Related Articles
-
MUHAMMED NABI
മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
-
MUHAMMED NABI
ഹിറാ പൊത്തിൽ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം
-
MUHAMMED NABI
മദീനത്തുർറസൂൽ
മുഹമ്മദ് നബി(സ്വ)യുടെ ജനനം മക്കയിലും, ജനത അറബികളും കുടുംബം ഖുറൈശിയുമാ ണെന്നും നമുക്കറിയാം. എന്നാൽ അത് കേവലം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രത്യുത പ്രപ ഞ്ച നാഥന്റെ ക്രമീകരണമായിരുന്നു. ഏറ്റവും നല്ല ദേശത്ത് താരതമ്യേന ഗുണാംശങ്ങൾ കൂടുതലുള്ള ജനതയിൽ, ഉന്നതമായ കുടുംബത്തിൽ ആയിരിക്കണം നബി(സ്വ) തങ്ങളുടെ ജനനം എന്ന പ്രപഞ്ചനാഥന്റെ നിശ്ചയം തന്നെയാണതിനടിസ്ഥാനം.
ഏതൊരു സമൂഹത്തിനും മനസ്സിലാക്കാനാവുന്ന ചരിത്രമുറങ്ങുന്ന ദേശമാണ് മക്ക. അതിനാൽ തന്നെ പൂർവ പ്രവാചകൻമാർ തങ്ങളുടെ പ്രബോധിതർക്ക് അന്ത്യപ്രവാചകരെക്കുറിച്ചു വിവരി ച്ചപ്പോൾ ദുർഗ്രാഹ്യതയായില്ല. ലോകത്ത് ദുഷ്പ്രവണതകളുടെ വേലിയേറ്റത്തിൽ മാനുഷി ക തമതമായപ്പോഴും ചില നല്ല ശീലങ്ങൾ അവലംബിച്ചു ജീവിച്ച് അറബികൾ, സംസ്ക രണത്തിന് താരതമ്യേന പ്രയാസമില്ലാത്ത ജനതയാണ്. ഇബ്രാഹീമീ സരണിയുടെ ഭാഗമായ വി ശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിലും മേൽനോട്ടത്തിലും ശ്രദ്ധിക്കാനാവസരം ലഭിക്കുകയും അതിന്റെ പേരിൽ ആദരണീയരായിത്തീരുകയും ചെയ്ത ഖുറൈശികൾ നബി(സ്വ)യുടെ ജന തയും കുടുംബവുമാകാൻ ഏറ്റവും യോഗ്യർ തന്നെയായിരുന്നു.
ലോകത്തിന്റെ അനുകരണീയ നേതൃത്വമായ സച്ചരിതരായ സ്വഹാബി വര്യൻമാർ പിറന്നതും പ ധാനമായും അറബികളിൽ നിന്നാണ്. അബ്ബാസ്(റ) മുസ്ലിമാകുന്നതിനു മുമ്പും നബി(സ്വ)യുടെ സംരക്ഷകനായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹവും അബൂത്വാലിബും നബി(സ്വ)യെ സംരക്ഷിക്കാനായി. അവർ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരാണ്. പല വിശ്വാസികളും സ്വന്തം മാതാപിതാക്കളാൽ പോലും പീഡിപ്പിക്കപ്പെട്ടപ്പോൾ സ്വന്തം പിത വ്യൻമാർ നബി(സ്വ) തങ്ങൾക്ക് സഹായികളായിരുന്നു. ഒരുവേള നാട്ടുകാരെല്ലാം ചേർന്ന് ബഹി ഷ്കരിച്ചപ്പോൾ പോലും നബി(സ്വ)യെ കയ്യൊഴിയാൻ അവർ കൂട്ടാക്കിയിട്ടില്ല. സത്യമത പ്രചാ രണത്തിൽ നിന്നു പിൻമാറാൻ നിർബന്ധപൂർവ്വം അവരാവശ്യപ്പെടുക പോലുമായിട്ടില്ല. അ ന്തസ്സുള്ള, നിശ്ചയദാർഢ്യമുള്ള കുടുംബത്തിന്റെ ആർജ്ജവമായിരുന്നു അത്.
ഇബ്നു മസ്ഊദ് (റ) പറയുന്നു: “നിശ്ചയം, അല്ലാഹു തന്റെ അടിമകളുടെ ഹൃദയങ്ങളെ വീ ക്ഷിച്ചു. അങ്ങനെ മുഹമ്മദ്(സ്വ) തങ്ങളെ ദൂതരായി നിയോഗിച്ചു. അവന്റെ വിജ്ഞാനങ്ങൾ കൊ പ്രത്യേകം അനുഗൃഹീതരാക്കി. പിന്നീട് ഇതര ജനങ്ങളുടെ ഹൃദയങ്ങളെ വീക്ഷിച്ചു. (അവരിൽ നിന്നു നബി(സ്വ) തങ്ങൾക്ക് അനുചരൻമാരെ തിരഞ്ഞെടുത്തു അവരെ നബി(സ്വ) യുടെ സത്യദീനിന്റെ സഹായികളും സഹകാരികളുമാക്കി ഹിൽ യതുൽ ഔലിയാഅ്:1/375).
ചുരുക്കത്തിൽ ഒരു നാടും ഒരുജനതയും ഒരു കുടുംബവും നബി(സ്വ)യുടെ ജന്മത്താലും അവി ടുത്തെ ഉദ്ബോധനങ്ങൾ സ്വീകരിച്ചതിനാലും ഉന്നതമായ അവസ്ഥ പ്രാപിച്ചു. നബി(സ്വ)യുടെ ദേശവും ജനതയും പഠനമർഹിക്കുന്നു എന്നാണിതു വ്യക്തമാക്കുന്നത്
പത്തേകാൽ ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ഉപദ്വീപാണ് അറേ ബ്യ. മൂന്നു ഭാഗങ്ങളും സമുദ്രങ്ങളാണ്. പടിഞ്ഞാറ് ചെങ്കടൽ, കിഴക്ക് പേർഷ്യൻ ഉൾക്കടൽ, തെക്ക് ഇന്ത്യൻ മഹാസമുദ്രം. വടക്കു ഭാഗത്ത് മാത്രമാണ് കരയുള്ളത്. മൊസപ്പൊട്ടേമിയയും സിറിയയുമാണ് വടക്കുഭാഗത്തുള്ളത്. ഭൂമദ്ധ്യരേഖക്ക് 10-40 ഡിഗ്രികൾക്കിടയിൽ ഇത് സ്ഥിതി ചെയ്യുന്നു. ഏഷ്യാ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ഭൂവിഭാഗം ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്താണ്.
