കുടുംബം, മാതാവ്, പിതാവ്

നബി(സ്വ) തങ്ങളുടെ ആദംനബി(അ) വരെയുള്ള പിതൃപരമ്പര ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വി ഭാഗമായിട്ട് വേര്‍തിരിക്കപ്പെട്ട ഈ പരമ്പര പ്രമുഖ ചരിത്ര- പ്രവാചക ചരിത്രഗ്രന്ഥങ്ങളില്‍ കാ ണാവുന്നതാണ്. അല്ലാമാ ഇബ്നുസഅ്ദ്(റ)വിന്റെ ത്വബഖാത്, ഇബ്നു ഹിശാമിന്റെ സീറത്തു ന്നബവിയ്യ, ഖാളീ മുഹമ്മദ് സുലൈമാന്റെ റഹ്മതുന്‍ ലില്‍ആലമീന്‍, സ്വഫിയ്യുര്‍റഹ്മാന്‍ മു ബാറക്ക്പൂരിയുടെ അല്‍റഹീഖുല്‍ മഖ്തൂം തുടങ്ങിയവ ഉദാഹരണം. ഇതില്‍ റഹ്മതുന്‍ ലില്‍ ആലമീന്‍ (അറബിപ്പതിപ്പ്) ഇതു സംബന്ധമായ ചര്‍ച്ചക്കും ചാര്‍ട്ടുകള്‍ക്കും നൂറോളം പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജമാലുദ്ദീനില്‍ മഖ്ദിസി(റ) അശ്ശജറത്തുന്നബവിയ്യ: എന്ന പേരില്‍ ഇതു സംബന്ധമായി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.

 

മുന്നു വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പരമ്പരയില്‍ ഒന്നാം വിഭാഗമായ അദ്നാന്‍ വരെയുള്ള 21 പിതാക്കളുടെ കാര്യത്തില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. നബി(സ്വ) തങ്ങളുടെ പ്രഖ്യാപന ങ്ങള്‍ തന്നെ അതിന് ഉപോല്‍ബലകമായി ഉണ്ട്താനും. രണ്ടാം വിഭാഗമായ അദ്നാന്‍ മുതല്‍ ഇ ബ്റാഹീം(അ) വരെയുള്ളത് അപൂര്‍വമായി ഉദ്ധരിക്കപ്പെട്ടവയാണ്. ഇബ്റാഹിം(അ) മുതല്‍ ആ ദം(അ) വരെയുള്ള പിതാക്കളുടെ പരമ്പരയും നാമങ്ങളും ഇതിലും പ്രാബല്യം കുറഞ്ഞതാണ്. ഇവിടെ ഒരു കാര്യം വ്യക്തമാണ്: ഇബ്രാഹീം(അ)മില്‍ നിന്നാണ് നബി(സ്വ) തങ്ങളുടെ കുടും ബമുണ്ടായത്. അതിനാല്‍ തന്നെ ഇബ്രാഹീം(അ)മുതല്‍ ആദം(അ) വരെ മുകളിലേക്കും നബി(സ്വ)വരെ താഴേക്കും ഒരു നല്ല പരമ്പര ഉണ്ടായിരിക്കണം. ഈ പരമ്പരയില്‍ അദ്നാന്‍ വ രെയുള്ളവരില്‍ അവ്യക്തതയുണ്ടെന്നുമാത്രം. അദ്നാന്‍ മുതല്‍ അബ്ദുല്ല(റ)വരെയുള്ള പരമ്പര പരക്കെ  അറിയപ്പെട്ടതുമാണ്.

രണ്ടും മൂന്നും ഘട്ടങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടാവാന്‍ കാരണം അതിന് അവലംബം വേദക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്നതാണ്. എങ്കിലും വേദക്കാര്‍ക്ക് തിരുത്തല്‍ ആ വശ്യമില്ലാതിരുന്ന ഒരു മേഖലയാണിതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ചില വേദങ്ങളില്‍ പരമ്പര വി വരിച്ചിടത്ത് വ്യത്യാസങ്ങള്‍ കാണുന്നതാണ് വിശ്വാസ്യതക്ക് കോട്ടം തട്ടിക്കുന്നത്.

21 പിതാക്കളിലധികപേരുടെയും ചരിത്രങ്ങളും ജീവിത ശീലങ്ങളും ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുന്നതു തന്നെ നബി(സ്വ)യുടെ മഹത്വത്തിന്റെ ഭാഗമാണ്. ഇമാം ബൈഹഖി(റ)യും ഇ ബ്നുകസീറും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) തങ്ങള്‍ തന്നെ 19 പിതാക്കളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. ഇത്ര സുദീര്‍ഘമായ ഒരു കുടുംബപരമ്പരയുടെ ചരിത്രം സുക്ഷിക്ക പ്പെടുക എന്നത് ചരിത്രത്തില്‍ പുതുമയുള്ള കാര്യമാണ്.

ഒന്നാം ശാഖ

1.അബ്ദുല്ല, 2.അബ്ദുല്‍ മുത്ത്വലിബ്, 3.ഹാശിം, 4.അബ്ദുമനാഫ്, 5.ഖുസ്വയ്യ്, 6.കിലാബ്, 7.മുര്‍റത്ത്, 8. കഅ്ബ്, 9. ലുഅയ്യ്, 10. ഗാലിബ്, 11. ഫിഹ്ര്‍, 12. മാലിക്ക്, 13.നള്ര്‍, 14.കിനാന,15. ഖുസൈമ,16. മുദ്രിക, 17.ഇല്‍യാസ്, 18. മുളര്‍, 19.നിസാര്‍, 20.മഅദ്ദ,് 21, അദ്നാന്‍

അദ്നാന്‍

ബുഖ്തുനസ്വ്ര്‍ അറേബ്യ ആക്രമിച്ചതിനെക്കുറിച്ച് ‘ദേശം, ജനത, ഭാഷ’ എന്ന ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് നിലവിലുണ്ടായിരുന്ന പ്രവാചകന്‍ ബുഖ്തുനസ്വ്റിനോട് അദ് നാനെ അക്രമിക്കരുതെന്നുപദേശിച്ചിരുന്നു. അദ്നാന്‍ ഉള്‍ക്കൊള്ളുന്ന പ്രവാചക പ്രഭയുടെ സംരക്ഷണത്തിനായിരുന്നു ഇത്. അതനുസരിച്ച് ബുഖ്തുനസ്വ്ര്‍ അദ്നാനു യമനിലേക്ക് ര ക്ഷ പ്പെടാന്‍ അവസരം നല്‍കി. അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാളായ ‘അക്കും’ കൂടെ യമനി ലെത്തി അവിടുത്തെ രാജപദവിയിലെത്തിച്ചേര്‍ന്നു.

