തഖ്ലീദ് സത്യവിശ്വാസികളുടെ മാർഗം

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. എങ്കിലേ ഒരാൾ മുസ്ലിമാകൂ. ഖുർആനും സുന്നത്തും സ്വീകരിക്കുകയാണ് ഈ അനുസരണത്തിന്റെ സരണി. അവ രിൽ നിന്നും സ്വയം വിധി ആവിഷ്കരിക്കാൻ കഴിയുന്നവർ ഇജ്തിഹാദു ചെയ്യുക. കഴിവില്ലാത്തവർ പണ്ഢിതന്മാരെ അനുഗമിക്കുക. ഇതാണ് സത്യ വിശ്വാസികളുടെ മാർഗം. ഈ മാർഗത്തിൽ നിന്നും വ്യതിചലിച്ചു. സ്വയം പാണ്ഢിത്യം നടിച്ചു സൃഷ്ടം. ഗവേഷണത്തിനൊരുങ്ങുന്നവർ വിശുദ്ധ ഖുർആന്റെ താക്കീത് ഓർത്തിരിക്കണം : “സന്മാർഗം വ്യക്തമായതിനു ശേഷം വല്ല വ്യക്തിയും റസൂലിനോടു വിരുദ്ധം കാണിക്കുകയും സത്യവിശ്വാസികളുടെ മാർഗമല്ലാത്തതിനെ അനുഗമിക്കുകയും ചെയ്താൽ അവൻ സ്വയം, ഏറ്റടുത്തത് അവനും നാം ഏൽപിച്ചു കൊടുക്കുകയും അവനെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അതു ചീത്തയായ മടക്കസ്ഥാനമത് (വിശുദ്ധ ഖുർആൻ 4 :110). പണ്ഢിത ഭൂരിപക്ഷത്തെ അനുഗമിക്കണമെന്നാണ് അല്ലാഹുവിന്റെ പ്രവാചകൻ മുസ്ലിംകളെ പഠിപ്പിച്ചിട്ടുള്ളത്. അതു കൊ് മദ്ഹബ് അംഗീകരിക്കൽ അനുപേക്ഷണീയമാണ്. അതു അവഗണിക്കൽ ആപൽക്കരവും. ശാഹ് വലിയുല്ലായി (റ) പറയുന്നു : “ഈ നാലു മദ്ഹബുകൾ സ്വീകരിക്കുന്നതിൽ വലിയ പ്രയോജനമുന്നും, അവ മുഴുവൻ അവഗണിക്കുന്നതിൽ വലിയ നാശമുന്നും മനസ്സിലാക്കുക. ഈ നാലു മദ്ഹബുകൾക്കു പുറമേ, ഈ ഗുണവൈശിഷ്ട്യമൊത്ത മറ്റൊരു മദ്ഹബും ഇക്കാലത്തില്ല. നിങ്ങൾ ഭൂരിപക്ഷത്തെ അനുഗമിക്കണമെന്ന് നബി (സ്വ) ആജ്ഞാപിച്ചിട്ടു്. സത്യ മദ്ഹബുകളിൽ ഈ നാലെണ്ണമൊഴിച്ചു മറ്റുള്ളവയെല്ലാം നാമാവശേഷമായപ്പോൾ ഇവയെ അനുഗമിക്കൽ ഭൂരിപക്ഷത്തെ അനുഗമിക്കലും ഇവയിൽ നിന്നു പുറത്തു പോകൽ ഭൂരിപക്ഷത്തിൽ നിന്നു പുറത്തു പോകലുമായിത്തീർന്നു” (ഇബ്നുൽ ജിദ്).

മദ്ഹബുകൾ അതിലംഘിക്കുന്നവരെ സൂക്ഷിക്കുക

നബി (സ്വ) യെയും തിരുമേനിയുടെ മുഅ്ജിസത്തുകളേയും നേരിൽ കു മനം കുളിർക്കുകയും പ്രവാചക ശിക്ഷണം നേരിട്ടു ലഭിക്കുകയും ചെയ്ത സ്വഹാബത്തിനാണ് സമുദായത്തിൽ ഒന്നാം സ്ഥാനം. അവരിൽ നിന്ന് ഇസ്ലാം ഉൾകൊ താബിഉകൾക്കാണ് രാം സ്ഥാനം. താബിഉത്താബിഉകൾക്കു മൂന്നാം സ്ഥാനവും. നബി (സ്വ) പറയുന്നു :
“എന്റെ സമുദായത്തിലുത്തമർ എന്റെ നൂറ്റാകാരാണ്. പിന്നീട് അവരോടടുത്തവരും; പിന്നീടു അവരോടടുത്തവരും' (ബുഖാരി, മുസ്ലിം).