നിരന്ന വിശാലമായ സ്ഥലങ്ങൾ, താഴ്വാരങ്ങൾ, പീഠഭൂമികൾ, പർവ്വത നിരകൾ, പാറക്കുന്നു കൾ എന്നിങ്ങനെയുള്ള പ്രതലം. കഠിനതരമായ ഭൂപ്രകൃതിയിൽ ജലലഭ്യത വളരെ കുറവാണ്. അതിനാൽ കൃഷി കുറവാണ്. എന്നാൽ ജലത്തിന്റെ ലഭ്യതക്കനുസരിച്ച് നന്നായി കൃഷി ചെയ്യു ന്ന സ്ഥലങ്ങളും ഉ്. പ്രകൃതിയുടെയും കിടപ്പിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്ത പേരു കളിലാണ് പ്രവിശ്യകൾ അറിയപ്പെടുന്നത്. യമൻ, ഹിജാസ്, തിഹാമ, നജ്ദ്, യമാമ, ബഹ്റൈൻ തുടങ്ങിയവ പ്രധാന പ്രവിശ്യകളാണ്. വിശുദ്ധ മക്കയും പുണ്യമദീനയും പുരാതന നഗരമായ ത്വാഇഫും ഹിജാസിലാണുൾപ്പെടുന്നത്.
നൂഹ് നബി(അ)യുടെ കാലത്ത് ധിക്കാരികളായ ജനതയെ 'ഫാൻ' എന്നറിയപ്പെടുന്ന ജലപ ഭയത്താൽ നശിപ്പിച്ചു കളഞ്ഞിരുന്നുവല്ലോ. അവരിൽ വിശ്വാസികളായി അവശേഷിച്ച സാം, ഹാം, യാഫിത്ത് എന്നീ നൂഹ്(അ) സന്തതികളിൽ സാം എന്ന പുത്രന്റെ സന്താന പരമ്പരകളി ലൂടെയുള്ള ജനവിഭാഗം സെമിറ്റിക്കുകൾ എന്നറിയപ്പെട്ടു. ഇവരിൽ സിറിയ, ഫലസ്തീൻ, അറേ ബ്യ, ഇറാഖ് തുടങ്ങിയ ഭാഗങ്ങളിൽ താമസിച്ചിരുന്ന സെമിറ്റിക്കുകൾ സംസാരിച്ചിരുന്ന ഭാഷ യാണ് അറബി. അതുകൊാണ് അവർ അറബികളെന്നറിയപ്പെട്ടത്.
സെമിറ്റിക്ക് ഭാഷാ കുടുംബത്തിൽ അറബി ഭാഷയാണ് പ്രമുഖം. അറബി ഭാഷ സംസാരിക്കുന്ന വരെ ഏകീകരിക്കുന്നതു ഭാഷ മാത്രമാണ്. പ്രകൃതിയിലും ആകാരത്തിലും വ്യത്യസ്തരാണവർ. ആവാസ കേന്ദ്രങ്ങളും അവിടുത്തെ കാലാവസ്ഥയും പ്രകൃതിയുമൊക്കെ ഇതിന് കാരണമാ യിട്ടു്. സുന്ദരൻമാരും വിരൂപികളും വെളുത്തവരും കറുത്തവരും നീവരും കുറിയവരും എല്ലാം അറബികൾക്കിടയിലു്. എല്ലാവരും അടിസ്ഥാനപരമായി ഒരു പരമ്പരയിൽ നിന്നുള്ള വർ തന്നെയാണ്.
അറബികളുടെ വംശപാരമ്പര്യം പരിഗണിച്ച്, ചരിത്രകാരൻമാർ അവരെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടു്. അത് കൃത്യമായ ഒരു സമീപനമാണ് താനും. ഉപവിഭാഗങ്ങളെ പരിഗണിക്കാതി രിക്കുന്നതാണ് കൂടുതൽ സുതാര്യത എന്നതിനാൽ ഏറെക്കുറെ എല്ലാവരും ഈ മൂന്നു വിഭാഗ ത്തിലൊതുക്കിയാണ് ചർച്ച നടത്തിയിട്ടുള്ളത്.
പൂർവകാല അറബികളും ഇന്ന് നിലവിലില്ലാത്തവരുമായ വിഭാഗമാണ് 'ബാഇദ് അറബികൾ, അറബി ഭാഷയുടെ യഥാർഥ പ്രതിനിധികളായി നിലവിലായിരുന്നവരെ 'ആരിബ്' അറബിക ളെന്നു പറയുന്നു. അറബി വംശജരുമായി ഇടകലർന്ന് അറബിഭാഷ സ്വായത്തമാക്കി അറബി ക ളായിത്തീർന്നവരെ 'മുസ്ലിബ് അറബികളെന്നും പറയപ്പെടുന്നു.
പുരാതന സമൂഹങ്ങളും ഗോത്രങ്ങളുമായിരുന്ന ആദ്, സമുദ്, ദുർഹും, ത്വ, ജദീസ്, ഉമം തുടങ്ങിയവയെല്ലാം ബാഇദ് അറബികളാണ്. മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിനു മുമ്പു തന്നെ ഈ വിഭാഗം പൂർണമായും നാമാവശേഷമായിരുന്നു. മുമ്പ് സിറിയയിലും ഈജിപ്തിലു മൊക്കെ ഈ വിഭാഗത്തിന് അധികാരങ്ങളുായിരുന്നു.
ആദ്, സമൂദ് വിഭാഗങ്ങൾ അവരിലേക്ക് നിയോഗിതരായ ഹൂദ്(അ), സ്വാലിഹ്(അ) എന്നീ
പ്രവാചകൻമാരെ ധിക്കരിച്ച് സത്യനിഷേധികളും അഹങ്കാരികളുമായതിനാൽ അവരെ അല്ലാഹു നശിപ്പിക്കുകയായിരുന്നു. ഇവർക്ക് നൽകപ്പെട്ട ശിക്ഷയെക്കുറിച്ച് വിശുദ്ധ ഖുർആൻ വിവിധ സ്ഥല ങ്ങളിൽ വിവരിച്ചിട്ടു
ത്വ, ജദീസ് ഗോത്രങ്ങൾ പരസ്പരം കലഹിച്ചു കൊിരുന്നു. അവർ ആ പകയുടെയും കല ഹത്തിന്റെയും വഴിയെ പൂർണമായി നാശത്തിലെത്തി. ഉമം വിഭാഗം ശക്തമായ മണൽ കാറ്റി നാലാണ് നശിപ്പിക്കപ്പെട്ടത്.
