തങ്ങൾ പറഞ്ഞു: “ജനങ്ങളേ, ഞാൻ നിങ്ങളുടെ ഇമാമാണ്. (നിങ്ങളെന്നെ റുകൂഅ് കൊും സുജൂദ് കൊം) മുൻകടക്കരുത്. നിശ്ചയം, ഞാൻ നിങ്ങളെ എന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും കാണുന്നു” (ബുഖാരി). നബി(സ്വ) തങ്ങൾ മലകുകളെ കാണാറു ായിരുന്നു എന്നതിൽ സംശയമില്ല. ഉഹ്ദ് യുദ്ധത്തിൽ ശഹീദായ ഹൻല(റ)വിനെ മലകുകൾ കുളിപ്പിക്കുന്നത് നബി(സ്വ) തങ്ങൾ കാണുകയായി. മുഅ്തത് യുദ്ധത്തി ൽ രക്തസാക്ഷിയായ ജഅ്ഫറുബിൻ അബീത്വാലിബ്(റ)വിനെ സ്വർഗത്തിൽ പറക്കുന്നതായി നബി(സ്വ) തങ്ങൾ കു ഇതെല്ലാം വ്യക്തമായ ചരിത്ര സത്യങ്ങളാണ്.

ഇസ്റാഉം മിഅ്റാജും കഴിഞ്ഞു തിരിച്ചുവന്ന റസൂൽ(സ്വ)യെ വിശദീകരണമാവശ്യപ്പെട്ടു വിഷമിപ്പിക്കാൻ അവിശ്വാസികൾ ശ്രമിച്ചു. ബൈതുൽ മുഖദ്ദസിനെക്കുറിച്ച് അവർ നബി(സ്വ) തങ്ങളോടു തുരുതുരാ ചോദിക്കുകയുായി. അപ്പോൾ നബി(സ്വ) തങ്ങൾക്ക് ബൈതുൽ മുഖദ്ദസ് വെളിവാക്കപ്പെട്ടു. അവിടുന്ന് അതിലേക്കു നോക്കി അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക യും ചെയ്തു. ഈ സംഭവം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടു്.

സൗബാൻ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “നിശ്ചയം, അല്ലാഹു എനിക്ക് ഭൂമിയെ ചുരുക്കി ക്കാണിച്ചുതന്നു. അപ്പോൾ ഞാനതിലെ ഉദയാസ്തമയ സ്ഥാനങ്ങളെല്ലാം കാണുകയായി (Muslim).

ഇബ്നു ഉമർ(റ) നിവേദനം: നബി(സ്വ) തങ്ങൾ പറഞ്ഞു: “നിശ്ചയം, അല്ലാഹു ഭൂമിയെ എനിക്ക് ഉയർത്തിത്തന്നു. ഞാനതിലേക്കും അന്ത്യനാൾവരെ ഊാവുന്നതിലേക്കും നോക്കി; എന്റെ ഈ കൈയിലേക്ക് ഞാൻ നോക്കുന്നതുപോലെ” (ത്വബ്റാനി).

ഈ കാഴ്ച നബി(സ്വ) തങ്ങൾക്കുള്ള അസാധാരണ കാഴ്ച തന്നെയാണ്. കേവലം തോന്നിപ്പിക്കലോ കണക്കുകൂട്ടലോ അല്ല. അല്ലാഹുവിൽ നിന്നു പ്രത്യേകമായ ആദരവ് എന്ന നിലയിൽ ലഭ്യമാവുന്ന ഒരു സിദ്ധിക്കും അതിന്റെ സ്വാഭാവികമായ സാഹചര്യങ്ങൾ ഒത്തിണങ്ങേതില്ല. ഏതവസ്ഥയിലും ഏതൊന്നിന്റെയും സംവേദനക്ഷമതയെ സജീവമാക്കുന്നതും നിർജ്ജീവമാക്കുന്നതും അല്ലാഹുവാണല്ലോ.

ശ്രവണ വിശേഷം

നബി(സ്വ) തങ്ങളുടെ കേൾവിയും കേവല കേൾവിയെക്കാൾ ഉന്നതമായിരുന്നു: അബൂദർറ്(റ) നിവേദനം. നബി(സ്വ) തങ്ങൾ പറഞ്ഞു: “നിശ്ചയം, നിങ്ങൾ കാണാത്തതു ഞാൻ കാണുന്നു. നിങ്ങൾ കേൾക്കാത്തതു ഞാൻ കേൾക്കുന്നുമു്. നിശ്ചയം,ആകാശമിപ്പോൾ ഒരു ശബ്ദം പുറപ്പെടുവിക്കുകയായി. അതിനു ശബ്ദം പുറപ്പെടുവിക്കാനവകാശമു്. അതിൽ മലകുകൾ സുജൂദിൽ വീഴാത്തതായി, നാലു വിരൽ വെക്കാനുള്ള സ്ഥലം പോലുമില്ല” (തുർമുദി).

