Related Articles
-
FIQH
സയാമീസിന്റെ വിവാഹം
-
FIQH
ഖബർ സിയാറത്
-
FIQH
സയാമീസിന്റെ കച്ചവടം
ഇസ്ലാമിന്റെ ആവിർഭാവകാലത്ത് പർദ്ദാനിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ വനിതകൾക്ക് പള്ളിയിൽ പോകുന്നതിന് ' നബി(സ്വ)അനുമതി നൽകുകയും അവർ അനുവാദം ചോദിച്ചാൽ അനുമതി നൽകണമെന്നും അവരെ തടതില്ലെന്നും അവിടുന്ന് നിർദ്ദേശിച്ചുവെന്നത് യാഥാർഥ്യം തന്നെ. ഇതു തന്നെയാണ് ഇന്നത്തെ പലരുടെയും അവലംബം. എന്നാൽ പർദ്ദാനിയമം പ്രാബല്യത്തിൽ വന്നതോടെ നിരുപാധികമായുള്ള അനുമതി തടയുകയാണുായതെന്നും അതുകൊു തന്നെ ജുമുഅഃ ജമാഅതുകൾക്ക് വി പള്ളിയിൽ ഹാജരാകാറായിരുന്ന സ്വഹാബി വനിതകൾ അത് നിർത്തിവെക്കുകയാണു ായതെന്നും ശേഷം വല്ല വനിതകളും വല്ലപ്പോഴും പള്ളിയിൽ ഹാജരായെങ്കിൽ ചോദ്യം ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അവർ വിധേയരാവുകയാണുായതെന്നും ഇക്കൂട്ടർക്കറിയില്ല.
പ്രശസ്ത ഹനഫീ പണ്ഢിതനായ ഇമാം അലാഉദ്ദീനുൽ കാസാനി(റ) (മരണം ഹിജ്റ 587)
പറയുന്നത് കാണുക. ജുമുഅഃ, ര് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവക്കൊന്നിനും തന്നെ യുവതികൾ പുറപ്പെടുന്നത് തീരെ അനുവദനീയമല്ല. പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപനം) ഉ്. നിങ്ങൾ വീടുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന വനിതകളോടുള്ള നിർദ്ദേശമടങ്ങുന്ന (സൂറതുൽ അഹ്സാബിലെ) സൂക്തമാണ് ഇതിന് നിദാനം. വീടുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന ആജ്ഞ അവിടെ നിന്ന് പുറപ്പെടുന്നതിനുള്ള വിലക്കാണല്ലോ. മാത്രമല്ല, പുറപ്പെടുന്നത് നിശ്ചയം നാശത്തിന് കാരണമാണെന്നതിൽ സന്ദേഹമില്ല. നാശം വരുത്തുന്നത് നിഷിദ്ധമാണ് താനും. നിഷിദ്ധമായ ഒന്നിലേക്ക് വഴിവെക്കുന്നതും നിഷിദ്ധം തന്നെ (ബദാഇഉസ്സ്വനാഇങ്ങ് വാ:1, പേ.275).
സൂറ അഹ് സാബിലെ പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചുകൊ് ഇമാം ഖുർബി(റ) എഴുതുന്നു. നിർബന്ധ ആവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ വീട്ടിൽ നിന്ന് പുറപ്പെടുന്നത് തടയുകയും അവർ വീടുകളെ അനിവാര്യമാക്കാൻ കൽപിക്കുകയുമാണ് ഇസ്ലാമിക ശരീഅത് ചെയ്തിട്ടുള്ളത്. മഹതിയായ ആതിക(റ)പ്രസ്തുത സൂക്തം പാരായണം ചെയ്യുമ്പോൾ മുഖമക്കന നനയും വിധം കരയാറായിരുന്നുവെന്ന് സബി(റ)യും മറ്റും പ്രസ്താവിച്ചിട്ടു്. ജമൽ യുദ്ധവേളയിൽ (മുസ്ലിംകൾക്കിടയിൽ സുൽഹുാക്കുന്നതിന്ന് വേി) ആഇശ (റ) യാത്ര ചെയ്തതിലുള്ള അപാകത ചിന്തിച്ചായിരുന്നു അവർ കരഞ്ഞിരുന്നതെന്ന് ഇബ്നു അത്വിയ്യ (റ) പറയുന്നു. തങ്ങളുടെ വീട്ടിൽ ഒതുങ്ങി ഇരിക്കാനായിരുന്നില്ല അല്ലാഹു ആജ്ഞാപിച്ചതെന്ന് ആഇശ(റ)കരയുമ്പോൾ അമ്മാർ (റ) പറയുകയായി (തഫ്സീറുൽ ഖുർബി വാ:14, പേ.179, 180).