മഅദ്ദ്

അദ്നാന്റെ മറ്റൊരു പുത്രനായ മഅദ്ദ് ശാമിലേക്കാണ് പോയത്. ബുഖ്തുനസ്വ്റിന്റെ ആക്രമണ മൊതുങ്ങിയ ശേഷം മഅദ്ദ് ഹിജാസിലേക്കു തന്നെ തിരിച്ചു വന്നു. ജുര്‍ഹും ഗോത്രത്തില്‍ നി ന്നു മുആന എന്ന സ്ത്രീയെ വിവാഹം ചെയ്തു ജീവിച്ചു. ആ ദാമ്പത്യത്തിലാണ് നിസാര്‍ ജനി ക്കുന്നത്. മഅദ്ദിന്റെ സന്തതികള്‍ മൂസ(അ)ന്റെ കാലത്ത് ബനൂ ഇസ്രാഈല്യരുടെ അടുത്ത് എത്തുകയും അവരെകണ്ടു ഭയന്ന ഇസ്രാഈല്യര്‍ മൂസാ(അ) നോട് പരാതി പറയുകയും ചെ യ്ത സംഭവം ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട്(കന്‍സുല്‍ ഉമ്മാല്‍ 32011 നോക്കുക). ഈ ഹ ദീസിന്റെ അടിസ്ഥാനത്തില്‍ മഅദ്ദ് ശാമില്‍ തന്നെയാണ് വിവാഹ സമയത്തും താമസിച്ചിരുന്ന ത് എന്നു ഗ്രഹിക്കാവുന്നതാണ്. അപ്പോള്‍ മുആന ജുര്‍ഹുമിയാണ് എന്നത് തിരുത്തേണ്ടിവരും.

നിസാര്‍

ഇമാം അഹ്മദ്ബ്നുഹമ്പല്‍(റ)വിന്റെ പരമ്പര ഇദ്ദേഹത്തിലെത്തിച്ചേരുന്നുണ്ട്. ജീവിതകാലത്തു തന്നെ സമ്പത്തും പദവിയുമെല്ലാം മക്കള്‍ക്ക് വീതിച്ചു നല്‍കിയിരുന്ന നിസാറിന്റെ ഇരു കണ്ണു കള്‍ക്കിടയില്‍ നബി(സ്വ) തങ്ങളുടെ പ്രകാശം ദൃശ്യമായിരുന്നു. ആദ്യമായി അറബി ലിപി ഉപ യോഗിച്ചത്  ഇദ്ദേഹമാണെന്ന അഭിപ്രായം പ്രബലമാണ്.

മുളര്‍

പിതാവ് ജീവിച്ചിരിക്കെത്തന്നെ മുളര്‍ വലിയ സമ്പന്നനായി മാറി അദ്നാന്‍ സന്തതികളില്‍ ഏറ്റ വും ധനികനായിത്തീര്‍ന്നു. ഇബ്രാഹീമീ സരണിയില്‍ അടിയുറച്ച ജീവിതമായിരുന്നു മുളറിന്റേ ത്. മനോഹരമായ ശബ്ദത്തിനുടമയായിരുന്ന അദ്ദേഹമാണ് ഒട്ടകങ്ങളെ ഗാനമാലപിച്ചു തെളി ച്ചു കൊണ്ടുപോവുന്ന സമ്പ്രദായം ആരംഭിച്ചത്.

“മുളറിനെ നിങ്ങള്‍ കുറ്റം പറയരുത്; കാരണം അദ്ദേഹം മുസ്ലിമായിരുന്നു (കന്‍സുല്‍ ഉമ്മാല്‍ 33987). ജീവിതത്തിന്റെ സായം സന്ധ്യയിലാണ് ഇദ്ദേഹത്തിനൊരു പുത്രനുണ്ടായത്. ആ പുത്രന്  ഇല്‍യാസ് എന്ന് നാമകരണം ചെയ്തു.

ഇല്‍യാസ്

കബീറുല്‍ ഖൌം (ജനങ്ങളില്‍ ഉന്നതന്‍) എന്ന അപരനാമത്തിനര്‍ഹമാം വിധം അത്യാദരണീയ നായിരുന്നു അദ്ദേഹം. വിശുദ്ധ കഅ്ബാലയത്തിലേക്ക് ഒട്ടകത്തെ ദാനം ചെയ്യുക എന്ന സമ്പ്രദായം ആരംഭിച്ചതദ്ദേഹമാണ്. തന്റെ മുതുകില്‍നിന്നു നബി(സ്വ) തല്‍ബിയത്ത്  ചൊല്ലുന്നത് അ ദ്ദേഹം കേട്ടിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. അര്‍ഥഗര്‍ഭമായ സംസാരമായിരുന്നു അദ്ദേഹ ത്തിന്റേത്. തത്വജ്ഞാനത്തിന്റെ ഉടമയായിരുന്നതിനാല്‍ അക്കാലത്തെ അറബികള്‍ക്കിടയില്‍  ലുഖ്മാനെപ്പോലെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍ ഒരാളായിരുന്നു മുദ് രിക.

മുദ്രിക

മുദ്രികയുടെ യഥാര്‍ഥ നാമം അംറ് എന്നാണ്. പിന്നീട് മുദ്രിക എന്ന അപാരനാമം സിദ്ധിച്ച തിനു പിന്നിലൊരു ചരിത്രമുണ്ട്. അദ്ദേഹവും സഹോദരനും ഒട്ടകങ്ങളെ മേയ്ക്കുന്നതിനിടയി ല്‍ ഒട്ടകത്തിനുമേല്‍ ഒരു ഹിംസ്രജന്തു ചാടിവീണ് അക്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജന്തു വിനു പിറകെ അംറും ഓടി, അതിനെ പിടികൂടി. ഇതൊരു വീരകൃത്യമായി അറിയപ്പെട്ടു. അങ്ങ നെയാണത്രെ ‘പ്രാപിച്ചവന്‍’ എന്നര്‍ഥമുള്ള മുദ്രിക എന്ന നാമത്തില്‍ പ്രസിദ്ധനായത്. അദ്ദേഹത്തിന്റെ പുത്രനാണ് ഖുസൈമ.

ഖുസൈമ

സല്‍ഗുണ സമ്പന്നനായിരുന്നു ഖുസൈമ. അദ്ദേഹം ഇബ്രാഹീമിസരണിയിലായിട്ടാണ് മരണപ്പെട്ടതെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാല് ആണ്‍ മക്കളില്‍ പ്രധാനിയാണ് കിനാന.

കിനാന

സുന്ദരനും മഹാപണ്ഢിതനുമായിരുന്നു കിനാന. വിജ്ഞാന മുത്തുകള്‍ ശേഖരിക്കാനായി വി ജ്ഞാന കുതുകികളദ്ദേഹത്തെ തേടിയെത്തിയിരുന്നു. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ കണി ശത പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് ‘മറയല്‍’ എന്നര്‍ത്ഥമുള്ള കിനാന എന്ന നാമം ലഭി ച്ചത്. നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് അദ്ദേഹം സമകാലികരായ അറബികളോട് ഇങ്ങനെ ഉണര്‍ത്തി:

“മക്കയില്‍ നിന്ന് ഒരു പ്രവാചകന്‍ വരാനുള്ള സമയം സമാഗതമായിരിക്കുന്നു. അഹ്മദ് എന്ന മഹല്‍നാമത്തിലദ്ദേഹം വിളിക്കപ്പെടും. അല്ലാഹുവിലേക്കും നന്മയിലേക്കും ഗുണകരമായതി ലേക്കും ഉദാത്തമായ സ്വഭാവശീലങ്ങളിലേക്കും ആ പ്രവാചകന്‍ ക്ഷണിക്കും. നിങ്ങളദ്ദേഹത്തെ അനുഗമിക്കുക. എന്നാല്‍ നിങ്ങള്‍ മഹത്വവും പ്രതാപവും വര്‍ദ്ധിച്ചവരായിത്തീരും. നിങ്ങള്‍ അ തിലംഘിക്കരുത്. അദ്ദേഹം കൊണ്ടുവരുന്നത് സത്യമായിരിക്കും”. നബി(സ്വ) തങ്ങള്‍ തന്റെ പര മ്പര പറഞ്ഞ ഹദീസുകളില്‍ കിനാന സന്തതികളെ പ്രത്യേകം എടുത്തുപറഞ്ഞതു കാണാം.