ഹകീമുബ്നു ഹിസാം(റ) പറയുന്നു: “ഒരിക്കൽ നബി(സ്വ) തങ്ങൾ അനുചരർക്കിടയിലിരിക്കെ, “ഞാൻ കേൾക്കുന്നതു നിങ്ങൾ കേൾക്കുന്നു” എന്നു ചോദിച്ചു. അവരപ്പോൾ പറഞ്ഞു: “ഞങ്ങളൊന്നും കേൾക്കുന്നില്ല”. അപ്പോൾ നബി(സ്വ) തങ്ങൾ പറഞ്ഞു: “ഞാൻ ആകാശത്തി ന്റെ ഒരുതരം ശബ്ദം കേൾക്കുന്നു. അതങ്ങനെ ശബ്ദിക്കുന്നതിൽ ആക്ഷേപിക്കപ്പെടേ തൊന്നുമില്ല” ഈ ഹദീസ് അബൂനുഐം(റ) ഉദ്ധരിച്ചിട്ടു്(അൽഖസ്വാഇസ്: 2/113).

നബി(സ്വ) തങ്ങളുടെ കേൾവിശക്തിയുടെ ഈ സവിശേഷത പ്രവാചകത്വത്തിന്റെ അനിവാര്യത കൂടിയാണ്. വായുമായി വരുന്ന മലകിനെ കാണുക എന്നപോലെത്തന്നെ കേൾക്കാനും നബി (സ്വ) തങ്ങൾക്കു കഴിയണം. അങ്ങനെ കഴിഞ്ഞിരുന്നു എന്നത് സുവ്യക്തവുമാണ്.

ഇബ്നു അബ്ബാസ്(റ) പറയുന്നു: “നബി(സ്വ) തങ്ങളും ജിബ്രീൽ(അ)മും സ്വഫാ കുന്നിന്റെ മുകളിൽ നിൽക്കെ അവിടുന്നു പറഞ്ഞു: “ഓ ജിബ്രീൽ, സത്യവുമായി അങ്ങയെ നിയോഗിച്ചവനാണ്, മുഹമ്മദ്(സ്വ)യുടെ കുടുംബത്തിനിന്ന് ഭക്ഷണമായി ഒരുപിടി മാവ് പോലുമില്ല.” ഇതു പറഞ്ഞ് തീരുംമുമ്പ് ആകാശത്തു നിന്നു കഠോരമായൊരു ശബ്ദം മുഴങ്ങി. ഇതു കേട്ടപ്പോൾ നബി(സ്വ) “അന്ത്യനാളിനുള്ള നിർദ്ദേശം അല്ലാഹു നൽകിയോ” എന്നു ചോദിച്ചു. അപ്പോൾ ജിബ്രീൽ(അ) പറഞ്ഞു “ഇല്ല, അല്ലാഹു ഇസ്റാഫീൽ (അ)നോട് ഭൂമിയിലെ നിക്ഷേപങ്ങളുടെ താക്കോലുകളുമായി വരാൻ നിർദ്ദേശിച്ചതാണാ ശബ്ദം. അത് അങ്ങേക്ക് വെളിവാക്കിത്തരാൻ എന്നോട് നിർദ്ദേശിക്കുകയും ചെയ്തിട്ടു്” (ത്വബ്റാനി).

ആകാശത്തു നിന്നുള്ള ആ ഭയാനക ശബ്ദം നബി(സ്വ) തങ്ങളല്ലാതെ മറ്റാരും കേട്ടതായി ചരി ത്രം രേഖപ്പെടുത്തിയിട്ടില്ല. ആ ശബ്ദത്തിന്റെ കാഠിന്യം കൊാണ് അന്ത്യനാളടുത്തുവോ എന്നു പോലും നബി(സ്വ) വിചാരിച്ചു പോയത്. ഖബറിൽ നടക്കുന്ന ശിക്ഷയുടെ ശബ്ദങ്ങൾ നബി(സ്വ) തങ്ങൾ കേട്ടത് ഒന്നിലധികം ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടു്.