നാല് മദ്ഹബുകളുടെയും അംഗീകൃത ഗ്രന്ഥങ്ങളിൽ സ്ത്രീകൾ ജുമുഅഃ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിന് അനുകൂലമായ യാതൊരു പരാമർശവും കാണുന്നില്ല.
ഹനഫീ മദ്ഹബ്: “സ്ത്രീകൾ ജമാഅതിൽ സംബന്ധിക്കുന്നത് കറാഹതാകുന്നു” (മുഖ്തസ്വറുൽ ഖുദൂരി പേ.21),
മാലികി മദ്ഹബ്: “യുവതി ഒരിക്കലും ജുമുഅ നമസ്കാരത്തിലേക്ക് പുറപ്പെടാൻ പാടില്ല (കിഫായ 2-156).
ശാഫിഈ മദ്ഹബ്: “സ്ത്രീകളല്ലാത്തവർക്ക് പള്ളിയിൽ വെച്ചുള്ള ജമാഅതാകുന്നു ഉത്തമം.... സ്ത്രീകൾക്കും നപുംസകങ്ങൾക്കും വീട്ടിൽ വെച്ചാണുത്തമം” (മുഗ്നി 1-230).
ഹമ്പലി മദ്ഹബിലും കറാഹത്താണെന്ന് പറഞ്ഞിട്ടു് (അൽ മദാഹിബു 1-385). ഇബ്നുസിരീൻ(റ)യിൽ നിന്ന് അബ്ദുബ്നു ഹുമൈദും(റ)ഇബ്നുൽ മുൻദിറും(റ) നിവേദനം: “താങ്കൾ എന്തുകൊ് ഹജ്ജിനും ഉംറക്കും പോകുന്നില്ലെന്ന് സൗദ(റ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പ്രസ്താവിച്ചു. നിശ്ചയം ഞാൻ ഹജ്ജും ഉംറയും ചെയ്തിട്ടു്. ശേഷം വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാനാണ് അല്ലാഹു എന്നോട് കൽപിച്ചത്. അല്ലാഹുവാണ് സത്യം മരിക്കുന്നതുവരെ ഞാനെന്റെ വീട്ടിൽ നിന്ന് പുറപ്പെടുകയില്ല. ഇബ്നുസിരീൻ(റ)പറയുന്നു. അല്ലാഹുവാണ് സത്യം അവിടുത്തെ ജനാസയില്ലാതെ അവിടുത്തെ വീട് കവാടത്തിലൂടെ പുറപ്പെട്ടിട്ടില്ല” (ഇമാം സുയൂഥി(റ)യുടെ അബ്ദുർറുൽ മൻസൂർ വാ:5, പേ:195, ഖുർബി(റ)യുടെ തഫ്സീർ വാ:14, 180; ഇബ്നു അബ്ദിൽ ബർറി(റ)ന്റെ ഇസ്തീആബ് വാ:4, പേ:451 എന്നിവയിൽ ഇത് ഉദ്ധരിച്ചിട്ടു്).