നള്ര്‍

കിനാനയുടെ മക്കളില്‍ ഏറെ സുന്ദരനായിരുന്നു ഖൈസ്. അതിനാലാണദ്ദേഹം ‘ശോഭ’ എന്നര്‍ ഥമുള്ള നള്ര്‍ എന്ന അപരനാമത്തിലറിയപ്പെട്ടത്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ടവരാണ് മാലിക.്

മാലിക്

രാജാവ് എന്ന അര്‍ഥത്തിലാണ് ഇദ്ദേഹത്തെ മാലിക്ക് എന്നു വിളിച്ചത് എന്ന അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്റെ ഏകമക നായിരുന്നു ഫിഹ്ര്‍.

ഫിഹ്ര്‍

ഖുറൈശികളുടെ പിതാവായി അറിയപ്പെടുന്നതിദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ അപരനാമമായിരു ന്നു ഖുറൈശ്. അതിനാല്‍ ഇദ്ദേഹത്തിന്റെ സന്തതികള്‍ ഖുറൈശികള്‍ എന്നറിയപ്പെട്ടു. യമനി ലെ ഹിംയറൈറ്റ് ഭരണാധികാരികളിലൊരാളായിരുന്ന ഹസ്സാനുബ്നു അബ്ദികിലാലും മറ്റും ക അ്ബ തകര്‍ക്കാനൊരു ശ്രമം നടത്തിയിരുന്നു. കഅ്ബയുടെ നിര്‍മാണത്തിനുപയോഗിച്ച കല്ലു കള്‍ കൊണ്ട് യമനില്‍ ഒരു മന്ദിരം പണികഴിപ്പിച്ചു ജനങ്ങളുടെ ഹജ്ജ് അങ്ങോട്ടു തിരിക്കാനാ യിരുന്നു ഇത്. ഫിഹ്ര്‍ അറേബ്യന്‍  ജനതയെ സംഘടിപ്പിച്ച് ഹസ്സാനെതിരെ ശക്തമായി പോ രാടി. ഹസ്സാന്റെ സൈന്യം പരാജയപ്പെട്ടു പിന്തിരിഞ്ഞോടി. അയാള്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. മുന്നു വര്‍ഷക്കാലം തടവില്‍ കിടന്ന ശേഷം വലിയ സംഖ്യ മോചനദ്രവ്യം നല്‍കി മോചനം നേടിയെങ്കിലും. യമനിലേക്കുള്ള യാത്രാമദ്ധ്യെ അയാള്‍ മരണമട ഞ്ഞു. ഈ സംഭവത്തോടെ അറബികള്‍ക്കിടയില്‍ ഫിഹ്റിനോടുള്ള ആദരവും അംഗീകാരവും വര്‍ദ്ധിച്ചു. ശക്തരും ധീരരും ശൂരരുമായതിനാലാണ് ഖുറൈശ് എന്ന അപരനാമം അദ്ദേഹത്തി നും സന്തതികള്‍ക്കും ലഭിച്ചത്. അദ്ദേഹത്തിന്റെ ഏഴു പുത്രന്‍മാരില്‍ പ്രധാനിയായിരുന്നു ഗാ ലിബ്

ഗാലിബ്

പണ്ഢിതനായിരുന്ന ഗാലിബിന് ലുഅയ്യ്, തൈമ് എന്നീ രണ്ടു മക്കളാണുണ്ടായിരുന്നത്. ഇതില്‍ ലുഅയ്യാണ് നബി(സ്വ) തങ്ങളുടെ പരമ്പരയില്‍ വരുന്നത്. ലുഅയ്യിന്റെ ഏഴ് ആണ്‍മക്കളിലൊ രുവനാണ് കഅ്ബ്.

കഅ്ബ

പണ്ഢിതനും പ്രഭാഷകനുമായിരുന്ന കഅ്ബ് ചെറുപ്പത്തിലേ ഗഹനമായ വിഷയങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ധാരാളം ആളുകളെ ത്താറുണ്ടായിരുന്നു. പ്രതിവാര പ്രഭാഷണത്തില്‍ ഇദ്ദേഹം തിരഞ്ഞെടുത്തത് യൌമുല്‍ അറൂബ( വെള്ളിയാഴ്ച) ആയിരുന്നു. പ്രഭാഷണം കേള്‍ക്കാനായി ജനങ്ങള്‍ ഒരുമിക്കുന്ന ദിവസം എന്ന നിലയില്‍ ആ ദിവസം പിന്നീട് യൌമുല്‍ ജുമുഅഃ എന്നറിയപ്പെട്ടു.

തന്റെ പ്രഭാഷണത്തില്‍ കഅ്ബ് മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗത്തെ കുറിച്ച് പ്രവചി ക്കാറുണ്ടായിരുന്നു. ‘രാവും പകലും മധുരതിക്താനുഭവങ്ങളില്‍ മുഴുകി നാം അശ്രദ്ധയിലായിരി ക്കുമ്പോള്‍ മുഹമ്മദ്(സ്വ) വന്ന് വിശേഷ വാര്‍ത്തകളറിയിക്കും. അദ്ദേഹം സത്യസന്ധ നായിരി ക്കും. അദ്ദേഹം നിയോഗിതനാവുന്ന സമയത്ത് ആ പ്രബോധനത്തിന് സാക്ഷിയാവാന്‍ എനി ക്കു കഴിഞ്ഞെങ്കില്‍ ഞാനദ്ദേഹത്തില്‍ ആവേശപൂര്‍വം വിശ്വസിക്കുന്നതാണ്. വിശിഷ്യാ ബന്ധു ജനങ്ങള്‍ വരെ ആ സത്യത്തെ പരാജയമായി കണക്കാക്കുന്ന സമയത്ത്’. ഇത്തരം ആശയങ്ങ ളുള്ള കവിതകളും വചനങ്ങളും അദ്ദേഹത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മഹാനായ ഉമര്‍(റ)വിന്റെ എട്ടാമത്തെ പിതാമഹന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ മകനായിരുന്ന മുര്‍റത്ത.്

മുര്‍റത്ത

അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെയും ഇമാം മാലിക്(റ)വിന്റെയും പരമ്പര ഇദ്ദേഹത്തിലേക്കെ ത്തിച്ചേരുന്നുണ്ട്. ഇദ്ദേഹത്തിന്റെ മൂന്ന്  മക്കളില്‍ ഒരാളാണ് കിലാബ്.