മൂത്രമൊഴിച്ചിട്ടു പൂർണ്ണമായി വൃത്തിയാക്കാത്തവനും ഏഷണി കൂട്ടുന്നവനും ഖബറിൽ ശിക്ഷിക്കപ്പെടുന്ന കാര്യം പറഞ്ഞശേഷം പച്ച ഈത്തപ്പനയോല ആ ഖബറിനുമുകളിലിട്ടുകൊ സ്വഹാബികളോട് നബി(സ്വ) പറഞ്ഞു: “നിങ്ങളുടെ ഹൃദയങ്ങൾ തകരാതിരിക്കുകയും നിങ്ങൾ ചോദ്യം അധികമാക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഞാൻ കേൾക്കുന്നത് നിങ്ങളും കേൾ ക്കുമായിരുന്നു” (അഹ്മദ്).

അബൂസഈദിൽ ഖുദ്രി(റ) പറയുന്നു: “നബി(സ്വ) ഒരിക്കൽ ഭയാനകമായ ഒരു ശബ്ദം കേൾ ക്കുകയായി. പിന്നീടു ജിബ്രീൽ(അ) വന്നപ്പോൾ നബി(സ്വ) ചോദിച്ചു: 'ജിബ്രീൽ, എന്താ യിരുന്നു ആ ശബ്ദം?' ജിബ്രീൽ(അ) പറഞ്ഞു: "നരകത്തിന്റെ പാർശ്വത്തിൽ നിന്ന് ഒരു കല്ല് 70 വർഷംമുമ്പ് താഴേക്കു വീണിരുന്നു. അത് നരകത്തിന്റെ അടിഭാഗത്ത് എത്തിയപ്പോഴുായ ശ ബ്ദമാണത്. അങ്ങയെ അതു കേൾപ്പിക്കാൻ അല്ലാഹു ഇഷ്ടപ്പെട്ടു. പിന്നീട് നബി(സ്വ) തങ്ങൾ ഈ ലോകത്തു നിന്നു യാത്രയാവുന്നതുവരെ വായ നിറയെ ചിരിക്കുന്നതു കാണപ്പെട്ടിരുന്നില്ല (ത്വബ്റാനി).

സാധാരണ ജനങ്ങൾ കേൾക്കാത്ത കാര്യങ്ങൾ നബി(സ്വ) തങ്ങൾ കേട്ടിരുന്നു. അവിടുത്തെ കേൾവിശക്തിക്ക് അകലം, അടുപ്പം തുടങ്ങിയ സാധാരണ ഘടകങ്ങൾ ബാധകമായിരുന്നില്ല.

വായയും സിദ്ധിഗുണങ്ങളും

നബി(സ്വ) തങ്ങളുടെ സംസാരം മാത്രമല്ല, ഉമിനീരും വിശേഷപ്പെട്ടതാണ്. ഹിൻദുബ്നു അബീഹാല(റ) നബി(സ്വ) തങ്ങളുടെ വായയെക്കുറിച്ചിങ്ങനെ പറയുന്നു: “നബി(സ്വ) തങ്ങളുടെ വായ വിശാലമായിരുന്നു” (തുർമുദി).

ജാബിർ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ)യും ഇതേ ആശയമുള്ള ഹദീസ് ഉദ്ധരിച്ചിട്ടു്. അറബികളെ സംബന്ധിച്ചിടത്തോളം വിശാലമായ വായ പ്രശംസനീയമായിരുന്നു. മുഖസൗന്ദര്യത്തിന്റെ പ്രധാന ഘടകമാണല്ലോ വായയുടെ ആകാരഭംഗി. അതോടൊപ്പം സൗരഭ്യം പരത്തുന്നതുമായിരുന്നു അവിടുത്തെ വായ. അനസ്(റ) പറയുന്നു: “ഞാനെല്ലാതരം സുഗന്ധദ്രവ്യങ്ങളും വാസനിച്ചു നോക്കിയിട്ടു്. പക്ഷേ, നബി(സ)യുടെ ഉഛ്വാസത്തെക്കാൾ സുഗന്ധമുള്ളതൊന്നും ഞാനിതുവരെ ആസ്വദിച്ചിട്ടില്ല” (ഇബ്നു സഅദ്).

