
Related Articles
-
MADHAB
അടക്കപ്പെട്ട കവാടം
-
-
MADHAB
അൽ മുജ്തഹിദുന്നിസബിയ്യ്
സമുദായത്തിൽ ഖാസിമാരും മുഫ്തിമാരുമാകൽ നിർബന്ധമാണ്. അവർ സ്വതന്ത്ര മുജ്തഹിദുകളായിരിക്കണമെന്ന് മതഗ്രന്ഥങ്ങൾ ഉപാധി നിശ്ചയിച്ചിട്ടു്. അപ്പോൾ ഗവേഷണാർഹത നേടുകയെന്നതു പൊതുബാധ്യത - ഫർളു കിഫായ ആണെന്നും അതു നേടിയില്ലെങ്കിൽ സമൂഹം ഒന്നിച്ചു കുറ്റക്കാരനെന്നും വരില്ലേ?
വരില്ല; അങ്ങനെ വരാൻ സാധ്യതയില്ല. മുഫ്തിയും ഖാസിയും മുജ്തഹിദുകളാകണമെന്നു പറഞ്ഞ പണ്ഢിതന്മാർ തന്നെ, മുജ്തഹിദുകളില്ലാത്ത സാഹചര്യത്തിൽ, മുഖല്ലിദുകൾ മദ്ഹബിന്റെ വ്യത്തത്തിൽ ഒതുങ്ങി നിന്നു കൊ് അക്കാര്യം നിർവഹിക്കണമെന്ന് രേഖപ്പെടുത്തിയിട്ടു്. അവഗണന കൊറോ അശ്രദ്ധ കൊണ്ടോ അല്ല പിൽക്കാലത്ത് മുജ്തഹിദുകളു ാകാതെ പോയത്. പ്രത്യുത വിജ്ഞാന സമ്പാദനത്തിനു വേി ആത്മാർഥമായി ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭാശാലികൾക്കു പോലും ആ സ്ഥാനം പ്രാപിക്കാൻ സാധിക്കാതെ വരികയാണുായത്.
അല്ലാമാ ഇബ്നു ഹജർ (റ) പറയുന്നത് കാണുക: “മുജ്തഹിദിന്റെ അഭാവം ഇജ്തിഹാദിന്റെ ആയുധം നേടൽ അസാധ്യമായിത്തീർന്നതു കൊ മാത്രമാണ്. അതിന്റെ മാർഗത്തെ അവഗണിച്ചതു കൊല്ല. നമ്മുടെ ശാഫി മദ്ഹബുകാരായ പണ്ഢിതന്മാരും അല്ലാത്തവരും കഴിവിനുപരിയായി തീവ്രയത്നം നടത്തിയിട്ടു്. ഇതു അവരുടെ ചരിത്രം സസൂക്ഷ്മം പഠിച്ചിട്ടുള്ളവർക്കറിയാവുന്നതാണ്. എന്നിട്ടും സ്വതന്ത്രമായ ഇജ്തിഹാദിന്റെ സ്ഥാനം കൈവരിക്കാൻ അവർക്കു സാധിച്ചില്ല.
“മാത്രമല്ല, പ്രസ്തുത കാര്യങ്ങൾ (ഇജ്തിഹാദു ചെയ്തു ഫത്വായും വിധിന്യായവും നൽ കൽ നിർബന്ധമാകുന്നത് ഇതിഹാദിനു പണ്ഢിതന്മാർ പറഞ്ഞിട്ടുള്ള നിബന്ധനകൾ മുഴുവൻ ഒത്തിണങ്ങിയ ആൾക്കു മാത്രമാണ്. പിൻ തലമുറകളെ മുഴുവൻ പരിശോധിച്ചാൽ അവ മുഴുവൻ അവർ നേടിയില്ലെന്നു കാണാവുന്നതാണ്. അതു കൊ് അവർക്ക് കുറ്റമില്ല” (ഫതാവൽ കുബ്റാ 4-32).
Created at 2024-12-11 08:06:22