നൂബി(അ)മിന്റെ പുത്രനായ സാമിന്റെ സന്താനപരമ്പരയിൽ വരുന്ന ഖത്വാന്റെ പൗത്രൻ യഅ്ബിന്റെ സന്താനങ്ങളാണ് ആരിബ് അറബികൾ. ഖഹ്താനികളെന്നും ഇവർ അറിയപ്പെടുന്നു. യമൻ ഭാഗങ്ങളിലാണിവർ കേന്ദ്രീകരിച്ചിരുന്നത്. യമനിൽ നാലു നൂറ്റാിലധികം ഭരണം നടത്തിയിരുന്ന ഗസ്സാസിന രാജവംശമായതിവരിൽ നിന്നാണ്. ഇവരിൽ നിന്നു മദീനയിലെ ത്തി താമസമുറപ്പിച്ചവരാണ് മദീനയിലെ പ്രസിദ്ധ ഗോത്രങ്ങളായ ഔസ്, ഖസ്റജ് എന്നിവ. ഖഹ്താനി അറബികളിലെ പ്രസിദ്ധമായ ഒരു ഗോത്രമായിരുന്നു കാൻ. അവർ യമനിൽ നിന്ന് ഉപദ്വീപിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. അങ്ങനെയാണ് അതി ന്റെ ശാഖകളായ ഔസും ഖസ്റജും മദീനയിലെത്തിയത്. ഹിജാസിൽ താമസമാക്കിയ ടൂർ ഹും ഗോത്രവും ഖഹ്താനി വിഭാഗത്തിലാണ് പെടുന്നത്. മക്കയിൽ ജനവാസവും ജലലഭ്യത യുമുന്നെറിഞ്ഞപ്പോൾ അവർ ഹാജറാ(റ)യുടെ സമ്മത പ്രകാരം അവിടെ താമസിക്കുകയാ യിരുന്നു.
ഇസ്മാഈൽ നബി(അ)ന്റെ സന്താന പരമ്പരയിൽ പെടുന്നവരാണ് മുസ്തിബ് അറബികൾ. നൂബി(അ)ന്റെ പുത്രൻ സാമിന്റെ മൂന്നാം തലമുറയിൽ ആറിബ് എന്നയാളുടെ പരമ്പരയി ലാണ് ഇബ്രാഹിം(അ) ജാതനായത്. യഅ്ബിന്റെ പരമ്പരയായിരുന്നില്ല. അതു കെടു തന്നെ ഇബ്രാഹിം(അ) അറബിയായിരുന്നില്ല. ഇറാഖിൽ ബാബിലോണിലായിരുന്നപ്പോൾ സുറിയാനി യും. ശാമിലായിരുന്നപ്പോൾ കൻ ആനിയൻ (കാനനിയൻ) ഭാഷയുമായിരുന്നു ഇബ്രാഹിം(അ) ഉപയോഗിച്ചിരുന്നത്.
മക്കയിൽ താമസമാക്കിയ ഇസ്മാഈൽ (അ)മും ഉമ്മ ഹാജറാ ബീവിയും അറബി വംശജരായ ർഹുമുകാരുമായി ഇടപഴകിയാണു ജീവിച്ചിരുന്നത്. അതുവഴിയാണ് ഇസ്മാഈൽ(അ) അറ ബി ഭാഷ പഠിച്ചത്.
ഇസ്മാഈൽ(അ)ന്റെ കുടുംബം പിന്നീട് അറബിഭാഷയാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സ ന്താന പരമ്പര ക്രമേണ സാക്ഷാൽ അറബികളെപ്പോലെയായിത്തീർന്നു.അങ്ങനെ പുതിയൊരു അറബി കുടുംബവും പരമ്പരയും ഉടലെടുത്തു. അഥവാ പ്രപഞ്ചനാഥൻ അവന്റെ അന്ത്യദൂതർ ക്ക് പരിശുദ്ധപാരമ്പര്യമുള്ള ഒരു കുടുംബ പരമ്പരയും വംശാവലിയും ക്രമീകരിച്ചുവെന്നർഥം. അനറബികൾ അറബികളായിത്തീർന്നതിനാലാണ് 'മുസ്തഅരിബ' എന്ന പേർ നൽകപ്പെട്ടത്.
ഇസ്മാഈൽ(അ)ലേക്ക് എത്തിച്ചേരുന്ന പിതൃപരമ്പരയിലാണ് അദ്നാൻ എന്ന പിതാമഹൻ ഉ ള്ളത്. അതു കാരണം അദ്ദേഹത്തിലേക്ക് ചേർത്ത് അദ്നാനികൾ എന്നും ഇവർ അറിയപ്പെടു ന്നു്. നബി(സ്വ)യെ ചില സ്ഥലങ്ങളിൽ അദ്നാൻ സന്തതി' "അദ്നാനികളിലെ നേതാവ്' എ ന്നൊക്കെ വിശേഷിപ്പിക്കാറുള്ളത് ഇതിനാലാണ്. ഇസ്മാഈൽ സന്തതികളിൽ പെട്ടെങ്കിലേ അറ ബിയായി പരിഗണിക്കപ്പെട്ടു എന്നില്ല. അറബി ഭാഷയെ സ്വന്തം ഭാഷയായി സ്വീകരിക്കുന്നവ രൊക്കെ മുസ്തഅ്ബ വിഭാഗത്തിൽപെട്ട അറബികൾ തന്നെയാണ്. ഇസ്ലാം സ്വീകരിച്ചപ്പോ ൾ ചിലർ സ്വന്തം ഭാഷ കൂടി ഉപേക്ഷിച്ച് അറബി സ്വീകരിച്ചിരുന്നു. പഴയ പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന പല പ്രദേശങ്ങളിലും ഇന്ന് അറബി ഭാഷ ഉപയോഗിച്ചു വരു.
ചെങ്കടലിൽ തീരത്തു നിന്ന് 83 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 280 മീറ്റർ ഉയര ത്തിൽ ഗിരിനിരകളാൽ ആവരണം ചെയ്യപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാണ് മക്ക. ഒരു ഗ്രാമം എന്ന കേവല വിശേഷണത്തിൽ ഒതുങ്ങുന്ന പ്രദേശമല്ല മക്ക. അവിടെ സ്ഥിതിചെയ്യുന്ന വിശു ദ്ധ ഗേഹവും അതിവിശിഷ്ടമായ സംസം നീരുറവയും മക്കയെ ഒരാകർഷണ അനുഗ്രഹീത കേന്ദ്രമാക്കി മാറ്റിയിട്ടുായിരുന്നു. സഞ്ചാരികളും വാണിക്കുകളും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ സ്ഥിര ജനവാസ മാരംഭിച്ചത് ഇസ്മാഈൽ(അ)ന്റെ കാലം മുതൽക്കാണ്. ഇറാഖിൽ നിന്ന് ഇബ്രാഹിം(അ) സ്വപുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. ഇതു സംബന്ധമായി ചില കാര്യങ്ങൾ നാം അറിയേ.