വാഇലുബ്നു ഹുജ്ർ(റ) പറയുന്നു: “അദ്ദേഹം നബി(സ്വ) തങ്ങളുടെ അടുത്ത് ഒരു ബക്കറ്റ് വെ ള്ളവുമായി ചെന്നു. നബി(സ്വ) തങ്ങൾ അതിൽ നിന്നു കുടിച്ചു. ശേഷിപ്പുള്ള വെള്ളം അദ്ദേഹം കിണറ്റിലൊഴിച്ചു. അപ്പോൾ ആ കിണറ്റിൽ നിന്നു കസ്തൂരിയുടേതിനു സമാനമായ പരിമളം വീശിക്കൊിരുന്നു” (അഹ്മദ്).

ഉമൈറ ബിൻതു മസ്ഊദ്(റ)വും സഹോദരിമാരുമടക്കം അഞ്ചുപേർ നബി(സ്വ) തങ്ങളുടെ അ ടുത്ത് ബൈഅത്തിനായി ചെന്നു. നബി(സ്വ) തങ്ങളപ്പോൾ ഉണക്കിയ (വേവിച്ചതുമായ മാംസം കഴിക്കുകയായിരുന്നു. അവിടുന്ന് ഒരു മാംസക്കഷ്ണം കടിച്ചെടുത്തു മഹതിയുടെ കൈയിൽ കൊടുത്തു. അവരെല്ലാവരും അതിൽ നിന്ന് ഓരോ കഷ്ണം വീതം കഴിച്ചു. അവരിലൊരാൾക്കുപോലും പിന്നീട് മരണംവരെ വായ് നാറ്റം ഉായിട്ടില്ല(ത്വബ്റാനി).

നബി(സ്വ) തങ്ങളുടെ വദനത്തിനു സൗന്ദര്യവും സൗരഭ്യവും മാത്രമല്ല അമാനുഷിക സിദ്ധികളുമുായിരുന്നു. “അനസ്(റ)വിന്റെ വീട്ടിലെ കിണറിൽ നബി(സ്വ) തങ്ങൾ തുപ്പുകയായി. പിന്നീട് മദീനയിൽ ആ കിണറിനെക്കാൾ ശുദ്ധജലലഭ്യതയുള്ള മറ്റൊരു കിണർ ഉായിട്ടില്ല (അബൂനുഐം).

“നബി(സ്വ) തങ്ങളുടെ പൗത്രൻ ഹസൻ(റ)വിനു ദാഹമായപ്പോൾ കൊടുക്കാൻ വെള്ളം പെട്ടെന്നു ലഭിച്ചില്ല. അപ്പോൾ അവിടുന്നു തന്റെ നാവ് ഹസൻ(റ)വിനു നീട്ടിക്കൊടുത്തു. കുട്ടി നന്നായി ഊമ്പിക്കുടിച്ചു. ദാഹം മാറി” (ഇബ്നു അസാകിർ).

“നബി(സ്വ) തങ്ങൾ ഒരിക്കൽ മാംസം ഭക്ഷിച്ചുകൊിരിക്കെ ദുഷിച്ച വർത്തമാനങ്ങൾ പറയാ റുള്ള ഒരു സ്ത്രീ വന്നു. അവൾ നബി(സ്വ) തങ്ങളോട് എനിക്കും കഴിക്കാൻ തരുമോ' എന്ന് ചോദിച്ചു. നബി(സ്വ) തങ്ങൾ അവൾക്ക് പാത്രത്തിൽ നിന്നെടുത്തു നൽകിയപ്പോൾ അവൾ പറഞ്ഞു: "അതല്ല, അങ്ങയുടെ വായിലുള്ളതാണ് എനിക്കു വേത്. ഉടനെ നബി(സ്വ) വായിലുള്ളതെടുത്ത് അവൾക്കു നൽകി. അവളതു കഴിക്കുകയും ചെയ്തു. പിന്നീട് ഒരിക്കലും ആ സ് ത്രീയിൽ നിന്നു ദുഷിച്ച സംസാരമായതായി അറിഞ്ഞിട്ടില്ല” (ത്വബ്റാനി).

“ആശൂറാഅ് ദിനത്തിൽ (മുഹർറം10) നബി(സ്വ) തന്റെ അധീനതയിലും ഫാത്വിമ(റ)യുടെ അധീനതയിലുമുള്ള, മുലകുടി പ്രായത്തിലുള്ള കുട്ടികളെ കൊുവരാൻ പറയാറുായിരുന്നു.
അങ്ങനെ കൊുവന്നാൽ അവരുടെ കുട്ടികളുടെ വായിലേക്ക് അവിടുന്നു തുപ്പിക്കൊടുക്കും. എന്നിട്ട് ഉമ്മമാരോട് പറയും: "രാത്രിവരെ ഇവർക്കിന്നു മുലകൊടുക്കരുത്. നബി(സ്വ) തങ്ങളു ടെ ഉമിനീരുതന്നെ അവർക്ക് മതിയാകുമായിരുന്നു” (ബൈഹഖി).