ലോകം മുന്നോട്ടു പോകും തോറും ജനം ദുഷിച്ചു കൊിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു. ഉത്തമ നൂറ്റാകളിലാണ് മദ്ഹബിന്റെ ഇമാമുകൾ ജീവിച്ചത്. പിന്നീട് മുജ്തഹിദുകളില്ലാതെ പത്തു നൂറ്റാകൾ കഴിഞ്ഞു കടന്നുവെന്ന് വിവിധ കാലഘട്ടങ്ങളിലെ പണ്ഢിതന്മാരുടെ പ്രസ്താവനകൾ വെളിപ്പെടുത്തുന്നു. ഈ സുദീർഘ കാലഘട്ടത്തിന്നിടയിൽ ജീവിച്ചു മരിച്ചു പോയ വിജ്ഞാന സമുദ്രങ്ങളായ ലക്ഷക്കണക്കിനു പണ്ഢിതന്മാർ നാലിലൊരു മദ്ഹബ് സ്വീകരിച്ചവരായിരുന്നു അവർ വഴിക്കാണ് നമുക്ക് ഖുർആനും സുന്നത്തും മറ്റു ദീനീ വിജ്ഞാനങ്ങളും ലഭിച്ചിട്ടുള്ളത്. അവരെ ഖുർആൻ ഭാഷ്യങ്ങളും ഹദീസുവ്യാഖ്യാനങ്ങളും അവലംബിച്ചാണ് ഇന്നുള്ളവരെല്ലാം ഖുർആനും സുന്നത്തും ഗ്രഹിക്കുന്നത് എന്നിരിക്കെ, അജ്ഞതയുടെയും ധാർമികത്തകർച്ചയുടെയും കാലഘട്ടമായ ഇന്ന് "മുറി മൗലവികൾ ഗവേഷണത്തിനിറങ്ങിത്തിരിച്ചാൽ അതു സമുദായത്തിനു വല്ല ഗുണവും ചെയ്യുമോ? ഇല്ല; മറിച്ചു സമുദായം കൂടുതൽ പിഴക്കാനും ഭിന്നിക്കാനും മാത്രമേ വഴിതെളിയിക്കുകയുള്ളൂ. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തി:

“ക്രോഡീകരിക്കപ്പെടുകയും സംസ്കരിച്ചെഴുതപ്പെടുകയും ചെയ്തിട്ടുള്ള ഈ നാലു മദ്ഹബുകൾ തഖ്ലീദ് ചെയ്യൽ അനുവദനീയമാണെന്നതിൽ സമുദായം അഥവാ അവരിൽ പരിഗണിക്കപ്പെടുന്നവർ നാളിതുവരെ ഏകോപിച്ചിരിക്കുന്നു. അതിൽ വ്യക്തമായ നിരവധി ഗുണങ്ങളു്. ഉദ്ദേശ്യങ്ങൾ വളരെ തളർന്നു പോവുകയും മനസ്സുകളിൽ തന്നിഷ്ടം സ്ഥലം പിടിക്കുകയും ഓരോ അഭിപ്രായക്കാരനും തന്റെ അഭിപ്രായത്തിൽ സംതൃപ്തനാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും” (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1-154).

നാലു മദ്ഹബുകളില്ലാത്തതിനെ തഖ്ലീദ് ചെയ്യൽ അനുവദനീയമല്ല. സ്വഹാബത്തിന്റെ വാക്കിനോടോ, സ്വഹീഹായ ഹദീസിനോടോ ആയത്തിനോടോ ബാഹ്യത്തിൽ ഒത്തു വന്നാലും ശരി. നാലു മദ്ഹബുകളിൽ നിന്നും പുറത്തു പോയവൻ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. അതു ചിലപ്പോൾ അവനെ അവിശ്വാസത്തിലേക്കു തന്നെ കൂട്ടിക്കളയും. കാരണം, ഖുർആനിന്റെയും സുന്നത്തിന്റെയും ബാഹ്യവശങ്ങളെ (യഥാർഥ വ്യാഖ്യാനങ്ങൾക്കു വിരുദ്ധമായി) പിടികൂടുകയെന്നതു അവിശ്വാസത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ പെട്ടത (Swaavi 3–9).

Created at 2024-12-12 08:30:43

Add Comment *

Related Articles