ബിംബാരാധകരായ ജനങ്ങൾക്കിടയിലാണ് ഇബ്രാഹിം(അ) ജാതനായത്. പ്രതിമാരാധനയെയും അനുബന്ധ ചടങ്ങുകളെയും നിശിതമായും യുക്തിപൂർവകമായും അദ്ദേഹം എതിർക്കുകയു ായി. പ്രതിബന്ധങ്ങൾ പലതും അദ്ദേഹത്തിനു തരണം ചെയ്യേി വന്നു. ത്യാഗപൂർണമായ ജീവിതം നയിച്ചു ലോകാനുകരണീയനെന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. പക്ഷേ, പ്രായമേ റെയായിട്ടും ഒരു കുഞ്ഞിക്കാൽ കാണാനാവാത്ത പ്രയാസം ഇബ്രാഹീം(അ)നെ അലട്ടിയിരുന്നു. പ്രപഞ്ചനാഥനോട് ഒരു കുഞ്ഞിനായി അദ്ദേഹം നിരന്തരം അപേക്ഷിച്ചു കൊിരിന്നു.
പ്രബോധന നാളുകളിൽ ഫലസ്ത്വീനിലേക്കും ഈജിപ്തിലേക്കുമെല്ലാം അദ്ദേഹത്തിനു പലായ നം ചെയ്യേിവന്നു. പ്രിയതമ സാറാ(റ)യുമൊന്നിച്ചുള്ള യാത്രയിൽ ഈജിപ്തിൽ ഒരു പരീക്ഷണത്തിന് അവർ വിധേയരായി. ഈജിപ്ഷ്യൻ ചക്രവർത്തി സാറ(റ)യെ പിടിച്ചു തന്റെ കാമ പൂർത്തിക്ക് ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, പ്രവാചക പത്നിയും സത്യവിശ്വാസിനി യുമായ മഹതിയെ തൊടാൻ പോലും അയാൾക്കു കഴിഞ്ഞില്ല. സാറ സാധാരണ വനിതയല്ലെന്നു മനസ്സിലാക്കിയ ചക്രവർത്തി. അവരെ സ്വതന്ത്രയാക്കി വിട്ടയച്ചു . ഹാജറ(റ) അടക്കമുള്ള സമ്മാനങ്ങൾ നൽകിയാണ് വിട്ടയച്ചത്. പിന്നീട് സാറ(റ) തനിക്ക് സമ്മാനമായി ലഭിച്ച ഹാജറ (റ)യെ ഇബ്രാഹിം(അ)ന് ഏൽപ്പിച്ചു കൊടുക്കുകയും ഇബ്രാഹിം നബി അവരെ ഭാര്യയായി സ്വീകരിക്കു കയും ചെയ്തു.
പുതിയ ദാമ്പത്യം പുഷ്കലമായി. ഹാജറ(റ) ഗർഭിണിയായി. ഇസ്മാഈൽ(അ) പിറന്നു. തുടർ ന്ന് ആദ്യഭാര്യ സാറ(റ)യും ഗർഭിണിയായി. ഇസ്ഹാഖ്(അ)നെ പ്രസവിച്ചു. അല്ലാഹുവിന്റെ നിർദ്ദേശാനുസരണം ഇബ്രാഹീം(അ) ഹാജറ(റ)യെയും ഇസ്മാഈൽ(അ)നെയും മക്കയിലേ ക്കു കൊവന്നു. മക്കയിൽ സ്ഥിരമായ മനുഷ്യ വാസത്തിന്റെ തുടക്കമായിരുന്നു അത്.
വിജനവും തരിശുമായ മക്കയുടെ മണ്ണിൽ ഒരു പന്തൽ കെട്ടി മകനെയും ഭാര്യയെയും അതി ലാക്കി. ഇബ്രാഹീം അ) ബാബിലോണിലേക്ക് തന്നെ പോവാനൊരുങ്ങി. അപ്പോൾ ഹാജറ(റ) ചോദിച്ചു
“ഞങ്ങളെ ആരെ ഏൽപ്പിച്ചാണ് അങ്ങ് പോകുന്നത്?
അല്ലാഹു അങ്ങയോടിങ്ങനെ കൽപ്പിച്ചിട്ടുണ്ടോ?'
'അതേ' എന്നായിരുന്നു ഇബ്രാഹീം(അ)ന്റെ മറുപടി. ഇതു കേട്ട മഹതിക്ക് സമാധാനമായി. അവർ പറഞ്ഞു: “എങ്കിൽ അങ്ങ് പൊയ്ക്കൊള്ളുക. അല്ലാഹു ഞങ്ങളെ പാഴാക്കിക്കളയില്ല.'
സത്യവിശ്വാസിയുടെ പാകപ്പെട്ട മനസ്സിന്റെ ധൈര്യപ്പെടലാണിവിടെ പ്രകടമാവുന്നത്. ഇബ്രാ ഹീം(അ) അതിതീക്ഷ്ണ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേിവന്നിട്ടു്. അതിലൊന്നായിരു ന്നു ഇതും. ഇബ്രഹീം നബി(അ) അല്ലാഹുവിന്റെ ദാസൻ മാത്രമല്ല, ദൂതനും കൂടിയായിരുന്നു വല്ലോ.
ഇബ്രാഹീം(അ) ബാബിലോൺ ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്ത അത്ര അകലെ എത്തിയപ്പോൾ പ്രപഞ്ചനാഥനോട് തന്റെ മനസ്സിന്റെ വ്യഥക്ക് പരിഹാരമാവാൻ ആത്മാർഥ മായി പ്രാർഥന നടത്തി. വിശുദ്ധ ഖുർആൻ ഇത് ഉദ്ധരിച്ചിട്ടു്: “ഞങ്ങളുടെ നാഥാ, എന്റെ സ ന്തതികളിൽ പെട്ടവനെ കൃഷിയൊന്നുമില്ലാത്ത ഒരു തരിശ് താഴ്വാരത്ത് നിന്റെ വിശുദ്ധ ഭവ നത്തിനടുത്തായി ഞാൻ താമസിപ്പിച്ചിരിക്കുന്നു. നാഥാ, അവർ നിസ്കാരം നിലനിർത്തുന്നതിന് വിയാണിത്. ജനഹൃദയങ്ങളെ നീ അവരിലേക്കാകർഷിപ്പിക്കേണമേ. അവർക്ക് എല്ലാ പഴ ങ്ങളിൽ നിന്നും നീ നൽകേണമേ; അവർ നന്ദി ചെയ്യുന്നവരായിത്തീരാൻ വി” (ആശയം; ഇബ്രാഹിം : 27).