കിലാബ്

ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ഹകീം എന്നായിരുന്നു. വേട്ടപ്രിയനായിരുന്ന ഇദ്ദേഹം നായ്ക്ക ളെ വേട്ടക്കുപയോഗിച്ചിരുന്നതിനാലാണ് കിലാബ് എന്ന അപരനാമം കൈവന്നത്. നബി(സ്വ) തങ്ങളുടെ മാതൃപിതൃ പരമ്പരകള്‍ ഇദ്ദേഹത്തില്‍ സന്ധിക്കുന്നു. രണ്ട് ആണ്‍മക്കളായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത് ഖുസ്വയ്യ്, സഹ്റ എന്നിവരാണവര്‍. ആമിന(റ)യുടെ പരമ്പര   സഹ്റയില്‍ സന്ധിക്കുന്നു. ഖുസ്വയ്യാണ് പിതാവ് വഴിയുള്ള പരമ്പരയില്‍ വരുന്നത്. ഇതുവരെ നാം പരിചയപ്പെട്ട പിതാക്കളെല്ലാം ആമിന(റ)യുടെയും പിതാക്കളാണെന്നത് ഓര്‍മ്മിക്കുക.

ഖുസ്വയ്യ്

സൈദ് എന്നാണ് യഥാര്‍ഥ നാമം. ഖുസ്വയ്യ് അപരനാമമാണ്. ‘ജന്മനാട്ടില്‍ നിന്ന് അകന്നു കഴിഞ്ഞവന്‍’ എന്ന അര്‍ഥത്തിലാണീ നാമം ലഭിച്ചത്. പിതാവായ കിലാബ് ചെറുപ്പത്തിലേ മര ണപ്പെട്ടിരുന്നു. ഉമ്മ രണ്ടാമത് വിവാഹിതയായി ഭര്‍ത്താവൊന്നിച്ച്  ശാമിലേക്കു പോയപ്പോള്‍ കുട്ടിയായ ഖുസ്വയ്യിനെയും കൂടെ കൂട്ടി. അവിടെ വളര്‍ന്ന ഖുസ്വയ്യിന്് തന്റെ  ഉപ്പയെക്കുറിച്ചോ നാടിനെക്കുറിച്ചോ അറിയില്ലായിരുന്നു.

ഒരിക്കല്‍ ഇദ്ദേഹവും കൂട്ടുകാരും കളിക്കുന്നതിനിടയില്‍ ബന്ധത്തില്‍പ്പെട്ട ഒരാളുമായി ശണ്ഠ കൂടി. ഖുസ്വയ്യിന്റെ മെയ്ക്കരുത്തിനു മുന്നില്‍ പ്രതിയോഗി പരാജിതനായി. ഇളിഭ്യനായ പ്രതി യോഗി ദേഷ്യത്തോടെ പറഞ്ഞു: ‘നിനക്ക് നിന്റെ നാട്ടിലേക്ക് പോയ്ക്കൂടേ?, നീ ഞങ്ങളുടെ കൂട്ടത്തില്‍ പെട്ടവനല്ല’. ഇതു കേട്ട ഖുസ്വയ്യ് ചോദിച്ചു: ‘പിന്നെ ഞാനാരില്‍പെട്ടവനാണ്?’ ‘അത് നിന്റെ ഉമ്മയോട് ചോദിക്ക്’ എന്നായിരുന്നു പ്രതിയോഗിയുടെ മറുപടി.

ഖുസ്വയ്യ് വീട്ടിലെത്തി. ഉമ്മയോട് വിവരമാരാഞ്ഞു. ഉമ്മ സത്യാവസ്ഥ വിവരിച്ചു കൊടുത്തു. “നിന്റെ നാട് ഈ നാടിനേക്കാള്‍ ഉത്തമമായ നാടാണ്. നിന്റെ നാട്ടുകാര്‍ ഇവരെക്കാള്‍ നല്ലവ രാണ്. നീ നല്ലൊരു പിതാവിന്റെ പുത്രനാണ്. നീ മുര്‍റത്തിന്റ മകനായ കിലാബിന്റെ മകനാണ്. നിന്റെ കുടുംബങ്ങള്‍ വിശുദ്ധ കഅ്ബയുടെ സമീപവാസികളാണ്. അറബികളങ്ങോട്ടു തീര്‍ഥ യാത്രയായി വരാറുണ്ട്. നീ മുതിര്‍ന്നാല്‍, വലിയൊരു ദൌത്യമേറ്റെടുക്കുമെന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിട്ടുണ്ട്”.

ഖുസ്വയ്യിന് മക്കയിലെത്തി സ്വന്തം നാടിനെയും ജനതയെയും നേരില്‍ കാണാനും അവിടെ ക്കഴിയാനും മോഹമുണ്ടായി. ഉടന്‍ തന്നെ പോകാനുള്ള തയ്യാറെടുപ്പായി. പക്ഷേ, സ്നേഹ നിധിയായ ഉമ്മ തനിയെയുള്ള യാത്ര നിരുത്സാഹപ്പെടുത്തി. ഹജ്ജ് സീസണായാല്‍ തീര്‍ഥാട ക സംഘങ്ങള്‍ മക്കയിലേക്കു പോവും. അവരുടെ കൂടെ പോവാമെന്നു നിര്‍ദ്ദേശിച്ചു. അടുത്ത ഹജ്ജ് സീസണില്‍ തന്നെ ഒരു തീര്‍ഥാടക സംഘത്തോടൊപ്പം ഖുസ്വയ്യ് മക്കയിലേക്കു പുറ പ്പെട്ടു. സഹോദരനായ സഹ്റയെ കണ്ടെത്തി. സഹ്റ അന്ന് അന്ധനായിത്തീര്‍ന്നിരുന്നു. പക്ഷേ, ഖുസ്വയ്യിന്റെ ശബ്ദത്തില്‍ നിന്ന് അദ്ദേഹം രക്തത്തിന്റെ ഗന്ധമറിഞ്ഞു.

ചെറുപ്പത്തില്‍ നാട്ടിലില്ലാത്തതിനാല്‍ ഖുസ്വയ്യിന് തന്റെ പിതൃസ്വത്തിലെ വിഹിതം ലഭിച്ചിരുന്നി ല്ല. അത് സഹ്റയുടെ അധീനതയിലായിരുന്നു. തന്റെ  സഹോദരന് സ്വത്തിന്റെ വിഹിതം നല്‍ കാന്‍ സഹ്റ തയ്യാറായി. ഖുസ്വയ്യ് തന്റെ വ്യക്തിപ്രഭാവം കൊണ്ട് വളരെ വേഗം മക്കക്കാര്‍ക്കു പ്രിയങ്കരനായി മാറി. അന്നു മക്കയില്‍ അധികാരത്തിലുണ്ടായിരുന്ന ഹുലൈലിന്റെ മകളെ വി വാഹം ചെയ്തു. സമ്പത്തും സന്താനങ്ങളും പെരുകി. താമസിയാതെ ഭാര്യാപിതാവ് മരണപ്പെട്ടു.