ഉമ്മു നാഇലാ(റ)യിൽ നിന്ന് ഇബ്നു അബീഹാതിം(റ)നിവേദനം: “ഉമ്മൂനാഇലം പറഞ്ഞു. (സ്വഹാബിവര്യനായ അബൂബർ സതിൽ അസ്ലമി(റ)വീട്ടിൽ വന്നപ്പോൾ ഉമ്മുവലദിനെ കില്ല. പള്ളിയിൽ പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. അവർ വന്നപ്പോൾ അബൂബർസതിൽ അസ്ലമി(റ) ആക്ഷേപിക്കുകയും തുടർന്ന് ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം സ്ത്രീകൾ പുറത്ത് പോകുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവർ വീടുകൾക്കുള്ളിൽ ഒതുങ്ങി ഇരിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത്. ജനാസയെ പിന്തുടരാനോ പള്ളിയിൽ വരാനോ ജുമുഅക്ക് സംബന്ധിക്കാനോ അവർക്ക് പാടില്ല” (അബ്ദുർറുൽ മൻസൂർ വാ.5, പേ.195). അബൂ അംറിനിശൈബാനി (റ) യിൽ നിന്ന് ഇബ്നു അബീശൈബ(റ)നിവേദനം. “വെ ള്ളിയാഴ്ച ദിവസം പള്ളിയിൽ ഹാജരായ ചില വനിതകളെ കല്ല് വാരി എറിഞ്ഞ് പുറത്താക്കുന്നതായി അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെ ഞാൻ കു” (മുസ്വന്നഫു ഇബ്നു അബീശൈബ വാ.2, പേ.283).
ഹാഫിള് അബ്ദുർറസാഖി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. അവിടുന്ന് പറഞ്ഞു. “സ്ത്രീകളെ നിങ്ങൾക്കുത്തമമായ വീടുകളിലേക്ക് നിങ്ങൾ പോയിക്കൊള്ളുക” (മുസ്വന്നഫു അബ്ദുർറസാഖ്, വി.3, പേ.173). ബൈഹഖി(റ)യുടെ നിവേദനത്തിൽ ഒന്നുകൂടി കാണാം. നിശ്ചയം ഇത് പള്ളി)നിങ്ങൾക്കുള്ളതല്ല സുനനുൽ ബൈഹഖി വാ.3, പേ.186). സ്വഹീഹായ പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇത്രയും കൂടിയു . അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. സ്ത്രീകളെ അല്ലാഹു പുറപ്പെടുവിച്ച സ്ഥലത്ത് നിന്ന് നിങ്ങളും പുറപ്പെടുവിക്കുക (മജ്മഉസ്സവാഈദ് വാ.2, പേ.35).
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഉദ്ദേശിച്ചത് പള്ളികളാണ്. അല്ലാഹു പള്ളികളിൽ നിന്നവരെ പുറത്താക്കിയിട്ടുന്ന് ഇത് തെളിയിക്കുന്നു. അതുകൊ് തന്നെയാണ് പള്ളികളെ പരാമർശിച്ച സൂറതുത്തൗബയിലെ 108-ാം സൂക്തത്തിലും സൂറതുന്നൂറിലെ 36-ാം സൂക്തത്തിലും അല്ലാഹു പുരുഷന്മാരെ മാത്രം പരാമർശിച്ചത്.
ഇമാം റാസി(റ)എഴുതുന്നു. പുരുഷന്മാരെ മാത്രം പരാമർശിച്ചത് സ്ത്രീകൾ ജമാഅത്തിന്റെ അർഹരല്ലാത്തതുകൊാണ് (തഫ്സീറുർറാസി വാ.24, പേ.5).
ഇസ്മാഈലുൽ ഹിഖി(റ) എഴുതുന്നു: “പള്ളികളിലുള്ള ജമാഅതുകളും ജുമുഅയും സ്ത്രീകൾക്കില്ലാത്തതുകൊാണ് പുരുഷന്മാരെ മാത്രം പരാമർശിച്ചത്” (റൂഹുൽ ബയാൻ, വാ., Page.161).