“ഖൈബർ യുദ്ധത്തിന്റെ നായകനായിരുന്ന അലി(റ)വിനു കണ്ണു  രോഗമാണെന്നറിഞ്ഞപ്പോൾ ആ കണ്ണിലേക്കു തുപ്പി സുഖപ്പെടുത്തുകയായി” (ബുഖാരി).

"ഖൈബറിൽ സെറിബ്നു റിസാം എന്ന ജൂതന്റെ വെട്ടേറ്റ്, തലച്ചോറുവരെ ആഴത്തിലുള്ള മുറിവുമായി അബ്ദുല്ലാഹിബ്നു ഉനൈസ്(റ) നബി(സ്വ) തങ്ങളുടെ സമീപത്തു വന്നു. അവിടു ന്ന് അതിലൊന്നു തുപ്പുകയായി. പിന്നെ ആ മുറിവ് പഴുക്കുകയോ അദ്ദേഹത്തെ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല” (ബൈഹഖി).

“ബിഅ് റ് മഊന സംഭവത്തിൽ സ്വഹാബിവര്യന്മാർക്ക് അഭയം നൽകാമെന്നേറ്റതുവഴി പ്രസിദ്ധനായ അബൂബറാഅ്(റ) വയറ്റിൽ വേദനയുള്ള ഒരു രോഗിയായിരുന്നു. തന്റെ സഹോദര പുത്രനെ നബി(സ്വ) തങ്ങളുടെ അടുത്തേക്ക് അയച്ച് അദ്ദേഹം അതിനു പരിഹാരം തേടി. നബി(സ്വ) തങ്ങൾ ഒരു മൺകട്ടയെടുത്ത് അതിൽ ഉമിനീര് തെറിപ്പിച്ചുകൊ് ഊതി. എന്നിട്ട് അതു വെള്ളത്തിലിട്ടു കുടിക്കാൻ പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ രോഗം മാറുകയും ചെയ്തു” (ദലാഇലുന്നുബുവ്വ: 2/514).

ഖന്തഖ് കുഴിക്കുന്ന സന്ദർഭത്തിൽ ജാബിർ(റ) തയ്യാർ ചെയ്ത അൽപ ഭക്ഷണം, അവിടുന്ന് ഭ ക്ഷണപ്പാത്രത്തിൽ തുപ്പിയപ്പോൾ വർദ്ധിച്ചു. ആ ഭക്ഷണം ആയിരം സ്വഹാബിവര്യന്മാർ കഴിക്കുകയുായി(ബുഖാരി).

ഹുദൈബിയ്യ സന്ധി സന്ദർഭത്തിൽ വെള്ളത്തിനു പ്രയാസം നേരിട്ടു. അപ്പോൾ അവിടെയു ായിരുന്ന വറ്റിവര ഒരു നീർച്ചാലിൽ നബി(സ്വ) തങ്ങൾ തുപ്പി. അതോടെ ആയിരത്തി നാനൂറു സ്വഹാബികൾക്കു വെള്ളത്തിന്റെ ആവശ്യം തീർക്കാനുതകുംവിധം ജലപ്രവാഹമായി. ഇത് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടു്(ഫത്ഹുൽ ബാരി: 7/441).

നബി(സ്വ) തങ്ങളുടെ വായിലെ നീരിന്റെയും നാവിന്റെയും പ്രത്യേകതകൾ വ്യക്തമാവുന്നതിന് ഇത് ധാരാളം മതിയായതാണ്.

വാക്ചാതുരിയും വാഗ്മിതയും

നബി(സ്വ) തങ്ങളുടെ ശബ്ദമാധുരിയും അതിന്റെ വ്യാപന ശേഷിയും അസാധാരണമായിരുന്നു. ബറാഅ്(റ) പറയുന്നു: “നബി(സ്വ) തങ്ങൾ ഖുതുബ നടത്തും; അത് വീടുകളിൽ മറക്കുള്ളിലിരിക്കുന്ന സ്ത്രീകൾക്കു വരെ കേൾക്കാമായിരുന്നു” (ബൈഹഖി).