ഹുലൈലിന്റെ മരണാനന്തരം മകന്‍ അധികാരത്തിലെത്തിയെങ്കിലും  പിടിപ്പുകേട് കാരണം അ ധികാരത്തില്‍ ശോഭിക്കാനായില്ല. ക്രമേണ ഭരണം ഖുസ്വയ്യിലേക്കെത്തി. ഖുസ്വയ്യിന്റെ അധികാ രാരോഹണം ഖുസാഅ ഗ്രോത്രക്കാര്‍ക്കിഷ്ടമായില്ല. ഭരണം ഖുസാഇകളില്‍ നിന്നു ഖുറൈശി കളിലേക്ക് നീങ്ങുകയാണെന്നവര്‍  മനസ്സിലാക്കി. ഒരു സംഘട്ടനത്തിന്റെ സാഹചര്യം രൂപപ്പെട്ടു. ഖുസ്വയ്യ് ഖുറൈശികളെയെല്ലാം സംഘടിപ്പിച്ചു. തന്റെ മാതാവ് വഴിയുള്ള സഹോദരങ്ങളെ ശാമില്‍ നിന്നു വരുത്തുകയും ചെയ്തു. ഖുറൈശികളും ഖുസാഇകളും തമ്മില്‍ ഉരസലുണ്ടാ യി.  ഒടുവില്‍ ഖുസാഇകള്‍ പത്തിമടക്കി സന്ധിക്ക് തയ്യാറായി. യഅ്മുറുബ്നുഔഫിന്റെ നേതൃ ത്തില്‍ സന്ധിവ്യവസ്ഥ തയ്യാറായി. ഖുസാഇകള്‍ മക്ക വിട്ടു പോവാനും ഖുസ്വയ്യ് ഭരണം തുടരാനും തീരുമാനമായി.

ഖുസ്വയ്യിന്റെ നേതൃത്തില്‍ ഖുറൈശികള്‍ സംഘടിതരായിത്തീര്‍ന്നു. മക്കയില്‍ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. തീര്‍ഥാടകര്‍ക്കായി ധാരാളം സൌകര്യങ്ങളേര്‍പ്പെടുത്തി. മാന്യമായ സ്വഭാവശീല ങ്ങള്‍ അനുവര്‍ത്തിക്കണമെന്നും ദുഷ്ടരുമായി സഹവസിക്കരുതെന്നും ഫലശൂന്യമെന്നു ബോ ധ്യമായാല്‍ ഏതു പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും അദ്ദേഹം മക്കളെ ഉപദേശിച്ചി രുന്നു. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍ പ്രമുഖനായിരുന്നു അബ്ദുമനാഫ്.

അബ്ദു മനാഫ

മുഗീറത് എന്നായിരുന്നു യഥാര്‍ഥ നാമം. അബ്ദുമനാഫ്  അപരനാമമാണ്. ഏറെ സുന്ദരനായി രുന്ന ഇദ്ദേഹത്തെ ജനങ്ങള്‍ ചന്ദ്രന്‍ എന്നു വിളിച്ചിരുന്നു. ഖുസ്വയ്യിന്റെ വിയോഗാനന്തരം അധി കാരം ഇദ്ദേഹത്തിന്റെ കൈയിലാണെത്തിയത്. മാന്യമായി അതു കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ നല്ല നേതാവ് എന്ന വിശേഷണത്തിനുടമയായി. ഉസ് മാന്‍(റ)വിന്റെ നാലാമത്തെയും ഇമാം ശാഫിഈ(റ) വിന്റെ ഒമ്പതാമത്തെയും പിതാമഹനാണി ദ്ദേഹം. ഖുറൈശികളോട് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിതം നയിക്കാനും കുടുംബബന്ധങ്ങള്‍ ശിഥിലമാവാതെ സുക്ഷിക്കാനുമദ്ദേഹം ഉപദേശിച്ചിരുന്നു. പിതാവിന്റെ കാലത്തു തന്നെ ഇദ്ദേഹ ത്തിനു വിഹിതമായി ലഭിച്ച പദവികളാണു യോഗനേതൃത്വവും (നദ്വത്തും) തീര്‍ഥാടകര്‍ക്ക് വെള്ളം നല്‍കലും(സിഖായത്തും). അബ്ദു മനാഫിന്റെ സന്തതിയാണ് ഹാശിം.

ഹാശിം

അംറ് എന്നായിരുന്നു യഥാര്‍ഥ നാമം. ഹാശിം  അപരനാമമാണ്. ഒരിക്കല്‍ ഖുറൈശികള്‍ക്ക് വലിയ ക്ഷാമമനുഭവപ്പെടുകയുണ്ടായി. പട്ടിണിയുടെയും ദുരിതത്തിന്റെയും ദീര്‍ഘനാളുകള്‍ അവരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചു. ഇതിനറുതിവരുത്താനായി അംറ്  ശാമിലേക്കു പോയി ധാരാളം റൊട്ടിയുമായി വന്നു. അതു കൊണ്ടുവരാനുപയോഗിച്ച ഒട്ടകത്തെ അറുത്ത് പാചകം ചെയ്ത് മാംസവും റൊട്ടിയും കലര്‍ത്തി വിതരണം ചെയ്ത് മക്കക്കാരുടെ വിശപ്പടക്കി. ദുരിത പൂര്‍ണമായ പട്ടിണിക്കറുതിയായി ഭക്ഷണം ലഭിച്ചവര്‍  സന്തുഷ്ടരായി.  റൊട്ടി നുറുക്കി മാംസത്തില്‍ കലര്‍ത്തിയതിനാല്‍ അവരദ്ദേഹത്തെ ഹാശിം അഥവാ ‘നുറുക്കിയവന്‍’ എന്ന നാമത്തി ല്‍ വിളിച്ചു തുടങ്ങി.

ഖുറൈശികള്‍ ഉഷ്ണ-ശൈത്യകാലങ്ങളില്‍ നടത്തിയിരുന്ന രണ്ടു ദിശകളിലേക്കുള്ള കച്ചവട യാത്ര സുഗമമാക്കുന്നതിനാവശ്യമായ ചര്‍ച്ചയും സന്ധിയും ധാരണയും ഉണ്ടാക്കിയത് അദ്ദേ ഹമാണ്. ശാമിലേക്കും യമനിലേക്കും നടത്തിയിരുന്ന കച്ചവട യാത്രക്ക് സംരക്ഷണം നല്‍കാന്‍ അതാതിടങ്ങളിലെ സമ്രാട്ടുകളോടും വഴികളിലെ നാട്ടു മൂപ്പന്‍മാരോടും ഗോത്രത്തലവന്‍മാരോ ടും കരാറിലേര്‍പ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. അതു വഴിയാണ് അറേബ്യയുടെ കയറ്റിറക്കു മതികള്‍ വിജയകരമായിത്തീര്‍ന്നത്.

സമ്പന്നനായ ഹാശിം തന്റെ സമ്പത്ത് നല്ല വഴിയില്‍ ആവേശപൂര്‍വം ചിലവഴിച്ചു. ഹജ്ജ് വേ ളകളില്‍ തീര്‍ഥാടകര്‍ക്ക് വെള്ളവും ഭക്ഷണവും മറ്റു സൌകര്യങ്ങളും നല്‍കാന്‍ ധാരാളം പണം വിനിയോഗിച്ചു. വലിയ ടാങ്കുകളുണ്ടാക്കി അതില്‍ ജലം സംഭരിച്ചു വച്ചു. ഭക്ഷണം പാകം ചെ യ്ത് മിനായിലും അറഫയിലുമൊക്കെ എത്തിച്ചു. റൊട്ടിയും നെയ്യും കാരക്കയും പായസവും ഹരീസയും മാംസവും അതിലുണ്ടായിരുന്നു.

