Related Articles
-
MADHAB
അടക്കപ്പെട്ട കവാടം
-
MADHAB
പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം
-
MADHAB
മുജ്തഹിദുൽ മദ്ഹബ്
(1) ഓരോ നൂറ്റാിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കർത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുല്ലോ. എല്ലാ നൂറ്റാിലും മുജ്തഹിദുാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?
Ans) തേഞ്ഞു മാഞ്ഞു പൊയ്കൊിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പിൽ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കർത്താവു കൊള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല.
(2) ഹദീസ് സ്വഹീഹായി വന്നാൽ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുല്ലോ. അപ്പോൾ പ്രഥമമായി ഹദീസു എന്നു പരിശോധിക്കുകയും ഉങ്കിൽ തദനുസാരം പ്രവർത്തിക്കുകയുമല്ലേ വേത്?
Ans) ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികൾ സ്വയം ആവിഷ്കരിക്കൽ, പണ്ഢിതന്മാർ ഖണ്ഡിതമായി പറഞ്ഞതുപോലെ, ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയവർക്കു മാത്രമേ അനുവദനീയമാകുകയുള്ളൂ (ഫതാവൽ കുർദി പേ.257). ഹദീസു കൊ പ്രവർത്തിക്കുകയെന്നതു അത്ര എളുപ്പമല്ല. എല്ലാ പണ്ഡിതർക്കും അതു അനുവദനീയവുമല്ല. കാരണം ഇമാം ശാഫി (റ) സ്വഹീഹാണെന്നറിഞ്ഞു കെടു തന്നെ നിരവധി ഹദീസുകൾ അദ്ദേഹത്തിനറിയാവുന്നതും മറ്റുള്ളവർക്ക് അവ്യക്തവുമായ കാരണങ്ങളാൽ ഉപേക്ഷിച്ചിട്ടു്. ശാഫിയുടെ പ്രധാന ശിഷ്യന്മാരിലൊരാളായ മൂസബ്നു അബിൽ ജാറൂദിനു പോലും ഇക്കാര്യത്തിൽ അബദ്ധം പിണഞ്ഞിട്ടു്. കൊമ്പ് വെച്ചവന്റെയും വെക്കപ്പെട്ടവന്റെയും നോമ്പ് മുറിച്ചു എന്ന ഹദീസ് ശാഫിയുടെ വിധിക്കെതിരായി അദ്ദേഹം കു. അദ്ദേഹം ഹദീസ് പിടിച്ചു. എന്നാൽ നബി (സ്വ) നോമ്പു കാരനായിരിക്കെ കൊമ്പു വെച്ചു എന്ന ഹദീസു കൊ് പ്രസ്തുത ഹദീസ് മൻസുഖാണെന്ന് ഇമാം ശാഫി തന്നെ പറഞ്ഞിട്ടു. അത് അദ്ദേഹത്തിനറിയാൻ കഴിഞ്ഞില്ല. അതാണ് അബദ്ധം പിണയാൻ കാരണം. ഇമാം ശാഫിയുടെ പ്രസ്താവന ഭാഗികമായിട്ടെങ്കിലും ഇതിഹാദിനു കഴിവുള്ളവരോടാണ് (മാദാ വളീഫതുൽ ഫുഖഹാ പേ 18). (ഇമാം ശാഫിഇയുടെ വസ്വിയ്യത്ത് എന്ന ശീർഷകവും കാണുക).
ശക്തമായ മറ്റു ഹദീസുാ? അല്ലെങ്കിൽ ബലാബല പരിശോധനാ മാർഗം എന്താണ്? അല്ലെങ്കിൽ വിരുദ്ധങ്ങളുടെ സംയോജന മാർഗമെന്താണ്? എന്നൊന്നും ചിന്തിക്കാതെ അഭിപ്രായവ്യത്യാസമുള്ള പ്രശ്നങ്ങളിൽ കിട്ടുന്ന ഒന്നാമത്തെ ഹദീസു തന്നെ കൈപറ്റാനുള്ള ചിലവിവര മില്ലാത്തവരുടെ എടുത്തുചാട്ടം അപകടകരമാണ്. ചിലപ്പോൾ തങ്ങൾക്കു ലഭിക്കാത്ത ഹദീസുകളെ നിഷേധിക്കാൻ അവർ ധ്യതി കാണിക്കുന്നു. കാര്യങ്ങളിലെല്ലാം ഇമാമുകളുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണെന്നവർ വാദിക്കുകയും ചെയ്യുന്നു. കാരണം ഓരോ ഇമാമിൽ നിന്നും ഹദീസ് സ്വഹീഹായാൽ അതാണെന്റെ മദ്ഹബ് എന്നവർ പറഞ്ഞതായി ഇക്കൂട്ടർ ഉദ്ധരിക്കുന്നു. പക്ഷേ, അത് എതിർ തെളിവ് ഇല്ലാത്തേടത്താണ്. അത് ഉാ എന്ന് ഇവർക്കെങ്ങനെ അറിയാൻ കഴിയും? (അതേ കൃതി പേജ് 13).
മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളിൽ ഒരു ഹദീസ് ദുർബ്ബലമായി കാൽ അതു മദ്ഹബിന്റെ വീക്ഷണത്തിൽ ദുർബലമായി കൊള്ളണമെന്നില്ല. ഹദീസ് ദുർബലം കണക്കാക്കുന്നതിനു ഹദീസ് ഗ്രന്ഥകാരന്മാരും ഇമാമുകളും സ്വീകരിച്ചിട്ടുള്ള മാദങ്ങൾ തമ്മിൽ അന്തരമു അവരുടെ പല മാനദണ്ഡങ്ങളും ഇമാമുകളുടെ അടുത്ത് പരിഗണനീയങ്ങളല്ല (കയശറ പേ 14).
(3) ദൃഷ്ടാന്തങ്ങൾ വന്നതിനു ശേഷം വിഭാഗീയതയും അഭിപ്രായ വ്യത്യാസവും പുലർത്തിയ (പൂർവ്വ വേദക്കാരായ വിഭാഗത്തെ പോലെ നിങ്ങളാകരുതെന്നു ഖുർആൻ പറഞ്ഞിരിക്കെ നാലു മദ്ഹബുകളിലായി സമുദായം ഭിന്നിക്കാൻ പറ്റുമോ?
Ans) ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൗലിക കാര്യങ്ങളിലല്ല, മൗലിക കാര്യങ്ങളിൽ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്. ഇതിഹാദു ചെയ്ത് സത്യത്തിലെത്തിയാൽ രു കൂലിയും പിഴച്ചാൽ ഒരു കൂലിയുമുന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1225).
(4) തഖ്ലീദിനെ മദ്ഹബിന്റെ ഇമാമുകൾ തന്നെ വിരോധിച്ചിട്ടില്ലെ?
Ans) ഉ്, അത് സ്വതന്ത്രമായോ ഭാഗികമായോ ഇജ്തിഹാദിനു കഴിവുള്ളവർക്കു മാത്രം ബാധകമാണ് (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1- 15). കഴിവില്ലാത്തവർക്ക് തഖ്ലീദ് അനുവദനീയമാണെന്നതിൽ സ്വഹാബത്തും അനന്തരഗാമികളും ഏകകണ്ഠമായി ഏകോപിച്ചിരിക്കെ ഇമാമുകൾ അതു നിരോധിക്കുമോ?
Created at 2024-12-12 08:05:14