Related Articles
-
-
MADHAB
ഇജ്തിഹാദിന്റെ അനിവാര്യത
-
MADHAB
ഖാസി, മുഫ്തി, ഇജ്തിഹാദ്
മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നിനു(1)പോലും ഇതു വിധേയമല്ല. ഇജ്മാഅ് കൊ സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമ പ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനിൽ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോൾ മുന്നൂറ് പ്രാവശ്യം ഖുർആൻ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43). “സന്മാർഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകർക്ക്
എതിരാവുകയും മുഅ്മിനുകൾ സ്വീകരിച്ചതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്താൽ അവനേറ്റെടുത്തതിന്റെ ഭാരം അവ നെത്തന്നെ നാം ഏൽപ്പിക്കും. അവനെ നാം നരഗത്തിലേക്കു ചേർക്കും. അതു ചെന്നുചേരുന്ന സ്ഥലങ്ങളിൽ വെച്ച് ഏറ്റവും ചീത്തയാകുന്നു” എന്ന ആശയമുൾക്കൊള്ളുന്നതാണ് ഉപരക്ത സൂക്തം.
മുഅ്മിനുകളുടേതല്ലാത്ത മാർഗം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ ഈ സൂക്തം വ്യക്ത മാക്കുന്നു. ഒരു വിഷയത്തിലുള്ള ഇജ്മാഅ് സത്യവിശ്വാസികളുടെ മാർഗമായതിനാൽ അതു അവഗണിക്കൽ മറ്റൊരു മാർഗത്തോടു തുടരലായിരിക്കും. അതു വൻ കുറ്റങ്ങളിൽ പെടുമെന്ന് ശൈഖ് ഹസനുൽ അഥ്വാർ (റ) ഹാശിയതു ജംഇൽ ജവാമിഅ് വാള്യം 2, പേജ് 233 ൽ വ്യക്തമാക്കിയിരിക്കുന്നു.
കേവലം മുഅ്മിനുകളുടെ മാത്രം ഏകോപനമല്ല ഇജ്മാഅ്. പ്രത്യുത ഈമാനിക മായ പൂർണ്ണതയും അഗാധമായ പാണ്ഡിത്യവും ഗവേഷണ പടുത്വവമുള്ള പണി തന്മാരുടെ ഏകോപനമാണത്.
ഇമാം സുബ്കി (റ) ഇജ്മാഇനെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു. “നബി (സ്വ) യുടെ വഫാ തിനു ശേഷം ഏതെങ്കിലും വിഷയത്തിൽ ഒരു കാലത്തുള്ള ഗവേഷണ പടുത്വ മുള്ള പൺ ഢിതന്മാർ മുഴുവൻ ഏകോപിക്കുക”. ഇജ്മാഅ് മുജ്തഹിദുകളെ കൊ് മാത്രം പ്രത്യേകമാണ്. മറ്റുള്ളവരുടെ ഏകോപനത്തിനു ഒരു പ്രസക്തിയുമില്ല. ഇതു അവിതർക്കിതമത്രെ (ജംഉൽ ജവാമിഅ് വാള്യം 2, പേജ് 176, 177).
ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നിവയെ തുല്യ പ്രാധാന്യത്തോടെയാണ് ഖുർആൻ തന്നെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു : “അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും നിങ്ങൾ വഴിപ്പെടുക” (സൂറത്തുന്നിസാഅ്) ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നതു കാണുക:
“ഈ ആയത്തിൽ അല്ലാഹുവിനും റസൂലിനും വഴിപ്പെടാൻ പറഞ്ഞതിനോടൊപ്പമാണ് ഉലുൽ അംറിനും വഴിപ്പെടാൻ അല്ലാഹു കലൽപ്പിച്ചത്. അപ്പോൾ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുൽ അംറ്. കാരണം തെറ്റ് സംഭവിക്കുന്നവർക്ക് വഴിപ്പെടാൻ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കൽപിച്ച അതേ ശൈലിയിലാണ് ഉലുൽ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാൽ ഉലുൽ അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീർച്ച. അമ്പിയാക്കൾക്കുള്ള ഈ സവിശേഷതയുള്ളവർ ഒരു നിശ്ചിത സമൂഹമാ കണം. അവര് അഹ്ലുൽ ഹല്ലി വൽ അഖ് (മുജ്തഹിദുകൾ). അപ്പോൾ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകൾ രേഖയാകുന്ന പ്രകാരം മുജ്തഹികളാകുന്ന സമൂഹ ത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീർ റാസി: വാള്യം 10, പേജ് 144).
ഖുർആൻ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേൽ ആയത്തിൽ മൊത്ത വിഷയങ്ങളെ രായി അല്ലാഹു വിഭജിച്ചിരിക്കുന്നു.