തന്റെ സാമ്പത്തികസ്ഥിതിയനുസരിച്ചു ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ ഈ വഴിക്ക് പ്രേരിപ്പി ക്കുകയും ചെയ്തു. ഹജ്ജ് സീസണ്‍ വരുമ്പോള്‍ അദ്ദേഹം ഖുറൈശികളെ വിളിച്ചു ചേര്‍ത്ത് അവരോട് പ്രസംഗിക്കാറുണ്ടായിരുന്നു. ഹാശിമിന്റെ പ്രഭാഷണത്തോടെ അവരെല്ലാം തീര്‍ഥാ ടകരുടെ സേവനത്തിനായി രംഗത്തിറങ്ങും. തങ്ങളാല്‍ സാധിക്കുന്ന വിഹിതം ഈ സഹകരണ- പരിചരണഫണ്ടിലേക്ക് ദാനം ചെയ്യും.

ഹാശിമിന്റെ വളര്‍ച്ചയിലും അംഗീകാരത്തിലും അസഹിഷ്ണുവായ സഹോദരപുത്രന്‍ ഉമയ്യത്ത് കുഴപ്പത്തിനു ശ്രമിച്ചു. പക്ഷേ, ഖുറൈശികളുടെ ഒന്നിച്ചുള്ള പിന്തുണ കാരണം ഉമയ്യത്ത് കീഴട ങ്ങേണ്ടി വന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഹാശിം 50 ഒട്ടകങ്ങളെ അറവ് നടത്തി ദാനം ചെയ്യ ണമെന്നും ഉമയ്യത്ത് മക്ക വിടണമെന്നുമുണ്ടായിരുന്നു. ഹാശിം വ്യവസ്ഥ പ്രകാരം മാംസവിത രണം നടത്തി. അവിടെ സംഗമിച്ചവരോടായി അദ്ദേഹം അര്‍ഥഗര്‍ഭമായൊരു പ്രഭാഷണം നട ത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സദാചാരബോധവും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കുന്നതാ യിരുന്നു ആ പ്രഭാഷണം.

“ജനങ്ങളേ, നാം ഇബ്രാഹീം(അ)ന്റെ കുടുംബമാണ്. ഇസ്മാഈല്‍(അ)ന്റെ സന്തതികളാണ്. നള്റിന്റെയും ഖുസ്വയ്യിന്റെയും മക്കളാണ്. മക്കയുടെ കാവലാളുകളാണ്. വിശുദ്ധ ഭൂനിവാസിക ളാണ്.മഹത്വത്തിന്റയും ആഭിജാത്യത്തിന്റയും ഔന്നത്യം നമുക്കുണ്ട്. എല്ലാവര്‍ക്കും എല്ലാറ്റിലും സഖ്യമുണ്ട്. അവരെ സഹായിക്കേണ്ടതും ക്ഷണം സ്വീകരിക്കേണ്ടതും അനിവാര്യമാണ്. കുടുംബം തകര്‍ക്കാനും ബന്ധം വിഛേദിക്കാനും നാം ആരെയും സഹായിക്കരുത്”.

“ഖുസ്വയ്യിന്റെ സന്തതികളേ, നിങ്ങള്‍ ഒരു വ്യക്ഷത്തിന്റെ രണ്ടു ശിഖരങ്ങള്‍ പോലെയാണ്. ഏ തൊന്നു ഛേദിക്കപ്പെട്ടാലും അപരന്‍ ഒറ്റപ്പെടും. ഖഡ്ഗം ഉറയില്‍ തന്നെ സൂക്ഷിക്കപ്പെടണം. കുടുംബ ബന്ധങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവനും താനെയ്യുന്ന അസ്ത്രമേല്‍ ക്കേണ്ടി വരും”.

“സഹോദരങ്ങളേ, സമാധാനം അന്തസ്സാണ്. സഹനം വിജയമാണ.് നന്മ നിക്ഷേപമാണ്. ഉദാരത നേതൃഗുണമാണ്. അജ്ഞത ബുദ്ധിശുന്യതയാണ്. ദിവസങ്ങള്‍ മാറിമാറി വരും. കാലം പല സം ഭവങ്ങളുടെയും കലവറയാണ്. മനുഷ്യന്‍ അവന്റെ ചെയ്തികളിലേക്കാണ് ചേര്‍ക്കപ്പെടുക. കര്‍മത്തിന്റെ പേരില്‍ അവന്‍ പിടികൂടപ്പെടും. ആയതിനാല്‍ നിങ്ങള്‍ നല്ലത് ചെയ്യുക”. എന്നി ങ്ങനെ ദീര്‍ഘമായ പ്രഭാഷണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അഅ്ലാമുന്നുബുവ്വു:253). ഹാശിമിന്റെ ഈ പ്രഭാഷണം അവരെല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വ ത്തിനു പിന്തുണ പ്രഖ്യാപിച്ചു.

ഒരു കച്ചവടയാത്രയില്‍ മദീനക്കടുത്തു വെച്ചു  കണ്ടുമുട്ടിയ സല്‍മാ എന്ന വനിതയെ കൂടി ഹാ ശിം പത്നിയായി സ്വീകരിച്ചു. നജ്ജാര്‍ ഗോത്രക്കാരിയായിരുന്നു അവര്‍. അതില്‍ പിറന്ന പുത്ര നാണ്   അബ്ദുല്‍ മുത്ത്വലിബ് എന്ന ശൈബ.

അബ്ദുല്‍ മുത്ത്വലിബ്

നബി(സ്വ)യുടെ ഒന്നാം പിതാമഹനാണ് അബ്ദുല്‍മുത്ത്വലിബ്. പിതാവ് ഹാശിമിന്റെ മരണാന ന്തരം ഉമ്മയോടൊപ്പം മദീനയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. അമ്മാവന്‍മാരുടെ മക്ക ളോടോന്നിച്ച് കളിച്ചു വളര്‍ന്നു. സമപ്രായക്കാരില്‍ സൌന്ദര്യത്തിലും ഗാംഭീര്യത്തിലും മുന്നിലായിരുന്നു ശൈബ. മാതാവ് സല്‍മാ പിതാവിന്റെ അസാന്നിധ്യമറിയിക്കാതെ മകനെ ഓമനിച്ചു വളര്‍ത്തി.