ഇമാം സനാഉല്ലാ(റ) എഴുതുന്നു: “പള്ളികളിലുള്ള ജമാഅതും ജുമുഅയും സ്ത്രീകൾ ക്കില്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പരാമർശിച്ചത്” (തഫ്സീറുൽ മള്ഹരി വാ.6, പേ.541). ഇമാം ബഗ് വി(റ)യുടെ തഫ്സീറു മആലിമിത്തൻസീൽ വാ.5, പേ.66 ലും സ്വാവി(റ)യുടെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.14 ലും ജമലിന്റെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.227 ലും തഫ്സീറുൽ ഖാസിൻ (ഹാമിശു ബി) വാ.5, പേ.66 ലും റൂഹുൽ മആനി വാ.18, പേ.177 ലും തഫ്സീറുൽ ഖുർതുബി വാ.12, പേ.184 ലും ഇപ്രകാരം കാണാം:
സ്ത്രീകളുടെ പള്ളിപ്രവേശം അല്ലാഹു തന്നെ വിലക്കിയിട്ടുന്നാണ് പ്രസ്തുത ഖുർആൻ സൂക്തങ്ങളെ ആധാരമാക്കിയുള്ള പണ്ഢിതന്മാരുടെ ഉപക്ത ഉദ്ധരണികൾ തെളിയിച്ചത്. എന്നാൽ ഇതിന് വിപരീതമായി നബി(സ്വ) സ്ത്രീകൾക്ക് പള്ളിപ്രവേശനത്തിന് പ്രചോദനം നൽകിയെന്നാണ് പ്രവേശനവാദികൾ മുറവിളി കൂട്ടുന്നത്.
ബുഖാരിയുടെ വ്യാഖ്യാനത്തിൽ അല്ലാമാ അൻവർ ശാഹ്(റ) എഴുതുന്നു: സ്ത്രീകൾ ജമാഅതുകൾക്ക് സംബന്ധിക്കുന്നതിന് യാതൊരു പ്രചോദനവും ശരീഅതിൽ വന്നിട്ടില്ല. എന്നല്ല അവരുടെ പള്ളിപ്രവേശനത്തിന് വിപരീതമാണ് അബൂദാവൂദിന്റെ ഹദീസിലുള്ളത് (ഫൈളുൽ ബാരി അലൽ ബുഖാരി വാ.. പേ.322).
അവരുടെ വീടാണവർക്കുത്തമമെന്ന് സുനനു അബൂദാവൂദ് വാ.1, പേ.91 ലെ നബിവചനമാണ് അൻവർ ശാഹ്(റ) ഉദ്ദേശിക്കുന്നത്. ഈ നബിവചനം ബലഹീനമാക്കാനുള്ള വിഫലശ്രമമാണ് പ്രവേശനവാദികൾ നടത്തുന്നത്.
ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ഹാകിം(റ)ഇത് ഉദ്ധരിക്കുകയും ബുഖാരി, മുസ്ലിമിന്റെ നിബന്ധനയനുസരിച്ച് സ്വഹീഹാണിതെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടു് (ഹാകിമിന്റെ മുസ്തദ്റക് വാ.1, പേ.209). ഇബ്നു ഖുസൈമ(റ) തന്റെ സ്വഹീഹ് വാ.3, പേ. 93 ലും ഇത് നിവേദനം ചെയ്തിട്ടു്. ഇബ്നു ഖുസൈമ(റ)യുടെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഹാഫിളു ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരി വാ.2, പേ.494 ൽ പറയുന്നു. ഇമാം അഹ്മദ്(റ) ഈ ഹദീസുദ്ധരിച്ചതായി തീർ ഇബ്നുകസീർ വാ.3, പേ.294 ൽ കാണാം. അബൂദാവൂദിന്റെ നിവേദക പരമ്പര തന്നെ ഇമാം ബുഖാരി(റ)യുടെ നിബന്ധനയനുസരിച്ച് സ്വഹീഹാണെന്ന് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബ് വാ.4, പേ.197 ൽ പ്രസ്താവിച്ചിട്ടു്.
