
Related Articles
-
MADHAB
മദ്ഹബ് സ്വീകരിക്കൽ നിർബന്ധം
-
MADHAB
തഖ്ലീദ് പണ്ഢിത പൂജയല്ല
-
MADHAB
ഹദീസും മുജ്തഹിദും
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മത വിധികൾ ഗവേഷണം ചെയ്തെടുക്കുന്ന തിനാസ്പദമായ നിദാന ശാസ്ത്ര തത്വങ്ങൾ ആവിഷ്കരിച്ചു. തദടിസ്ഥാനത്തിൽ എല്ലാ അധ്യായങ്ങളിലും സമ്പൂർണ ഗവേഷണം സ്വതന്ത്രമായി നടത്തുന്ന നിരുപാധിക മുജ്തഹിദുകൾ നാലു മദ്ഹബിന്റെ ഇമാമുകൾക്കു ശേഷം ഉായിട്ടില്ല. ആ മഹത്തായ കവാടം, അവരോടെ, അടക്കപ്പെട്ടിരിക്കയാണ്.
ഇബ്നു ഹജറിൽ ഹൈതമിയുടെ പ്രസ്താവന കാണുക: “എല്ലാ അധ്യായങ്ങളിലും യഥാർഥമായും ഗവേഷണം നടത്തുകയെന്നതു ഏകദേശം ഇമാം ശാഫിയുടെ കാലം തൊട്ട് ഇന്നുവരെ അറിയപ്പെട്ടിട്ടില്ല. എങ്ങനെ അതു സംഭവിക്കും? നിദാന ശാസ്ത്ര തത്വങ്ങളും ഹദീസ് ശാസ്ത്ര തത്വങ്ങളും മറ്റു അടിസ്ഥാന നിയമങ്ങളും സംസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണത്. മുജ്തഹിദിന്റെ പിടുത്തങ്ങളെല്ലാം, പ്രസ്തുത അടിസ്ഥാന നിയമങ്ങളെ അവലംബമാക്കിയാണ് പുറത്തു കൊ വരുന്നത്. ഇവയുടെ സംസ്ഥാപനമാണ് ജനങ്ങളെ സ്വതന്ത്രമായ ഇതിഹാദിന്റെ യഥാർഥ സ്ഥാനം പ്രാപിക്കുന്നതിനു അപ്രാപ്തരാക്കിയിട്ടുള്ളത് (തുഹ്ഫ 10-109).
അല്ലാമാ കുർദി പറയുന്നു : “ഇന്നു ഇജ്തിഹാദിനെ വാദിക്കുകയെന്നതു വളരെ വിദൂരമാണ്. ഒരു മുജ്തഹിദും ജീവിച്ചിരിപ്പില്ലെന്നു ജനങ്ങൾ ഏകോപിച്ച ഫലത്തിലാണെന്നു ഇമാം റാഫി, നവവി എന്നീ മഹാന്മാരും അവർക്ക് മുമ്പ് ഇമാം റാസിയും പ്രസ്താവിച്ചിട്ടു്. മുന്നൂറു വർഷത്തിനപ്പുറം വരുന്ന സുദീർഘമായ കാലം മുതൽ സ്വതന്ത്ര മുജ്തഹിദ് ഇല്ലാതെയായിരിക്കുന്നുവെന്ന് (ആറാം നൂറ്റാകാരനായ ഇബ്നുസ്സ്വലാഹും പറഞ്ഞിട്ടു (ഫതാവൽ കുർദി പേജ് : 257).
ഇജ്തിഹാദിന്റെ സ്ഥാനം പ്രാപിച്ച് ആരും തന്റെ കാലത്തില്ലെന്നു ഹിജ്റ 505 ൽ മരിച്ച മഹാനായ ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്യാഉലുമുദ്ദീനി (143) ൽ വ്യക്തമാക്കിയിരിക്കുന്നു.
മനുഷ്യന്റെ നിഖില പ്രശ്നങ്ങളും കയ്യാളുന്ന ബൃഹത്തായ ഇസ്ലാമിക കർമ ശാസ്ത്രം തങ്ങളുടെ നിരന്തര പഠന ഗവേഷണങ്ങൾ മുഖേന, സംപുഷ്ടമാക്കി കൊാണ് ചർ മദ്ഹബിന്റെ ഇമാമുകൾ ഈ ലോകത്തോടു യാത്ര പറഞ്ഞിട്ടുള്ളത്. അവർക്കു ശേഷം വന്ന പണ്ഢിതന്മാർ അവരുടെ മദ്ഹബുകൾ അംഗീകരിച്ചനുസരിച്ചു പോന്നു. ഇജ്തിഹാദു മുഖിന്റെ അടക്കപ്പെട്ട കവാടം കള്ളത്താക്കോലിട്ടു തുറക്കാനോ കുത്തിപ്പൊളിക്കാനോ അവർ ശ്രമിച്ചില്ല.
Created at 2024-11-25 08:02:08