ഈ പ്രാർഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിർണാ യക പങ്ക് വഹിച്ചതായാണ് ചരിത്രം നൽകുന്ന സൂചന. മക്കയുടെ പുരാതനമായ പ്രകൃതിയനു സ്മരിച്ചുകൊ് അതിൽ മനുഷ്യവാസത്തിനും ആകർഷണത്തിനും അനിവാര്യമായ സാഹ ചര്യ സൃഷ്ടിക്കായി ഇബ്രാഹീം(അ) ആവശ്യപ്പെടുകയായിരുന്നു. ഒരു തരി നിലം എന്നതിനാൽ അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറാവണമെന്നില്ല. അതി നാൽ തന്നെ ഇബ്രാഹീം(അ) അവിടം ഒരു ആകർഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യവുമാവശ്യപ്പെടുകയാണ്.
ഈ പ്രാർഥനയും പൂർണമായ അർഥത്തിൽ സ്വീകരിക്കപ്പെട്ടു. സംസമിന്റെ സ്രോതസ്സും ഏറ്റ വും കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്കാ
ദേശം മാറി.
അൽപം വെള്ളവും ഭക്ഷണവുമായിരുന്നത് തീർന്നുപോയി. രു പേർക്കും ദാഹവും വിശ മനുഭവപ്പെടാൻ തുടങ്ങി. ഹാജറ(റ) കുട്ടിയെ പന്തലിൽ കിടത്തി. സ്വഫക്കും മർവാക്കും ഇട യിലൂടെ, വെള്ളം ലഭിക്കാൻ വല്ല മാർഗവുമുണ്ടാ എന്നന്വേഷിച്ച് അവർ ഓടി. സ്വഫയുടെയും മർവയുടെയും മുകളിൽ കേറി വല്ല യാത്രികരെയും കാണുന്നുാ എന്നു നോക്കി. അങ്ങനെ ആകാംക്ഷ നിറഞ്ഞ കുന്നുകയറ്റവും ഇടയിലെ ഓട്ടവും ഏഴുപ്രാവശ്യം ആവർത്തിച്ചു. ഏഴാമ ത്തെ പ്രാവശ്യം മഹതി മർവയിലെത്തിയപ്പോൾ ഒരു ശബ്ദം കേട്ടതുപോലെ തോന്നി. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ വീം അത് കേട്ടു. അപ്പോൾ മഹതി പറഞ്ഞു:
“കേട്ടിട്ടു് (കേൾപ്പിച്ചിട്ടു്). വല്ല സഹായവും ലഭിക്കാനുമാ?” ജിബ്രീൽ(അ) അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട് ഇന്ന് സംസം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്റെ ചിറക് കൊന്നു ചികഞ്ഞു. അതോടെ അവിടെ ഒരു തെളിനീരുറവ പ്രത്യക്ഷപ്പെട്ടു. അതിൽ നിന്നു ജലമൊഴുകാൻ തുടങ്ങി. ഹാജറ(റ)യുടെ ഉള്ളം തണുത്തു. സന്തോഷവും സമാധാനവും ആശങ്കയും ഒരു മിച്ച് അവരിൽ പ്രകടമായി. 'സംസം' എന്നു പറഞ്ഞ് അവർ വെള്ളം തടം കെട്ടി നിർത്തി. ഉമ്മയും കുഞ്ഞും ദാഹം മാറ്റി.
ലോകമുസ്ലിംകൾക്ക് പുണ്യതീർഥമായ സംസം, വറ്റാത്ത നീരുറവയാണ്. നിരന്തരം പമ്പ് ചെ യ്തിട്ടും ലോഭമനുഭവപ്പെടാതെ അത് പ്രവഹിക്കുന്നു. വളരെയധികം മഹത്വവും ഗുണവുമുള്ള ജലമാണ് സംസം. അതോടൊപ്പം ചരിത്രപ്രധാനവുമാണത്. ഒരു നാടിനെ നഗരമാക്കി മാനവത യുടെ ശ്രദ്ധാബിന്ദുവാക്കി മാറ്റിയതിൽ സംസമിന് പ്രത്യക്ഷമായിത്തന്നെ പങ്കു്. തരിശുഭൂമിയിൽ, മരുപ്പറമ്പിൽ പോഷകസമൃദ്ധമായ ജലത്തിന്റെ ലഭ്യത വലിയൊരനുഗ്രഹമാ ണ്. ലോകം കാത്തിരിക്കുന്ന ഒരു മഹദ്പിറവിക്കു പശ്ചാത്തല ഭൂമികയൊരുക്കുന്നതിനു പ്രപ ഞ്ച നാഥൻ ചെയ്ത സംവിധാനമായിരുന്നു ഇത്.
വിജനതയിലായിരുന്നിട്ടും പ്രപഞ്ചനാഥന്റെ സംരക്ഷണത്തിലും തിരുനോട്ടത്തിലും ഒരുമ്മയും മകനും സന്തോഷത്തോടെ കഴിഞ്ഞു വന്നു. അങ്ങനെയിരിക്കെ യമനിൽ നിന്നുള്ള ഒരു യാത്രാ സംഘം അതിനു പരിസരത്തെത്തി. അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള പക്ഷി കളുടെ സാന്നിധ്യം അവരെ അൽഭുതപ്പെടുത്തി. അവരുടെ അറിവനുസരിച്ച് അവിടെയെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. എന്നാലും ഒരു പേരെ അന്വേഷിക്കാനയച്ച് മറ്റുള്ളവർ വിശ്രമിച്ചു. അന്വേഷിക്കാൻ പോയവർ സന്തോഷ വാർത്തയുമായി തിരിച്ചെത്തി. അ വിടെ വെള്ളം മാത്രമല്ല രു മനുഷ്യരുമുന്നറിയിച്ചു.