(1) വിധി വ്യക്തമായത്. അവയിൽ അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടാ നാണ് അല്ലാഹുവിന്റെ നിർദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയിൽ ഇതിഹാദ് നടത്താനാണ്നി ർദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).
മേൽ വിശദീകരണത്തിൽ നിന്ന് ഖുർആൻ, സുന്നത്ത് എന്നിവ പോലെ മറ്റൊരു അടി സ്ഥാന രേഖയാണ് ഇജ്മാഅ് എന്നും ഒരു കാര്യത്തിൽ ഇജ്മാഅ് സ്ഥിരപ്പെട്ടാൽ പിന്നീട് ഇ്തിദാഹിനു സ്ഥാനമില്ലെന്നും വ്യക്തമായി. ഇജ്മാഇന്റെ പരിഗണനീയതയാണ് ഇതു വിളിച്ചോതുന്നത്. അതിനാലാണ് ഒരു വിഷയകമായി സ്ഥിരപ്പെട്ട ഇജ്മാഇനു വിപരീതം ചെയ്യൽ നിഷിദ്ധമാണെന്ന് ഇമാം സുബ്കി(റ) ജംഉൽ ജവാമിഇൽ പ്രസ്താവിക്കാൻ കാരണം. ഖുർആൻ സൂക്തത്തിൽ വ്യക്തമായ താക്കീത് വന്നതിനാൽ ലംഘനം വൻ കുറ്റത്തിൽ പെടുമെന്ന് ഹാശിയതുൽ അത്വാർ വാള്യം 2, പേജ് 233 ൽ വ്യക്തമാക്കിയിട്ടു്.
ഇപ്രകാരം ഏകകണ്ഠമായ പ്രസ്താവന പണ്ഢിതന്മാർ നടത്തണമെങ്കിൽ ആവശ്യമായ രേഖ ലഭിച്ചിരിക്കണം. പ്രസ്തുത രേഖ നമുക്ക് ലഭിച്ചില്ലെന്നതു മുജ്തഹിദുകളുടെ ഇജ്മാഇനെ ബാധിക്കുകയില്ല. വാസ്തവത്തിൽ ഈ വിഷയകമായി ഇജ്മാഅ് തന്നെ പ്രസ് ക്തമാക്കുന്നത് തൽ സംബന്ധമായ രേഖ നമുക്ക് ലഭിക്കാതിരിക്കുമ്പോഴാണ്.
മദ്ഹബിന്റെ പണ്ഢിതരെല്ലാം ഇതു പറഞ്ഞിട്ടു്. ശാഫിഈ നിദാന ശാസ്ത്ര ഗ്രന്ഥമായ ജംഉൽ ജവാമിഅ് വാള്യം 2, പേജ് 195, ഹനഫീ നിദാന ശാസ്ത്ര ഗ്രന്ഥമായ ഫവാതിഹുർറ മൂത്ത് വാള്യം 2, പേജ് 239, മാലിക് നിദാന ശാസ്ത്രമായ മുൻതഹൽ അമൽ വാള്യം 1, പേജ് 43 എന്നിവ നോക്കുക.
ഇതുകൊാണ് നിശ്ചിതമായ ഒരു ഹദീസിനെ സംബന്ധിച്ച് അതു നസ്ഖ് ചെയ്യപ്പെട്ടതാ ണെന്നും, നിന്മേൽ അറിയിക്കുന്ന തെളിവ് ഇജ്മാആണെന്നും ഹാഫിള് വലിൽ ഇറാഖി (റ) ഫത്ഹുൽ മുഗീസ് പേജ് 322 ൽ പ്രസ്താവിച്ചത്.
ശറഇയ്യായ ലക്ഷ്യത്തിന്റെ പിൻബലമില്ലാതെ ഒരു വിഷയത്തിൽ മുജ്തഹിദുകളുടെ ഇജ് മാഅ് സംഭവിക്കില്ല. തെളിവിന്റെ അഭാവത്തിലുള്ള ഏകോപനം തെറ്റായ കാര്യത്തിന്മേലുള്ള ഏകോപനമാണ്. ഇതു സംഭവ്യമല്ലെന്ന് നബി (സ്വ) പറഞ്ഞതായി ഹാഫിള് അബൂനുഐം (റ) ഹിൽ യത് വാള്യം 3, പേജ് 33 ലും ഇബ്നു അബ്ബാസ് (റ) വഴി തിർമുദിയും ബൈഹഖി (റ) യും നിവേദനം ചെയ്തതായി അൽ ദുർറുൽ മൻസൂർ വാള്യം 2, പേജ് 222 ലും അബുന്ത് (റ) വഴി ഇമാം അഹ്മദ് (റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് വാള്യം 1, പേജ് 177 ലും കാണാവുന്നതാണ്. അബൂന്തി (റ) ൽ നിന്ന് ഈ ഹദീസ് ഇമാം ത്വബ്റാനി (റ) യും ഇബ്നു മുർഭൂയ (റ) യും നിവേദനം ചെയ്തതായി അൽദുർറുൽ മൻസൂർ വാള്യം 3, പേജ് 18 ലും ഉദ്ധരിച്ചിട്ടു്.