ഉമ്മു ഹുമൈദി സാഇദിയ്യ (റ)യിൽ നിന്ന് ഇമാം ഇബ്നു ഖുസൈമ(റ) നിവേദനം. അവർ നബി(സ്വ)യുടെ അരികിൽ വന്ന് ഇപ്രകാരം പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം നിങ്ങളുടെ കൂടെ ഞാൻ നിസ്കരിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് പ്രതിവചിച്ചു. എന്റെ കൂടെ നിനക്ക് നിസ്കരിക്കാനാഗ്രഹമുന്ന് നിശ്ചയം എനിക്കറിയാം. എന്നാൽ നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കലാണ് അടുത്തുള്ള അറയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ നിന ക്കുത്തമം. അതിൽ വെച്ച് നിസ്കരിക്കലാണ് വീടിന്റെ മറ്റു വശത്ത് വെച്ച് നിസ്കരിക്കുന്നതിനേ ക്കാളുത്തമം. അവിടെ വെച്ച് നിസ്കരിക്കലാണ് നിന്റെ കുടുംബപള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. കുടുംബപള്ളിയിൽ വെച്ച് നിസ്കരിക്കലാണ് എന്റെ ഈ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. ഇതുകേട്ട് ഉമ്മു ഹുമൈദി സാഇദിയ്യ (റ) തന്റെ വീടിന്റെ ഇരുളിൽ ഒരു പ്രൈവറ്റ് റൂം നിസ്കാരത്തിനുവേി സജ്ജമാക്കുകയും മരിക്കുന്നതു വരെ അവിടെ വെച്ച് തന്നെ നിസ്കരിക്കുകയും ചെയ്തു (സ്വഹീഹു ഇബ്നി ഖുസൈമ വാ.3, പേ.95).
ഇബ്നു അബീ ആസ്വിം ഈ ഹദീസുദ്ധരിച്ചതിന്റെ ആദ്യഭാഗത്ത് ഇപ്രകാരമു്. ഉമ്മു ഹുമൈദി സാഇദിയ്യ് (റ) പറഞ്ഞു. തങ്ങളുടെ കൂടെ ഞങ്ങൾ നിസ്കരിക്കുന്നത് ഞങ്ങളുടെ ഭർത്താക്കന്മാർ വിലക്കുകയാണ്. എന്നാൽ തങ്ങളുടെ കൂടെ നിസ്കരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു (ഇബ്നുൽ അസീറി(റ)ന്റെ ഉസുദുൽ ഗാബി ഫീമഅരിഫതിസ്സ്വഹാബ: വാ.5, പേ.578).
പ്രസ്തുത ഹദീസ് ഇബ്നു അബീശൈബ(റ) മുസ്വന്നഫ് വാ.2, പേ.385 ലും ഇബ്നുഹിബ്ബാൻ(റ) തന്റെ സ്വഹീഹ് വാ.3, പേ.488 ലും നിവേദനം ചെയ്തിട്ടു്. അബ്ദുബ്നു ഹുമൈദും (റ) ഇബ്നുൽ മുൻദിറും(റ)നിവേദനം ചെയ്തതായി അബ്ദുർറുൽ മൻസൂർ വാ.5, പേ.52ലും കാണാം. ഇമാം അഹ്മദ്(റ)തന്റെ മുസ്നദ് വാ.. പേ.371 ലും ഇമാം ത്വബ്റാനി(റ)തന്റെ അൽമുഅ് മുൽ കബീർ വാ.25, പേ.168 ലും ഈ ഹദീസുദ്ധരിച്ചിട്ടു്. ഇമാം അഹ്മദി(റ)ന്റെ നിവേദക പരമ്പര നല്ലതാണെന്ന് ഫത്ഹുൽ ബാരി വാ.2, പേ.495 ലും ത്വബ്റാനി(റ)യുടെ നിവേദക പരമ്പര യോഗ്യരാണെന്ന് മജ്മഉസ്സവാഇദ് വാ.2, പേ.34 ലും പ്രസ്താവിച്ചിട്ടു്.