അവരെല്ലാവരും വെള്ളമുള്ളിടത്തേക്ക് നീങ്ങി. ഹാജറ(റ)യെ ക് അഭിവാദ്യം ചെയ്തു. മഹതി പ്രത്യഭിവാദ്യം ചെയ്തു.
“ഈ വെള്ളം ആരുടെതാണ്?.” അവർ ഹാജറ(റ)യോടു ചോദിച്ചു
“എന്റേതാണ്. ഹാജറ(റ) മറുപടി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “ഞങ്ങളിവിടെ താമ സിച്ചോട്ടേ?” ഹാജറ(റ) സമ്മതം നൽകി.
അവർ യമനിലെ ജുർഹും ഖബീലക്കാരായിരുന്നു. അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന്റെ പുതിയ നാ ളുകൾ പിറന്നു. “നാഥാ, മനുഷ്യഹൃദയങ്ങളെ നീ അവരിലേക്കാകർഷിക്കേണമേ” എന്ന ഇബാ ഹീം(അ)ന്റെ പ്രാഥനയുടെ സാഫല്യമായിരുന്നു അത്.
ഹാജറ(റ)യും മകനും ദുർമുകാരുമായി സൗഹാർദ്ദപൂർവ്വം ജീവിച്ചു. ഇബ്രാഹീം(അ) ഇട ക്കിടെ വരികയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തുകൊിരുന്നു.
ഇസ്മാഈൽ(അ) വളർന്നു വലുതായി. ഓടാനും ചാടാനും പ്രായമായി. അന്നൊരുനാൾ ഇബ്രാ ഹീം(അ) വന്നത് പുതിയൊരു പരീക്ഷണത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പോടെയാ യിരുന്നു. സ്വന്തം പുത്രനെ ബലിനടത്തുന്നതിനായി പ്രപഞ്ചനാഥൻ അദ്ദേഹത്തോടു നിർദ്ദേ ശിച്ചിരിക്കുന്നു. വിവരം പുത്രനെയും ഹാജറ(റ)യെയും അറിയിച്ചു. നിശ്ചയദാർഢ്യത്തോടെ ത്തന്നെ മകൻ പ്രതികരിച്ചു: “നിർദ്ദേശിക്കപ്പെട്ടത് അങ്ങ് പ്രാവർത്തികമാക്കുക. അല്ലാഹുവിന്റെ ഹിതം പോലെ, ക്ഷമാശീലനായി എന്നെ അങ്ങേക്ക് കാണാൻ സാധിക്കുന്നതാണ് (ആശയം, അസ്സാഫ്ഫാത്ത് 104).
ഇബ്രാഹീം(അ) ഇസ്മാഈൽ(അ)നെ അറുക്കാനായി ചെരിച്ചു കിടത്തി, വാൾ പ്രയോഗം നട ത്തി. പക്ഷേ, മുറിവേറ്റില്ല. അപ്പോഴതാ പ്രപഞ്ചനാഥനിൽ നിന്ന് അറിയിച്ചു വരുന്നു: “ഓ ഇബാ ഹീം, അങ്ങ് സ്വപ്ന നിർദ്ദേശം വാസ്തവീകരിച്ചിരിക്കുന്നു” (ആശയം, അസ്സാഫ്ഫാത്ത് 105).
ഇസ്മാഈൽ(അ) ബലിക്കു വിധേയനാവി വന്നില്ല. സ്വർഗത്തിൽ നിന്നിറക്കിയ ഒരാടിനെ ബലി നടത്തി ഇബ്രാഹീം നബി(അ) പ്രതിജ്ഞ നിറവേറ്റി. ഈ കുടുംബത്തിന്റെ ജീവിതത്തിലെ സുപ്ര ധാനമായ ഘട്ടങ്ങൾ എക്കാലവും അനുസ്മരണീയമാക്കാൻ പ്രതീകാത്മക പ്രവർത്തന ത്തിലൂടെ നാം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഹജ്ജും ബലിപെരുന്നാളും ഉള്ഹിയ്യത്തും നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്.
ർഹും ഗോത്രക്കാരിൽ നിന്ന് ഇസ്മാഈൽ(അ) അറബിഭാഷാ പരിജ്ഞാനം നേടി. യുവാവാ യ അദ്ദേഹം ദുർഹും ഗോത്രത്തിൽ നിന്ന് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഒരിക്കൽ സന്ദർശനത്തിനെത്തിയ പിതാവ് അവളെ വിവാഹ മോചനം നടത്താൻ ഇസ്മാഈൽ(അ)മിന്നു സൂചന നൽകി. അതനുസരിച്ച് ഇസ്മാഈൽ(അ) മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. റ എന്നു പേരായ ഈ രാമത്തെ ഭാര്യയിൽ ഇസ്മാഈൽ(റ)ന് പത്ത് പന്ത് എന്നും അഭിപ്രായമു്. സന്താനങ്ങളായി. അവരിൽ നിന്നുള്ള പിൻതലമുറകളാണ് യഥാർഥ അറബികൾ.