അബ്ദുർറഹ്മാനുബ്നു മുആദ്(റ) പറയുന്നു: “നബി(സ്വ) തങ്ങൾ മിനായിൽ വച്ചു ഞങ്ങളോട് പ്രസംഗിച്ചു. താമസസ്ഥലത്തു നിന്നു പോലും ഞങ്ങൾക്കതു കേൾക്കാൻ കഴിഞ്ഞിരുന്നു” (ഇ ബ്നു സഅ്ദ്).

നബി(സ്വ) തങ്ങളുടെ ശബ്ദമാധുരി അവിടുത്തെ പ്രവാചകത്വത്തിന്റെ ഭാഗമായിരുന്നു. “ഒരു പ്രവാചകനും മുഖസൗന്ദര്യവും ശബ്ദസൗന്ദര്യവും നൽകപ്പെടാതെ അയക്കപ്പെട്ടിട്ടില്ല” (ഇബ് നു സഅ്ദ്)

നബി(സ്വ) തങ്ങളുടെ സംസാരത്തിന്റെ ആകർഷകത്വം മഹാന്മാരായ സ്വഹാബിവര്യന്മാർ വിവരിച്ചിട്ടു്. ഇമാം ഗസ്സാലി(റ) ഇഹ് യാഇൽ ഇത്തരം ഹദീസുകളുടെ ആശയം സംക്ഷിപ്തമായി ക്രോഡീകരിച്ചിട്ടു്:

“നബി(സ്വ) തങ്ങൾ ജനങ്ങളിൽ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലും സംസാരിക്കുന്നവരായിരുന്നു. “ഞാൻ അറബികളിൽ സാഹിത്യഗുണമൊത്ത സംസാരമുള്ളവനാണ് എന്നു നബി(സ്വ) പറഞ്ഞിട്ടു്. നിശ്ചയം, സ്വർഗവാസികൾ മുഹമ്മദ്(സ്വ) തങ്ങളുടെ ഭാഷയിലാണ് സംസാരിക്കുക”.

“അത്യാവശ്യത്തിനുമാത്രമേ നബി(സ്വ) സംസാരിച്ചിരുന്നുള്ളു. മൃദുലമായായിരുന്നു അവിടുന്നു സംസാരിച്ചിരുന്നത് നീട്ടിപ്പരത്തി അധികം സംസാരിക്കുന്നവരായിരുന്നില്ല. നബി(സ്വ) തങ്ങളുടെ സംസാരം, കോർത്തിണക്കിയ മുത്തുമണികൾ പോലെയായിരുന്നു. ആയിശ(റ) പറയുന്നു: “നി ങ്ങൾ പദങ്ങൾ അടുപ്പിച്ചു പറയുന്നതുപോലെ നബി(സ്വ) സംസാരിക്കാറുായിരുന്നില്ല. നബി(സ്വ) തങ്ങളുടെ സംസാരം പദാനുപദം സുവ്യക്തമായിരുന്നു. നിങ്ങൾ തുടരെത്തുടരെ സംസാരിക്കുന്നവരാണ്. സ്വഹാബികൾ പറയുന്നു: “നബി(സ്വ)യുടെ സംസാരം അർഥസംപുഷ്ടമായിരുന്നു."


ജിബ്രീൽ(അ) സംക്ഷിപ്തവും അർഥസംപുഷ്ടവുമായ വചനങ്ങളാണ് നബി(സ്വ) തങ്ങൾക്ക്
എത്തിച്ചുകൊടുത്തത്. സംക്ഷിപ്തമായിരിക്കെ തന്നെ ഉദ്ദിഷ്ടകാര്യങ്ങളെല്ലാം അതുൾക്കൊള്ളു കയും ചെയ്തിരുന്നു. സമ്പൂർണ്ണമായ വചനങ്ങളാണവിടുന്ന് സംസാരിച്ചിരുന്നത്. അർഥശൂന്യവും നിസ്സാരവുമായതൊന്നും ആ സംസാരത്തിലില്ലായിരുന്നു. പരസ്പരബന്ധമുള്ള സംസാരമായിരുന്നു. കേൾക്കുന്നവർക്ക് ഹൃദിസ്ഥമാക്കാനും മനസ്സിലാക്കാനും സാധിക്കുമാറ് സംസാരത്തിനിടയിൽ അടക്കമായിരുന്നു. നബി(സ്വ) വലിയ ശബ്ദമുള്ളവരും നല്ല ഈണത്തിൽ സംസാരിക്കുന്നവരുമായിരുന്നു. ദീർഘനേരം നിശ്ശബ്ദനായിരിക്കും. ആവശ്യമില്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല. വെറുക്കപ്പെട്ടതൊന്നും സംസാരിച്ചിരുന്നില്ല. ദേഷ്യ സന്തോഷാവസരത്തി ലൊന്നും സത്യമല്ലാതെ പറഞ്ഞിരുന്നില്ല. നല്ലതല്ലാത്തത് സംസാരിക്കുന്നവരിൽ നിന്ന് അവിടുന്നു തിരിഞ്ഞുകളഞ്ഞിരുന്നു. മോശമെന്നു തോന്നുന്ന വല്ലതും പറയിവന്നാൽ ആംഗ്യത്തിലൊതുക്കുകയായിരുന്നു പതിവ്” (ഇഹ്യാഉ ഉലുമുദ്ദീൻ2/323-325).

