Related Articles
-
-
MADHAB
മുജ്തഹിദുൽ മദ്ഹബ്
-
മറ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഡിത്യം നേടിയെങ്കിലേ ഒരാൾ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകൾ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു. നാലാമത്തെ ഇമാമായ അഹ്മദുബിൻ ഹമ്പലിനോട് ഒരാൾ ഒരു ലക്ഷം ഹദീസുകൾ മനഃപാഠമാക്കിയാൽ മുജ്തഹിദാകുമോ എന്നു ചോദിക്കുകയായി. "ഇല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നു ലക്ഷത്തെകുറിച്ചു ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു ഇമാമിന്റെ പ്രത്യുത്തരം. എന്നാൽ നാലുലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ ഒരാൾക്കു മുജ്തഹിദാകാമോ?' അവസാനം ചോദിക്കപ്പെട്ടു: "ആകാമെന്നാണ് എന്റെ പ്രതീക്ഷ.' അദ്ദേഹം മറുപടി കൊടുത്തു. ഈ സംഭവം ഇബ്നുൽ ഖയ്യിം അദ്ദേഹത്തിന്റെ "ഇാമുൽ മുവഖിഈൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടു്. (അശദ്ദുൽ ഇതിഹാദ് പേജ് 16).
എന്നാൽ മറ്റൊരു റിപ്പോർട്ടിൽ അഞ്ചുലക്ഷം എന്നാണുള്ളത്. ശാഹ് വലിയുല്ലാഹി (റ) പറയുന്നത് കാണുക : “ഫിഖ്ഹിന്റെ ക്രമീകരണം ധാരാളം ഹദീസുകളുടെ ശേഖരണത്തെ ആസ്പദിച്ചാണ് നിലകൊിരുന്നത്. അഹ്മദുബിൻ ഹമ്പലിനോട് ഒരു ലക്ഷം ഹദീസ് മതിയാകുമോ മുഫ്തിയാകാൻ എന്നു ചോദിച്ചപ്പോൾ, “പോരാ' എന്നായിരുന്നു മറുപടി. അവസാനം അഞ്ചുലക്ഷം മതിയാകുമോ എന്നു ചോദിച്ചപ്പോൾ "ആകാമെന്നു പ്രതീക്ഷിക്കുന്നു' എന്നാണ് അദ്ദേഹം മറുപടി നൽകിയത് . (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1-50).
"അഞ്ചുലക്ഷം മനഃപാഠമാക്കിയ ഒരു പണ്ഡിതൻ' അല്ലെങ്കിൽ അഞ്ചുലക്ഷം ഹദീസ് ഇന്നെവിടെ? ഉങ്കിലല്ലെ പഠിക്കുക? ഇതിൽ നിന്നെല്ലാം നാലു മദ്ഹബുകൾ തഖ്ലീദു ചെയ്യുന്നതിന്റെ രഹസ്യം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതാണ്. ഹദീസ് പണ്ഢിതനായതു കൊ മാത്രം ഒരാൾ മുജ്തഹിദ് ആവുകയുമില്ല. ഹദീസുകളിൽ വിവിധ ഇനങ്ങളുടെ അന്തരാർഥം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കിൽ ഇബ്നു തൈമിയ്യയെ പോലുള്ള ചില മുഹദ്ദിസുകൾക്ക് സംഭവിച്ചതുപോലെ വഴിതെറ്റിപ്പോകാനിടവരും (ഫതാവൽ ഹദീസിയ്യ പേ.242).
Created at 2024-11-25 08:07:48