മറ്റൊരു ആജ്ഞ നടപ്പാക്കുന്നതിന് വേിക്കൂടിയായിരുന്നു പിന്നീടൊരിക്കൽ ഇബ്രാഹീ(അ) വന്നത്. മക്കയിലെത്തിയപ്പോൾ സ്വപുത്രൻ ഇസ്മാഈൽ(അ) സംസമിനടുത്തിരുന്ന് അമ്പ് ശരി പ്പെടുത്തിക്കൊിരിക്കുന്നതു കു. അദ്ദേഹം സലാം പറഞ്ഞ് മകന്റെ അടുത്തു ചെന്നു. ആലിംഗനം ചെയ്തു. ശേഷം ഇങ്ങനെ പറഞ്ഞു:
“ഇസ്മാഈൽ, അല്ലാഹു എന്നോട് ഇവിടെ ഒരു ആരാധനാ ഗേഹം നിർമിക്കാൻ കൽപ്പിച്ചിട്ടു. “കൽപ്പന പോലെ ചെയ്താലും” എന്നായിരുന്നു ഇസ്മാഈൽ(അ)ന്റെ പ്രതികരണം ഇബ്രാഹീം(അ) മകന്റെ സഹായമാവശ്യപ്പെടുകയും മകൻ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എവിടെയാണാഗേഹം പണിയേതെന്ന മകന്റെ ചോദ്യത്തിന് ഇബ്രാഹീം(അ) ചെറിയ കല്ലുകളുള്ള ഒരു മൺതറ ചിക്കാണിച്ചു കൊടുത്തു. അവിടം ഒരു തറയായി ഉയർ ന്നു നിന്നിരുന്ന കാരണത്താൽ അതിനു ചുറ്റുഭാഗത്തു കൂടിയുമാണ് വെള്ളം ഒഴുകിയിരുന്നത്. അങ്ങനെ അവർ പണിയാരംഭിച്ചു. ആദ്യം അടിത്തറ കത്തി. അതിന് മുകളിൽ നിർമാണ പ്രവർത്തനം ആരംഭിച്ചു. ഇസ്മാഈൽ(അ) കല്ലെടുത്ത് കൊ വന്ന് ഇബ്രാഹീം നബി(അ)ന് നൽകി. ഇബ്രാഹീം നബി(അ) അതു വാങ്ങി പടവ് ചെയ്തു. ഓരോ ദിവസവും ഒരോ വരി വീതമായിരുന്നു പടവ് ചെയ്തിരുന്നത്. പടവ് ഉയർന്നു താഴെ നിന്ന് എത്താത്ത അവസ്ഥയിലാ യപ്പോൾ ഒരു കല്ലെടുത്ത് അതിൽ കയറി നിന്നാണ് പിന്നെ നിർമാണം തുടർന്നത്. ആ കല്ല് ഇ ബ്റാഹീം(അ)ന്റെ ആവശ്യത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്തുകൊിരുന്നു. ഇബ്റാഹീം(അ)ന് ധൈര്യം പകരാനെന്നോണം ആ പാറക്കല്ലിൽ അദ്ദേഹത്തിന്റെ പാദം പതി ഞ്ഞ് നിന്നു അതിന്റെ അടയാളം പ്രത്യക്ഷമായിക്കാണാവുന്നതായി. ഈ കല്ലാണ് മഖാമു ഇ ബ്റാഹീം എന്നറിയപ്പെടുന്നത്. ത്വവാഫിനു ശേഷം ഇതിനു പിന്നിൽ നിന്ന് രു റക്അത്ത് നി സ്കരിക്കാൻ ഖുർആനിൽ കൽപ്പനയ്."
മക്കയുടെയും കഅ്ബയുടെയും പരിപാലനവും ഭരണവും ഇസ്മാഈൽ(അ)മിനു ശേഷം പുത്രനായ സാബിതും ശേഷം ഇസ്മാഈൽ(അ)ന്റെ ഭാര്യാ പിതാവുമാണ് നിർവഹിച്ചിരുന്നത്. അദ്ദേഹം സാബിതിന്റെ സന്താനങ്ങളെയും ഇസ്മാഈൽ(അ)ന്റെ സന്താനങ്ങളെയും യോജി പ്പിച്ച് നല്ല നിലയിൽ നയിച്ചു വന്നു. അവരുടെ സന്താനങ്ങൾ വർദ്ധിച്ചു. മക്കയുടെ ഇടുങ്ങിയ താഴ്വാരം താമസിക്കാൻ മതിയാവാതെ വന്നപ്പോൾ പലരും പരിസരങ്ങളിലേക്ക് മാറിത്താമ സിച്ചു. ചെല്ലുന്നിടത്തെല്ലാം അവരെ തദ്ദേശീയരായ ജനങ്ങൾ ആദരിക്കുകയും അവരുടെ നേതൃ ത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് ജുർഹുംകാർ പവിത്രഭൂമിയെ പരിഗണിക്കാതെ പെരുമാറിയപ്പോൾ അവർക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു.
ർഹുംകാരെ തുരത്തി അധികാരമേറ്റെടുത്തത് ഖുസാഅത്ത് ഗോത്രക്കാരായിരുന്നു. അവർ യമനിലെ അണക്കെട്ട് തകർന്നുായ പ്രളയത്തിൽ നിന്ന് സുരക്ഷിത സ്ഥലം തേടി വന്നവരാ യിരുന്നു. പലയിടത്തും പരാജയപ്പെട്ട അവർ പക്ഷേ, മക്കയിൽ ദുർഹും കാരോട് ഏറ്റുമുട്ടി വി
ജയം വരിക്കുകയായിരുന്നു.
ർഹും ഖുസാഅ ഏറ്റുമുട്ടലിൽ നിന്ന് മാറിക്കഴിഞ്ഞിരുന്ന ഇസ്മാഈൽ സന്തതികൾ ഖുസാ അത്കാരെ സമീപിച്ച് മക്കയിൽ തന്നെ കഴിയാനനുമതി തേടി. അവർ അനുമതി നൽകുകയും ചെയ്തു. ഖുസയ്യബ്നു കിലാബിന്റെ ആഗമനം വരെ മക്കയുടെ ഭരണം ഖുസാഅ ഗോത്രക്കാരുടെ അധീനതയിലായിരുന്നു. ഖുസാഅത്തിലെ അംറിന്റെ കാലത്താണ് അറേബ്യയിൽ ഇസ്മാഈലീ സരണിക്ക് വിരുദ്ധമായ ചടങ്ങുകളുത്ഭവിച്ചത്. ഇബ്റാഹീം(അ)മും ഇസ്മാഈൽ(അ)മും കഅ്ബാ നിർമാണം പൂർത്തിയാക്കിയ ശേഷം കാണിക്ക നിക്ഷേപിക്കാനായി ഒരു കുഴിയാക്കിയിരുന്നു. അതിൽ ഹുബുൽ എന്ന വിഗ്രഹത്തെ പ്രതിഷ്ഠിച്ചായിരുന്നു തുടക്കം. പിന്നെ ബഹുദൈവത്വപരമായതും അന്ധവിശ്വാസപരമായതുമായ വിവിധ ചടങ്ങുകൾ അവൻ ഏർപ്പെടുത്തുകയായി.
നബി(സ്വ) തങ്ങളുടെ പിതാമഹനായ ഖുസയ്യ്ബ്നു കിലാബാണു മക്കയിൽ പല പരിഷ്കാര ങ്ങളും നടപ്പിൽ വരുത്തിയത്. ഇതുവഴി തീർഥാടകർക്കും സ്വദേശികൾക്കും ധാരാളം സൗകര്യ ങ്ങൾ ലഭ്യമാകുകയായി. അദ്ദേഹത്തിനു ശേഷം സന്താനങ്ങളും യോഗ്യതയനുസരിച്ച് മക്കയുടെയും കഅ്ബയുടെയും കാര്യങ്ങൾ ശ്രദ്ധിച്ചു വന്നു.
