മുജ്തഹിദുകളും നിബന്ധനകളും

ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസു കളിൽ മുഖ്യ ഭാഗവും മുജ്തഹിദിനു മനഃപാഠമായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ ഒന്നൊഴിയാതെ പൂർണ്ണമായും മനഃപാഠമാ കണമെന്ന്നി ബന്ധനയായിക്കൂട. അങ്ങനെയാണെങ്കിൽ മുസ്ലിം ഉമ്മത്തിൽ മുജ്തഹിദ് ഇല്ലെന്ന് പറയേ വരും (റഫ്ളൽ മലാം പേജ് 18).

ഹദീസിന്റെ ലഫ്ളുകൾ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യായോഗ്യതകൾ സംബന്ധിച്ച) ഗുണങ്ങൾ, ഹദീസ് സ്വീകരിക്കാൻ അവർ കൈകൊ നിബന്ധനകൾ, അവരുടെ അവലംബരേഖ, ഹദീസുകൾ സ്വീകരിച്ച രീതി, നിവേദക പരമ്പര ഇനം തിരിക്കൽ, റിപ്പോർട്ടർമാരുടെ വാക്കു കൾ തുടങ്ങി എല്ലാ കാര്യങ്ങളും മുജ്തഹിദ് അറിഞ്ഞിരിക്കണം (ഹാഫിള് ഇബ്നു അസീറി (റ) ന്റെ ജാമിഉൽ ഉസ്വൂൽ വാള്യം 1, പേജ് 37).

ഖുർആനിലും സുന്നത്തിലുമുള്ള സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് തികഞ്ഞ പാണ് ഢിത്യം മുജ്തഹിദ് ആർജ്ജിച്ചിരിക്കണം. പ്രയോഗങ്ങളിലെ സാങ്കേതികതകൾ തിരിച്ചറി യാത്ത വ്യക്തി അപകടത്തിലേക്ക് നീങ്ങും. കൽപന, നിരോധനം, വ്യാപകാർഥമുള്ളത്, ഹസ്വാർഥമുള്ളത്, ഖണ്ഢിതമല്ലാത്തവിധം വ്യക്തമായത്. വ്യക്തമായ അർഥത്തിനെതിരിൽ വ്യാഖ്യാനിക്കപ്പെട്ടത്, എതിരായി വ്യാഖ്യാനിക്കാൻ പറ്റാത്ത വിധം വ്യക്തമായത്. മൊഴിയുടെ ബാഹ്യാർഥം, ആ ന്തരാർഥം, ഉദ്ദേശാർഥം, അവ്യക്തമായത്, ഉദ്ദേശാർഥം വ്യക്തമായത്. വിധി ദുർബലമാക്കുന്നത്, ദുർബലമായത്, നിവേദന പരമ്പര അനിഷേധ്യമാം വിധം ബലവത്തായത്. നിവേദക പരമ്പരയിൽ നിന്നും റിപ്പോർട്ടർ ഒഴിഞ്ഞുപോയത് എന്നിവക്ക് പുറമെ നിവേദക പരമ്പരയുടെ ബലാബലം, അറബി ഭാഷ (വ്യാകരണ സാഹിത്യ നിയമങ്ങളടക്കം) സ്വഹാബികളും അല്ലാത്തവരുമായ പണ്ഢിതരുടെ അഭിപ്രായങ്ങൾ, ഭിന്നിപ്പും ഏകോപനവും വ്യക്തവും അവ്യക്തവുമായ ഖിയാസ് (മറ്റൊന്നിനോട് തുലനം ചെയ്ത് വിധി കത്തുക) തുടങ്ങിയ ധാരാളം വിഷയങ്ങളിൽ സമഗ്രപാണ്ഡിത്യം ഉായിരിക്കണം. ഇവക്കെല്ലാം പുറമെ ഖുർആൻ, സുന്നത്ത്, അറബി വ്യാകരണ നിയമങ്ങൾ സസൂ ക്ഷ്മം പരിശോധിച്ച ശേഷം അടിസ്ഥാന നിയമങ്ങൾ (ഉസ്വൂൽ)
സ്വന്തമായി ക്രോഡീകരി ക്കുകയും വേണം.

ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയ വ്യക്തിക്ക് ഇത്തിഹാദ് നടത്താമോ എന്ന ചോദ്യത്തിന് സാധ്യമല്ലെന്നാണ് ഇമാം അഹ്മദ് ബിനു ഹമ്പൽ (റ) മറുപടി പറഞ്ഞത്. രാ മൂന്നോ നാലോ ലക്ഷം ഹദീസുകൾ മനഃപാഠമുങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നവർ വ്യക്തമാക്കിയിട്ടു (ഉജ്ജത്തുല്ലാഹിൽ ബാലിഹ് വാള്യം 1, പേജ് 150).

പ്രഗത്ഭ ഹദീസ് പണ്ഢിതരായ ഇമാം ബുഖാരി (റ), മുസ്ലിം (റ), ബൈഹഖി (റ), ഇബ്നു ഹജർ (റ) തുടങ്ങിയ ധാരാളം ആളുകൾ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്തവരാ യിരുന്നു. മുകളിൽ പറഞ്ഞവരും അല്ലാത്തവരുമായ ധാരാളം പണ്ഢിതന്മാർ ഇജ്തിഹാദിന് കഴിവില്ലാത്തതുകൊാണല്ലോ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്തത്. മദ്ഹബിന്റെ നാല് ഇമാമുകൾക്ക് ശേഷം ഇബ്നു ജരീറുത്വബരി മാത്രമാണ് ഈ പദവി വാദിച്ചു നോക്കി യത്. അദ്ദേഹത്തിനു അംഗീകാരം ലഭിക്കുകയായില്ല. ഇമാം ശഅ്റാനി (റ) തന്റെ മീസാൻ, വാള്യം 1 പേജ് 16 ൽ പറയുന്നു:
മുഖ് മുജ്തഹിദ് മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചതായി ഫതാവ ഇബ്നു സ്വലാ ഹിൽ നിന്നുദ്ദരിച്ചു കൊ് ജാമിഉ കാമാത്തിൽ ഔലിയാഅ് വാള്യം 1 പേജ് 167, തുഹ്ഫ വാള്യം 2 പേജ് 216, ബാജൂരി വാള്യം 1 പേജ് 190, ഫതാവൽ കുബ്റ വാള്യം 1 പേജ് 302 എന്നിവയിലും വ്യക്തമാക്കിയിട്ടു്.

ഇതിഹാദിന്നാവശ്യമായ കഴിവുകൾ നേടിയെടുക്കാനാവാത്തതിനാലാണ് പിൽക്കാലത്ത് മുജ്തഹിദ് മുഖ് ഇല്ലാതെ പോയത്. പണ്ഢിതന്മാരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന വാദം ശരിയല്ല. “ഇജ്തിഹാദിനു വേ ആയുധം ഇല്ലാതെ പോയതിനാലാണ് മുജ്തഹിദുകൾ ഇല്ലാതെ പോയതെന്ന് നാം വിശ്വസിക്കണം. പണ്ഢിതർ പിന്മാറിയ തിനാലല്ല. കാരണം ശാഫിഈ അസ്വ്ഹാബും അല്ലാത്തവരുമായ മഹാന്മാർ സാധ്യമാകുന്ന തിലുപരി പരിശ്രമങ്ങൾ നടത്തുകയും അതിനു വേി വയസ്സുകൾ ചെലവഴിക്കുകയും ചെയ്തിട്ടു്. അവരുടെ ചരിത്രത്തിൽ അതു കാണാം. അങ്ങനെയെല്ലാമായിട്ടും നിരുപാധിക ഗവേഷണത്തിന്റെ സ്ഥാനം അലങ്കരിക്കാൻ അവർക്കായില്ല. ഫതാവൽ കുബ്റ വാള്യം 4, പേജ് 302.
ഇതിനാലാണ് താൻ ഇജ്തിഹാദ് വാദിക്കുന്നില്ലെന്നും ഹംബലി മദ്ഹബുകാരനായതിൽ അഭിമാനിക്കുകയാണെന്നും ഇബ്നു അബ്ദുൽ വഹാബ് പറഞ്ഞത് ഉൻവാനു മജ് ഫി താരീഖി നജ്ദ് വാള്യം 1, പേജ് 84

Created at 2024-11-26 08:38:42

Add Comment *

Related Articles