ഹാശിമിന്റെ സഹോദരനായ മുത്ത്വലിബാണ് മക്കയില്‍ പിന്നീട് ഗ്രാമത്തലവനായത്. വളരെ ന ല്ല ബന്ധം നിലനിര്‍ത്തിയിരുന്നവരായിരുന്നു മുത്ത്വലിബ് ഹാശിം സഹോദരങ്ങള്‍. മുത്ത്വലിബി ന്റെ കാലത്ത് മദീനയില്‍ നിന്നു തീര്‍ഥാടനത്തിനെത്തിയ സാബിത്, (സുപ്രസിദ്ധ കവി ഹസ്സാന്‍ (റ)വിന്റെ പിതാവാണിദ്ദേഹം) ഹാശിമിന്റെ ഒരു പുത്രന്‍ മദീനയില്‍ ജീവിച്ചിരിപ്പുണ്ടെന്നറിയിച്ചു. കൊച്ചുകൂട്ടുകാര്‍ തമ്മിലുള്ള സൌഹാര്‍ദ്ദ മല്‍സരങ്ങളില്‍ വിജയം വരിക്കുമ്പോള്‍ ഞാന്‍ അംറി ന്റെ മകനാണെന്ന് അവന്‍ അഭിമാനം കൊള്ളാറുണ്ടെന്നും സാബിത് മുത്ത്വലിബിനെ ധരിപ്പിച്ചു.

തന്റെ സഹോദരന് മദീനയില്‍ ഒരു മകന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ മുത്ത്വലിബ് ഉടനെ മദീ നയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി മകനെ അന്വേഷിച്ചു കണ്ടെത്തി. ഹാശിമിന്റെ തനിപ്പകര്‍ പ്പായിരുന്നു ശൈബ. അതു കൊണ്ട് തന്നെ കളിക്കൂട്ടുകാര്‍ക്കിടയില്‍ നിന്നു ശൈബയെ തിരിച്ച റിയാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. കുട്ടിയുടെ അടുത്ത് ചെന്നു ചേര്‍ത്തു പിടിച്ച് അദ്ദേ ഹം അശ്രുപൊഴിച്ചു. കൈയില്‍ കരുതിയിരുന്ന പുത്തനുടയാട നല്‍കി. അതു ധരിപ്പിച്ചു കൊ ണ്ടദ്ദേഹം പാടി:

“അമ്പെയ്ത്ത് മത്സരം നടത്തുന്ന നജ്ജാരി ബാലന്‍മാര്‍ക്കിടയില്‍ നിന്നു ശൈബയെ ഞാന്‍ തിരിച്ചറിഞ്ഞു. അവന്റെ ധീരതയും സാമര്‍ഥ്യവും നാമറിഞ്ഞു. അന്നേരം എന്നില്‍ നിന്ന് അശ്രുകണങ്ങള്‍ ഒലിച്ചിറങ്ങി”.

ഭര്‍തൃസഹോദരനായ മുത്ത്വലിബ് മദീനയിലെത്തിയതു  തന്റെ പുത്രനെ കൊണ്ടു പോകാനാ ണെന്നു സല്‍മാ അറിഞ്ഞു. മകനെ പിരിയാന്‍ സല്‍മാക്കിഷ്ടമില്ലായിരുന്നു. അവനെ മക്കയി ലേക്കയക്കുന്നതിലുള്ള തന്റെ വൈമനസ്യം മുത്ത്വലിബിനെ അവര്‍ അറിയിച്ചു. ഇതുകേട്ട മു ത്ത്വലിബ് ഉറച്ച സ്വരത്തിലിങ്ങനെ പ്രതിവചിച്ചു:

“ബാല്യം പിന്നിട്ട് കൌമാരത്തിലെത്തിയ സ്ഥിതിക്ക്, മാന്യതയുള്ള ഞങ്ങളുടെ കുടുംബത്തിലൊരാള്‍ അന്യദേശത്ത് കഴിയുകയോ? അവന്‍ അവന്റെ സ്വന്തം നാട്ടില്‍ താമസിക്കട്ടെ, അതാണ വനുത്തമം. അവനിനി എവിടെ താമസിച്ചാലും അവന്‍ നിന്റെ പുത്രന്‍ തന്നെയായിരിക്കും”.

മുത്ത്വലിബ് മകനെ കൂട്ടിയേ പോവൂ എന്നു മനസ്സിലാക്കിയപ്പോള്‍ സല്‍മാ മുന്നുദിവസം സാ വകാശം നല്‍കണമെന്നാവശ്യപ്പെട്ടു. മുത്ത്വലിബ് അതിന് സമ്മതം നല്‍കി. മുന്നു ദിവസം അവ രുടെ അതിഥിയായി അദ്ദേഹം അവിടെ കഴിഞ്ഞു. അങ്ങനെ മുത്ത്വലിബ് ശൈബയെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു.

അപരനാമം

ഒരു കൌമാര പ്രായക്കാരനെ പിറകിലിരുത്തി മുത്ത്വലിബ് മക്കയിലേക്ക് പ്രവേശിക്കുന്നതു കണ്ട നാട്ടുകാര്‍ കരുതി, അതു മുത്ത്വലിബിന്റെ പുതിയ അടിമയായിരിക്കുമെന്ന്. കാരണം അങ്ങനെ ഒരു പുത്രനുള്ള കാര്യം അവര്‍ക്കറിയിയില്ലയിരുന്നു. അവര്‍ ആ കുട്ടിയെ അബ്ദുല്‍ മുത്ത്വലിബെന്നു വിശേഷിപ്പിച്ചു.

പിതാവ് ഹാശിമിന്റെ മുഖഛായയും ശരീരപ്രകൃതിയും വ്യക്തമായി കണ്ടപ്പോള്‍ മക്കക്കാര്‍ക്ക് ശൈബ ഹാശിമിന്റെ പുത്രനാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. പക്ഷേ, അപ്പോഴേക്ക് അപരനാമം വ്യാപകശ്രുതി നേടിക്കഴിഞ്ഞിരുന്നു.

മുത്ത്വലിബിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചുമതലകളും അധികാരങ്ങളും അബ്ദുല്‍ മു ത്ത്വലിബിന്റെ ചുമലിലാണ് വന്നത്. ഇതില്‍ പിതൃവ്യന്‍ നൌഫല്‍ അസന്തുഷ്ടി പ്രകടിപ്പിച്ചെങ്കി ലും അമ്മാവന്‍മാരുടെ സഹായത്തോടെ അതവസാനിപ്പിക്കുന്നതില്‍ അബ്ദുല്‍മുത്ത്വലിബ് വിജയം വരിച്ചു.

മദ്യപാനം, പരസ്ത്രീഗമനം തുടങ്ങിയ തിന്മകളെ ഏറെ വെറുത്തവരുടെ കൂട്ടത്തിലായിരുന്നു അബ്ദുല്‍മുത്ത്വലിബ്. നേര്‍ച്ച പൂര്‍ത്തിയാക്കല്‍, അടുത്തബന്ധത്തില്‍ നിന്നുള്ള വിവാഹത്തെ വെറുക്കല്‍, മോഷ്ടാവിന്റെ കരഛേദം, പെണ്‍ശിശുഹത്യ വിരോധം, നഗ്നപ്രദക്ഷിണ വിരോധം തുടങ്ങിയ സദാചാര പാഠങ്ങള്‍ അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു. അക്രമവും ശത്രുതയും വെടി യാനും ശ്രേഷ്ഠഗുണങ്ങള്‍ ശീലമാക്കാനും അദ്ദേഹം ജനങ്ങളെ ഉല്‍ബോധിപ്പിച്ചിരുന്നു. ധാരാ ളമായി ദാനം നല്‍കിയിരുന്നതിനാല്‍ ഫയ്യാള്(അത്യുദാരന്‍) എന്നും മലമുകളില്‍ ആകാശപ്പറ വകള്‍ക്കായി ഭക്ഷണമെത്തിച്ചു വിതറിയിരുന്നതിനാല്‍ മുത്വ്ഇമുത്ത്വുയൂറിസ്സമാഅ്(ആകാശപ്പറ വകളെ ഊട്ടുന്നവന്‍) എന്നുമുള്ള അപരനാമങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സയ്യിദ് ഖുറൈ ശ്, ശരീഫ് ഖുറൈശ്  എന്നും അദ്ദേഹം വിളിക്കപ്പെട്ടിരുന്നു.

