Related Articles
-
-
MADHAB
ഹദീസും മുജ്തഹിദും
-
MADHAB
ഉസ്വൂലുൽ ഫിഖ്ഹ്
ഈ സമുദായത്തിലെ ഏറ്റം ഉത്തമന്മാർ സ്വഹാബത്താണല്ലോ. ദീൻ അതിന്റെ തനതായ രീതിയിൽ പഠിച്ചു ഉൾകൊ ഏറ്റം വലിയ പണ്ഢിതരും അവർ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കിൽ മഹാന്മാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) മുതലായ സ്വഹാബിമാരിൽ ഒരാളുടെ മദ്ഹബല്ലെ സ്വീകരിക്കേത്?
സഹാബത്തിന്റെ കാലം ഇസ്ലാമിന്റെ സുവർണ യുഗം തന്നെ സന്ദേഹമില്ല. അന്നു മുജ്തഹിദുകൾ സുലഭമാണ്. പക്ഷേ, ഒരു സ്വഹാബിയുടെയും മദ്ഹബ് സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്നു അതിന്റെ ആവശ്യമായിരുന്നില്ല. ഗ്രന്ഥ രചനയുടെ കാലഘട്ടത്തിലാണ് ചതുർ മദ്ഹബിന്റെ ഇമാമുകൾ ജീവിച്ചത്. മത വിജ്ഞാനം തഴച്ചു വളർന്നു ഗ്രന്ഥരൂപം പ്രാപിച്ച കാലമായിരുന്നു അത്. നബി (സ്വ) യുടെ തിരുസുന്നത്തും, ഖലീഫമാരുടെ നടപടികളും, പ്രവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ സ്വഹാബത്തിന്റെ കാലത്തു ന്യായാധിപന്മാർ നടത്തിയ വിധി ന്യായങ്ങളും മുഫ്തിമാരുടെ വിവിധ ഫത്വകളും ക്രോഡീകരിക്കപ്പെട്ടിട്ടുായിരുന്നു. അങ്ങനെ ബൃഹത്തായ വിജ്ഞാന സമ്പത്ത് അവരുടെ മുമ്പിൽ വന്നുകൂടി. പരമാവധി ഹദീസുകൾ അവർ തേടിപ്പിടിച്ചു. അങ്ങനെ അവയെ അവലംബമാക്കി ഏറ്റം സൂക്ഷ്മതയോടു കൂടി ഇസ്ലാമിന്റെ സകല അധ്യായങ്ങളിലും അഖില പ്രശ്നങ്ങളെകുറിച്ചും അവർ ഗവേഷണം നടത്തി. ഗവേഷണഫലങ്ങൾ അവർ രേഖപ്പെടുത്തി വെച്ചു. പണ്ഢിതന്മാർ
യുഗയുഗാന്തരമായി അതു കൈമാറിപ്പോന്നു. ഇതാണ് മദ്ഹബുകൾ.
ഒരു ഇബാദത്തിൽ ഒരാളുടെ മദ്ഹബ് സ്വീകരിക്കണമെങ്കിൽ അതിന്റെ ഫർള്, ശർത്, സുന്നത്ത്, മുബ്ത്വിലാത്, മഹാത് തുടങ്ങിയ കാര്യങ്ങളിൽ എന്തൊക്കെയാണ് അയാളുടെ അഭിപ്രായങ്ങൾ എന്നു പൂർണമായി അറിയണം. എന്നാൽ, നിരവധി കാര്യങ്ങളിൽ സ്വഹാബത്തിൽ പലരുടെയും ഫത്വകളും നടപടികളും വിധികളും നമ്മുടെ മുമ്പിലുങ്കിലും ഏതെങ്കിലും ഒരു ഇബാദത്തിൽ, മേൽ പറഞ്ഞ വിധം സമ്പൂർണമായ രീതിയിൽ അവരുടെ മദ്ഹബ് നമുക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിക്കുന്ന പക്ഷം, അവരെ തഖ്ലീദ് ചെയ്യാവുന്നതാണ്. മഹാനായ ഇബ്നു അബ്ദിസ്സലാം (റ) പറയുന്നു:
ഏതെങ്കിലും ഒരു സ്വഹാബിയിൽ നിന്ന് ഒരു മദ്ഹബ് ശരിയായ വിധം സ്ഥിരപ്പെട്ടാൽ അദ്ദേഹത്തെ തഖ്ലീദ് ചെയ്യാമെന്ന കാര്യം ഏക കണ്ഠമാകുന്നു. അല്ലാത്തപക്ഷം തഖ്ലീദ് ചെയ്യാൻ പാടില്ല. സ്വഹാബി, തഖ്ലീദിനർഹനല്ലാത്തതു കൊല്ല; പ്രത്യുത സ്വഹാബിയുടെ മദ്ഹബ് പൂർണമായി സ്ഥിരപ്പെട്ടിട്ടില്ല എന്നതു കൊാണ് (ഫതാവൽ കുബ്റാ ഇബ്നു ഹജർ 4-307).
Created at 2024-12-11 08:20:31