(1)നിലവിലുള്ള നിമയത്തെ എടുത്തുകളയുന്നതിനാണ് നഖ് എന്നു പറയുക. ഇത് അല്ലാ
ഹുവിൽ നിന്ന് നബി (സ്വ) മുഖേന ലഭിക്കുന്ന വിഷയമാണ്. ആരുടെയും വിരോധത്തിന് ഈ വിഷയത്തിൽ പ്രസക്തിയില്ല. ന് നടന്നതായി അറിയാനുള്ള ഒരു മാർഗമാണ് ഇജ് മാഅ്. ഇമാം ശാഫിഈ (റ) യും ഇക്കാര്യം അംഗീകരിച്ചിട്ടു്. ഇമാം ശാഫിഈ (റ) പറയുന്നു: “മരണം ആസന്നമായ രോഗി തന്റെ അവകാശികൾക്ക് സ്വത്തിന്റെ നിശ്ചിത വിഹിതം വസ്വിയ്യത്തായി നൽകണമെന്നാണ് ഖുർആന്റെ കൽപന. അനന്തരാവകാശികൾക്ക് വസ്വിയത്തില്ലെന്ന ഹദീസ് മുഹദ്ദിസുകൾ (ഹദീസ് പണ്ഢിതന്മാർ) സ്വീകരിക്കു ന്നില്ല. പക്ഷേ, പ്രസ്തുത ഹദീസിന്റെ ആശയം സർവ്വ പണ്ഢിതന്മാരും ഏകോപിച്ചതായ തിനാൽ ഖുർആൻ പറഞ്ഞ വസ്വിയ്യത്ത് നിയമം അപ്രാബല്യമാക്കപ്പെട്ട നിയമമാണെന്ന് പണ്ഢിതന്മാർ പ്രസ്താവിച്ചു (ഫത്ഹുൽ മുൽഹീം വാള്യം 1, പേജ് 58).
ഇമാം ഗസ്സാലി (റ) എഴുതുന്നു: “ഒരു വിഷയത്തിൽ ഗവേഷണം നടത്തുന്ന മുജ്തഹിദ്, തൽ വിഷയകമായി ഇജ്മാഅ് ഉണ്ടാ എന്നാണ് ആദ്യമായി ചിന്തിക്കേത്. ഇജ്മാഅ് ഉണ് സ്ഥിരപ്പെട്ടാൽ കിതാബിലും സുന്നത്തിലുമുള്ള പരിശോധന ഉപേക്ഷിക്കേ താണ്. കാരണം അവ രും നിനു വിധേയമാണ്. ഇജ്മാഅ് നിനു വിധേയമല്ല. ആയതിനാൽ കിതാബിലും സുന്നത്തിലും ഉള്ളതിന് വിരുദ്ധമായി ഇജ്മാഅ് സ്ഥിരപ്പെട്ടാൽ ന് നടന്നിട്ടുന്നതിനു അതുതന്നെ ഖണ്ഡിതമായ തെളിവാണ്” (അൽ മുസ്ത സം വാള്യം 2, പേജ് 392).
ചുരുക്കത്തിൽ, ഇജ്മാഅ് ഇല്ലാത്തപ്പോഴാണ് സുന്നത്തിലേക്ക് മടങ്ങേതെന്നു വരു മ്പോൾ സുന്നത്തിനേക്കാൾ മുൻഗണനയുള്ള രേഖയാണ് ഇജ്മാഅ് എന്നു വരുന്നു. അപ്പോൾ അവരുടെ ഏകോപനം (ഇജ്മാഅ്) സ്ഥിരപ്പെട്ടാൽ പിന്നെ അതിനെതിരിൽ സുന്നത്ത് കത്തിയാൽ തന്നെയും അതു രേഖയായി അവലംബിക്കാത്തതും ഇജ്മാഅ് അവലംബിക്കേതുമാണ്. പ്രസ്തുത ഹദീസും അതിന്റെ വ്യാഖ്യാനവും കത്തിയ മുജ്തഹിദുകളാണല്ലോ അതിനെതിരിൽ ഏകോപിക്കുന്നത്. ഇതുതന്നെയാണ് ഉസ്വൂൽ ഗ്രന്ഥങ്ങളിൽ ഇജ്മാഅ് നസ്സ്വിനെക്കാൾ മു ന്തിക്കപ്പെടേതാണെന്ന് പറഞ്ഞതിന്റെ രഹസ്യം (ഇംഉൽ ജവാമിഅ് വാള്യം 2, പേജ് 372 നോക്കുക).
Created at 2024-11-25 08:17:43