അബൂറാഫിഇ(റ)ൽ നിന്ന് ഇബ്നു അസാകിർ (റ) നിവേദനം. നബി(സ്വ) പറഞ്ഞു. നിശ്ചയം മൂസാനബി(അ)യോടും ഹാറൂൻ നബി(അ)യോടും തങ്ങളുടെ ജനതക്ക് വേി വീടുകൾ തയ്യാറാക്കാൻ അല്ലാഹു ആജ്ഞാപിച്ചു. തങ്ങളുടെ പള്ളിയിൽ അശുദ്ധിയുള്ളവർ താമസിക്കരുതെന്നും സ്ത്രീകളെ പള്ളിയിലേക്കടുപ്പിക്കരുതെന്നും അല്ലാഹു നിർദ്ദേശിക്കുകയു ായി. എന്നാൽ എന്റെ ഈ പള്ളിയിൽ ഒരു സ്ത്രീയെയും അടുപ്പിക്കുന്നത് അനുവദനീയമല്ല. അശുദ്ധിയുള്ളവർ താമസിക്കുകയും അരുത്. (അബ്ദുർറുൽ മൻസൂർ വാ.3, പേ.314). ഈ അടിസ്ഥാനത്തിലാണ് ഇമാം ഇബ്നു ഖുസൈമ(റ) ഇപ്രകാരം പറഞ്ഞത്. മറ്റു പള്ളികളിലുള്ള ആയിരം നിസ്കാരങ്ങളേക്കാൾ ഉത്തമമാണ് എന്റെ ഈ പള്ളിയിലുള്ള ഒരു നിസ്കാരമെന്ന നബിവചനം പുരുഷന്മാരെ ഉദ്ദേശിച്ചാണ്. സ്ത്രീകളെ ഉദ്ദേശിച്ചല്ല. (സ്വഹീഹു ഇബിഖുസൈമ വാ.3, പേ.94).
യസീദിന്റെ പുത്രി അസ്മാഅ്(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവർ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമർപ്പിക്കാനാണ് തങ്ങളെക്കൊ ഞാൻ വന്നത്.
താനീ പുറപ്പെട്ടതറിഞ്ഞ സർവ്വ സ്ത്രീകളും എന്റെ അഭിപ്രായത്തിൽ തന്നെയാണ്. പ്രവാചകരെ നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങൾ. സ്ത്രീ സമൂഹമായ ഞങ്ങൾ നിങ്ങളുടെ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാരശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്. പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കിൽ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങൾ കൊ ഞങ്ങളേക്കാൾ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് ഇതിനേ ക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങൾക്ക് മാത്രമാണ്). നിങ്ങളിൽ പെട്ട ഒരാൾ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാൽ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങൾ നിങ്ങളോട് പങ്കാളികളാവുന്നത്. ഇത് ശ്രവിച്ച് നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീൻ കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങൾ ശ്രവിച്ചിട്ടുണ്ടോ? അവർ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീൻ കാര്യത്ത സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങൾ ഭാവിച്ചിരുന്നില്ല. ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവർ തന്റെ ഭർത്താവുമായി നല്ല നിലക്ക് കൂടി വർത്തിക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവർത്തിക്കലും മേൽപറഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാർഹമായ കാര്യമാണ്. ഇതുകേട്ട് അവർ സന്തോഷാധിക്യത്താൽ തക്ബീർ ചൊല്ലിക്കൊ പിരിഞ്ഞുപോയി. (അദ്ദുർറുൽ മൻസൂർ വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിർ (റ) തന്റെ താരിഖിൽ നിവേദനം ചെയ്തിട്ടു്.
സ്ത്രീകൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേവരാണെന്നും പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅതുകളിൽ അവർ പങ്കെടുക്കുന്നത് വിലക്കപ്പെട്ടതാണെന്നും ഉപര്യുക്ത ഹദീസുകൾ തെളിയിക്കുന്നു. അതുകൊ് തന്നെയായിരുന്നു നബി(സ്വ)യുടെ ഭാര്യമാരൊക്കെയും അവരുടെ വീടുകൾക്കുള്ളിൽ ഒതുങ്ങി കൂടുകയും ജുമുഅഃ ജമാഅതുകൾക്ക് പങ്കെടുക്കാതിരിക്കുകയും ചെയ്തത്.