നബി(സ്വ) തങ്ങളുടെ വാക്ചാതുരിയുടെയും സാഹിത്യസംപുഷ്ടമായ ശൈലിയുടെയും മു ബിൽ മഹാന്മാരായ സ്വഹാബികൾ വിസ്മയം കൊള്ളുകയായിട്ടു്.

ഒരിക്കൽ നബി(സ്വ)യുടെ സന്നിധിയിൽ ഒരാൾ വന്നു സാഹിത്യസംപുഷ്ടമായ ശൈലിയിൽ സംസാരിച്ചു. നബി(സ്വ) തങ്ങൾ അതേ ശൈലിയിൽ തന്നെ പ്രതികരിക്കുകയായി. ഇതിന്റെ ആശയം മനസ്സിലാകാതിരുന്നതിനാൽ, സദസ്സിലായിരുന്ന അബൂബക്ർ സ്വിദ്ദീഖ്(റ) ചോ ദിച്ചു “അല്ലാഹുവിന്റെ റസൂലേ, അദ്ദേഹമെന്താണ് അങ്ങയോട് പറഞ്ഞത്? അതെന്താണ് അദ്ദേഹത്തോട് പറഞ്ഞത്?” അപ്പോൾ നബി(സ്വ) തങ്ങൾ അതിന്റെ ആശയം വ്യക്തമാക്കി. ഇതു കേട്ട് അബൂബക്ർ സ്വിദ്ദീഖ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞാൻ അറബികൾക്കിടയിൽ കറങ്ങിയിട്ടു്. അവരിൽ സാഹിത്യനിപുണന്മാരായ ആളുകളുടെ സംസാരം കേൾക്കുകയും ചെ യിട്ടു്. പക്ഷേ, അങ്ങയുടെതിനെക്കാൾ സാഹിത്യ സംപുഷ്ടമായ ഒരു സംസാരവും ഞാനിതുവരെ കേൾക്കുകയുായിട്ടില്ല”. അപ്പോൾ നബി(സ്വ) തങ്ങൾ പറഞ്ഞു: “എന്റെ നാഥൻ എന്നെ അദബ് പഠിപ്പിച്ചിരിക്കുന്നു. ഞാൻ ബനൂസഅ്ദിലാണ് വളർന്നത്(ഇബ്നു അസാകിർ).

ഉമർ(റ) ഒരിക്കൽ ഇക്കാര്യത്തിൽ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ നബി(സ്വ) പറഞ്ഞു: “ഇസ്മാഈൽ(അ)ന്റെ ഭാഷ നിഷ്പ്രഭമായിപ്പോയിരുന്നു. പിന്നീട് ജിബ്രീൽ(അ) അതുമായി വന്നു. ഞാനത് ഹൃദിസ്ഥമാക്കുകയായിരുന്നു” (അബൂനുഐം).

അലി(റ) ഒരിക്കൽ അത്ഭുതത്തോടെ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, നാമെല്ലാവരും അറബികളാണല്ലോ. പിന്നെ എങ്ങനെയാണങ്ങ് ഞങ്ങളെക്കാൾ സാഹിത്യസംപുഷ്ടനായിത്തീ ർന്നത്?” നബി(സ്വ) തങ്ങൾ പറഞ്ഞു: “ഇസ്മാഈൽ(അ)ന്റെ ഭാഷയും മറ്റു ഭാഷകളുമായി ജിബ്രീൽ(അ) എന്റെ അടുത്തു വന്ന് എനിക്കവയെല്ലാം പഠിപ്പിച്ചു തരികയായി” (കശ്ഫുൽ kafa: 1/72)