അല്‍ഭുത നീരുറവ

അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ത്വാഇഫില്‍ ഒരു കിണറുണ്ടായിരുന്നു. അത് സഖീഫുകാര്‍ അ ധീനപ്പെടുത്തി.  തിരിച്ചു നല്‍കാന്‍ അവര്‍ തയ്യാറായില്ല. തര്‍ക്കപരിഹാരത്തിനായി  ശാമിലേക്കു പുറപ്പെട്ട അബ്ദുല്‍ മുത്ത്വലിബിന്റെ സംഘവും  സഖീഫുകാരുടെ സംഘവും വെവ്വേറെയായി രുന്നു ജലവും മറ്റാവശ്യങ്ങളും കരുതിയിരുന്നത്. വഴിമദ്ധ്യെ മരുപ്പറമ്പില്‍ വച്ച് അബ്ദുല്‍ മു ത്ത്വലിബിന്റെ സംഘത്തിന്റെ ജലംതീര്‍ന്നു. വളരെയധികം പ്രയാസപ്പെട്ടു.സഖീഫുകാര്‍ വെള്ളം നല്‍കാന്‍ തയ്യാറായതുമില്ല. നിസ്സഹായാവസ്ഥയില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ ഒട്ടകത്തിന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒരു തെളിനീരുറവ പ്രത്യക്ഷമായി. ശുദ്ധ ജലത്തിന്റെ പ്രവാഹധാര. അബ് ദുല്‍ മുത്ത്വലിബ് അല്ലാഹുവിനെ വാഴ്ത്തി. ഇത് അല്ലാഹു തന്റെ സത്യസന്ധതക്ക് നല്‍കിയ അംഗീകാരവും അവന്റെ അനുഗ്രഹവുമാണെന്ന് അബ്ദുല്‍ മുത്ത്വലിബിന്നറിയാമായിരുന്നു.

അവരെല്ലാവരും കുടിക്കുകയും കൈയിലുള്ള പാത്രങ്ങളില്‍ ശേഖരിക്കുകയും ചെയ്തു. പി ന്നീട് സഖീഫുകാരുടെ വെള്ളം തീര്‍ന്നപ്പോള്‍ അവര്‍ക്കും നല്‍കുകയുണ്ടായി. അവര്‍ ശാമി ലെത്തിച്ചേര്‍ന്നു. സഖീഫുക്കാര്‍ ജലാശയത്തിന്റെ ഉടമസ്ഥരല്ലെന്നും അത് അബ്ദുല്‍ മുത്ത്വലി ബിന് തിരികെ നല്‍കണമെന്നും തീരുമാനമായി. ഇത് അബ്ദുല്‍ മുത്ത്വലിബിന്റെ അംഗീകാര ത്തിന് മേല്‍ ഒരു തൂവല്‍കൂടി ചാര്‍ത്തിയ സംഭവമായിരുന്നു.

ഹാലയുമായുള്ള വിവാഹം

അബ്ദുല്‍ മുത്ത്വലിബ് ഹാല എന്ന സ്ത്രീയെ വിവാഹം ചെയ്തതിന് ഒരു ചരിത്ര പശ്ചാത്തല മുണ്ട്. കച്ചവടയാത്രയുടെ ഭാഗമായി ഒരിക്കല്‍ യമനിലെത്തിയപ്പോള്‍ പതിവുപോലെ നാട്ടു പ്രമാണിയെ കാണാനായി ചെന്നു. രണ്ടു നാട്ടുപ്രമാണിമാര്‍ തമ്മിലുള്ള  സ്വാഭാവിക സമ്പര്‍ക്കം. അപ്പോള്‍ അവിടെ ഒരു പണ്ഢിതനിരിക്കുന്നുണ്ടായിരുന്നു. അബ്ദുല്‍ മുത്ത്വലിബിനെ കണ്ട മാ ത്രയില്‍ അദ്ദേഹത്തില്‍ ചില ഭാവ വ്യത്യാസങ്ങള്‍ പ്രകടമായി. അല്‍ഭുതകരമായതെന്തോ കണ്ട പ്രതീതി.

പണ്ഢിതന്‍ അബ്ദുല്‍ മുത്ത്വലിബിനോട് ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ ഒരു ആ വശ്യം ഉന്നയിച്ചു: ‘നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം നിരീക്ഷിക്കാനെനിക്കനുവാദം തരു മോ?”എല്ലാ ഭാഗങ്ങളും അങ്ങനെ പരിശോധിക്കാന്‍ അനുവദിക്കില്ല’ എന്ന് അബ്ദുല്‍ മുത്ത്വ ലിബ് മറുപടി പറഞ്ഞു. ‘നിങ്ങളുടെ നാസാദ്വാരങ്ങളൊന്ന് നോക്കാന്‍ സമ്മതം തന്നാല്‍ മതി’ എന്നായി പണ്ഢിതന്‍. അബ്ദുല്‍ മുത്ത്വലിബിന്റെ അനുമതിയോടെ പണ്ഢിതന്‍ ആ നാസാ ദ്വാരങ്ങള്‍ പരിശോധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: ‘രാജാധികാരവും പ്രവാചകത്വവും കാണാ നാവുന്നുണ്ട്. അതില്‍ ഒന്ന് ബനൂസഹ്റയിലൂടെയാണ്’.

അബ്ദുല്‍ മുത്ത്വലിബ് ഇത് മനസ്സില്‍ സൂക്ഷിച്ചു. ഒരു ശുഭവാര്‍ത്തയായി അദ്ദേഹമതു കണ ക്കാക്കി. മക്കയിലെത്തിയ ശേഷം ബനൂസഹ്റ കുടുംബത്തില്‍ നിന്നു ഹാല ബിന്‍തു സുഹൈ ബിനെ വിവാഹം കഴിച്ചു. മകന്‍ അബ്ദുല്ല(റ)വിന്  വിവാഹ പ്രായമെത്തിയപ്പോള്‍ ബനൂസഹ്റ യില്‍ നിന്നു തന്നെ ആമിന ബിന്‍തു വഹ്ബിനെ വിവാഹം ചെയ്തു കൊടുത്തു. ആ പണ്ഢി തന്‍ വേദ വിവരമനുസരിച്ച് പ്രവചിച്ചതുപോലെ തന്നെയായിരുന്നു പില്‍ക്കാല ച

Created at 2024-02-29 05:27:07

Add Comment *

Related Articles