ഇമാം ശാഫിഈ(റ) പറയുന്നത് കാണുക. ഉമ്മഹാതുൽ മുഅ്മിനീൻ റസൂലുല്ലാഹി(സ്വ)യുടെ ഭാര്യമാർ ആരും തന്നെ വല്ല പള്ളിയിലും ജുമുഅയോ ജമാഅതിനോ പങ്കെടുത്തതായി നാം അറിഞ്ഞിട്ടില്ല. (അത് അവർക്ക് ബാധ്യതയായിരുന്നെങ്കിൽ) നബി(സ്വ)യോടുള്ള സാമീപ്യം കാരണം അവരായിരുന്നു ബാധ്യത വീട്ടാൻ ഏറ്റവും കടമപ്പെട്ടവർ. എന്നാൽ പിന്നെ അവർക്ക് പർദ്ദാനിയമം വന്നതു കൊല്ലേ അവർ പോവാതിരുന്നതെന്ന് സംശയിക്കുന്നുവെങ്കിൽ മറുപടി ഇപ്രകാരമാണ്. പർദ്ദാനിയമം ആദ്യം അവതരിച്ചിട്ടില്ലല്ലോ. അത് പിന്നീടല്ലേ അവതരിക്കപ്പെട്ടത്. പർദ്ദാനിയമം അവർക്കുള്ള ബാധ്യതയെ ഒരിക്കലും എടുത്ത് കളഞ്ഞിട്ടില്ല(ഇമാം ശാഫിഈ(റ)യുടെ ഇഖ്തിലാഫുൽ ഹദീസ് (ഹാമിഹുൽ ഉമ്മ് വാ., പേ.172)).
പർദ്ദാനിയമം നിലവിൽ വരുന്നതിന്ന് മുമ്പും ജുമുഅഃ ജമാഅതുകൾക്ക് പങ്കെടുക്കൽ സ്ത്രീകളുടെ ബാധ്യതയൊന്നുമല്ലായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് തന്നെയാണ്റ സൂലുല്ലാഹി(സ്വ)യുടെ ഭാര്യമാരാരും പോകാതിരുന്നതിന്റെ രഹസ്യവും. മുഹമ്മദുബ്നു ഹസം (മരണം ഹി. 430) പറയുന്നത് കാണുക: നബി(സ്വ)യുടെ ഭാര്യമാരൊക്കെയും വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്നവരും പള്ളികളിലേക്ക് പുറപ്പെടാത്തവരുമായിരുന്നുവെന്ന് ധാരാളം ഹദീസുകളിൽ സ്വഹീഹായി വന്നിട്ടു് (അൽ Muhalla Page.196).
ഇമാം ശാഫിഈ(റ) തന്നെ പറയട്ടെ. നിശ്ചയം നബി(സ്വ)യുടെ അഹ്ലുബൈതിൽ പെട്ട സ്ത്രീകൾ, പെൺമക്കൾ, ഭാര്യമാർ, പരിചാരകർ തുടങ്ങിയിട്ടുള്ള ധാരാളം സ്ത്രീകൾ നബി(സ്വ)യുടെ കൂടെയായിരുന്നു. അവരിൽ പെട്ട ആരും തന്നെ ജുമുഅഃക്കോ ജമാഅതിന്നോ രാത്രിയോ പകലോ പുറപ്പെട്ടതായി നാം അറിയുന്നില്ല. മസ്ജിദു ഖുബായിലേക്കോ മറ്റു പള്ളിയിലേക്കോ പോയിരുന്നില്ല. നബി(സ്വ)യാണെങ്കിൽ നടന്നും വാഹനം കയറിയും അവിടെ പോകാറുായിരുന്നു. അപ്രകാരം തന്നെ മുസ്ലിംകളിൽ നിന്നുള്ള സലഫുസ്സ്വാലിഹുകളിൽ ആരും തന്നെയോ ജമാഅതിന്നൊ ജുമുഅക്കൊ പോകാൻ ആജ്ഞാപിച്ചതായും നാം അറിയുന്നില്ല. അവർക്ക് അതിൽ വല്ല ശ്രേഷ്ഠതയും ഉായിരുന്നെങ്കിൽ അവ കൽപിക്കേതും അനുമതി നൽകേ തുമായിരുന്നു (ഇഖ്തിലാഫുൽ ഹദീസ് വാ., പേ.174).