തന്നോടു സംസാരിക്കുന്നവരുടെ പ്രാദേശിക ഭാഷയിലും ശൈലിയിലും തന്നെയാണവിടുന്ന് അവരോടു തിരിച്ചും സംസാരിച്ചിരുന്നത്. സംബോധിതരായ ആളുകൾക്ക് കാര്യം വേഗത്തിൽ മനസ്സിലാവുന്നതിന് അതായിരിക്കും കൂടുതൽ ഗുണകരം. അതോടൊപ്പം തങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നവരെന്ന നിലയിൽ ആകർഷണവുമുാവും. സാഹിത്യസംപുഷ്ടമായ ശൈലി മഹദ്വചനങ്ങൾ, ഉപമാലങ്കാരങ്ങൾ തുടങ്ങിയവ പ്രയോഗിച്ചു കൊ വശ്യമനോഹരമായി അവിടുന്ന് പറഞ്ഞ എത്രയോ ഹദീസുകൾ കാണാം.

താടിയും വിശേഷങ്ങളും

നബി(സ്വ) തങ്ങളുടെ മുഖത്തിന്റെ സൗന്ദര്യസംപൂർത്തിയിൽ അവിടുത്തെ താടിയുടെയും അതിലെ രോമങ്ങളുടെയും ആകൃതിക്കും പങ്കു്. നബി(സ്വ) തങ്ങളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ ഹിൻദ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ താടി ഒത്ത നീളവും അകൽച്ചയും ഉള്ളതായിരുന്നു” (തുർമുദി).

അഥവാ അധികം നീളമായിരുന്നില്ല. അധികം ഇടതിങ്ങിയതുമായിരുന്നില്ല. മിതമായി ഇടതു ർന്ന് സുന്ദരമായിട്ടായിരുന്നു അത് വളർന്നിരുന്നത്. നബി(സ്വ) തങ്ങളുടെ താടിയെ വിവരിച്ച് ഹാഫിള് അബൂബക്ർ(റ) പറയുന്നു: നബി(സ്വ) തങ്ങളുടെ കീഴ്ച്ചിനു താഴെയുള്ള രോമം വ്യക്തമായി കാണാറുായിരുന്നു. അതിന്റെ ഇരുപാർശ്വങ്ങളും (രോമശൂന്യമായി) മുത്തിന്റെ വെളുപ്പു പോലെയായിരുന്നു. പ്രസ്തുത രോമത്തിനു താഴെ ഒതുങ്ങിക്കിടക്കുന്ന മുടികളുായിരുന്നു. താടിരോമത്തിനു മുകളിലൂടെയായതിനാൽ അതു താടിയിൽ പെട്ടതുതന്നെയാണോ എന്നു സംശയിച്ചു പോകുമായിരുന്നു(സുബുലുൽ ഹുദാ വർശാദ്: 2/34).

അബൂഹുറൈറ(റ) പറഞ്ഞു: “നബി(സ്വ) തങ്ങളുടെ താടിരോമം നല്ല കറുപ്പ് നിറമുള്ളതായിരുന്നു.” (ബൈഹഖി)

ജാബിർ(റ) പറഞ്ഞു: “നബി(സ്വ) തങ്ങളുടെ മൂർദ്ധാവിലും താടിയിലും നേരിയ വെളുപ്പു ായിരുന്നു. എണ്ണ ഉപയോഗിച്ചാൽ അതു വ്യക്തമായിരുന്നില്ല. എണ്ണ ഉപയോഗിക്കാത്തപ്പോൾ അത് വ്യക്തമാവുകയും ചെയ്തിരുന്നു” (മുസ്ലിം).

നബി(സ്വ) തങ്ങളുടെ താടിയുടെ അവസ്ഥപോലും എത്ര സൂക്ഷ്മമായാണു മഹാന്മാരായ സ്വ ഹാബിവര്യന്മാർ വിവരിച്ചിരിക്കുന്നത്. നബി(സ്വ) തങ്ങൾക്കു പതിനേഴിന്റെയും ഇരുപതിന്റെയും ഇടയിൽ മുടികളാണ് നരച്ചിരുന്നത് എന്നുവരെ സ്വഹാബികൾ കൃത്യമായി കണക്കാക്കിയിരുന്നു. നരച്ച മുടിയുടെ എണ്ണത്തിൽ വ്യത്യാസം വന്നത് അവസാനമായി എണ്ണിയതും ആദ്യകാലത്തെണ്ണിയതും കാരണമായിരിക്കാം.

---- Next Topic ----

Created at 2024-10-31 12:47:44

Add Comment *

Related Articles