ഹിജാബ്, സിഖായ, റിഫാദ, നദ്വി, ലിവാഅ്, ഖിയാദ എന്നിങ്ങനെ കഅ്ബയുമായി ബന്ധപ്പെട്ട പദവികളും അധികാരങ്ങളും സുപ്രധാനങ്ങളായിരുന്നു. വിശുദ്ധഗേഹത്തിന്റെ താക്കോൽ സൂ ക്ഷിപ്പും പരിപാലനവുമയിരുന്നു ഹിജാബ്. തീർഥാടകർക്ക് ദാഹജലം നൽകുന്നതിന് സിഖായ എന്നും ഭക്ഷണം നൽകുന്നതിന് റിഫാദ എന്നും പറയുന്നു. സമ്മേളനങ്ങളിലെ അദ്ധ്യക്ഷ പദ വിയാണ് നദി കൊദ്ദേശ്യം. യുദ്ധവേളകളിലെ പതാകവാഹക പദവിയാണ് ലിവാഅ്. സേ നാനായകത്വം ഖിയാദ് എന്നറിയപ്പെട്ടു. അടിസ്ഥാനപരമായി ഇവയും അനുബന്ധ കാര്യങ്ങളും ഉത്തരവാദപ്പെട്ടവരുടെ കീഴിലായിരിക്കും.
ഖുസ്വയ്യിന്റെ കാലത്താണ് ജനങ്ങൾ വിശുദ്ധഭൂമിയുടെ ഹൃദയ ഭാഗത്തു താമസിക്കാൻ തുട ങ്ങിയത്. അതുവരെ പരിസരങ്ങളിലായിരുന്നു താമസം. ഖുറൈശികൾക്ക് താമസ സ്ഥലങ്ങൾ നിർണയിച്ച് അവയുടെ ഉടമാവകാശം നൽകുകയായി. ആദ്യകാലത്ത് പകൽ സമയങ്ങളിൽ പുണ്യഭൂമിയിൽ കഴിയുകയും വൈകുന്നേരമായാൽ കുടിലുകളിലേക്ക് പോവുകയും ചെയ്യു കയായിരുന്നു പതിവ്. ഖുസ്വയ്യിന്റെ ഈ പരിഷ്കാരത്തെ എല്ലാവരും സന്തോഷപൂർവം സ്വീക രിക്കുകയും അദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്തു. ഖുറൈശി കളെ സംഘടിപ്പിച്ച ആൾ എന്ന നിലക്ക് മുജമ്മിഅ്' എന്ന അപരനാമം അദ്ദേഹത്തിനുലഭിച്ചു.
മക്കയിലെ കോൺഫ്രൻസ് ഹാൾ എന്നു പറയാമായിരുന്ന ദാറുന്നദ് വ സ്ഥാപിച്ചത് അദ്ദേഹ മാണ്. മക്കയിലെ ഒരു സാംസ്കാരിക കേന്ദ്രമായി പരിഗണിച്ചുവന്നിരുന്ന ഇവിടെ വച്ചാണു സു പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത്. തീർഥാടകരുടെ ക്ഷേമത്തിനും സൗകര്യത്തിനുമായി അദ്ദേഹം പല കാര്യങ്ങളും നടപ്പാക്കുകയായി. തന്റെ കയ്യിൽ മക്കയുടെ അധികാരം വന്ന ഉടനെ അദ്ദേഹം ഖുറൈശികളോട് നടത്തിയ ഒരു പ്രസംഗത്തിൽ പ്രഖ്യാപിച്ചു:
“ഖുറൈശികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ ഭവനത്തിന്റെയും അയൽവാസികളാ ണ്. അവന്റെ വിശുദ്ധ ഭൂമിയിലുള്ളവരുമാണ്. ഹജ്ജ് നിർവ്വഹിക്കാനെത്തുന്നവർ അല്ലാഹുവി ന്റെ ഭവനം സന്ദർശിക്കുന്നവരാണ്. അതിനാൽ തന്നെ അവർ അല്ലാഹുവിന്റെ അതിഥികളാണ്. അതിഥികളിൽ ആദരിക്കപ്പെടാൻ ഏറ്റവും അർഹർ അല്ലാഹുവിന്റെ അതിഥികൾ തന്നെയാണ്. അതുകൊ നിങ്ങൾ അവരെ സൽക്കരിക്കണം. ഹജ്ജിന്റെ വേളകളിൽ അവർക്ക് അന്ന പാ നീയങ്ങൾ നൽകണം. എനിക്കതിനുമാത്രം സമ്പത്തായിരുന്നെങ്കിൽ ഞാൻ സ്വയം അത് ചെയ്യുമായിരുന്നു."
ഈ ആവശ്യത്തിന് അദ്ദേഹം അവർക്കെല്ലാം ഒരു വരിസംഖ്യ നിശ്ചയിക്കുകയും അവരത് നൽ കുകയും ചെയ്തിരുന്നു. അതു കൊ് തീർഥാടകർക്ക് ഭക്ഷണവും വെള്ളവും പാലും മറ്റും നൽകിപ്പോന്നു. മക്കയുടെ പുറത്തുളള കിണറുകളിൽ നിന്നാണ് അന്ന് തീർഥാടകർക്കായി വെ ള്ളം കൊ വന്നിരുന്നത്. അദ്ദേഹം മക്കയിൽ അൽ എന്ന പേരിൽ ഒരു കിണർ കുഴിച്ചു അതിൽ നിന്ന് വെള്ളം ഉപയോഗിക്കാൻ തുടങ്ങി. തന്റെ പദവികളും അധികാരങ്ങളുമൊക്കെ അദ്ദേഹം ജീവിതകാലത്ത് തന്നെ മക്കൾക്ക് വീതിച്ചു നൽകി. അബ്ദു മനാഫിന് ജലവിതരണ വും പൊതു നേതൃത്വവും ലഭിച്ചു.
സൈനിക നേതൃത്വവും കഅ്ബയുടെ പരിപാലനവും, അബ്ദുൽ ഉസ്സക്ക് അതി ഥി സൽകാരവും തീർഥാടക സേവനവും നൽകുകയായി. പിതാവിന്റെ നിർദ്ദേശാനുസരണം അബ്ദുദ്ദാറിന് ആ കാര്യങ്ങൾ ഭംഗിയായി അവർ നിർവഹിച്ചു വന്നു. വിശുദ്ധ ഇസ്ലാം വിജയം വരി ക്കുകയും മക്ക ഇസ്ലാമിക കേന്ദ്രമായി പരിവർത്തിതമാവുകയും ചെയ്തതിനു ശേഷമാണ് ഈ അധികാരത്തിൽ മാറ്റമായത്.
---- Next Topic ----
Created at 2024-10-31 11:34:20