ചുരുക്കത്തിൽ പർദ്ദാനിയമം വരുന്നതിന് മുമ്പ് പോലും ജുമുഅഃ ജമാഅതുകൾക്ക്
സംബന്ധിക്കാൻ നബി(സ്വ) ഒരു സ്ത്രീക്കും പ്രചോദനം നൽകിയിട്ടില്ല. മറിച്ച് ഒരനുമതി മാത്രം നൽകുകയായിരുന്നു. അതുകൊ തന്നെ പർദ്ദം നിയമത്തിന് മുമ്പ് പോലും ചുരുക്കം ചില സ്ത്രീകളല്ലാതെ ജുമുഅ ജമാഅതിന് പുറപ്പെട്ടിരുന്നില്ലെന്നും മുസ്ലിം വനിതകളോട് ജുമുഅക്കും ജമാഅത്തിന്നും പങ്കെടുക്കുന്നതിലുപരി ശ്രേഷ്ഠത വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണെന്ന് നബി(സ്വ) പറഞ്ഞുവെന്നും ഇബ്നുതൈമിയ്യ തന്റെ മജ്മൂഉൽ ഫതാവ വാ.. പേ.458 ൽ പ്രസ്താവിച്ചിട്ടു്.
എന്നാൽ പിന്നെ സ്ത്രീകൾ പള്ളിയിൽ പോകുന്നതിന്ന് നിങ്ങൾ വിലക്ക് കൽപിക്കരുതെന്നും അവർക്ക് അനുമതി നൽകണമെന്നും കുറിക്കുന്ന ഹദീസുകൾക്ക് എന്ത് മറുപടി പറയും എന്നതാണ് വലിയ ആനക്കാര്യമായി ചോദിക്കുന്നത്. നൂറ്റാകൾക്കു മുമ്പ് ഇമാം അലാഉദ്ദീൻ (റ) ഇതിന്ന് മറുപടി പറഞ്ഞിട്ടു്. അതിപ്രകാരമാണ്. ഇസ് ലാമിന്റെ ആവിർഭാവ കാലത്ത് സ്ത്രീകൾ ജുമുഅക്കും ജമാഅതിന്നും സംബന്ധിച്ചിരുന്നതിനെ പരാമർശിച്ചാണത്. പിന്നീട് വീട്ടിൽ ഒതുങ്ങിയിരിക്കാൻ ആജ്ഞ വന്നപ്പോൾ പോകാമെന്ന നിയമത്തിന്ന് പ്രാബല്യമില്ലാതായി (ബദാഇഉസ്സ്വനാഇഅ്, വാ.1, പേ.125).
ചുരുക്കത്തിൽ പരപുരുഷന്മാർ പങ്കെടുക്കുന്ന ജുമുഅഃ ജമാഅതുകൾക്ക് സ്ത്രീകൾ പങ്കെടുക്കുന്നതിൽ വല്ല പുണ്യവും ഉള്ളതായി ഇസ്ലാം പറയുന്നില്ല. ഇത് ബിദ്ഈ പ്രസ്ഥാന നേതാക്കൾ തന്നെ സമ്മതിച്ചതും സ്ത്രീകളെ രംഗത്തേക്കിറക്കാനുള്ള ശ്രമം ആധുനിക നവീന വാദികളുടെ തലയിൽ നിന്നുടലെടുത്തതുമാകുന്നു.
Created at 2024-11-23 23:51:19